konnivartha.com: ബിജെപി ഭരിക്കുന്ന പന്തളം നഗരസഭ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു. സുശീല സന്തോഷും യു. രമ്യയുമാണ് രാജിവെച്ചത്. നാളെ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാനിരിക്കെയാണ് രാജി. ബിജെപി നേതൃത്വത്തിലുള്ള പന്തളം നഗരസഭ ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എല്‍ഡിഎഫിലെ ഒമ്പതംഗങ്ങളും ഒരു സ്വതന്ത്രനും ഒരു ബിജെപി കൗണ്‍സിലറും ഉള്‍പ്പെടെ 11 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട അവിശ്വാസ നോട്ടീസാണ് നല്‍കിയത്. എല്‍ഡിഎഫിലെ ഒമ്പത് കൗണ്‍സിലര്‍മാരും സ്വതന്ത്രന് അഡ്വ. രാധാകൃഷ്ണന് ഉണ്ണിത്താനും ബിജെപി കൗണ്‍സിലര്‍ കെ വി പ്രഭയും നോട്ടീസില്‍ ഒപ്പുവച്ചു. ഭരണ സമിതിയെ വിമര്‍ശിച്ചതിന് അടുത്തിടെ ബിജെപി കൗണ്‍സിലറായ കെവി പ്രഭയെ ബിജെപി അംഗത്വത്തില്‍നിന്ന് നീക്കിയിരുന്നു. അതേസമയം പാലക്കാട്ട് തോറ്റ ബിജെപി സ്ഥാനാര്‍ഥി കൃഷ്ണകുമാറിനായിരുന്നു പന്തളം നഗരസഭയിലെ ചുമതല. പന്തളത്തെ പാര്‍ട്ടി തകര്‍ച്ചയുടെ കാരണക്കാരന്‍ കൃഷ്ണകുമാര്‍ ആണെന്നാണ് കൗണ്‍സിലര്‍മാരുടെ അടക്കം ആരോപണം. നിലവിലെ കക്ഷിനില…
Read Moreവിഭാഗം: News Diary
ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ജനക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കണം: കെ. ആൻസലൻ
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രാലയത്തിന്റെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ സംഘടിപ്പിക്കുന്ന ബോധവത്ക്കരണ പരിപാടിക്ക് തുടക്കം konnivartha.com: കേരളം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളേക്കാർ എല്ലാ മേഖലകളിലും നിലവാരം പുലർത്തുന്നുണ്ടെങ്കിലും ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും അതിനായി സർക്കാരിൻ്റെ ജനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടികൾ അനിവാര്യമാണെന്നും നെയ്യാറ്റിൻകര എം എൽഎ കെ. ആൻസലൻ. ജീവിത സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ വിവിധ സർക്കാർ വകുപ്പുകൾ സഹകരിച്ച് ജനക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കണം. ബോധവത്ക്കരണ പരിപാടികളിൽ പങ്കെടുക്കുന്നവർ തങ്ങളുടെ ചുറ്റുമുള്ളവരിലേക്കും സർക്കാർ പദ്ധതികളെക്കുറിച്ചുള്ള അറിവുകൾ പകർന്നു നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രാലയത്തിൻ്റെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ തിരുവനന്തപുരം മേഖല ഓഫീസ് സംഘടിപ്പിക്കുന്ന സർക്കാർ പദ്ധതികളെക്കുറിച്ചുള്ള ത്രിദിന സംയോജിത ബോധവത്ക്കരണ പരിപാടിയും കാർഗിൽ ചിത്രപ്രദർശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെയ്യാറ്റിൻകര നഗരസഭ, ഐസിഡിഎസ്, വിവിധ സർക്കാർ വകുപ്പുകൾ…
Read Moreപത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള് ( 03/12/2024 )
