പുഷ്പ 2 റിലീസ്:തിക്കിലും തിരക്കിലുംപ്പെട്ടു ഒരു സ്ത്രീ മരിച്ചു

  അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. രണ്ടുപേർക്ക് ​ഗുരുതര പരിക്കേറ്റു .ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തീയേറ്ററിലാണ് സംഭവം.   റിലീസിന് മുന്നോടിയായി തീയേറ്ററിന് മുന്നിൽ പോലീസും ആരാധകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. തടിച്ചുകൂടിയ ജനക്കൂട്ടത്തിനുനേരെ പോലീസ് ലാത്തിവീശി. തിക്കിലും തിരക്കിലും പെട്ട് ബോധം കെട്ട് വീണ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ബുധനാഴ്ച രാത്രി 11 മണിക്കാണ് ഹൈദരാബാദ് സന്ധ്യാ തീയേറ്ററില്‍ പുഷ്പ 2 സിനിമയുടെ പ്രീമിയര്‍ ഷോ വെച്ചിരുന്നത്. തീയേറ്ററിലേക്ക് അപ്രതീക്ഷിതമായി അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറുമെത്തിയിരുന്നു.വന്‍ വിജയമായി മാറിയ ‘പുഷ്പ: ദി റൈസി’ന്റെ രണ്ടാം ഭാഗമാണ് ‘പുഷ്പ: ദി റൂള്‍ (പുഷ്പ 2). മൂന്നു വര്‍ഷത്തിന്റെ ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രമാണ് ‘പുഷ്പ 2’

Read More

കോന്നിയില്‍ വീട്ടമ്മയെ ബലാൽസംഗം ചെയ്യാൻ ശ്രമം : യുവാവ് പിടിയിൽ

  konnivartha.com: ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടിൽ അതിക്രമിച്ചു കയറി ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ച് ബലാൽസംഗം ചെയ്യാൻ ശ്രമിച്ച കേസിൽ പ്രതിയെ കോന്നി പോലീസ് പിടികൂടി. കോട്ടയം ഏറ്റുമാനൂർ കാണക്കാരി പറമ്പാട്ട് വീട്ടിൽ സനോജ് എന്ന് വിളിക്കുന്ന എബിൻ മോഹനെ(37)യാണ് അറസ്റ്റ് ചെയ്തത്. ഇയാൾ മദ്യ മയക്കുമരുന്നുകൾക്ക് അടിമയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഞായറാഴ്ച രാത്രി എട്ടരയ്ക്കാണ് സംഭവം. വീട്ടിൽ അതിക്രമിച്ചു കയറി ബലം പ്രയോഗിച്ച് ഇയാൾ സ്ത്രീയെ കീഴ്പ്പെടുത്താൻ ശ്രമിച്ചു. ദേഹത്ത് മുറിവേൽപ്പിച്ചും , കൈകൊണ്ട് വായ് പൊത്തിപിടിച്ചും ക്രൂരമായാണ് ഇയാൾ കൃത്യത്തിന് മുതിർന്നത്. വീട്ടമ്മയുടെ വായ്ക്കുള്ളിൽ മുറിവ് ഉണ്ടാവുകയും ഒരു അണപ്പല്ല് പറിഞ്ഞുപോകുകയും ചെയ്തു. കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത കോന്നി പോലീസ്, പ്രതിക്കുവേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ശാസ്ത്രീയ അന്വേഷണസംഘം, ഫോറെൻസിക് വിഭാഗം, വിരലടയാള വിദഗ്‌ദ്ധർ, ഡിപ്പാർട്മെന്റ്…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 04/12/2024 )

