അന്തിമ വോട്ടര്‍പട്ടികയ്ക്കായി കൂട്ടായ പ്രവര്‍ത്തനംവേണം – ജില്ലാ കലക്ടര്‍ konnivartha.com: യുവവോട്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും പരാതിരഹിതമായ അന്തിമ വോട്ടര്‍ പട്ടിക 2025 ജനുവരി ആറിന് പ്രസിദ്ധീകരിക്കുന്നതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോജിച്ച പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്. ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കവെ ജില്ലയിലെ 1077 ബൂത്തുകളിലും ബൂത്ത് ലെവല്‍ ഏജന്റുമാരെ നിയോഗിക്കണമെന്നും നിര്‍ദേശിച്ചു. ഡെപ്യുട്ടി കലക്ടര്‍മാര്‍ ഇനി മുതല്‍ ഇ.ആര്.ഒ മാര്‍ ആയി പ്രവര്‍ത്തിക്കും. ഇലക്ഷന് കമ്മീഷന്റെ പുതുക്കിയ വിജ്ഞാപന പ്രകാരമാണിത്. ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാരായാണ് മാറ്റം. ഇആര്‍ഒമാരായിരുന്ന തഹസില്‍ദാര്‍മാര്‍ക്ക് പകരമാണ് സംവിധാനം. തഹസില്‍ദാര്‍മാര്‍ എ.ഇ.ആര്.ഒ മാരായി പ്രവര്‍ത്തനങ്ങള്‍ നടത്തും. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഇ.ആര്‍ഒ, എ.ഇ.ആര്.ഒ മാരുടെ വിവരങ്ങള്‍ നിയമസഭാ മണ്ഡലം, ഇ.ആര്.ഒ, എ.ഇ.ആര്.ഒ എന്ന ക്രമത്തില്‍ ചുവടെ. 111…
Read Moreവിഭാഗം: News Diary
ഓറഞ്ച് അലർട്ട്: അച്ചൻകോവിൽ നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക : മുന്നറിയിപ്പ് പ്രഖ്യാപിച്ചു
konnivartha.com: അച്ചൻകോവിൽ നദിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നു.സംസ്ഥാന ജലസേചന വകുപ്പിൻറെ കല്ലേലി, കോന്നി GD സ്റ്റേഷനുകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.
Read Moreസംവിധായകന് പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു
സംവിധായകന് പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെങ്ങന്നൂരിലെ കെ എം ചെറിയാന് ആശുപത്രിയിലായിരുന്നു അന്ത്യം. നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയാണ് ബാലചന്ദ്രകുമാര്‍. നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായത് പി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളാണ്. വൃക്ക രോഗം രൂക്ഷമായ സാഹചര്യത്തില്‍ ബാലചന്ദ്രകുമാറിന്റെ കുടുംബം വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടിയിരുന്നു.ബാലചന്ദ്ര കുമാറിന് വൃക്ക രോഗം കൂടാതെ തലച്ചോറില്‍ അണുബാധയും സ്ഥിരീകരിച്ചിരുന്നു. വൃക്കയിലെ കല്ലിന് ചികിത്സ തേടിയപ്പോഴാണ് രണ്ട് വൃക്കകളും തകരാറിലാണെന്ന് കണ്ടെത്തുന്നത്. ആസിഫ് അലി നായകനായ കൗബോയ് എന്ന ചിത്രത്തിന്റെ സംവിധായകനാണ് ബാലചന്ദ്രകുമാര്‍. ദിലീപിനെ നായകനാക്കി പിക്ക് പോക്കറ്റ് എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നു.
