ഇടിമിന്നലേറ്റു: ഏഴുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  konnivartha.com: കോട്ടയം മുണ്ടക്കയത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു. അഞ്ചാം വാർഡ് വരിക്കാനി കീചംപാറ ഭാഗത്ത് തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കാണ് ഇടിമിന്നലേറ്റത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. മഴ പെയ്തതിനെ തുടർന്ന് സമീപത്തെ വീടിന്റെ വരാന്തയിൽ കയറിനിന്ന വനിതാ തൊഴിലുറപ്പ് തൊഴിലാളികളായ ഏഴ് പേർക്കാണ് ഇടിമിന്നലേറ്റത്. ഇതിൽ അഞ്ചുപേരെ മുണ്ടക്കയം സർക്കാർ ആശുപത്രിയിലും രണ്ട് പേരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു

Read More

കോന്നി മെഡിക്കൽ കോളേജ് റോഡിന്‍റെ  നിർമ്മാണ പ്രവർത്തികൾ വിലയിരുത്തി

  konnivartha.com:കോന്നി മെഡിക്കൽ കോളേജ് റോഡിന്റെ നിർമ്മാണ പ്രവർത്തികൾ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യും ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ ഐ എ എസ് എന്നിവർ വിലയിരുത്തി . 14 കോടി രൂപ അനുവദിച്ച് അതി വേഗത്തിലാണ് മെഡിക്കൽ കോളേജ് റോഡിന്റെ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നത്.വട്ടമൺ മുതൽ മെഡിക്കൽ കോളേജ് റോഡ് വരെയുള്ള റോഡ് ഇല്ലാത്ത ഭാഗത്ത് 12 മീറ്റർ വീതിയിൽ റോഡ് ഇരു സൈഡിലും സംരക്ഷണഭിത്തികൾ നിർമ്മിച്ചു മണ്ണിട്ടുയർത്തി രൂപപ്പെടുത്തി.പ്രധാനപ്പെട്ട രണ്ടു വലിയ കലുങ്കുകളുടെ നിർമ്മാണപ്രവർത്തികൾ അന്തിമഘട്ടത്തിലാണ്.രണ്ടു പൈപ്പ് കൽവർട്ട്കളുടെ നിർമ്മാണം പൂർത്തികരിച്ചിട്ടുണ്ട്. 4 മീറ്റർ വീതിയുണ്ടായിരുന്ന വട്ടമൺ കുപ്പക്കര റോഡ് 12 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നത് പൂർത്തികരിച്ചിട്ടുണ്ട്. ഇവിടെ 5.5 മീറ്റർ വീതിയിലാണ് ടാറിങ് പ്രവർത്തികൾ ചെയ്യുന്നത്.റോഡിൽ നിന്നിരുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിയിടുന്ന പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ട്.ഇതിനായി…

Read More

കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും

konnivartha.com: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഏകീകൃത പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുന്ന കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും. ജനന-മരണ-വിവാഹ രജിസ്‌ട്രേഷൻ, വസ്തു നികുതി, കെട്ടിട നിർമ്മാണ പെർമിറ്റ് തുടങ്ങിയ നിരവധി സേവനങ്ങൾ ഇ-ഗവേണൻസിന്റെയും സ്മാർട്ട് ഓഫീസുകളുടെയും ഭാഗമായി ഡിജിറ്റലായി മാറിയിട്ടുണ്ടെങ്കിലും വിവിധ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രവർത്തനം.   കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ (കെ സ്മാർട്ട്) ഈ സേവനങ്ങൾ കൂടുതൽ സുഗമവും സുതാര്യവും കാര്യക്ഷമവുമാക്കുകയാണ്. https://ksmart.lsgkerala.gov.in വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പ്ലിക്കേഷനിലൂടെയും സേവനങ്ങൾ വിരൽത്തുമ്പിൽ എത്തിക്കുകയാണ് കെ-സ്മാർട്ട്. ഇൻഫർമേഷൻ കേരള മിഷനാണ് തദ്ദേശ സ്ഥാപനങ്ങളിൽ നിലവിലുള്ള വിവിധ സോഫ്റ്റ്‌വെയറുകൾക്ക് പകരമായി കെ-സ്മാർട്ട് വിന്യസിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുക, സമയബന്ധിതമായി സേവനങ്ങൾ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളിലേക്കുള്ള ചുവടുവയ്പ്പാണ് കെ-സ്മാർട്ടിലൂടെ യാഥാർത്ഥ്യമാകുന്നത്. 2024 ജനുവരി ഒന്നു മുതൽ കേരളത്തിലെ എല്ലാ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും…