ശബരിമല ക്ഷേത്ര സമയം (05.12.2024) രാവിലെ 3.00 – ഉച്ചയ്ക്ക് 1.00 വൈകുന്നേരം 3.00 – രാത്രി 11.00 പൂജാ സമയം നെയ്യഭിഷേകം- രാവിലെ 3.30 മുതൽ ഉഷഃപൂജ- രാവിലെ 7.30 ഉച്ചപൂജ- 12.30 ദീപാരാധന-വൈകിട്ട് 6.30 അത്താഴപൂജ-രാത്രി 9.30 രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും. കാനനപാത വീണ്ടും തുറന്നു;581 പേരെ കടത്തിവിട്ടു ശബരിമല: വണ്ടിപ്പെരിയാർ-സത്രം-മുക്കുഴി-പുല്ലുമേട് കാനനപാതയിലൂടെയുള്ള തീർഥാടനം പുനരാരംഭിച്ചു. ബുധനാഴ്ച 581 പേരെയാണ് കടത്തിവിട്ടത്. കനത്തമഴയെത്തുടർന്ന് തീർഥാടകരുടെ സുരക്ഷ മുൻനിർത്തി കാനനപാതയിൽ ഇടുക്കി ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തിയിരുന്നു. കാനനപാത യാത്രയ്ക്ക് സുരക്ഷിതവും സഞ്ചാരയോഗ്യവുമാണെന്ന് വനം വകുപ്പ് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് നിരോധനം നീക്കിയത്. പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും വനംവകുപ്പിന്റെയും സേവനം പാതയിൽ ലഭ്യമാണ്. സംഗീതസാന്ദ്രമീ സന്നിധാനം ശബരിമല: സന്നിധാനം ഉണരുന്നതു മുതൽ ഉറങ്ങുന്നതു വരെ സംഗീതം കേട്ട്. സന്നിധാനത്തെ ഒാരോ ചുവടിലും ആചാരങ്ങളിലും…

Read More

കോന്നി ഡ്രഗ്സ് കൺട്രോൾ ടെസ്റ്റിംഗ് ലബോറട്ടറിയിൽ 14 അധിക തസ്തികകൾ സൃഷ്ടിച്ചു

  konnivartha.com:കോന്നി ഡ്രഗ്സ് കൺട്രോൾ ടെസ്റ്റിംഗ് ലബോറട്ടറിയിൽ 14 അധിക തസ്തികകൾ സൃഷ്ടിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.ബുധനാഴ്ച ചേർന്ന മന്ത്രി സഭ യോഗമാണ് തസ്തികകൾ സൃഷ്ടിക്കുന്നതിന് അനുമതി നൽകിയത്.ഗവ. ഡ്രഗ് അനാലിസിസ്റ് ഗ്രേഡ് -l,ഗ്രേഡ് -ll, ഗ്രേഡ് -lll, മിസ്റ്റീരിയൽ സ്റ്റാഫ് ഉൾപ്പെടെയാണ് 14 തസ്തികകൾ സൃഷ്ടിച്ചത്. സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറിയാണ് കോന്നിയില്‍ പ്രവർത്തിക്കുന്നത്. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പൂർണ തോതിൽ പ്രവര്‍ത്തന ക്ഷമമാക്കുന്നതോടെ പ്രതിവര്‍ഷം ഏകദേശം 4500 മരുന്നുകള്‍ പരിശോധിക്കുവാന്‍ സാധിക്കുന്നതാണ്. ഇതോടെ സംസ്ഥാനത്ത് മൊത്തം പ്രതിവര്‍ഷം പരിശോധിക്കുന്ന മരുന്നുകളുടെ എണ്ണം 15,000 ആയി വര്‍ദ്ധിക്കുന്നതാണ്. കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ വിതരണം നടത്തുന്ന മരുന്നുകളുടെ ഗുണനിലവാര പരിശോധന നടത്തുവാനാണ് കോന്നിയിൽ ലാബ് സ്‌ഥാപിച്ചത്.…

Read More

ഡോ. എം. എസ്. സുനിലിന്‍റെ 333- മത് സ്നേഹഭവനം ആറംഗ കുടുംബത്തിന്

    konnivartha.com/പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം .എസ് .സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന വിധവകൾ ആയ സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബത്തിന് പണിത് നൽകുന്ന 333 – മത് സ്നേഹ ഭവനം ഓമല്ലൂർ ചീക്കനാൽ പാലേലിൽ മുരുപ്പേൽ വിധവയായ ശോശാമ്മയുടെ ആറംഗ കുടുംബത്തിന് കോട്ടയം സ്വദേശിയായ കുര്യൻ വർഗീസിന്റെയും റെജീന കുര്യന്റെയും സഹായത്താൽ നിർമ്മിച്ചു നൽകി . വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ചാത്തന്നൂർ എം.എൽ.എ .ജി .എസ്. ജയലാൽ നിർവഹിച്ചു. വിധവയായ ശോശാമ്മയും മകൾ സെലീനയും സെലീനയുടെ ഭർത്താവ് അനിയും ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികളും വിവിധ അസുഖങ്ങളാൽ ദുരിത ജീവിതം അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിൽ സ്വന്തമായ ഒരു ഭവനം നിർമ്മിക്കുവാൻ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു. ഇവരുടെ അവസ്ഥ നേരിൽ കാണുവാൻ ഇടയായ ടീച്ചർ ഇവർക്കായി 2 മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ 650…

Read More

യേശുദേവന്‍റെ ചിത്രം വരച്ചൊരു നാടൻ കരനെൽകൃഷി :പരമ്പരാഗത നെൽവിത്തുകളുടെ ശേഖരം

konnivartha.com: പത്തനംതിട്ട പുല്ലാട് അജയകുമാർ വല്ലുഴത്തിലിന്‍റെ ഫാമിലാണ് നാടൻ നെൽവിത്തുകൾ കൊണ്ട് യേശുദേവന്റെ ചിത്രം വരച്ചുള്ള കരനെൽകൃഷി പച്ചപിടിക്കുന്നത്. മലയാളത്തിന് നഷ്ടമായ പരമ്പരാഗത നെൽവിത്തുകൾ കൊണ്ടാണ് ഈ കരനെൽകൃഷി എന്നതാണ് പ്രത്യേകത. വയലിൽ മാത്രമല്ല കരക്കും നെൽകൃഷി നടത്താമെന്നു തെളിയിച്ചിരിക്കുകയാണ് അജയകുമാർ. ഔഷധ ഗുണമുള്ള പരമ്പാരാഗത നെൽവിത്തുകൾ പല സംസ്ഥാനങ്ങളിൽ നിന്നും ശേഖരിച്ചു വിതച്ചിരിക്കുകയാണ് ഇവിടെ. കൃഷിയിലൂടെ യേശുദേവനുള്ള സമർപ്പണവും ഉദ്ദേശിച്ചാണ് ചിത്രം വരച്ചിരിക്കുന്നത് പോലെയുള്ള ഈ നെൽകൃഷി. അജയകുമാറിന്‍റെ ഈ കരനെൽകൃഷിക്ക് ആറന്മുളയിലെ കർഷകനായ ഉത്തമന്റെയും, കാർഷിക വിജ്ഞാന കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെയും പൂർണ്ണ പിന്തുണയും മാർഗ്ഗനിർദ്ദേശങ്ങളും ഉണ്ട്. കരഭൂമി ജൈവകൃഷിയിലൂടെ ഔഷധ സമ്പന്നമാക്കുക എന്ന ലക്‌ഷ്യം കൂടി ഈ കൃഷിക്ക് പിന്നിലുണ്ട്. ആയുർവേദ ചികിത്സയുടെ അവിഭാജ്യ ഘടകമായ പരമ്പരാഗത നെൽവിത്തുകളായ രക്തശാലി മുതൽ കൊടുക്കണ്ണി വരെയുള്ള ഇരുപതോളം നെൽവിത്തുകളാണ് ഇവിടെ വിതച്ചിരിക്കുന്നത്. വളമായി നൽകുന്നത് നാടൻ…

