ഉന്നത ജീവിതനിലവാരം ഉറപ്പാക്കുക ലക്ഷ്യം : മന്ത്രി വീണാ ജോര്‍ജ്

  ജനങ്ങളുടെ ജീവിതനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ, വനിതാ ശിശുവികസനവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോയിപ്രം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന് ശില ഇടുകയായിരുന്നു മന്ത്രി. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കുകയാണ്. വിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് സര്‍ക്കാര്‍ പ്രഥമപരിഗണനയാണ് നല്‍കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാര്‍ഷിക പദ്ധതി വിഹിതത്തില്‍ നിന്ന് 1.38 കോടി രൂപ വകയിരുത്തിയാണ് പുതിയ കെട്ടിടനിര്‍മാണം. മൂന്ന് നിലകളുള്ള കെട്ടിടത്തില്‍ താഴത്തെ നിലയില്‍ മൂന്ന് ക്ലാസ് മുറികള്‍, ശുചിമുറികള്‍ എന്നിവയും ആദ്യനിലയില്‍ ഓഫീസ് റൂം, മൂന്ന് ക്ലാസ് മുറികള്‍, ശുചിമുറികള്‍ എന്നിവയും രണ്ടാമത്തെ നിലയില്‍ രണ്ട് ഹൈസ്‌കൂള്‍ ലാബുകള്‍, ഒരു ഹയര്‍സെക്കന്‍ഡറി ലാബ്, സ്റ്റോര്‍ എന്നിവയും ഉണ്ടാകും. ലിഫ്റ്റ് സ്ഥാപിക്കുന്നതിനുളള സൗകര്യവുമുണ്ട്. അടുത്ത അധ്യയനവര്‍ഷത്തിന് മുമ്പ് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. സ്‌കൂളിലേക്കുള്ള ഗതാഗതസൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കും.…

Read More

ശബരിമലയില്‍ ഒരു എമർജൻസി മെഡിക്കൽ സെന്റർ കൂടി ആരംഭിക്കും

  ശബരില: അടിയന്തര വൈദ്യസഹായത്തിന് ചന്ദ്രാനന്ദൻ റോഡിൽ മരക്കൂട്ടത്തിനും സന്നിധാനത്തിനും ഇടയിൽ ഒരു എമർജൻസി മെഡിക്കൽ സെന്റർ കൂടി ആരംഭിക്കാൻ സന്നിധാനം സ്‌പെഷൽ ഓഫീസർ ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത വിവിധ വകുപ്പുകളുടെ ഉന്നതതല യോഗത്തിൽ നിർദേശം. സ്ഥലം കണ്ടെത്തി നൽകാൻ ദേവസ്വം ബോർഡിനെ ചുമതലപ്പെടുത്തി. എൻ.ഡി.ആർ.എഫ്, ഫയർ ഫോഴ്‌സ്, ദേവസ്വം ബോർഡ്, വോളണ്ടിയർമാർ തുടങ്ങിവരുടെ വിവിധയിടങ്ങളിലായി കേന്ദ്രീകരിച്ചിട്ടുള്ള സ്ട്രക്ചർ യൂണിറ്റുകൾ തമ്മിലുള്ള ഏകോപനം കൂടുതൽ മെച്ചപ്പെട്ടതാക്കാനും ലഭ്യമായ 300 സ്ട്രക്ചറുകളുടെ സേവനം പരമാവധി ലഭ്യമാക്കാനും ഡ്യൂട്ടി മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തി. ഭസ്മക്കുളത്തിനു സമീപം ക്‌ളോറിനേഷൻ നടപടികൾ ഊർജിതമാക്കാൻ ദേവസ്വം ബോർഡ് പരിസ്ഥിതി എൻജിനീയർക്കു നിർദേശം നൽകി. സന്നിധാനത്തെ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ആളുകൾ അപകടകരമായി അതിക്രമിച്ചു കയറുന്നില്ല എന്ന് ഉറപ്പുവരുത്താനും സന്നിധാനം എസ്.എച്ച്.ഒയ്ക്കു നിർദേശം നൽകി. പുൽമേടു വഴി വരുന്ന തീർഥാടകർ വൈകിട്ട് ഏഴുമണിക്ക് മുമ്പ് ഉരൽക്കുഴി…