Read More

സംസ്ഥാനത്ത് രണ്ടാംവിള നെല്ല് സംഭരണം ഊർജ്ജിതം

  സംസ്ഥാനത്ത് 2024-25 സംഭരണ വർഷത്തെ രണ്ടാംവിള നെല്ല് സംഭരണം ഊർജ്ജിതമായി നടന്നുവരികയാണെന്ന് മന്ത്രി ജി ആർ അനിൽ. കൊയ്ത്ത്‌ ആരംഭിക്കുന്നതിനും വളരെ മുമ്പേ തന്നെ നോഡൽ ഏജൻസിയായ സപ്ലൈകോ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. ഉദ്യോഗസ്ഥവിന്യാസം പൂർത്തിയാക്കുകയും 57 മില്ലുകളുമായി കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തുവെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നെല്ല് കൊയ്തിട്ട് ദിവസങ്ങളോളം കഴിഞ്ഞിട്ടും സംഭരിക്കാൻ എത്തുന്നില്ല എന്ന പ്രചരണം വസ്തുതാവിരുദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഒന്നാംവിള സംഭരണത്തിൽ 57,455 കർഷകരിൽ നിന്നായി 1,45,619 മെട്രിക് ടൺ നെല്ല് സംഭരിച്ചിരുന്നു. രണ്ടാം വിള സംഭരണത്തിൽ ആകെ കൊയ്ത 3.55 ലക്ഷം മെട്രിക് ടണ്ണിൽ 1.88 ലക്ഷം മെട്രിക് ടൺ സംഭരിച്ചു കഴിഞ്ഞു. ഇനി ഉദ്ദേശം 1.67 ലക്ഷം മെട്രിക് ടൺ കൂടി സംഭരിക്കാനുണ്ട്. ഏകദേശം ഒന്നേകാൽ ലക്ഷത്തോളം മെട്രിക് ടൺ ഇനിയും കൊയ്യാനുള്ളതായി കണക്കാക്കിയിട്ടുണ്ട്.പാലക്കാട് ജില്ലയിൽ ഏകദേശം 45 ശതമാനം…

Read More

ഉയർന്ന തിരമാല – കള്ളക്കടൽ ജാഗ്രതാ നിർദേശം (05-04-2025)

  കന്യാകുമാരി തീരത്ത് (05-04-2025) രാവിലെ 11.30 മുതൽ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾ (0.8 മുതൽ 1.2 മീറ്റർ വരെ) കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.   ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കണം. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തണം.   മത്സ്യബന്ധന യാനങ്ങൾ…

