ഡോണൾഡ് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റ്:2025 ജനുവരി ആറിനാണ് ഔദ്യോഗിക ഫലപ്രഖ്യാപനം

    അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാർത്ഥി ഡൊണാള്‍ഡ് ട്രംപ്. 277 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ ട്രംപ് ഇതിനകം നേടിക്കഴിഞ്ഞു. 224 വോട്ടുകള്‍ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസിന് ലഭിച്ചു. യു എസിന്റെ പ്രസിഡന്റ് പദത്തിലെത്താന്‍ 270 വോട്ടുകളാണ് വേണ്ടത്. ട്രംപ് വിജയത്തിലേക്ക് അടുത്തതോടെ പാര്‍ട്ടിയുടെ ചുവന്ന കൊടിയുമായി അനുയായികള്‍ വിജയാഘോഷം തുടങ്ങി. ഇതിനിടെ ജനങ്ങളെ അഭിസംബോധന ചെയ്ത ട്രംപ് നന്ദി പറഞ്ഞു. അധികാരത്തിലെത്തുന്നതോടെ 127 വർഷത്തിനുശേഷം തുടർച്ചയായല്ലാതെ വീണ്ടും യുഎസ് പ്രസിഡന്റാകുന്ന വ്യക്തിയാകും ട്രംപ്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 23 സംസ്ഥാനങ്ങള്‍ ട്രംപിനൊപ്പമാണെന്നും 11 സംസ്ഥാനങ്ങള്‍ മാത്രമേ കമലയ്‌ക്കൊപ്പമുള്ളൂവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നിര്‍ണായകമായി സ്വാധീനിക്കുന്ന സ്വിങ് സീറ്റുകളിലും (പെന്‍സില്‍വാനിയ, അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാദ, നോര്‍ത്ത് കരലിന, വിസ്‌കോന്‍സിന്‍) ട്രംപ് തന്നെയാണ് ലീഡ് ചെയ്യുന്നത്.കമലാ ഹാരിസ് തന്റെ ഇലക്ഷന്‍ നൈറ്റ് പ്രസംഗം…

Read More

കേരള സര്‍ക്കാര്‍ :പ്രധാന അറിയിപ്പുകള്‍ ( 06/11/2024 )

പമ്പാവാലി, ഏയ്ഞ്ചൽവാലി, തട്ടേക്കാട് സങ്കേതങ്ങൾ: കേന്ദ്ര വിദഗ്ധ സമിതി പരിശോധന നടത്തും പെരിയാർ കടുവാസങ്കേത്തിനകത്തെ ജനവാസ മേഖലകളായ പമ്പാവാലി, ഏയ്ഞ്ചൽവാലി പ്രദേശങ്ങളെയും തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെയും സങ്കേതത്തിൽ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോർഡിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി അംഗങ്ങൾ സ്ഥലം സന്ദർശിക്കും. 2024 ഡിസംബർ 19, 20, 21 തീയതികളിലാണ് സംഘം പരിശോധന നടത്തുക. ദേശീയ വന്യജീവി ബോർഡിന്റ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവും പ്രശ്‌സത ശാസ്ത്രജ്ഞനുമായ ഡോ. സുകുമാർ, ദേശീയ വന്യജീവി വിഭാഗം ഇൻസ്പെക്ടർ ജനറൽ, സംസ്ഥാന സർക്കാരിന്റെ ഒരു പ്രതിനിധി തുടങ്ങിവരാണ് സമിതിയിലെ അംഗങ്ങൾ. ടൈഗർ റിസർവ്, കേന്ദ്ര വന്യജീവി വകുപ്പ് എന്നിവയിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരും സംഘത്തോടൊപ്പം ഉണ്ടായിരിക്കും. ഒക്ടോബർ 5ന് വിളിച്ച സംസ്ഥാന വന്യജീവി ബോർഡ് യോഗമാണ് ജനവാസ മേഖലകൾ…

