konnivartha.com: The two-day Invest Kerala Global Summit began today at the Lulu Bolgatty International Convention Centre in Kochi. Chief Minister of Kerala, Pinarayi Vijayan, inaugurated the event, which saw the participation of key dignitaries. Union Minister for Commerce and Industry, Piyush Goyal, attended as the Chief Guest. Union Minister of State for Skill Development, Jayant Chaudhary, addressed the gathering, while Union Minister for Road Transport and Highways, Nitin Gadkari, joined the session virtually. In his address, Shri Piyush Goyal,Union Minister for Commerce and Industry, expressed India’s remarkable growth trajectory,…
Read Moreവിഭാഗം: News Diary
കേരളത്തിൽ 50,000 കോടി രൂപയുടെ 31 പുതിയ റോഡ് അടിസ്ഥാന സൗകര്യ പദ്ധതികൾ
konnivartha.com: രണ്ട് ദിവസത്തെ ‘ഇൻവെസ്റ്റ് കേരള’ ആഗോള ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനം ഇന്ന് കൊച്ചിയിലെ ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ മുഖ്യാതിഥിയായിരുന്നു. കേന്ദ്ര നൈപുണ്യ വികസന സഹമന്ത്രി ജയന്ത് ചൗധരി പരിപാടിയെ അഭിസംബോധന ചെയ്തു. കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി യോഗത്തെ വെർച്വലായി അഭിസംബോധന ചെയ്തു. സദസിനെ അഭിസംബോധന ചെയ്ത കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഇന്ത്യയുടെ ശ്രദ്ധേയമായ വളർച്ചാ പാത സൂചിപ്പിച്ചു. “ആഗോള സാമ്പത്തിക വളർച്ചയുടെ 16 ശതമാനം ഇന്ത്യ സംഭാവന ചെയ്യുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ ആഗോള തലത്തിൽ 11-ാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലേക്ക് നാം മാറി. 2027 ആകുമ്പോഴേക്കും…
Read More15 കുടുംബങ്ങള്‍ക്ക് ഭൂവുടമകള്‍ ചേര്‍ന്ന് സൗജന്യമായി നടപ്പാത നല്‍കി
konnivartha.com: നടപ്പാത യാഥാര്‍ഥ്യമാകുന്ന സന്തോഷത്തിലാണ് ഓമല്ലൂര്‍ പഞ്ചായത്തിലെ 15 കുടുംബങ്ങള്‍. മുള്ളാനിക്കാട് വാര്‍ഡിലെ ഒലിപ്പാറ പാറയ്ക്കടിവശം റോഡിലാണ് നടപ്പാതയൊരുക്കുന്നത്. സ്ഥലവാസികള്‍ സൗജന്യമായാണ് സ്ഥലം വിട്ടുനല്‍കിയത്. 10 അടി വീതിയില്‍ ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് പുതിയ വഴി വെട്ടിയത്. നാല് വിദഗ്ധ തൊഴിലാളികളും 20 തൊഴിലുറപ്പ് അംഗങ്ങളും ചേര്‍ന്ന് 100 തൊഴില്‍ ദിനങ്ങള്‍ കൊണ്ട് റോഡിന്റെ ആദ്യഘട്ടം ഡിസംബറില്‍ പൂര്‍ത്തിയാക്കി. സെപ്റ്റംബറോടെ റോഡ് പൂര്‍ത്തിയാകും. 10 ലക്ഷം രൂപയുടേതാണ് പദ്ധതി.
Read Moreപുളിക്കീഴ് ബ്ലോക്ക്:വയോജന സംഗമം
konnivartha.com: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ വയോജന സംഗമം വയോമാനസം പ്രസിഡന്റ് സി.കെ അനു ഉദ്ഘാടനം ചെയ്തു. വാര്‍ദ്ധക്യകാലം എങ്ങനെ ആനന്ദകരമാക്കാം എന്ന വിഷയത്തില്‍ സൈക്കോളജിസ്റ്റ് ആന്‍സി, ലൈഫ് സ്‌കില്‍ ട്രെയിനര്‍ ഷീലു എം ലൂക്ക് എന്നിവര്‍ ക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വയോജനങ്ങളെ ആദരിച്ചു. വൈസ് പ്രസിഡന്റ് സോമന്‍ താമരച്ചാലില്‍ അധ്യക്ഷനായി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മറിയാമ്മ എബ്രഹാം, അംഗങ്ങളായ അഡ്വ. വിജി നൈനാന്‍, ചന്ദ്രലേഖ, സി.ഡി.പി.ഒ ജി.എന്‍ സ്മിത എന്നിവര്‍ പങ്കെടുത്തു.