Read More

സ്ലാബ് തെന്നി ഓടയില്‍ വീണു : കൊല്ലന്‍പടിയില്‍ ഒരാള്‍ക്ക് പരിക്ക്

  konnivartha.com: പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച ഓടയുടെ മുകളില്‍ ഇട്ട സ്ലാബ് തെന്നി ഒരാള്‍ ഓടയില്‍ വീണു .കാലിനു പൊട്ടല്‍ ഉണ്ടായി . കോന്നി കൊല്ലന്‍പടിയില്‍ ഉള്ള ഓടയില്‍ ആണ് മണിമലതെക്കേതില്‍ എം ആര്‍ മുരളി (73) വീണത്‌ .ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു .കാലിനു പൊട്ടല്‍ ഉണ്ട് . കെ എസ് ടി പി റോഡു പണികള്‍ തുടങ്ങിയപ്പോള്‍ മുതല്‍ കൊല്ലന്‍പടിയിലെ ഓട നിര്‍മ്മാണം അശാസ്ത്രീയം ആണെന്ന് നാട്ടുകാര്‍ കരാര്‍ എടുത്ത കമ്പനി ചുമതല ഉള്ള ജീവനക്കാരനോട് പറഞ്ഞിരുന്നു . ഓടയുടെ മുകളില്‍ ഇടുന്ന ഉറപ്പിച്ചു നിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല . ഇതിനു മുകളിലൂടെ ആരെങ്കിലും നടന്നാല്‍ സ്ലാബ് തെറ്റി ഓടയില്‍ വീഴും .ഇവിടെ രണ്ടു സ്ഥലത്ത് ഇതേ അവസ്ഥ ആണ് .മുന്‍പും ആളുകള്‍ ഇതില്‍ വീണിട്ടും കരാര്‍ കമ്പനി പുതുക്കി പണിതില്ല .…

Read More

പന്തളം തെക്കേക്കരയുടെ ‘ഉജ്ജീവനം’

ഇരുകണ്ണിനും കാഴ്ചതകരാറുളള ഒരിപ്പുറം ചിലമ്പൊലിയില്‍ സിന്ധുവിനും  വൃക്കരോഗി പൊങ്ങലടി കരന്തകര വിജയനും കുടുംബശ്രീ  ‘ഉജ്ജീവനം’ പദ്ധതിയിലൂടെ  ഉപജീവനമൊരുക്കി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്.   തൊഴില്‍ സംരംഭത്തിന് സിന്ധുവിന് 50000 രൂപയ്ക്ക്  സ്റ്റേഷനറി കട അനുവദിച്ചു.  കുടുംബശ്രീ ഉല്‍പന്നങ്ങളായ മുളക്, മഞ്ഞള്‍, മല്ലി പൊടി, വെളിച്ചെണ്ണ തുടങ്ങിയവയെല്ലാം ലഭ്യമാണ്. ഭവന രഹിതയായ സിന്ധുവിന് വീട് നിര്‍മാണത്തിന് പഞ്ചായത്ത് സ്ഥലവും നല്‍കി. ലൈഫില്‍ ഉള്‍പ്പെടുത്തി വീടിന്റെ നിര്‍മാണവും പുരോഗമിക്കുന്നു. നിലവില്‍ താമസിക്കുന്ന വീട്‌വാടകയും പഞ്ചായത്ത് നല്‍കുന്നു. ഇരു വൃക്കകളും തകരാറിലായ വിജയന്റെ കുടുംബത്തിന് 50000 രൂപ അനുവദിച്ച് രണ്ട് ആടുകളും കൂടും നിര്‍മിച്ച് നല്‍കി. അതിദാരിദ്ര്യ നിര്‍മാര്‍ജനപദ്ധതിയുടെ ഭാഗമായി  ഗുണഭോക്താക്കള്‍ക്ക് ഉപജീവനത്തിന് മാര്‍ഗമൊരുക്കുന്നതാണ് ഉജ്ജീവനം. കുടുംബശ്രീ  സി.ഡി.എസ് മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റാണ് പദ്ധതി തയ്യാറാക്കിയത്.  സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനമാണ് പഞ്ചായത്ത്  ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് പറഞ്ഞു.

