പ്രധാന വാര്‍ത്തകള്‍ / അറിയിപ്പുകള്‍ ( 10/06/2025 )

  ◾ കേരള തീരത്തിനടുത്ത് തീപിടിച്ച കൊളംബോയില്‍നിന്നു മുംബൈയിലേക്ക് പോകുകയായിരുന്ന വാന്‍ഹായ് 503 എന്ന ചരക്കു കപ്പലിലെ തീ ഇപ്പോഴും നിയന്ത്രണ വിധേയമല്ലെന്ന് റിപ്പോര്‍ട്ടുകള്‍. ആളിക്കത്തുന്നതോടൊപ്പം കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിക്കുന്നതാണ് തീ കെടുത്താന്‍ വെല്ലുവിളിയാകുന്നത്. കണ്ടെയ്‌നറുകള്‍ ഒഴുകി നടക്കുന്നതും കപ്പലിനടുത്തേക്കെത്തുന്നതിന് വെല്ലുവിളിയുയര്‍ത്തുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളും നാവികസേനയുടെ ഒരു കപ്പലും സംയുക്തമായാണ് തീയണക്കാനുള്ള ശ്രമം നടത്തുന്നത്. കപ്പലിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് തീ വ്യാപിച്ചിട്ടുണ്ട്. കപ്പലില്‍ ഉണ്ടായിരുന്ന 22 ജീവനക്കാരില്‍ രക്ഷപ്പെട്ട 18 നാവികരെ നാവികസേനയുടെ കപ്പലില്‍ മംഗളൂരുവിലെത്തിച്ചു. പരുക്കേറ്റ അഞ്ച് പേരെ എം.ജെ. ആശുപത്രിയിലേക്കു മാറ്റി. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. കാണാതായ 4 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ◾ തീപിടിച്ച ചരക്കുകപ്പല്‍ വാന്‍ഹായ് 503 കേരള തീരത്ത് ഉയര്‍ത്തുന്നതു വലിയ പാരിസ്ഥിതിക ദുരന്തഭീതിയെന്ന് റിപ്പോര്‍ട്ടുകള്‍. കപ്പലിലെ തീ നിയന്ത്രണാതീതമായതും ഉള്ളിലെ കണ്ടെയ്നറുകളില്‍ അപകടകരമായ രാസവസ്തുക്കളാണെന്നതും…

Read More

മാലകവർന്ന നാടോടി സംഘത്തിലെ രണ്ട് സ്ത്രീകൾ പിടിയിൽ

ക്ഷേത്രദർശനത്തിനെത്തിയ വീട്ടമ്മയുടെ കഴുത്തിൽ നിന്നും മാലകവർന്ന നാടോടി സംഘത്തിലെ രണ്ട് സ്ത്രീകൾ പിടിയിൽ മലയാലപ്പുഴ ദേവി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ വീട്ടമ്മയുടെ നാലര പവൻ സ്വർണ്ണമാല കവർന്ന നാടോടി സംഘത്തിലെ രണ്ട് സ്ത്രീകളെ മലയാലപ്പുഴ പോലീസ് ദിവസങ്ങൾക്കകം പിടികൂടി. തമിഴ്നാട് വെള്ളാച്ചി പള്ളിവാസൽ കോട്ടൂർ ഡോർ നമ്പർ 75 ൽ ഏഴിമലയുടെ ഭാര്യ ജൂലി (53), തമിഴ്നാട് രാജപാളയം തെൻഡ്രൽ നഗർ 502/3133 ഗണേശന്റെ ഭാര്യ പ്രിയ എന്ന് വിളിക്കുന്ന ജക്കമ്മാൾ(42) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം ഒന്നിന് രാവിലെ എട്ടരയ്ക്കും 9 നുമിടെയാണ് ക്ഷേത്രത്തിന്റെ ശ്രീകോവിലിനു സമീപം വെച്ച് സംഘം വീട്ടമ്മയുടെ മാല പറിച്ചത്. പത്തനംതിട്ട തോന്നിയമല പട്ടംതറ കിഴക്കേക്കര വീട്ടിൽ സുധാ ശശിയുടെ മൂന്നു ഗ്രാം ഉള്ള താലിയും ഒരു ഗ്രാം ലോക്കറ്റുമടക്കം നാലരപവന്റെ മാലയാണ്‌ നഷ്ടമായത്. 3,15,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. അന്ന്…