കരുതലും കൈതാങ്ങും;പരാതികള്‍ ഡിസംബര്‍ ആറ് വരെ സമര്‍പ്പിക്കാം ഓണ്‍ലൈനായും പരാതി സമര്‍പ്പിക്കാം പത്തനംതിട്ട ജില്ലയില്‍ ഡിസംബര്‍ ഒമ്പത് മുതല്‍ 17 വരെ നടക്കുന്ന കരുതലും കൈത്താങ്ങും’ താലൂക്ക്തല പൊതുജന അദാലത്തിലേയ്ക്കുള്ള പരാതികള്‍ ഡിസംബര്‍ ആറുവരെ സമര്‍പ്പിക്കാം. https://karuthal.kerala.gov.in എന്ന വെബ്സൈറ്റില്‍ ഒറ്റതവണ രജിസ്ട്രേഷന് പൂര്‍ത്തിയാക്കി വ്യക്തിഗത ലോഗിന്‍ ചെയ്തു പരാതി സമര്‍പ്പിക്കാം. അദാലത്തില്‍ പരിഗണിക്കുന്ന വിഷയങ്ങള്‍, പരാതി സമര്‍പ്പിക്കാനുള്ള നടപടിക്രമം, സമര്‍പ്പിച്ച പരാതിയുടെ തല്‍സ്ഥിതി അറിയാനുള്ള സൗകര്യം തുടങ്ങിയവ വൈബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം അക്ഷയകേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകളിലായും പരാതി സമര്‍പ്പിക്കാം. മന്ത്രിമാരായ വീണാ ജോര്‍ജും പി. രാജീവും അദാലത്തുകള്‍ക്ക് നേതൃത്വം നല്‍കും. താലൂക്ക്, തീയതി, വേദി എന്ന ക്രമത്തില്‍ ചുവടെ. കോഴഞ്ചേരി, ഡിസംബര്‍ ഒമ്പത്, റോയല്‍ ഓഡിറ്റോറിയം പത്തനംതിട്ട. മല്ലപ്പളളി, ഡിസംബര്‍ 10, സെന്റ് ജോണ്‍സ് ബഥനി ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയം, മല്ലപ്പളളി. അടൂര്‍, ഡിസംബര്‍ 12,…
Read Moreകരുതലും കൈതാങ്ങും;പരാതികള്‍ ഡിസംബര്‍ ആറ് വരെ സമര്‍പ്പിക്കാം
ഓണ്‍ലൈനായും പരാതി സമര്‍പ്പിക്കാം konnivartha.com: പത്തനംതിട്ട ജില്ലയില്‍ ഡിസംബര്‍ ഒമ്പത് മുതല്‍ 17 വരെ നടക്കുന്ന കരുതലും കൈത്താങ്ങും’ താലൂക്ക്തല പൊതുജന അദാലത്തിലേയ്ക്കുള്ള പരാതികള്‍ ഡിസംബര്‍ ആറുവരെ സമര്‍പ്പിക്കാം. https://karuthal.kerala.gov.in എന്ന വെബ്സൈറ്റില്‍ ഒറ്റതവണ രജിസ്ട്രേഷന് പൂര്‍ത്തിയാക്കി വ്യക്തിഗത ലോഗിന്‍ ചെയ്തു പരാതി സമര്‍പ്പിക്കാം. അദാലത്തില്‍ പരിഗണിക്കുന്ന വിഷയങ്ങള്‍, പരാതി സമര്‍പ്പിക്കാനുള്ള നടപടിക്രമം, സമര്‍പ്പിച്ച പരാതിയുടെ തല്‍സ്ഥിതി അറിയാനുള്ള സൗകര്യം തുടങ്ങിയവ വൈബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഇതോടൊപ്പം അക്ഷയകേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകളിലായും പരാതി സമര്‍പ്പിക്കാം. മന്ത്രിമാരായ വീണാ ജോര്‍ജും പി. രാജീവും അദാലത്തുകള്‍ക്ക് നേതൃത്വം നല്‍കും. താലൂക്ക്, തീയതി, വേദി എന്ന ക്രമത്തില്‍ ചുവടെ. കോഴഞ്ചേരി, ഡിസംബര്‍ ഒമ്പത്, റോയല്‍ ഓഡിറ്റോറിയം പത്തനംതിട്ട. മല്ലപ്പളളി, ഡിസംബര്‍ 10, സെന്റ് ജോണ്‍സ് ബഥനി ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയം, മല്ലപ്പളളി. അടൂര്‍, ഡിസംബര്‍ 12, സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് പാരിഷ് ഹാള്‍,…
Read Moreശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ (03.12.2024)
ശബരിമല ക്ഷേത്ര സമയം (03.12.2024) രാവിലെ 3.00 – ഉച്ചയ്ക്ക് 1.00 വൈകുന്നേരം 3.00 – രാത്രി 11.00 പൂജാ സമയം നെയ്യഭിഷേകം- രാവിലെ 3.30 മുതൽ ഉഷഃപൂജ- രാവിലെ 7.30 ഉച്ചപൂജ- 12.30 ദീപാരാധന-വൈകിട്ട് 6.30 അത്താഴപൂജ-രാത്രി 9.30 രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും ശബരിമലയിലെ കടകളിലും ഹോട്ടലുകളിലും പരിശോധന ശക്തം 10 ദിവസം 420 പരിശോധന;49 കേസ്, 3,91,000 രൂപ പിഴ: ശബരിമലയിലെ കടകളിലും ഹോട്ടലുകളിലും പരിശോധന ശക്തം ശബരിമല: ശബരിമലയിലെ വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും വിവിധ സ്ക്വാഡുകൾ പത്തു ദിവസത്തിനിടെ നടത്തിയത് 420 പരിശോധന. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ 49 കേസ് രജിസ്റ്റർ ചെയ്ത് 3.91 ലക്ഷം രൂപ പിഴ ചുമത്തി. തീർഥാടകരെ ചൂഷണം ചെയ്യുന്നത് തടയാനും ശുചിത്വവും സുരക്ഷിതവുമായ ഭക്ഷ്യവസ്തുക്കളാണ് ലഭ്യമാക്കുന്നതെന്ന് ഉറപ്പാക്കാനും…
