konnivartha.com: കോന്നി മഞ്ഞക്കടമ്പ്- മാവനാൽ- ട്രാൻസ്ഫോമർ ജംഗ്ഷൻ -ആനകുത്തി -കുമ്മണ്ണൂർ -കല്ലേലി -നീരാമക്കുളം റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിന് 15 കോടി രൂപയുടെ ഭരണ അനുമതി ലഭിച്ചുവെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.15 കോടി രൂപ ചിലവിൽ 19.800 കിലോമീറ്റർ ദൂരത്തിലാണ് റോഡ് നിർമ്മിക്കുന്നത്. ഐരവൺ മേഖലയിലെ മഞ്ഞകടമ്പു- മാവാനാൽ റോഡ് മാവാനാൽ- ട്രാൻസ്‌ഫോർമർ ജംഗ്ഷൻ റോഡ് ആനകുത്തി- കുമ്മണ്ണൂർ റോഡ്, കുമ്മണ്ണൂർ -കല്ലേലി റോഡ് കൊക്കത്തോട്- നീരാമക്കുളം റോഡ് എന്നിവ പരസ്പരം ബന്ധിപ്പിച്ചാണ് പ്രവർത്തി നടപ്പിലാക്കുന്നത്. ശബരിമല ഭക്തർക്ക് ഏറ്റവും അധികം പ്രയോജനം ചെയ്യുന്ന തരത്തിലാണ് റോഡ് നിർമ്മിക്കുന്നത്. അച്ചൻകോവിൽ നിന്നും വരുന്ന അയ്യപ്പഭക്തർക്ക് കോന്നി ടൗണിലേക്ക് പോകാതെ കല്ലേലി കുമ്മണ്ണൂർ വഴി കോന്നി മെഡിക്കൽ കോളേജ് റോഡിൽ കൂടി വേഗത്തിൽ തിരക്കില്ലാതെ തണ്ണിത്തോട് ചിറ്റാർ ആങ്ങമൂഴി വഴി…
Read Moreവിഭാഗം: News Diary
ഗവ ഹയർ സെക്കൻഡറി സ്കൂളിന് എം എല്‍ എ ബസ്സ് കൈമാറി
konnivartha.com: കോന്നി ഗവ ഹയർ സെക്കൻഡറി സ്കൂൾ വാർഷിക ആഘോഷവും സ്കൂൾ ബസിന്റെ വിതരണവും അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു. കോന്നി ഗവ ഹയർ സെക്കൻഡറി സ്കൂളിന്റെ 165 മത് വാർഷികാഘോഷമാണ് സംഘടിപ്പിച്ചത്. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 24.75 ലക്ഷം രൂപ ചിലവിൽ അനുവദിച്ച പുതിയ സ്കൂൾ ബസിന്റെ താക്കോൽ കൈമാറ്റവുമാണ് എം എൽ എ നിർവഹിച്ചത്. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് അഡ്വ. പേരൂർ സുനിൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം വി ടി അജോ മോൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസി മണിയമ്മ, ഗ്രാമപഞ്ചായത്ത് അംഗം ഉദയകുമാർ, സ്കൂൾ പ്രിൻസിപ്പൽ…
Read Moreകന്യാകുമാരി തീരത്ത് കടലാക്രമണത്തിന് സാധ്യത (23/02/2025)
കന്യാകുമാരി തീരത്ത് നാളെ (23/02/2025) ഉച്ചയ്ക്ക് 02.30 മുതൽ രാത്രി 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. 3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്. 4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതാണ്. 5. മൽസ്യബന്ധന…
Read Moreകോന്നി പതിനേഴാം വാര്‍ഡില്‍ മാലിന്യം റോഡില്‍ ചിതറിക്കിടക്കുന്നു
konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിലെ മാമ്മൂട് പതിനേഴാം വാർഡിൽ ചിറക്കൽ അമ്പലം -കാരക്കുഴി വഞ്ചി പടി റോഡിൽ ഹരിത കർമ്മ സേന ശേഖരിച്ച പ്ലാസ്റ്റിക്കുകൾ അലക്ഷ്യമായി കെട്ടി വെച്ചിടത്ത് നിന്നും തെരുവ് നായ്ക്കള്‍ കടിച്ച് കുടഞ്ഞു റോഡില്‍ ഇട്ടു . ശേഖരിക്കുന്ന മാലിന്യം കൃത്യമായി സുരക്ഷിതമായി വെക്കാതെ റോഡു സൈഡില്‍ കൂട്ടി ഇട്ടു .ആഹാര അവശിഷ്ടം തേടിയെത്തിയ തെരുവ് നായ്ക്കള്‍ കെട്ടി വെച്ച കൂടുകള്‍ കടിച്ച് പൊട്ടിച്ചു മാലിന്യം പരിസരത്ത് എല്ലാം നിക്ഷേപിച്ചു . മാലിന്യം ശേഖരിച്ചാല്‍ മാത്രം പോരാ ഉടനെ തന്നെ ഇവിടെ നിന്നും കൊണ്ട് പോകണം എന്ന് നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു
Read Moreകീം 2025ന് അപേക്ഷ ക്ഷണിച്ചു( എഞ്ചിനീയറിംഗ്/ ആർക്കിടെക്ചർ/ ഫാർമസി/മെഡിക്കൽ)