Read More

കാറിന് മുകളിലേക്ക് ലോറി മറിഞ്ഞു: കുട്ടികളടക്കം ആറുപേര്‍ക്ക് ദാരുണാന്ത്യം

  കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് രണ്ടുകുട്ടികളടക്കം ആറുപേര്‍ക്ക് ദാരുണാന്ത്യം. ബെംഗളൂരു റൂറലിലെ നീലമംഗലയ്ക്ക് സമീപം ദേശീയപാത 48-ലാണ് അപകടമുണ്ടായത്. വിജയപുരയിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോയവര്‍ സഞ്ചരിച്ച വോള്‍വോ കാറാണ് അപകടത്തില്‍പ്പെട്ടത്. വിജയപുരയിലെ ഒരു കുടുംബത്തിലെ ആറു പേരാണ് അപകടത്തിൽ പെട്ടത്. ചന്ദ്രം യോഗപ്പ, ഗൗര ഭായ്, വിജയലക്ഷ്മി, ഗ്യാൻ, പന്ത്രണ്ടുകാരി ദീക്ഷ ആറു വയസ്സുള്ള ആര്യ എന്നിവർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കാറിനുള്ളിൽ കുടുങ്ങിയ ഇവരെ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് പുറത്തെടുത്തത്. ബെംഗളൂരുവില്‍ നിന്ന് തുമകുരുവിലേക്ക് പോകുകയായിരുന്നു കണ്ടെയ്‌നര്‍ ലോറി. കാറും ലോറിയും ഒരേ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നത്. ഇതിനിടെ മറ്റൊരു ട്രക്കുമായി കണ്ടെയ്‌നര്‍ ലോറി കൂട്ടിയിടിച്ചു. രണ്ടു ട്രക്കുകളും മറിഞ്ഞു. കണ്ടെയ്‌നര്‍ ലോറി കാറിന് മുകളിലേക്കാണ് മറിഞ്ഞത്. മൃതദേഹങ്ങള്‍ നീലമംഗല സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. Six persons including two children…

Read More

കല്ലേലിക്കാവില്‍ മലക്കൊടി ദര്‍ശനം ധനു പത്തു വരെ

  konnivartha.com/ കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം )999 മലകള്‍ക്കും പ്രകൃതിയ്ക്കും മാനവ കുലത്തിനും തണലേകുന്ന സ്വര്‍ണ്ണ മലക്കൊടിയുടെ ദര്‍ശനം ധനുമാസം പത്തു വരെ ഉണ്ടാകും എന്ന് കാവ് ഭാരവാഹികള്‍ അറിയിച്ചു . അച്ചന്‍കോവില്‍ ശ്രീ ധര്‍മ്മ ശാസ്താക്ഷേത്രത്തിലെ മണ്ഡല ഉത്സവത്തിന്‌ തുടക്കം കുറിച്ച ധനു ഒന്ന് മുതല്‍ കല്ലേലി കാവിലെ പവിത്രമായ നിലവറ തുറന്നു മലക്കൊടി ദര്‍ശനം നടന്നു വരുന്നു . മലയെ വിളിച്ച് ,മലയെ സ്തുതിച്ചു , മലയെ ഊട്ടി ,മലയെ വിളിച്ചു ചൊല്ലി നിലവറ എന്നും പ്രഭാതത്തില്‍ തുറക്കുകയും വൈകിട്ട് സൂര്യ അസ്തമയ സമയം 41 തൃപ്പടികളിലും തേക്കില നാക്ക് നീട്ടി ഇട്ട് കാര്‍ഷിക വിളകള്‍ ചുട്ട്‌ വെച്ച് വറ പൊടിയും മുളയരിയും വെച്ച് മല ദൈവങ്ങളെ ദീപം കാണിച്ച് സന്ധ്യാവന്ദനം ചൊല്ലി ദീപ നമസ്ക്കാരം ചെയ്തു നിലവറ…