Read Moreകെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ചു:5 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
konnivartha.com: ആലപ്പുഴ കളര്‍കോട് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു. ഗുരുവായൂരിൽനിന്ന് കായംകുളത്തേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ആലപ്പുഴയിലേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്.രാത്രി 9.30ഓടെയായിരുന്നു സംഭവം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ കോട്ടയം പൂഞ്ഞാർ ചേന്നാട് കരിങ്ങോഴക്കൽ ഷാജിയുടെ മകൻ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറിൽ കെ.ടി. ശ്രീവത്സന്റെ മകൻ ശ്രീദീപ് വത്സൻ (19), മലപ്പുറം കോട്ടയ്ക്കൽ ചീനംപുത്തൂർ ശ്രീവൈഷ്ണവത്തിൽ എ.എൻ. ബിനുരാജിന്റെ മകൻ ബി. ദേവാനന്ദൻ (19), കണ്ണൂർ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടിൽ മുഹമ്മദ് അബ്ദുൾ ജബ്ബാർ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടിൽ പി. മുഹമ്മദ് നസീറിന്റെ മകൻ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്. മെഡിക്കൽ കോളേജിലെ 11 വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്.ആറുപേർക്കു പരിക്കേറ്റു.…
Read Moreവിദ്യാഭ്യാസ സ്ഥാപന അവധി: വ്യാജ വാർത്തകൾക്കെതിരെ കർശന നിയമ നടപടി
konnivartha.com: കണ്ണൂർ ജില്ലയിൽ നിലവിലെ സാഹചര്യത്തിൽ ഡിസംബർ മൂന്ന് ചൊവ്വാഴ്ച (03/12/2024) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ ഡി എം സി പദ്മചന്ദ്ര കുറുപ്പ് അറിയിച്ചു. ഇത് സംബന്ധിച്ച് പൊതുജനങ്ങൾ ഔദ്യോഗികമായ അറിയിപ്പുകൾ മാത്രം പിന്തുടരുക. ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുവെന്ന രീതിയിലുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടി എടുക്കുമെന്നും എ ഡി എം അറിയിച്ചു. മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ചൊവ്വ)ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചത് ഇന്ന് (തിങ്കൾ) രാത്രി 8.50 ഓടെയാണ്. ഇതിനുമുമ്പ് ജില്ലാ കളക്ടറുടെ വ്യാജ സോഷ്യൽ മീഡിയ ഐഡി ഉപയോഗിച്ച് അവധി പ്രഖ്യാപിച്ചതായി വ്യാജ വാർത്തകൾ സൃഷ്ടിച്ച് പ്രചരിപ്പിച്ചവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കും എന്ന് മലപ്പുറം കലക്ടര്‍ അറിയിച്ചു . ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന്…
Read Moreഅമൃത ആശുപത്രിയിൽ ഫ്രാക്ചർ ശിൽപശാല സംഘടിപ്പിച്ചു