Read Moreതിരുവല്ല ബിലീവേഴ്സ് ആശുപത്രിയില്‍ സ്വാളോ ക്ലിനിക്ക് ആരംഭിച്ചു
konnivartha.com: തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗത്തിന്റെയും ഇ എന്‍ടി വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സ്വാളോ ക്ലിനിക്ക് ആരംഭിച്ചു. കൊച്ചി അമൃത ആശുപത്രി ചീഫ് മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. പ്രതാപന് നായര്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആശുപത്രി അസോ ഡയറക്ടര്‍ ഡോ ജോണ്‍ വല്യത്ത് അധ്യക്ഷത വഹിച്ചു. ആശുപത്രി ഡയറക്ടറും സിഇഒ യുമായ പ്രൊഫ. ഡോ. ജോര്‍ജ് ചാണ്ടി മറ്റീത്ര മുഖ്യപ്രഭാഷണം നടത്തി. മെഡിക്കല്‍ സൂപ്രണ്ട് ഡോ. ജോംസി ജോര്‍ജ്, ഫാ. തോമസ് വര്‍ഗീസ്, അമൃത ആശുപത്രിയിലെ ചീഫ് ഡെഗ്ലൂട്ടോളജിസ്റ്റ് ഡോ.സി.ജെ.ആര്യ, ഇഎന്‍ടി വിഭാഗം മേധാവി ഡോ. ജോര്‍ജ് തോമസ്, പിഎംആര്‍ വിഭാഗം മേധാവി ഡോ തോമസ് മാത്യു, ഇഎന്‍ടി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ജോ ജേക്കബ്, റീഹാബിലിറ്റേഷന്‍ ഡയറക്ടര്‍ ബിജു മറ്റപ്പള്ളി, ഡെഗ്ലൂട്ടോളജിസ്റ്റ് ആരോമല്‍ പ്രസാദ്,…
Read Moreകരുതലും കൈത്താങ്ങും : റാന്നി അദാലത്ത് ഇന്ന് ( ഡിസംബര്‍:13)
konnivartha.com: കരുതലും കൈത്താങ്ങും റാന്നി താലൂക്ക് തല അദാലത്ത് ഇന്ന് ( ഡിസംബര്‍:13) നടക്കും. റാന്നി വളയനാട്ട് ഓഡിറ്റോറിയത്തില്‍ രാവിലെ 10 ന് നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ആരോഗ്യ, വനിതാ ശിശുവികസനവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. ആന്റോ ആന്റണി എംപി, അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്, ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Read Moreകരുതലും കൈത്താങ്ങും അടൂരില്‍:59 ശതമാനം പരാതികള്‍ പരിഹരിച്ചു
കരുതലും കൈത്താങ്ങും അടൂരില്‍ ഫലപ്രാപ്തി അദാലത്തിന്റെ മുഖമുദ്ര – മന്ത്രി വീണാ ജോര്‍ജ് ഫലപ്രാപ്തിയാണ് കരുതലും കൈത്താങ്ങും അദാലത്തിന്റെ മുഖമുദ്രയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അടൂര്‍ താലൂക്ക്തല അദാലത്ത് കണ്ണംകോട് സെയിന്റ് തോമസ് പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരിഹാരനടപടികളിലെ പുരോഗതിയും അവയ്ക്ക് ലഭിക്കുന്ന അംഗീകാരവുമാണ് അദാലത്ത് വീണ്ടും നടത്താന്‍ പ്രചോദനമായത്. നേരിട്ടുള്ള ജനസൗഹൃദ ഇടപെടലാണിത്. സമൂഹത്തിന്റെയാകെ പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുകയാണ് ഇവിടെ. എല്ലാ വകുപ്പുകളുമായും കൂട്ടായ്മയാണ് അദാലത്ത് സുഗമമാക്കുന്നത്. പരാതികള്‍ കുറയുന്നത് കാര്യപ്രാപ്തിക്ക് തെളിവാകുന്നു എന്നും മന്ത്രി പറഞ്ഞു. മുഖ്യപ്രഭാഷണം നിര്‍വഹിച്ച വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് വകുപ്പുവേര്‍തിരിവില്ലാതെ അദാലത്തിലെത്തുന്ന മന്ത്രിമാരുടെ അധികാരവിസ്തൃതിയാണ് പ്രശ്നപരിഹാരം വേഗത്തിലാക്കുന്നത് എന്ന് വ്യക്തമാക്കി. എടുത്ത തീരുമാനം കൃത്യതയോടെ നടപ്പിലാക്കി ഗുണമേന്മയുള്ള ഭരണം എന്ന സര്‍ക്കാരിന്റെ ലക്ഷ്യമാണ് പ്രാവര്‍ത്തികമാക്കുന്നത്. സാങ്കേതിക വിദ്യയും മുന്‍ അദാലത്തുകളുടെ വിജയവുമാണ് പരാതികള്‍…
Read Moreകാര്‍ത്തിക പൊങ്കാലയ്ക്ക് ദേവീ ക്ഷേത്രങ്ങള്‍ ഒരുങ്ങി
കാർത്തികയാണ് ഭഗവതിയുടെ നാൾ ആയി കരുതുന്നത്. അതുകൊണ്ടുതന്നെ മിക്ക ഭഗവതി ക്ഷേത്രങ്ങളിലും കാർത്തിക പ്രധാനമാണ്. കാർത്തികപൊങ്കാല അതുകൊണ്ട് തന്നെ വിശിഷ്ടമായി കരുതുന്നു. വൃശ്ചിക മാസത്തിലെ കാർത്തിക ചക്കുളത്ത് കാവിൽ പൊങ്കാല ഇടുന്നു ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ കാർത്തികനാളിലാണ് പൊങ്കാല ഉത്സവം ആരംഭിക്കുന്നത്. കോന്നി വകയാർ കൊല്ലൻപടി ശങ്കരൻ കോവിൽ ശ്രീ സുബ്രഹ്മണ്ണ്യ സ്വാമി ക്ഷേത്രത്തിലെ ദുർഗ്ഗ ദേവി തിരുനടയിൽ വൃച്ഛിക കാർത്തിക പൊങ്കാല( 13/12/24 വെള്ളിയാഴ്ച) നടക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു .ക്ഷേത്ര മേൽശാന്തി സതീഷ് തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിക്കും .
Read Moreഡോ .എം. എസ്. സുനിലിന്റെ 335 -മത് സ്നേഹഭവനം നിരാലംബർക്ക് നല്കി
konnivartha.com/ പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 335 -മത് സ്നേഹഭവനം ചിക്കാഗോ മലയാളിയായ പ്രിൻസ് ഈപ്പന്റെ സഹായത്താൽ കൊടുമൺ കുളത്തിനാൽ നിബൂ ഭവനത്തിൽ വിധവയായ തങ്കമണിക്കും മകൻ ബധിരനും മൂകനുമായ നിബുവിനും കുടുംബത്തിനും നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും പ്രിൻസിന്റെ മകൻ ജെസ്വിന് പ്രിൻസും പ്രിൻസിന്റെ പിതാവ് ഈപ്പൻ ചാണ്ടിയും ചേർന്ന് നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി ഒരു വീട് നിർമ്മിക്കുവാൻ നിവൃത്തിയില്ലാതെ തകരം കൊണ്ട് മറച്ച ഒരു ചെറിയ കുടിലിൽ ആയിരുന്നു ബധിരരും മൂകരും രമ്യയും മകൾ നിവേദ്യയോടൊപ്പം താമസിച്ചിരുന്നത്. സ്വന്തമായി ഒരു ഭവനത്തിനു വേണ്ടി പല വഴികളും നോക്കിയെങ്കിലും ഒന്നും നടക്കാതെ വന്നപ്പോൾ വസ്തു സംബന്ധമായ ആവശ്യത്തിനായി കൊടുമൺ വില്ലേജ് ഓഫീസിൽ എത്തിയ ഇവരുടെ ദയനീയ അവസ്ഥ…
