പോലീസ് സ്റ്റേഷനുകളുടെ മികവിലും കുടുംബശ്രീക്ക് പങ്ക് – ഡെപ്യൂട്ടി സ്പീക്കര്‍

  പരാതിരഹിത പോലീസ് സ്റ്റേഷനുകള്‍ സൃഷ്ടിക്കുന്നതില്‍ കുടുംബശ്രീ വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് പ്രശംസനീയമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. കുറ്റകൃത്യങ്ങള്‍ കുറക്കുകയും സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുകയുമാണ് ജനമൈത്രി പോലീസിന്റെയും സ്നേഹിതാ ജെന്‍ഡര്‍ ഹെല്പ് ഡെസ്‌ക്കുകളുടെയും ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു. അടൂര്‍ പോലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹിത കോണ്‍സിലിങ് സെന്ററിന്റെ ഏഴാംമത് വാര്‍ഷിക സമ്മേളനം അടൂര്‍ ബോധിഗ്രാം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടൂര്‍ നഗരസഭയിലെ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന ബാബു അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ്. ആദില, വാര്‍ഡ് കൗണ്‍സിലര്‍ സുധ പത്മകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

അഞ്ചുവയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചുകൊന്ന രണ്ടാനച്ഛന് തൂക്കുകയർ

    പത്തനംതിട്ട  കുമ്പഴയിൽ തമിഴ്നാട് സ്വദേശിനിയായ ബാലികയെ അതിക്രൂരമായി പീഡിപ്പിച്ചുകൊന്ന രണ്ടാനച്ഛന് വധശിക്ഷ. പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി- ഒന്ന് (പോക്സോ കോടതി) ജഡ്ജിയുടേതാണ് വിധി. തമിഴ്നാട് വിരുതുനഗർ ശിവകാശി തളുക്കുപെട്ടി ആനയൂർ കിഴക്ക് തെരുവിൽ ഡോർ നമ്പർ 01/129 ൽ അലക്സ്‌ പാണ്ട്യ (26)നെയാണ് കോടതി ശിക്ഷിച്ചത്. പ്രതിക്കെതിരെ കൊലപാതകം, ബലാൽസംഗം തുടങ്ങിയ കുറ്റകൃത്യങ്ങൾ തെളിഞ്ഞിരുന്നു. കൃത്യമായ പ്ലാനിങ്ങോടെ പഴുതടച്ച് അന്വേഷണം സമയ പരിധിക്കുള്ളിൽ പൂർത്തിയാക്കി, ഇൻസ്പെക്ടർ ബിനീഷ് ലാൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയി അഡ്വക്കേറ്റ് നവീൻ എം ഈശോയെ നിയമിച്ച് ഉത്തരവായി. വിചാരണസമയത്ത് എല്ലാ സാക്ഷികളും കൃത്യമായ മൊഴികൾ നൽകിയതും സാഹചര്യതെളിവുകളും പ്രോസിക്യൂഷന് സഹായകമായി. തല നെഞ്ച് വയർ എന്നിവിടങ്ങളിൽ ഏറ്റ ഗുരുതരമായ പരിക്കുകൾ മരണത്തിന് കാരണമായതായി ശാസ്ത്രീയ അന്വേഷണത്തിൽ തെളിഞ്ഞു. കൊലപാതകം, ലൈംഗിക അതിക്രമം…