Read Moreഏഴംകുളം പാലം കാല്‍നടയാത്രയ്ക്കായി തുറന്ന് കൊടുക്കും: ഡെപ്യൂട്ടി സ്പീക്കര്‍
ഏഴംകുളം കൈപ്പട്ടൂര്‍ റോഡില്‍ കെ.ഐ.പി. കനാലിന് കുറുകെയുള്ള പാലം കോണ്‍ക്രീറ്റ് പൂര്‍ത്തീകരിച്ച് ഫെബ്രുവരി അവസാനം കാല്‍ നടയാത്രയ്ക്കായി തുറന്ന് കൊടുക്കുമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കജശയായിരുന്നു അദ്ദേഹം. ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ആശ, അംഗങ്ങളായ ബാബു ജോണ്‍, രജിത ജയ്സണ്‍, കെ.ആര്‍.എഫ്.ബി ഉദ്യോഗസ്ഥര്‍ എന്നവരുമുണ്ടായിരുന്നു
Read Moreമസ്തകത്തില്‍ മുറിവേറ്റ അതിരപ്പള്ളിയിലെ കൊമ്പന്‍ ചരിഞ്ഞു
മസ്തകത്തില്‍ മുറിവേറ്റ അതിരപ്പള്ളിയിലെ കൊമ്പന്‍ ചരിഞ്ഞു. കഴിഞ്ഞ ദിവസം ആനയെ മയക്കുവെടി വച്ച് പിടികൂടി കോടനാട് അഭയാരണ്യത്തിലെത്തിച്ചിരുന്നു. അവിടെ ചികിത്സയിലിരിക്കെയാണ് കാട്ടുകൊമ്പന്‍ ചരിഞ്ഞത്. കൊമ്പന്റെ മസ്തകത്തില്‍ ഒരടി താഴ്ചയിലുള്ള മുറിവുണ്ടായിരുന്നതില്‍ കൊമ്പന്‍ പൂര്‍ണമായും ആരോഗ്യപ്രവര്‍ത്തകരുടെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാത്രിയോടെയാണ് ആനയുടെ ആരോഗ്യനില വഷളായത്. മസ്തകത്തിലെ അണുബാധ തുമ്പിക്കൈയിലേക്കും വ്യാപിക്കുകയായിരുന്നു. ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിര്‍ണായക ദൗത്യത്തിലൂടെ ആനയെ മയക്കുവെടി വച്ച് കോടനാടെത്തിച്ചത്. athirappally injured elephant died
Read Moreസിപിഐ എം കോട്ടയം ജില്ല സെക്രട്ടറി എ വി റസൽ(62) അന്തരിച്ചു
konnivartha.com:സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ (62) അന്തരിച്ചു. അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു .ശസ്‌ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലിരിക്കെ ഹൃദയാഘാതം മൂലമാണ് വിയോഗം. ആറ് വർഷമായി കോട്ടയം ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു. സെക്രട്ടറിയായിരുന്ന വി എൻ വാസവൻ നിയമസഭാംഗമായതോടെയാണ് റസലിനെ ജില്ലാ സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുത്തത്.ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സെക്രട്ടറിയുടെ ചുമതലയും വഹിച്ചു.ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റിയംഗവും ഏഴുവർഷം ജില്ലാ സെക്രട്ടറിയുമായിരുന്നു.സിഐടിയു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗമാണ്.1981 മുതൽ സിപിഐ എം അംഗം. 28 വർഷമായി ജില്ലാ കമ്മിറ്റി അംഗമാണ്. ഒന്നര ദശാബ്ദത്തിലേറെയായി സെക്രട്ടറിയറ്റിലുമുണ്ട്. 13 വർഷം ചങ്ങനാശേരി ഏരിയ സെക്രട്ടറിയായിരുന്നു. സിഐടിയു ജില്ലാ സെക്രട്ടറിയായും നേതൃരംഗത്തുണ്ടായിരുന്നു. ചങ്ങനാശേരി അർബൻ ബാങ്ക് പ്രസിഡന്റായി മികച്ച സഹകാരിയെന്ന പേരും സ്വന്തമാക്കി. 2006ൽ ചങ്ങനാശേരിയിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. 2000…
Read Moreവൈവിധ്യവത്കരണ മാതൃകയുമായി കുന്നന്താനം ഗ്രീന്‍പാര്‍ക്ക്