Read More

ശംഖൊലിയുമായി കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ

  റിപ്പോര്‍ട്ടര്‍ :   ജോയി കുറ്റിയാനി konnivartha.com/മയാമി: അമേരിക്കന്‍ മലയാളി സംഘടനകളില്‍ കാലം അടയാളപ്പെടുത്തിയ കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ പ്രവര്‍ത്തന മികവുകൊണ്ടും വ്യത്യസ്തങ്ങളായ പരിപാടികള്‍ കൊണ്ട് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയമായ സംഘടനയാണ് . പഴമയുടെ നന്മയും, പുതുമയുടെ സ്വീകാര്യതയും, ഒന്നിച്ചുചേര്‍ത്ത്, ഓര്‍മ്മകളുടെ ഇന്നലകളും, ഇന്നുകളുടെ സംഭവവികാസങ്ങളും; നാളെയുടെ കരുതലുകളും ഒപ്പിയെടുത്ത് അനുദിന ജീവിതത്തിലെ പുത്തന്‍ ആശയങ്ങളും അറിവുകളും പ്രയോജനകരമായി സംയോജിപ്പിച്ച് സൗത്ത് ഫ്‌ളോറിഡായിലെ മുഴുവന്‍ മലയാളി സമൂഹത്തെയും ഒരുമിച്ചുചേര്‍ത്ത് പരസ്പരം അറിയുന്നതിനും മനസ്സിലാക്കുന്നതിനുമായി കേരള സമാജം ജനപങ്കാളിത്തത്തോടുകൂടി ഒരു സ്മരണിക അണിയിച്ചൊരുക്കുന്നു. ഈ അവിസ്മരണീയമായ സുവനീറിന് ‘ശംഖൊലി’ എന്നു നാമകരണം ചെയ്താണ് പ്രസിദ്ധീകരിക്കുന്നത്. ഈ സാമൂഹിക ഡയറക്ടറിയില്‍ ആയിരങ്ങളുടെ കുടുംബ ചിത്രങ്ങള്‍ (ഫാമിലി പിക്ചര്‍) സൗജന്യമായി ചേര്‍ത്താണ് പ്രസിദ്ധീകരിക്കുന്നത്. സൗത്ത് ഫ്‌ളോറിഡായിലെ പാംബീച്ച്, ബ്രോവാര്‍ഡ്, മയാമി-ഡേയ്ഡ് കൗണ്ടികളില്‍ താമസിക്കുന്ന മലയാളി കുടുംബങ്ങള്‍ക്കാണ് ഈ…

Read More

കാറിന് തീയിട്ട് ഭര്‍ത്താവ് ഭാര്യയെ കൊന്നു

  konnivartha.com: കൊല്ലം ചെമ്മാംമുക്കില്‍ കാറിന് തീയിട്ട് ഭര്‍ത്താവ് ഭാര്യയെ കൊന്നു. കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് (44)കൊല്ലപ്പെട്ടത്.വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സോണി എന്ന യുവാവ് പൊള്ളലോടെ രക്ഷപ്പെട്ടു.   വാഹനം തടഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് പത്മരാജന്‍ അറസ്റ്റിലായി.കുറേ ദിവസമായി ഇവര്‍ തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. ആറ് ദിവസമായി അനില വീട്ടിലേക്ക് പോയിരുന്നില്ലെന്നാണ് വിവരം.പത്മരാജന്‍ രണ്ടാമത് വിവാഹം ചെയ്തയാളാണ് അനില. ഇവര്‍ക്ക് സ്‌കൂള്‍ വിദ്യാര്‍ഥിയായ ഒരു കുട്ടിയുണ്ട്.കാറ്ററിങ് ബിസിനസ് നടത്തി വരികയായിരുന്നു പത്മരാജന്‍. ഭാര്യ നടത്തിയിരുന്ന ബേക്കറിയുടെ നടത്തിപ്പിലും സഹായിച്ചിരുന്നു. കഴിഞ്ഞ ദിവസം പത്മരാജന്‍ ബേക്കറിയിലേക്ക് ചെന്നപ്പോള്‍ അവിടെ അനിലയുടെ സുഹൃത്തിനെ കണ്ടു. സുഹൃത്ത് കച്ചവട പങ്കാളിയാണെന്നാണ് അനില പറഞ്ഞിരുന്നത്. ഈ വിഷയത്തില്‍ ഇരുവരും തര്‍ക്കമായി.   സുഹൃത്തുമായുള്ള കച്ചവടം പണം കൊടുത്ത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും പരിചയമുള്ളവര്‍ പറയുന്നു.ചൊവ്വാഴ്ച വൈകീട്ട് അനിലയും ബേക്കറിയിലെ ജീവനക്കാരനായ…