Read More

ഗിന്നസ് വേൾഡ് റെക്കോർഡ് കേരളത്തില്‍ 93 പേര്‍ക്ക് മാത്രം : ആഗ്രഹ്

  konnivartha.com/തിരുവനന്തപുരം : വ്യക്തിഗത ഇനത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് നേടുന്നവർക്കാണ്  ലണ്ടൻ ആസ്ഥാനമായുള്ള ഗിന്നസ് വേൾഡ് റെക്കോർഡ്സ് അധികൃതർ  പേരിനൊപ്പം ഗിന്നസ് എന്ന ടൈറ്റിൽ ചേർക്കുവാനുള്ള അനുമതി പത്രം നൽകുന്നുള്ളൂവെന്നും 69 വർഷം പിന്നിടുന്ന ഗിന്നസ് റെക്കോർഡ്സിന്റെ ചരിത്രത്തിൽ ഇതുവരെലോകത്താകമാനമായി 53000 പേർക്കാണ് ഈ ഗിന്നസ് ടൈറ്റിൽ ലഭിച്ചിട്ടുള്ളൂവെന്നും ഇന്ത്യയിൽ ഇത് അഞ്ഞൂറിൽ താഴെ ആളുകൾ   മാത്രമാണുള്ളത് എന്നും അതിൽ 93 പേർ കേരളീയരാണെന്നും ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് കേരള (ആഗ്രഹ് ) വാർഷിക സംഗമം അറിയിച്ചു. എന്നാൽ ഗ്രൂപ്പ് അറ്റംറ്റുകളുടെ ഭാഗമായി പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്ന ചിലരും, മറ്റിതര റെക്കോർഡുകൾ നേടുന്നപലരും ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് ആണെന്ന് പൊതു ജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു സാഹചര്യം കേരളത്തിൽ നിലനിൽക്കുന്നുണ്ടെന്നും അത്തരം വ്യാജ ഗിന്നസുകാരെ തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു. മുൻ ഗതാഗത വകുപ്പ് മന്ത്രി ആന്റണി…

Read More

സി പി ഐ എം കോന്നി ഏരിയാ സെക്രട്ടറിയായി ശ്യാംലാലിനെ തെരഞ്ഞെടുത്തു

  konnivartha.com: കോന്നി ഏരിയായിലെ ജലജീവൻ പദ്ധതി ഉടൻ പൂർത്തീകരിക്കണമെന്ന് സി പി ഐ എം കോന്നി ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ഏരിയായിലെ മുഴുവൻ പഞ്ചായത്തുകളിലും ജലജീവൻ പദ്ധതിയുടെ പ്രവർത്തങ്ങൾ മുടങ്ങിയിരിക്കുകയാണ്. എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല. പദ്ധതിയ്ക്കായി കുഴിച്ച റോഡുകൾ മെയ്ൻ്റൻസ് ചെയ്തിട്ടില്ല. കോടികളുടെ നഷ്ടമാണ് പഞ്ചായത്തുകൾക്കുണ്ടായിട്ടുള്ളത്. ഇതു മൂലം പുതിയ റോഡുകളും നിർമിക്കാൻ സാധിക്കുന്നില്ല. വാട്ടർ ടാങ്ക്, കിണർ എന്നീ വർക്കുകളുടെ ടെണ്ടർ നടപടികളും ആയിട്ടില്ല. ഈ സാഹചര്യത്തിൽ പദ്ധതിയുടെ അടിയന്തിര പൂർത്തീകരണം നടത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.തോട്ടം മേഖലയിലെ തമിഴ് വംശജരുടെ ജാതി സർട്ടിഫിക്കറ്റ് സംബന്ധിച്ചുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്നും, കോന്നി ടൗണിൽ അന്താരാഷ്ട്ര നിലവാരത്തിൽ സ്റ്റേഡിയം നിർമിക്കണമെന്നും, ജില്ലയ്ക്കും, ശബരിമല തീർഥാടകർക്കും ഗുണകരമായ ശബരി റെയിൽ പദ്ധതി നടപ്പാക്കുക, കോന്നി കേന്ദ്രീകരിച്ച് ഗവ.പോളിടെക്നിക് അനുവദിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. 21…

Read More

അപസ്മാര ശസ്ത്രക്രിയാ വിദഗ്‌ധരുടെ രാജ്യാന്തര സമ്മേളനം അമൃതയിൽ നടന്നു

  konnivartha.com/കൊച്ചി: അമൃത ആശുപത്രിയിൽ പീഡിയാട്രിക് എപിലെപ്സി സർജൻമാരുടെ രാജ്യാന്തര സമ്മേളനവും ശിൽപശാലയുംനടന്നു . അമൃത അഡ്വാൻസ്ഡ് സെന്റർ ഫോർ എപിലെപ്സിയും, അമൃത ബ്രെയിൻ സെന്റർ ഫോർ ചിൽഡ്രനും സംയുക്തമായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ ന്യൂറോളജിസ്റ്റുകളും ന്യൂറോസർജന്മാരുമുൾപ്പെടെ നൂറോളം ഡോക്ടർമാർക്കാണ് കുട്ടികളിലെ അപസ്‌മാര ശസ്ത്രക്രിയാ രീതികളിൽ പരിശീലനം നൽകുന്നത്. നാല് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം സീനിയർ ന്യൂറോസർജൻ ഡോ. പി. ശ്രീകുമാർ ഉൽഘാടനം ചെയ്തു. ഡോ. കെ.പി. വിനയൻ, ഡോ.അശോക് പിള്ള, ഡോ. സിബി ഗോപിനാഥ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ജർമ്മനി, ജപ്പാൻ, ബൾഗേറിയ, ബ്രസീൽ, യു.കെ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ പരിശീലനത്തിന് നേതൃത്വം നൽകുന്നു. സമ്മേളനത്തിന്റെ ഭാഗമായി പണ്ഡിറ്റ് അഭിഷേക് ലാഹിരി അവതരിപ്പിച്ച സരോദ് കച്ചേരിയും അരങ്ങേറി. ശിൽപശാലയിൽ കുട്ടികളിലെ അപസ്മാരത്തിന്റെ സവിശേഷതകളും മരുന്നുപയോഗിച്ചുള്ള ചികിത്സയിലെ വെല്ലുവിളികളും ചർച്ച ചെയ്യുമെന്ന് പീഡിയാട്രിക് ന്യൂറോളജി വിഭാഗം…