പാഴ് വസ്തുക്കളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ അടുത്തമാസം മുതല്‍ konnivartha.com: വൈവിധ്യമാര്‍ന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളിലേക്കുള്ള ചുവട് വയ്പുമായി കുന്നന്താനം കിന്‍ഫ്രാ പാര്‍ക്കില്‍ തുടങ്ങിയ ഗ്രീന്‍ പാര്‍ക്ക്. പാഴ് വസ്തുക്കള്‍ സംസ്‌കരിച്ച് കിട്ടുന്ന വസ്തുക്കള്‍ ചെറുകണങ്ങളാക്കി (ഗ്രന്യൂള്‍) മാറ്റുന്ന സംവിധാനമാണ് അടുത്തമാസം തുടങ്ങുന്നത്. ഇതോടെ വിവിധ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിര്‍മിതിക്കായി ഇവ പ്രയോജനപ്പെടുത്താനാകും. ഹരിത കര്‍മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് പാഴ്വസ്തുക്കള്‍ തദ്ദേശ സ്ഥാപനതലത്തില്‍ തരംതിരിച്ച് പുനഃചംക്രമണ യോഗ്യമായവ ഫാക്ടറിയില്‍ എത്തിച്ചാണ് തരികളാക്കുന്നത്. 100-150 ടണ്‍ പ്ലാസ്റ്റിക്ക് വരെ ജില്ലയില്‍ ഒരു മാസം ശേഖരിക്കുന്നുണ്ട്. പുനഃചംക്രമണ യോഗ്യമല്ലാത്ത 200 ടണ്ണും. ദിവസവും രണ്ട് മുതല്‍ അഞ്ച് ടണ്‍ വരെ പ്ലാസ്റ്റിക്ക് സംസ്‌കരണമാണ് സാധ്യമാകുന്നത്. 10000 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടത്തില്‍ ബെയ്ലിങ്ങിനും വാഷിങ്ങിനുമുള്ള യന്ത്രങ്ങള്‍, ഗ്രാന്യൂള്‍സ് സൂക്ഷിച്ചുവയ്ക്കാനുള്ള ഗോഡൗണ്‍, സോളര്‍ പവര്‍ പ്ലാന്റ്, മഴവെള്ള സംഭരണി തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. തദ്ദേശ…
Read More77 ഗ്രാമീണ റോഡുകള്‍ക്ക് അനുമതി:ആന്റോ ആന്റണി എം.പി
konnivartha.com: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി എം ജി എസ് വൈയുടെ നാലാം ഘട്ടത്തില്‍ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ 77 റോഡുകള്‍ക്ക് അനുമതിയായെന്ന് ആന്റോ ആന്റണി എം.പി അറിയിച്ചു. ദേശീയ നിലവാരത്തില്‍ ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. 6 മീറ്റര്‍ വീതിയും കുറഞ്ഞത് 500 മീറ്റര്‍ മുതല്‍ നീളവുമുള്ള ഗ്രാമീണറോഡുകളാണ് പ്രാഥമികപരിശോധനകള്‍ക്ക്‌ശേഷം പട്ടികയില്‍ ഇടം പിടിച്ചത്. 5 വര്‍ഷത്തേക്കാണ് പട്ടികയുടെ കാലാവധി. നാലാം ഘട്ടത്തിലെ റോഡുകളില്‍ നിന്നും 10 ശതമാനം റോഡുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ബാക്കിയുള്ളവ ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്നും വ്യക്തമാക്കി.
Read Moreപുള്ളിപ്പുലിയോ വള്ളിപ്പുലിയോ മാക്കാനോ ..? കോന്നിയിലെ ജനങ്ങളുടെ ആശങ്ക അകറ്റണം :കോന്നി പഞ്ചായത്ത്
konnivartha.com: കഴിഞ്ഞ രണ്ടു ദിവസമായി കോന്നി എലിയറക്കല്‍ ,ഇളയാംകുന്നു മേഖലയില്‍ അവ്യക്തമായി സി സി ടി വി ക്യാമറകള്‍ പതിഞ്ഞ “ജീവി ” പുള്ളിപ്പുലിയോ വള്ളിപ്പുലിയോ മാക്കാനോ എന്തും ആയിക്കോട്ടെ മേഖലയിലെ ജനങ്ങളുടെ ഭീതി അകറ്റി “ജീവി ഏതെന്നു കണ്ടെത്താന്‍ വനം വകുപ്പ് നടപടി സ്വീകരിക്കണം എന്ന് ആവശ്യം ഉന്നയിച്ചു കോന്നി പഞ്ചായത്ത് അധ്യക്ഷ അനി സാബു തോമസ് കോന്നി ഡി എഫ് ഒയ്ക്ക് കത്ത് നല്‍കി . പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ ഉള്ള നെടുവിനാക്കുഴി ഭാഗത്ത് പുലിയേയും കുട്ടിയേയും കണ്ടെന്നു നിവാസികള്‍ പറയുന്നു .ഉഷ എന്ന സ്ഥലവാസി ഇക്കാര്യം ഫോണില്‍ വിളിച്ചു അറിയിച്ചു . തുടര്‍ന്ന് എലിയറക്കല്‍ മില്ലിന്‍റെ സമീപത്തുകൂടി നായ്ക്കളെ ഓടിച്ച് കൊണ്ട് ഒരു ജീവി പോകുന്നത് സി സി ടി വിയില്‍ കണ്ടു . പ്രദേശത്ത് പുലിക്കൂട് വെച്ചു “ഭീകര ജീവിയെ “പിടികൂടണം…
Read More