Read More

ട്രെയിനിൽ ബോംബ് ഭീഷണി: വ്യാജ സന്ദേശം നല്‍കിയത് പത്തനംതിട്ട നിവാസി

  പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനുകളിൽ ബോംബ് വെച്ചെന്ന് വ്യാജ സന്ദേശം നൽകിയയാളെ തിരിച്ചറിഞ്ഞു. പത്തനംതിട്ട കോയിപ്പുറം സ്വദേശി ഹരിലാലാണ് വ്യാജ സന്ദേശം അയച്ചത് എന്ന് കണ്ടെത്തി . ഇയാളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജിതമാക്കി.പോലീസ് ആസ്ഥാനത്താണ് ഭീഷണി സന്ദേശമെത്തിയത്. ഭീഷണിയെ തുടർന്ന് ട്രെയിനുകളിൽ പരിശോധന നടന്നു . സന്ദേശത്തെ തുടർന്ന് എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിർദ്ദേശം നൽകിയിരുന്നു.

Read More

കാറ്ററിംഗ് യൂണിറ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ വ്യാപക പരിശോധന

കാറ്ററിംഗ് യൂണിറ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന: 8 കാറ്ററിംഗ് യൂണിറ്റുകളുടെ പ്രവർത്തനം നിർത്തിവയ്പിച്ചു മധ്യ കേരളത്തിൽ കാറ്ററിംഗ് യൂണിറ്റുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പൊതുജനങ്ങൾ വിവിധ ചടങ്ങുകളോടനുബന്ധിച്ചും അല്ലാതെയും ആശ്രയിച്ചു വരുന്ന കാറ്ററിംഗ് യൂണിറ്റുകളെ ബന്ധപ്പെട്ടുണ്ടാകുന്ന ഭക്ഷ്യവിഷബാധകളും അനുബന്ധ പരാതികളും ഉയർന്നു വരുന്ന സാഹചര്യത്തിലാണ് പരിശോധനകൾ നടത്തിയത്. ഭക്ഷ്യസുരക്ഷ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ സെൻട്രൽ സോണിന്റെ കീഴിൽ വരുന്ന ജില്ലകളിലെ കാറ്ററിംഗ് യൂണിറ്റുകളിലാണ് നവംബർ 1, 2 തീയതികളിലായി വ്യാപക പരിശോധനകൾ നടത്തിയത്. പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകൾ കേന്ദ്രീകരിച്ച് 30 സ്‌ക്വാഡുകളായി തിരിഞ്ഞ് 151 സ്ഥാപനങ്ങളിലാണ് പരിശോധനകൾ നടത്തിയത്. കർശന പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. കാറ്ററിംഗ് യൂണിറ്റുകളിലെ ലൈസൻസ്, ജീവനക്കാരുടെ മെഡിക്കൽ…

Read More

കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സമ്മേളനം കോന്നിയില്‍ നടന്നു

  konnivartha.com/കോന്നി:പ്രാദേശിക മാധ്യമ പ്രവർത്തകരെ സാംസ്ക്കാരിക വകുപ്പ് ക്ഷേമ പദ്ധതിയിൽ ഉൾപ്പെടുത്താൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാജി.പി. രാജപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ശ്യാംലാൽ അധ്യക്ഷത വഹിച്ചു. യൂണിയൻ പ്രഥമ എക്സലൻ്റ്സ് അവാർഡുകൾ ഡോ. രമേഷ് ശർമ്മ,അബ്ദുൾ അസീസ്, ഷാജഹാൻ റാവുത്തർ വല്ലന എന്നിവർക്ക് കെ.യു. ജനീഷ് കുമാർ എം എൽ എ വിതരണം ചെയ്തു. സി.ഐ.ടി യു ജില്ലാ സെക്രട്ടറി പി.ബി.ഹർഷകുമാർ, ഐ.എൻ.ടി.യുസി ജില്ലാ പ്രസിഡൻ്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി.സജി, ബി.എം.എസ് ജില്ലാ പ്രസിഡൻ്റ് ഹരികുമാർ ചൂട്ടിയിൽ, ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ ഷാഹീർ പ്രണവം സ്വാഗതവും, കോ-ഓർഡിനേറ്റർ കെ.…

Read More

നീലേശ്വരം വെടിക്കെട്ടപകടം; ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു

  നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രം കളിയാട്ട മഹോത്സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തിൽ ഗുരുതര പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. ചോയ്യങ്കോട്‌ കിണാവൂർ റോഡിലെ സി കുഞ്ഞിരാമന്റെ മകൻ സി സന്ദീപ്‌ (38) ആണ് മരിച്ചത്. അഞ്ച്‌ ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒക്‌ടോബർ 28 ന്‌ രാത്രിയാണ്‌ ക്ഷേത്രത്തിൽ അപകടം നടന്നത്‌. അപകടത്തിൽ 150 ഓളം പേർക്ക്‌ പരിക്കേറ്റിരുന്നു. 32 പേർ നിലവിൽ ഐസിയുവിലും അഞ്ചുപേർ വെന്റിലേറ്റിലുമാണ്‌. കോഴിക്കോട്‌, കണ്ണൂർ, കാഞ്ഞങ്ങാട്‌, മംഗളൂരു എന്നിവടങ്ങളിലെ 12 ആശുപത്രിയിലാണ്‌ ചികിത്സ. ആശുപത്രികളിലെ ചികിത്സാച്ചെലവ്‌ സർക്കാർ ഏറ്റെടുക്കും. സംഭവത്തിൽ ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളും പടക്കം പൊട്ടിച്ചവരുമടക്കം നാലുപേരാണ്‌ അറസ്‌റ്റിലായത്‌. ഇവർക്കെതിരെ വധശ്രമക്കേസും ചുമത്തി. ആകെ എട്ടുപേരെ പ്രതിചേർത്തിട്ടുണ്ട്‌.  

Read More

പത്തനംതിട്ട : ഡിസംബർ 5 ന് ചുമട്ടു തൊഴിലാളികളുടെ പണിമുടക്കും കളക്ട്രേറ്റ് മാർച്ചും

  konnivartha.com/ പത്തനംതിട്ട : ചുമട്ടു തൊഴിലാളി നിയമം കാലോചിതമായി പരിഷ്കരിക്കുക.ലേബർ കമ്മിഷണറുടെ സാന്നിധ്യത്തിൽ NFSA ഗോഡൗണിലെ നിശ്ചയിച്ച കൂലി മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുക.. മരം മുറിച്ചു കയറ്റുന്ന തൊഴിലാളികൾക്ക് 26 A നൽകുക. നിയമവിധേയമായി ക്വാറി, മണൽ വാരൽ പുനഃസ്ഥാപിക്കുക.തുടങ്ങിയ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി ഡിസംബർ 5 ന് കയറ്റിറക്ക് തൊഴിലാളികൾ പണിമുടക്കി കളക്ട്രേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്താൻ ചുമട്ടു തൊഴിലാളി യൂണിയൻ സംയുക്ത സമര സമിതി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സംയുക്ത സമരസമിതി നേതാക്കളായ കെ. സി. രാജഗോപാലൻ Ex MLA, മലയാലപ്പുഴ മോഹനൻ ( സി ഐ ടി യു ), പി. കെ. ഗോപി, അജിത് മണ്ണിൽ ( ഐ എൻ ടി യു സി ), എ. കെ. ഗിരീഷ്, കെ. ജി. അനിൽകുമാർ ( ബി എം എസ്‌ ),…