Read More

കോന്നി ബ്ലോക്ക് പഞ്ചായത്ത് ; വൈസ് പ്രസിഡൻ്റിനെതിരെ അവിശ്വാസം 30 ന്

    konnivartha.com: കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നീതു ചാർളിയ്ക്കെതിരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.വി അമ്പിളി ഉൾപ്പെടെ ഏഴ് അംഗങ്ങൾ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ സമർപ്പിച്ച അവിശ്വാസ പ്രമേയ നോട്ടീസിൻ പ്രകാരം ബ്ലോക്ക് പഞ്ചായത്തിൽ ഈ മാസം 30 ന് രാവിലെ 11 മണിയ്ക്ക് അവിശ്വാസം ചർച്ചയ്ക്ക് എടുക്കും. കോന്നി ബ്ലോക്ക് പഞ്ചായത്തിൽ 13 അംഗങ്ങളാണ് ആകെ ഉള്ളത്. ഭരണസമിതിയുടെ തുടക്കകാലമായ 2021 ജനുവരിയിൽ യുഡിഎഫ് 07 എൽഡിഎഫ് 06 എന്ന നിലയിലായിരുന്നു. യുഡിഎഫ് അംഗമായ മുൻ തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് തണ്ണിത്തോട് ഡിവിഷൻ അംഗം എം.വി അമ്പിളി പ്രസിഡൻ്റ് വകയാർ ഡിവിഷൻ അംഗം ആർ. ദേവകുമാർ വൈസ് പ്രസിഡൻ്റ് എന്ന ഭരണസമിതിയാണ് ഭരണത്തിന് നേതൃത്വം നൽകിയത്. സ്റ്റാൻ്റിങ് കമ്മിറ്റികളായ വികസനം, ആരോഗ്യ വിദ്യാഭ്യാസം എന്നിവ യുഡിഎഫിനും ക്ഷേമകാര്യം…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 19/12/2024 )

സ്‌നേഹത്തണലാണ് സ്‌നേഹിത:-ചിറ്റയം ഗോപകുമാര്‍ അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കു വിധേയരാകുന്ന സ്ത്രീകളെയും കുട്ടികളെയും സഹായിക്കാന്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ‘സ്നേഹിത’ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിന്റെ എട്ടാമത് വാര്‍ഷികാഘോഷം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പാക്കാന്‍ ശ്രദ്ധിക്കണമെന്ന്പറഞ്ഞു. ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ആദില അധ്യക്ഷയായി. അസിസ്റ്റന്റ് കോഡിനേറ്റര്‍ കെ.ബിന്ദുരേഖ, ട്രീസ എസ് ജെയിംസ്, മാധ്യമപ്രവര്‍ത്തക ആര്‍ പാര്‍വതിദേവി, അയിനി സന്തോഷ്, കെ എം എം റസിയാ , ഗീതാ തങ്കമണി, അഡ്വക്കേറ്റ് എ കെ രാജശ്രീ , പി ആര്‍ അനുപ  തുടങ്ങിയവര്‍ പങ്കെടുത്തു. ജെന്‍ഡര്‍ സംവാദം, ഫിലിം പ്രദര്‍ശനം, ഡിപ്രഷന്‍ ക്ലിനിക്ക് ലോഗോ പ്രകാശനം, സ്നേഹിത ലൈബ്രറി ഉദ്ഘാടനം എന്നിവയും നടന്നു. ട്രൈസ്‌കൂട്ടര്‍ വിതരണം ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് ട്രൈസ്‌കൂട്ടര്‍ വിതരണം ചെയ്തു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി ഉദ്ഘാടനം നിര്‍വഹിച്ചു. ഇലന്തൂര്‍…

Read More

കോന്നിയില്‍ വാഹനാപകടങ്ങള്‍ തുടരുന്നു :മുറിഞ്ഞകല്‍ ,മാമ്മൂട്‌

  konnivartha.com: കോന്നിയില്‍ നിത്യവും വാഹന അപകടം നടക്കുന്നു എങ്കിലും വാഹന അപകടം കുറയ്ക്കാന്‍ സാധ്യമായത് ഒന്നും അധികാരികള്‍ ചെയ്യുന്നില്ല . പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നി മേഖലയില്‍ അപകടം ഇല്ലാത്ത ഒരു ദിനം പോലും ഇല്ല . കാറും മിനി ബസ്സും കൂട്ടിയിടിച്ചു കഴിഞ്ഞ ദിവസം നാല് പേരാണ് മരിച്ചത് .അവരുടെ അടക്കം ഇന്ന് കഴിഞ്ഞു . ഇന്നലെ ഇളകൊള്ളൂരില്‍ ബൈക്കും കാറും ഇടിച്ചു . ഇന്ന് മുറിഞ്ഞകല്ലില്‍ ടിപ്പര്‍ ലോറിയുടെ അടിയിലേക്ക് ബൈക്ക് കയറി . ബൈക്ക് യാത്രികന് പരിക്ക് ഇല്ലാതെ രക്ഷപെട്ടു . മാമ്മൂട്ടില്‍ കാര്‍ അപകടത്തില്‍പ്പെട്ടു .ഇത് അയ്യപ്പന്മാര്‍ സഞ്ചരിച്ച കാര്‍ ആണ് . അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയും ആണ് വാഹന അപകടങ്ങള്‍ ഉണ്ടാകുന്നതിനു കാരണമായി അധികാരികള്‍ പറയുന്നത് .അമിത വേഗത നിയന്ത്രിയ്ക്കാന്‍ ഈ റോഡില്‍ ഒരു നടപടിയും…