konnivartha.com: കൊച്ചി: എല്ലുകളുടെ ഒടിവിന്റെ ചികിത്സയും ശസ്ത്രക്രിയാരീതികളും. പഠനവിഷയമാക്കി അമൃത ആശുപത്രിയിലെ ഓർത്തോപീഡിക്സ് വിഭാഗവും കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റിയും ചേർന്ന് ‘അമൃത ഫ്രാക്ചർ കോഴ്സ് 2024’ ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. അസ്ഥിഭംഗത്തിന്റെ ചികിത്സയിൽ നൈപുണ്യ വികസനം ലക്ഷ്യമിട്ടുള്ള ശിൽപശാലയിൽ എഴുപത്തഞ്ചോളം ഡോക്ടർമാർ പരിശീലനം നേടി. അമൃത ആശുപത്രി സീനിയർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. പ്രതാപൻ നായർ ശിൽപശാലഉദ്ഘാടനം ചെയ്തു. ഓർഗനൈസിങ് ചെയർമാൻ ഡോ. ചന്ദ്രബാബു കെ.കെ, ഡോ. ജയ തിലക്, ഡോ. ധ്രുവൻ എസ് , ഡോ. ബാലു.സി.ബാബു, ഡോ. വിപിൻ മോഹൻ എന്നിവർ പ്രഭാഷണം നടത്തി. ഡോ. ചന്ദ്രബാബു കെ.കെ,ഡോ. രഞ്ജിത്ത് ടി.സി, പ്രൊഫ. പ്രേമചന്ദ്രൻ കെ , പ്രൊഫ. രാജേഷ് പുരുഷോത്തമൻ, ഡോ. സജി പി.ഓ. തോമസ് , പ്രൊഫ. ജിസ് ജോസഫ്, ഡോ. സി ചെറിയാൻ കോവൂർ, ഡോ. ബാലു.സി.ബാബു എന്നിവർ…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 02/12/2024 )
ഭിന്നശേഷികുട്ടികളുടെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കാന്‍ രക്ഷിതാക്കളും മുന്‍കൈ എടുക്കണം : ജില്ലാ കലക്ടര്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിലനിര്‍ത്തുന്നതിന് രക്ഷിതാക്കളും മുന്‍കൈയെടുക്കണമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷണന്. ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും സാമൂഹികനീതി വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായുള്ള കലാകായിക മേള ‘ഉണര്‍വ് 2024’ ഓമല്ലൂര്‍ ദര്‍ശന ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍ പതാക ഉയര്‍ത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജിജി മാത്യു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ആര്. അജയകുമാര്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് വിളവിനാല്‍, ജില്ലാ പഞ്ചായത്ത് പ്ലാനിംഗ് ഉപാദ്ധ്യക്ഷന്‍ ആര്. അജിത്ത് കുമാര്‍, ജില്ലാ…
Read Moreയുവജനങ്ങളുടെ കലാ – കായിക സര്‍ഗവാസനകള്‍ക്ക് ചിറക് വിടര്‍ത്താന്‍ കേരളോത്സവം വഴിതെളിക്കുന്നു :-ഡെപ്യൂട്ടി സ്പീക്കര്‍
യുവജനങ്ങളുടെ കലാ-കായിക സര്‍ഗവാസനകള്‍ക്ക് ചിറക് വിടര്‍ത്താന്‍ കേരളോത്സവം വഴിതെളിക്കുന്നുവെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പള്ളിക്കല്‍ പഞ്ചായത്ത് കേരളോത്സവം സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനങ്ങളുടെ കലാ – കായിക – സാഹിത്യ കാര്‍ഷികരംഗങ്ങളിലെ നൈപുണ്യം പരിപോഷിപ്പിക്കുന്നതിനാണ് സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കേരളോത്സവം സംഘടിപ്പിക്കുന്നത്. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിന്റെയും യുവജന ബോര്‍ഡിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരളോത്സവത്തില്‍ വിവിധ ക്ലബുകളെ പ്രതിനധീകരിച്ച് നിരവധി മല്സരാര്ഥികള് പങ്കെടുത്തു. സമാപന സമ്മേളനത്തില്‍ പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എം മനു, യുവജന ക്ഷേമബോര്‍ഡ് ജില്ലാ യൂത്ത് കോ ഓഡിനേറ്റര്‍ ബിപിന്‍ എബ്രഹാം, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ സിന്ധു ജയിംസ്, ഷീന റെജി വാര്‍ഡ് അംഗങ്ങളായ സുപ്രഭ, ജി.പ്രമോദ് , ജി.സുമേഷ് , യമുന മോഹന്‍, സാജിത റഷീദ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ പി കെ…
Read More