Read More

ഹരിവരാസനം വിശ്വമോഹനം

ഹരിവരാസനം വിശ്വമോഹനം:ശബരിമല സന്നിധാനം ശബരിമലയിൽ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് മൈക്കിലൂടെ കേൾപ്പിക്കുന്ന കീർത്തനമാണ് ഹരിവരാസനം ശബരിമലയിലെ ദിവസപൂജ.   ഹരിവരാസനം പാടിത്തീരുമ്പോഴേക്കും പരികർമ്മികൾ നടയിറങ്ങും. പിന്നീട് ഒന്നൊഴിയാതെ ഓരോ നിലവിളക്കും അണച്ച് മേൽശാന്തി നട അടയ്ക്കും. അയ്യപ്പന്റെ രൂപഭാവങ്ങളെ വർണ്ണിക്കയും പ്രകീർത്തിക്കയും ചെയ്യുന്ന ഹരിവരാസനത്തിൽ ആദിതാളത്തിൽ മധ്യമാവതി രാഗത്തിൽ സംസ്കൃതപദങ്ങളാൽ ചിട്ടപ്പെടുത്തപ്പെട്ട പതിനാറ്‌ പാദങ്ങളാണ്‌ ഉള്ളത്. അതിൽ ഏഴുപാദം മാത്രമാണ്‌ ശബരിമല അയ്യപ്പനെ ഉറക്കുവാൻ നടതുറന്നിരിക്കുന്ന ദിവസങ്ങളിൽ രാത്രി 10.55 ന്‌ പാടാറുള്ളത്‌. ഹരിവരാസനത്തിനു ശേഷം ശബരിമലയിൽ ശരണം വിളിക്കരുത് എന്നൊരു വിശ്വാസവും നിലനിന്നു പോരുന്നു

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 03/12/2024 )

ശബരിമലയിൽ എക്സൈസ് പരിശോധന ശക്തം; 1055 കേസ്, 2.11 ലക്ഷം പിഴ ശബരിമല: ശബരിമലയിൽ എക്സൈസ് പരിശോധന ശക്തം. ഡിസംബർ രണ്ടുവരെ 197 ഇടങ്ങളിൽ പരിശോധന നടത്തി. 1055 കേസുകളിലായി 2.11 ലക്ഷം രൂപ പിഴയീടാക്കിയതായി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എസ്. കൃഷ്ണകുമാർ പറഞ്ഞു. ലഹരിനിരോധിത മേഖലയായ നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും പൊലീസും മോട്ടോർവാഹനവകുപ്പും ആരോഗ്യവകുപ്പും എക്സൈസും ചേർന്ന് 17 സംയുക്ത പരിശോധനകൾ നടത്തി. സന്നിധാനത്ത് 65 റെയ്ഡുകളാണ് നടന്നത്. സിഗരറ്റും പുകയിലഉൽപ്പന്നങ്ങളും ഉപയോഗിച്ചതിന് 439 കേസ് രജിസ്റ്റർ ചെയ്തു. പമ്പയിൽ എക്സൈസ് 92 റെയ്ഡുകൾ നടത്തി 370 കേസ് രജിസ്റ്റർ ചെയ്തു. നിലയ്ക്കലിൽ 57 പരിശോധനകൾ നടത്തി. 246 കേസ് രജിസ്റ്റർ ചെയ്തു. സന്നിധാനത്ത് സി.ഐ. ജി. രാജീവും നിലയ്ക്കലിൽ സി.ഐ. ബെന്നി ജോർജും പമ്പയിൽ സി.ഐ.: എൻ.കെ. ഷാജിയും റെയ്ഡുകൾക്ക് നേതൃത്വം നൽകി. പരിശോധനയ്‌ക്കൊപ്പം…

Read More