Read More

ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു കോന്നി  നിവാസിയായ യുവാവ് മരണപ്പെട്ടു

    Konnivartha. Com :ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞതിനെ തുടർന്ന് കോന്നി വികോട്ടയം നിവാസിയായ യുവാവ് മരണപ്പെട്ടു.   വി കോട്ടയം ചെറുവേലി ശ്രീനാഥ് (32 )ആണ് മരണപ്പെട്ടത്. പത്തനംതിട്ടയിലെ സ്വകാര്യ ഫൈനാൻസ് കമ്പനിയിലെ ജീവനക്കാരനാണ്.   ഇന്നലെ രാത്രി ബൈക്ക് വി കോട്ടയം മാളികപ്പുറം അമ്പലത്തിന് സമീപം വെച്ച് നിയന്ത്രണംവിട്ട് മറിഞ്ഞു. ആശുപതിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടു.   അച്ഛൻ പരേതനായ ഗോപിനാഥൻ നായർ അമ്മ ശ്രീദേവി ഏക സഹോദരി ശ്രീ ലക്ഷ്മി

Read More

2500 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

    ഇന്ത്യന്‍ നാവികസേനയുടെ പശ്ചിമ കമാന്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര യുദ്ധക്കപ്പലായ ഐഎന്‍എസ് തര്‍ക്കാഷിൻറെ നേതൃത്വത്തിൽ നടത്തിയ ദൗത്യത്തിൽ, പശ്ചിമ ഇന്ത്യന്‍ മഹാസമുദ്രത്തിഇത് വെച്ച് 2500 കിലോഗ്രാമിലധികം മയക്കുമരുന്നു കണ്ടെത്തുകയും വിജയകരമായി പിടികൂടുകയും ചെയ്തു. സമുദ്രസംബന്ധമായ കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിനും പ്രാദേശിക സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമുള്ള ഇന്ത്യന്‍ നാവികസേനയുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് ഈ നടപടി. 2025 ജനുവരി മുതല്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് വിന്യസിച്ചിരിക്കുന്ന ഐഎന്‍എസ് തര്‍ക്കാഷ്, ബഹ്‌റൈന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പൈന്‍ഡ് മാരിടൈം ഫോഴ്‌സിന്റെ ( സിഎംഎഫ്) ഭാഗമായ കമ്പൈന്‍ഡ് ടാസ്‌ക് ഫോഴ്‌സ് (സിടിഎഫ്) 150 ന് സജീവ പിന്തുണ നല്‍കുന്നു. ബഹുരാഷ്ട്ര സേനകളുടെ സംയുക്ത ഓപ്പറേഷനായ അന്‍സാക് ടൈഗറില്‍ (Anzac Tiger ) പങ്കെടുത്തു വരികയായിരുന്നു ഈ കപ്പല്‍. പട്രോളിംഗിനിടെ 2025 മാര്‍ച്ച് 31ന് ഇന്ത്യന്‍ നാവികസേനയുടെ P8I വിമാനത്തില്‍…

Read More

കോന്നിയില്‍ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ നിയമപരമായി വെടിവെച്ചു

konnivartha.com: കോന്നി പഞ്ചായത്തിൽ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും നാശം ഉണ്ടാക്കുന്നതും കൃഷി നശിപ്പിക്കുന്നതുമായ കാട്ടു പന്നികളെ സംബന്ധിച്ച് അപേക്ഷ നല്‍കിയവരുടെ വസ്തുവില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊന്ന് നിയമം അനുസരിച്ച് മേല്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായി പഞ്ചായത്ത് അധ്യക്ഷ അനി സാബു തോമസ്‌ അറിയിച്ചു . ഇത്തരം കാട്ടുപന്നികളെ പഞ്ചായത്ത് അറിഞ്ഞു വെടിവെക്കാന്‍ വെടിക്കാരനെ കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തിയിരുന്നു . പൊതുജനവും കൃഷിക്കാര്യവും 9 അപേക്ഷകൾ ഇതിനോടകം നല്‍കി . അപേക്ഷകരുടെ വസ്തുവില്‍ ഇറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് മറവു ചെയ്തു വരുന്നു . കൃഷിയിടത്തില്‍ ഇറങ്ങി നാശം വിതയ്ക്കുന്ന കാട്ടുപന്നികളെ നിയമപരമായി വെടിവെക്കാന്‍ ആവശ്യമുള്ള കർഷകർ പഞ്ചായത്തില്‍ അപേക്ഷ തന്നാൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നു പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു

Read More