Read More

കോന്നി കല്ലേലിക്കാവില്‍ 999 മല പൂജ സമര്‍പ്പിച്ചു

  കോന്നി : 999 മലകള്‍ക്കും അധിപനായ കല്ലേലി ഊരാളി അപ്പൂപ്പന്‍ വാഴുന്ന കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ മാസം തോറും നടത്തിവരാറുള്ള മല പൂജ സമര്‍പ്പിച്ചു . 999 മല പൂജയ്ക്ക് ഒപ്പം മൂര്‍ത്തി പൂജ ,പാണ്ടി ഊരാളി അപ്പൂപ്പന്‍ പൂജ എന്നിവയും നടന്നു . കളരിയില്‍ ദീപം പകര്‍ന്ന് അടുക്കാചാരങ്ങള്‍ സമര്‍പ്പിച്ചു . പരമ്പ് നിവര്‍ത്തി നെല്‍ വിത്ത് വിതച്ച് കരിക്കും കലശവും താംബൂലവും വെച്ചു ഊരാളി മലയെ ഊട്ടി സ്തുതിച്ച് സര്‍വ്വ ചരാചരങ്ങള്‍ക്കും മാനവകുലത്തിനും വേണ്ടി വിളിച്ചു ചൊല്ലി പ്രാര്‍ഥിച്ചു . മൂര്‍ത്തി പൂജയും പാണ്ടി ഊരാളി അപ്പൂപ്പന്‍ പൂജയും 999 മല പൂജയും അര്‍പ്പിച്ച് കരിക്ക് ഉടച്ച് രാശി നോക്കി .പൂജകള്‍ക്ക് കാവ് ഊരാളിമാര്‍ നേതൃത്വം നല്‍കി  

Read More

കോന്നി :രണ്ട് ലൈഫ് ഗാര്‍ഡുകളെ ആവശ്യം ഉണ്ട്

  konnivartha.com: 2024 ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് കോന്നി പഞ്ചായത്തിലെ മുരിങ്ങമംഗലം ഇടത്താവളത്തിനു സമീപം ഉള്ള അച്ചന്‍കോവില്‍ നദിയിലെ കടവിലേക്ക് രണ്ടു ലൈഫ് ഗാര്‍ഡുകളെ ആവശ്യം ഉണ്ട് . 24 മണിക്കൂറും സേവനം ഉണ്ടാകണം . നീന്തല്‍ അറിയാവുന്ന ആളുകള്‍ (12/11/2024 )ചൊവ്വ ഉച്ചയ്ക്ക് 2 മണിയ്ക്ക് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു

Read More

കലഞ്ഞൂർ ഇടത്തറ ആരോഗ്യ ഉപകേന്ദ്രം:നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു

  konnivartha.com/ കോന്നി :55.5 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന കലഞ്ഞൂർ ഇടത്തറ ആരോഗ്യ ഉപകേന്ദ്രം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർമ്മാണ ഉദ്ഘാടനം  നിർവഹിച്ചു. കലഞ്ഞൂർ കൊട്ടന്തറയിൽ ആണ് പുതിയ ആരോഗ്യ ഉപകേന്ദ്രം നിർമ്മിക്കുന്നത്. ഇതിനായി ഗ്രാമ പഞ്ചായത്ത്‌ 5 സെന്റ് സ്‌ഥലം ലഭ്യമാക്കിയിരുന്നു. .കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ 13,15,16,വാർഡുകൾക്കായി പ്രവർത്തിച്ചു വരുന്ന ഇടത്തറ സബ്‌സെന്റർ ദീർഘ നാളായി കൊട്ടന്തറ അംഗൻവാടിയുടെ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. പുതിയ സബ് സെന്റർ നിർമ്മാണം പൂർത്തികരിക്കുന്നതോടെ രാവിലെ 9 മുതൽ 4 വരെ നഴ്സിംഗ് ജീവനക്കാരുടെ സേവനം ലഭ്യമാകും. ഗ്രാമ പഞ്ചായത്ത്‌ എഞ്ചിനീയറിങ് വിഭാഗത്തിനാണ്‌ നിർവഹണ ചുമതല.വെയ്റ്റിംഗ് ഏരിയ,ഇങ്കുബേഷൻ റൂം,പരിശോധന മുറി, ശുചി മുറി എന്നിവയാണ് പുതിയ സബ്സെന്റർ കെട്ടിടത്തിൽ നിർമ്മിക്കുന്നത്. കോന്നി മണ്ഡലത്തിൽ പുതിയതായി 8 ആരോഗ്യ ഉപ കേന്ദ്രങ്ങളാണ് 55.5 ലക്ഷം രൂപ…

Read More

അന്താരാഷ്ട്ര ബാലികാ ദിനം : പത്തനംതിട്ട ജില്ലാതല മത്സരം സംഘടിപ്പിച്ചു

  അന്താരാഷ്ട്ര ബാലികാ ദിനത്തോടനുബന്ധിച്ച് ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പന്തളം കുടുംബശ്രീ കഫേ ഓഡിറ്റോറിയത്തില്‍ ഉപന്യാസ, ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ”ഗേള്‍സ് വിഷന്‍ ഫോര്‍ ദി ഫ്യൂച്ചര്‍” എന്ന വിഷയത്തിലായിരുന്നു മത്സരം. അധിഭ കൃഷ്ണന്റെ നേതൃത്വത്തില്‍ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇഫക്ടിവ് കമ്മ്യൂണിക്കേഷന്‍ എന്ന വിഷയത്തില്‍ സുജിത് എഡ്വിന്‍ പെരേര ക്ലാസ് നല്‍കി. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ യു.അബ്ദുള്‍ ബാരി അധ്യക്ഷനായി. എ. ഇ. ഒ പി. ഉഷ ഉദ്ഘാടനം നിര്‍വഹിച്ചു. ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ് അനുഷ, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ലതാ കുമാരി, വനിതാ സംരക്ഷണ ഓഫീസര്‍ എ.നിസ,രഞ്ചു ആര്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ മത്സരങ്ങളില്‍ വിജയികളായ ഫിബാ ഗ്രേസ് ജിനു, മഹിമ ബിനു, അവന്തിക, ജെ.ഗൗരി കൃഷ്ണന്‍, അരുണ ആര്‍ നായര്‍, ആയുഷി…

Read More

കടന്നൽക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ അമ്മയും മകളും മരിച്ചു

  കോട്ടയം മുണ്ടക്കയത്ത് കടന്നൽ ആക്രമണത്തിൽ വയോധികരായ അമ്മയും മകളും മരിച്ചു. പുഞ്ചവയൽ പാക്കാനം സ്വദേശിയായ കുഞ്ഞിപ്പെണ്ണ് (109), മകൾ തങ്കമ്മ (80) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് താമസസ്ഥലത്തോട് ചേർന്നുള്ള കുരുമുളക് തോട്ടത്തിലൂടെ നടന്നുപോകുന്നതിനിടെയാണ് കുഞ്ഞിപെണ്ണിനെ കടന്നൽ ആക്രമിച്ചത്. കുരുമുളകു വള്ളിയിൽ വീണുകിടന്ന ഓല കണ്ട് അതെടുത്ത് മാറ്റാൻ ശ്രമിക്കുകയായിരുന്നു. ഓലയിലുണ്ടായിരുന്ന കടന്നൽകൂട് ഇളകുകയും കുഞ്ഞിപ്പെണ്ണിനെ കൂട്ടമായി ആക്രമിക്കുകയുമായിരുന്നു. അമ്മയുടെ നിലവിളികേട്ട് രക്ഷിക്കാന്‍ എത്തിയ തങ്കമ്മയെയും കടന്നൽക്കൂട്ടം ആക്രമിച്ചു. കൃഷിയിടത്തിലുണ്ടായ ജോയ് എന്നയാൾക്കും അയൽവാസിയായ വിഷ്ണുവർധനും കടന്നൽകുത്തേറ്റു.

Read More