Read More

ലഹരിക്കെതിരെ റീകണക്ടിങ് യൂത്ത് ആരംഭിച്ചു

  കേരള എക്സൈസ് വിമുക്തി മിഷനും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിയും സംയുക്തമായി ലഹരിക്കെതിരെ ‘റീകണക്ടിങ് യൂത്ത് ‘ പരിപാടി ആരംഭിച്ചു. സമൂഹത്തില്‍ വിദ്യാര്‍ഥി, യുവജനങ്ങള്‍ എന്നിവര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണം സൃഷ്ടിക്കുന്നതിനായി ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയാണ് ലക്ഷ്യം.   പത്തനംതിട്ട മുസലിയാര്‍ കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയില്‍ പ്രൊഫ. ശരത് രാജിന്റെ അധ്യക്ഷതയില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ബീനാ ഗോപാല്‍ ഉദ്ഘാടനം ചെയ്തു. എക്സൈസ് കമ്മീഷണര്‍ വി. റോബര്‍ട്ട് മുഖ്യസന്ദേശവും ലഹരിക്കെതിരെ മുഖ്യമന്ത്രിയുടെ സന്ദേശം ഉള്‍ക്കൊള്ളുന്ന ലഘുലേഖയുടെ ജില്ലാതല വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.   വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.ജോസ് കളീക്കല്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ‘കുട്ടികളും മാനസികാരോഗ്യവും’ എന്ന വിഷയത്തില്‍ ഡിസ്ട്രിക്ട് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം ഓഫീസര്‍ എം. ആര്‍. അനീഷ് ക്ലാസ്…

Read More

യാക്കോബായ സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അന്തരിച്ചു

  യാക്കോബായ സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഇപ്പോഴത്തെ അധ്യക്ഷനും മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ തലവനുമാണ് അദ്ദേഹം. നിരവധി സാമൂഹ്യ വിഷയങ്ങളിലെ ഇടപെടലുകളിലൂടെ ഉള്‍പ്പെടെ എല്ലാവര്‍ക്കും സുപരിചിതനും ആദരണീയനുമായ പുരോഹിതനാണ് വിടവാങ്ങിയിരിക്കുന്നത്. രക്തസമ്മര്‍ദത്തില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ബസേലിയന് പൗലോസ് ത്രിതീയന്റെ പിന്‍ഗാമിയാണ് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ. എറണാകുളം ജില്ലയിലെ പുത്തന്‍കുരിശാണ് അദ്ദേഹത്തിന്റെ സ്വദേശം. 1929ലാണ് അദ്ദേഹത്തിന്റെ ജനനം. 1958 ഒക്ടോബറിലാണ് അദ്ദേഹം വൈദിക പട്ടം സ്വീകരിച്ചത്. 1974ല്‍ അദ്ദേഹം മെത്രോപൊലീത്തയായി. 2000ല്‍ പുത്തന്‍കുരിശില്‍ ചേര്‍ന്ന പള്ളി പ്രതിപുരുഷ യോഗം നിയുക്ത ശ്രേഷ്ഠ കാതോലികയായി തെരഞ്ഞെടുത്തു. മലങ്കര സഭയുമായി ബന്ധപ്പെട്ട പ്രധാന പദവികളെല്ലാം തന്നെ വഹിച്ചിട്ടുള്ള അദ്ദേഹം…

Read More

ദീപാവലിത്തിരക്കു പരിഹരിക്കാൻ 58 പ്രത്യേക ട്രെയിൻ ; 272 അധിക സർവീസുമായി ദക്ഷിണ റെയിൽവേ

  konnivartha.com: ദീപാവലി ആഘോഷവേളയിലെ യാത്രാത്തിരക്കു കണക്കിലെടുത്ത്, തിരക്കേറിയ പാതകളിൽ കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ദീപാവലിക്കാലത്ത് 58 പ്രത്യേക ട്രെയിനുകൾ 272 സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവെ തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു. യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്, ഏറെ തിരക്കുള്ള തിരുവനന്തപുരം നോർത്ത് – ഹസ്രത് നിസാമുദ്ദീൻ – തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം നോർത്ത് – എസ്എംവിടി, ബെംഗളൂരു – തിരുവനന്തപുരം നോർത്ത്, കോട്ടയം – എംജിആർ ചെന്നൈ സെൻട്രൽ – കോട്ടയം, യശ്വന്ത്പുർ – കോട്ടയം – യശ്വന്ത്പുർ പാതകളിൽ ഉൾപ്പെടെയാണ് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുക. ദീർഘദൂര പാതകളിലും അന്തർസംസ്ഥാന പാതകളിലും വർധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കൈകാര്യം ചെയ്യുന്നതിനും ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി മറ്റു സേവനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ഡിവിഷനു കീഴിൽ യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് 10 ജോഡി ട്രെയിനുകളിൽ ദക്ഷിണ റെയിൽവേ അധിക…

Read More