Read More

വിദേശപഠനത്തിന് വിസ:തട്ടിപ്പ് നടത്തിയ യുവതി പിടിയില്‍

  പത്തനംതിട്ട : വിദേശപഠനത്തിന് വിസ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് പലപ്പോഴായി ആകെ 10, 40, 288 രൂപ ചതിച്ച് കൈക്കലാക്കിയ പ്രതിയായ യുവതിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു.   വെച്ചൂച്ചിറ കോളശ്ശേരിൽ വീട്ടിൽ രാജേഷ് ബാബുവിന്റെ ഭാര്യ കെ കെ രാജി (40) യാണ്‌ പിടിയിലായത്. ഇവർ ഇതുകൂടാതെ സമാന രീതിയിലുള്ള നാല് വിശ്വാസവഞ്ചന കേസുകളിൽ കൂടി മുമ്പ് പ്രതിയായിട്ടുണ്ട്. കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ ഒരുകേസും, തിരുവല്ല സ്റ്റേഷനിൽ തന്നെ മൂന്നു കേസുകളുമാണുള്ളത്. കർണാടക മംഗലാപുരം ബാൽത്തങ്കടി ഓഡിൽനാളയിൽ നിന്നും, ചുനക്കര സ്വദേശി വിഷ്ണു മൂർത്തി എം കെ ഭട്ടിന്റെ പരാതിയിൽ തിരുവല്ല പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്

Read More

ഒരാൾക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു

A Kannur native returning from the UAE has tested positive for Mpox. State Health Minister Veena George confirmed that both infected individuals are in isolation, and their route map will be published soon എംപോക്‌സ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം: മന്ത്രി വീണാ ജോർജ് :ഒരാൾക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു :സ്റ്റേറ്റ് ആർആർടി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി എംപോക്‌സ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. യു.എ.ഇ.യിൽ നിന്നും വന്ന വയനാട് സ്വദേശിയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധം ശക്തമാക്കിയിരുന്നു. യു.എ.ഇ.യിൽ നിന്നും വന്ന കണ്ണൂർ സ്വദേശിയ്ക്ക് കൂടി എംപോക്‌സ് സ്ഥീരീകരിച്ചു. ഇരുവരും…

Read More

ബ്ലാക്ക്‌ സ്‌പോട്ടുകളില്‍ സുരക്ഷ വർധിപ്പിക്കാൻ ഉടൻ നടപടികൾ: മന്ത്രി കെ. ബി. ഗണേഷ്‌കുമാർ

  ലോറി മറിഞ്ഞു നാല് സ്‌കൂൾ വിദ്യാർഥിനികൾ മരിച്ച പാലക്കാട് പനയംപാടത്ത് റമ്പിൾസ് വച്ച് സ്പീഡ് കുറയ്ക്കാനുള്ള ഏർപ്പാട് ഉടനെ ചെയ്യുമെന്നും, താത്കാലിക ഡിവൈഡറിന്റെ സ്ഥാനത്ത് ഒരു സ്ഥിരാമായ ഡിവൈഡർ സ്ഥാപിക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ തിരുവനതപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. അപകടം സംഭവിച്ച ഭാഗത്തടക്കം റോഡിന്റെ ഷോൽഡർ പണി പൂർത്തിയാക്കും. അവിടെ ഒരു റിറ്റൈനിങ് മതിൽ പണിയുകയും ഒപ്പം റോഡിൽ നിന്ന് മാറി നടന്നുപോകാൻ ഉള്ള സംവിധാനം ഒരുക്കുകയും ചെയ്യും. പനയംപാടം അപകടവുമായി ബന്ധപെട്ട് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ചേർന്ന യോഗത്തിന്റെ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി. ജംഗ്ഷനിൽ ഉള്ള ബസ് ബേ അവിടുന്ന് മാറ്റും. ജംഗ്ഷനിൽ വെള്ളം കെട്ടാതിരിക്കാനുള്ള സംവിധാനം ഉടൻതന്നെ ഹൈവേ അതോരിറ്റി ചെയ്യാം എന്ന് സമ്മതിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.അടിയന്തിരമായി ഒരാഴ്ചയ്ക്കുള്ളിൽ അവിടെ ചെയ്യണ്ട ജോലികളുടെ ഡിസൈൻ പിഡബ്ല്യുഡി…

Read More