konnivartha.com: 2025 അദ്ധ്യയന വർഷത്തെ എഞ്ചിനീയറിംഗ്/ ആർക്കിടെക്ചർ/ ഫാർമസി/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിലെ ‘KEAM 2025 Online Application’ എന്ന ലിങ്ക് മുഖേന മാർച്ച് 10 വൈകുന്നേരം 5 മണിവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷകരുടെ എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ്, ജനന തീയതി, നാഷണാലിറ്റി, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ ഫോട്ടോ, ഒപ്പ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. വിവിധ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ അപ്‌ലോഡ് ചെയ്യുന്നതിന് മാർച്ച് 15 വൈകുന്നേരം 5 മണിവരെ അവസരം ഉണ്ടായിരിക്കും. അപേക്ഷയുടെ അക്‌നോളഡ്ജ്‌മെന്റ് പേജിന്റെ പകർപ്പോ മറ്റ് അനുബന്ധ രേഖകളോ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേയ്ക്ക് അയയ്‌ക്കേണ്ടതില്ല. അപേക്ഷകൻ ഏതെങ്കിലും ഒരു കോഴ്‌സിനോ/എല്ലാ കോഴ്‌സുകളിലേക്കുമോ ഉള്ള പ്രവേശനത്തിന് ഒരു ഓൺലൈൻ അപേക്ഷ…
Read Moreമഹാ ശിവരാത്രി മഹോത്സവത്തിന് ക്ഷേത്രങ്ങള്‍ ഒരുങ്ങി
മഹാ ശിവരാത്രി മഹോത്സവത്തിന് ക്ഷേത്രങ്ങള്‍ ഒരുങ്ങി .പൂജകളും വഴിപാടുകളുമായി മഹാ ശിവരാത്രിയെ വരവേല്‍ക്കാന്‍ ഭക്ത മാനസങ്ങള്‍ ഒരുങ്ങി . ശിവനുമായി ബന്ധപ്പെട്ട പുണ്യദിനമാണ് മഹാ ശിവരാത്രി . മാഘമാസത്തിലെ കുംഭത്തിലെ -കൃഷ്ണപക്ഷ ചതുര്‍ദ്ദശി ദിവസമാണ് ശിവരാത്രി. ചതുര്‍ദ്ദശി അര്‍ദ്ധരാത്രിയില്‍ തട്ടുന്ന ദിവസമാണ് വ്രതമായി ആചരിക്കേണ്ടത്. രണ്ടു രാത്രികള്‍ക്ക് ചതുര്‍ദ്ദശീസംബന്ധം വന്നാല്‍ ആദ്യത്തേത് എടുക്കണം. താപസന്മാര്‍ക്ക് പ്രധാനവും ശിവ പ്രതീകരവുമായ ഈ വ്രതം അതിശ്രേഷ്ഠമാണ്.ശിവരാത്രിയുമായി ബന്ധപ്പെടുത്തി രണ്ട് ഐതീഹ്യങ്ങളുണ്ട്. മാഹവിഷ്ണുവിനേയും ശിവനേയും ബ്രഹ്മാവിനേയും ബന്ധപ്പെടുത്തിയാണ്. മഹാവിഷ്ണുവിന്‍റെ നാഭിയില്‍ നിന്നും മുളച്ച് വന്ന താമരയില്‍ ബ്രഹ്മാവ് ജന്മമെടുത്തു. വിശാലമായ ജലപ്പരപ്പില്‍ക്കൂടി സഞ്ചരിച്ച ബ്രഹ്മാവിന് വിഷ്ണുവിനെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. നീ ആരാണ് എന്ന ചോദ്യത്തിന് നിന്‍റെ പിതാവായ വിഷ്ണു ആണ് ഞാന്‍ എന്ന ഉത്തരം ബ്രഹ്മാവിന് തൃപ്തി നല്‍കിയില്ല. അവര്‍ തമ്മില്‍ യുദ്ധം ആരംഭിച്ചു.ഒരു ശിവലിംഗം അവര്‍ക്ക് മധ്യേ…
Read Moreജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികൾ മരിച്ചു
രാജാക്കാട് പന്നിയാർകുട്ടിക്ക് സമീപം ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പന്നിയാർ കുട്ടി ഇടയോട്ടിയിൽ ബോസ് (55) ഭാര്യ റീന ( 48) എന്നിവരാണ് മരണപ്പെട്ടത് . ജീപ്പിൽ ഉണ്ടായിരുന്ന പന്നിയാർകുട്ടി തട്ടപ്പിള്ളിയിൽ അബ്രാഹാ (50)മിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പന്നിയാർ കുട്ടി പുതിയ പാലത്തിനു സമീപമാണ് ബോസും ഭാര്യയും താമസിക്കുന്നത്. മുല്ലക്കാനത്ത് ബന്ധുവീട്ടിൽ പോയി തിരികെ വരികയായിരുന്നു.പന്നിയാർ കുട്ടി പള്ളിക്ക് സമീപം എത്തിയപ്പോൾ നിയന്ത്രണം വിട്ട ജീപ്പ് നൂറടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.പരിക്കേറ്റ മൂന്നു പേരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബോസും റീനയും വരും വഴി മരണപ്പെട്ടു.