Read Moreവരവേഗതയിൽ ഡോ. ജിതേഷ്ജിയ്ക്ക് വീണ്ടും വേൾഡ് റെക്കോർഡ് നേട്ടം
konnivartha.com: വരയരങ്ങുകളിൽ ഇരുകൈകളും ഒരേസമയം ഉപയോഗിച്ച് വെറും പത്ത് മിനിറ്റിനുള്ളിൽ 100 ൽ പരം പ്രശസ്തരുടെ ചിത്രങ്ങൾ വരയ്ക്കുന്ന സൂപ്പർ സ്പീഡി കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജിക്ക് ‘ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരൻ’ എന്ന നിലയിൽ ‘യു. എസ്. എ ബുക്ക് ഓഫ് വേൾഡ് റിക്കാർഡ് ‘ ലഭിച്ചു . ഇതിന് മുൻപ് മൂന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് ഇവന്റുകളിലുൾപ്പെടെ നിരവധി ലോകറെക്കോർഡുകളിൽ ഉൾപ്പെട്ടിട്ടുള്ള ഡോ. ജിതേഷ്ജി 3000 ത്തിലേറെ പ്രശസ്തവ്യക്തികളെ ഓർമ്മയിൽ നിന്ന് വരയ്ക്കുന്ന ‘സൂപ്പർ മെമ്മറൈസർ പെർഫോമിംഗ് ചിത്രകാരൻ’ എന്ന നിലയിലും അന്താരാഷ്ട്ര ഖ്യാതിയും റെക്കോർഡും നേടിയ മലയാളിയാണ്. 2008 ലെ അഞ്ചുമിനിറ്റിനുള്ളിൽ 50 പ്രശസ്തവ്യക്തികളുടെ ചിത്രങ്ങൾ എന്ന തന്റെ തന്നെ വേഗവര ലോകറെക്കോർഡാണ് പത്തുമിനിറ്റിനുള്ളിൽ 100 ലേറെ വ്യക്തികളെ വരച്ച് ജിതേഷ്ജി തിരുത്തിക്കുറിച്ചത്. ഇരുപതിലേറെ രാജ്യങ്ങളിൽ സഞ്ചരിച്ച് അദ്ദേഹം തന്റെ…
Read Moreആതുര ശുശ്രൂഷ രംഗത്ത് വേറിട്ട ശബ്ദം : അഡ്വ. പ്രിൻസ് പി. തോമസ്സ്: അംഗീകാരം നൽകി ജന ഹൃദയങ്ങള്‍ ആദരിക്കുന്നു
konnivartha.com: നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് പത്തനംതിട്ട ജില്ലാ സമ്മേളനം ഡിസംബർ 13 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്നു വരെ കോന്നി എലിയറക്കൽ രാജൻ അച്ചൻ ഫൗണ്ടേഷൻ എക്യുമെനിക്കൽ സെൻററിൽ വച്ച് നടക്കുന്നു. മൂന്നു മണി മുതൽ നടക്കുന്ന മനുഷ്യാവകാശ സമ്മേളനം അഭി. സാമുവേൽ മാർ ഐറേനിയസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. കോന്നി എം എല്‍ എ അഡ്വ കെ.യു. ജനീഷ് കുമാർ മുഖ്യാതിഥിയാണ് . പത്തനംതിട്ടയുടെ മലയോര മേഖലകളിലെ സാധാരണക്കാരായ ജനങ്ങൾക്കുവേണ്ടി ആംബുലൻസ് സേവനം ഉൾപ്പെടെ ക്രമീകരിച്ച് ആതുര ശുശ്രൂഷ രംഗത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന അഡ്വ. പ്രിൻസ് പി. തോമസിനെ ചടങ്ങില്‍ അംഗീകാരം നൽകി അഭി : ഡോ . സാമുവല്‍ മാര്‍ ഐറേനിയോസ് , അഭി . ഡോ . എബ്രഹാം മാര്‍ സെറാഫിം ,അഭി . ഡോ…
Read More