Read Moreവാഹനാപകടം :നഴ്സിന് ദാരുണാന്ത്യം
സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നഴ്സ് മരിച്ചു.ചങ്ങനാശേരി ളായിക്കാട് ബൈപ്പാസ് റോഡിലായിരുന്നു അപകടം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന തുരുത്തി യുദാപുരം കുന്നുംപുറത്ത് വീട്ടിൽ ലാലി മോൻ ആന്റണിയുടെ മകൾ ലിനു ലാലിമോൻ (24) അണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന അമ്മ ജിജിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയുമായി മാന്നാറിലുളള ആയുർവേദ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടം.മിനി ലോറിയിടിച്ച് റോഡിലേക്കു വീണ ലിനുവിന്റെ തലയ്ക്കു ഗുരുതര പരുക്കേറ്റിരുന്നു .ലിനുവിന്റെ സഹോദരങ്ങൾ: ലിഞ്ചു, ലൈജു (കുവൈറ്റ്)
Read Moreസീതത്തോട് പാലത്തിന്റെ ഉദ്ഘാടനം മാർച്ച് 4 ന് നടക്കും
konnivartha.com: സീതത്തോട് പാലത്തിന്റെ ഉദ്ഘാടനം മാർച്ച് 4 ന് നടക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.സീതത്തോടിന്റെ മുഖച്ഛായ മാറ്റിയ പാലം നിർമാണത്തിന്റ ഒന്നാം ഘട്ടം ജോലികൾ റെക്കോർഡ് വേഗത്തിൽ ആണ് പൂർത്തീകരിച്ചത് രണ്ടാംഘട്ട ജോലികൾ ആയ അപ്രോച് റോഡ് റീറ്റൈനിങ് വാൾ തുടങ്ങിയ ജോലികളും അപ്പ്രോച്ച് റോഡിന്റെ ഉൾവശത്ത് മണ്ണ് ഫില്ല് ചെയ്യുന്ന ജോലികളും പൂർത്തീകരിച്ചിട്ടുണ്ട്. നിലവിൽ പാലത്തിന്റെ അപ്പ്രോച്ച് റോഡുകൾ ഉന്നത നിലവാരത്തിൽ ബിഎംബിസി സാങ്കേതികവിദ്യയിൽ ടാർ ചെയ്യുന്നതിനുള്ള ആദ്യഘട്ട പ്രവർത്തികൾ അതിവേഗം പുരോഗമിക്കുകയാണ്. അപ്രോച്ചു റോഡിന്റെ മണ്ണ് ഫില്ലിംഗ് പൂർത്തിയായതോടെ രണ്ടു തട്ടുകളായി നിന്നിരുന്ന സീതത്തോട്- ആങ്ങമൂഴി റോഡും സീതത്തോട്- ഗുരുനാഥൻമണ്ണ് റോഡും ഒരേ നിരപ്പിൽ ആയിട്ടുണ്ട്. പാലത്തിന്റെ അപ്പ്രോച് റോഡിന്റെ ഉന്നത നിലവാരത്തിലുള്ള ടാറിങ് പൂർത്തീകരിച്ചതിനു ശേഷം മാർച്ച് 4ന് പാലത്തിന്റെ ഉദ്ഘാടനം നടത്തി…
Read Moreതെലങ്കാന –കേരളം അന്തർ സംസ്ഥാന യുവജന വിനിമയ പരിപാടിക്ക് തുടക്കം
konnivartha.com: കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം, മേരാ യുവ ഭാരത്, നെഹ്റു യുവ കേന്ദ്ര സംഘാതൻ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന അന്തർ സംസ്ഥാന യുവജന വിനിമയ പരിപാടിക്ക് തിരുവനന്തപുരത്ത് തുടക്കമായി. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരം പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി ഉദ്ഘാടനം ചെയ്തു. നെഹ്റു യുവ കേന്ദ്ര സംഘാതൻ സ്റ്റേറ്റ് ഡയറക്ടർ അനിൽ കുമാർ എം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നെഹ്‌റു യുവ കേന്ദ്ര ജില്ലാ ഓഫീസർ സന്ദീപ് കൃഷ്ണൻ പി കൃതജ്ഞത അറിയിച്ചു. ഈ മാസം 25 വരെ വേളി ഗവൺമെന്റ് യൂത്ത് ഹോസ്റ്റലിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ തെലങ്കാനയിലെ ഹൈദരാബാദ്, ഖമ്മം, അദിലാബാദ്, കരിംനഗർ, മഹബൂബ്നഗർ എന്നീ ജില്ലകളിൽ നിന്നായി 27 യുവതീ യുവാക്കളാണ് പങ്കെടുക്കുന്നത്. ദേശീയോദ്ഗ്രഥനം എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കൽ,…
Read More