Read More

വാന്‍ ഹായ് കപ്പലപകടം :എണ്ണച്ചോര്‍ച്ചയ്ക്ക് സാധ്യത

    വാന്‍ ഹായ് കപ്പലപകടത്തെത്തുടര്‍ന്ന് കേരളത്തിന്റെ തീരമേഖലയില്‍ വ്യാപകമായി എണ്ണച്ചോര്‍ച്ചയ്ക്കു സാധ്യതയെന്ന് ഇന്ത്യന്‍ സമുദ്രവിജ്ഞാന സേവനകേന്ദ്രത്തിന്റെ(ഇന്‍കോയ്സ്) മുന്നറിയിപ്പ്.കടലിലേക്കുവീണ കണ്ടെയ്നറുകള്‍ കോഴിക്കോടിനും കൊച്ചിക്കുമിടയില്‍ ഒഴുകിക്കൊണ്ടിരിക്കുകയാണെന്നും കേന്ദ്ര ഭൗമമന്ത്രാലയത്തിനുകീഴിലുള്ള കേന്ദ്രം അറിയിച്ചു.   എംവി വാന്‍ ഹായ് 503 ചെറിയ ചരക്കുകപ്പലാണ്. വലിയ ചരക്കുകപ്പലുകള്‍ വലിയ തുറമുഖങ്ങളില്‍ ഇറക്കുന്ന കണ്ടെയ്‌നറുകളെ ആഴം കുറഞ്ഞ തുറമുഖങ്ങളിലേക്ക് കുറഞ്ഞ ചെലവില്‍ എത്തിക്കുകയാണ് ഇത്തരം ചെറുചരക്കുകപ്പലുകള്‍ (ഫീഡര്‍ മെര്‍ക്കന്റൈല്‍ വെസലുകള്‍) ചെയ്യുന്നത്.കൊളംബോ (ശ്രീലങ്ക), നവ ഷേവ (മുംബൈ), പോര്‍ട്ട് ക്‌ളാങ് (മലേഷ്യ), സിങ്കപ്പൂര്‍, ഖൗസിയുങ് (തയ്വാന്‍), ഹോങ് കോങ്, ഷെയ്‌ഖോ (ചൈന), സിങ്കപ്പൂര്‍ എന്നതാണ് വാന്‍ ഹായ് 503-ന്റെ യാത്രാ റൂട്ട്.തിങ്കളാഴ്ചത്തെ കപ്പലപകടത്തിന് കാരണം തീപിടിച്ചതാണെന്നും 50 കണ്ടെയ്‌നര്‍ കടലില്‍ വീണെന്നുമാണ് പ്രാഥമിക വിവരം.   അപകടത്തിൽപ്പെട്ട 18 ജീവനക്കാരെ മംഗളൂരുവിലെത്തിച്ചു. ഇതിൽ സാരമായി പരിക്കേറ്റ ആറുപേരെ മംഗളൂരു എജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൈനക്കാരായ…

Read More

MSC ELSA 3 ന്‍റെ ജലാന്തർഭാഗ രക്ഷാപ്രവർത്തനം കേരള തീരത്ത് ആരംഭിച്ചു

കടലിൽ മുങ്ങിപ്പോയ കണ്ടെയ്‌നർ കപ്പലായ MSC ELSA 3 ന്റെ ജലാന്തർഭാഗ രക്ഷാപ്രവർത്തനം കേരള തീരത്ത് ആരംഭിച്ചു. ഇന്ത്യൻ കോസ്റ്റ് ഗാർഡിനെയും സംസ്ഥാന ഉദ്യോഗസ്ഥരെയും ഏകോപിപ്പിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന സമുദ്ര ദുരന്ത പ്രതികരണ ഉദ്യമത്തിലെ നിർണ്ണായക ഘട്ടമാണ് ഈ പ്രവർത്തനം. ലൈബീരിയൻ പതാക വഹിച്ചിരുന്ന കണ്ടെയ്‌നർ കപ്പലായ MSC ELSA 3 2025 മെയ് 25 ന് കേരള തീരത്ത് നിന്ന് 13 നോട്ടിക്കൽ മൈൽ അകലെയാണ് മുങ്ങിയത്. മുങ്ങിയ ശേഷം, മലിനീകരണം നിയന്ത്രിക്കാനും കടൽത്തീരത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും വെള്ളത്തിനടിയിലെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കാനുമുള്ള ശ്രമങ്ങൾ നടന്നു വരുന്നു . സമുദ്ര പ്രതികരണം: T&T സാൽ‌വേജ് (സിംഗപ്പൂർ) ഏർപ്പെടുത്തിയ രണ്ട് ഓഫ്‌ഷോർ സപ്പോർട്ട് കപ്പലുകളായ നന്ദ് സാർത്തി, ഓഫ്‌ഷോർ വാരിയർ എന്നിവ സമുദ്രോപരിതലത്തിൽ കാണപ്പെടുന്ന നേരിയ എണ്ണപ്പാട കൈകാര്യം ചെയ്യുന്നതിനും നീക്കം ചെയ്യുന്നതിനുമായി…

Read More

കല്ലേലിതോട്ടത്തിന് ഉള്ളില്‍ ഒൻപത് കാട്ടാനകള്‍ : ആനയെക്കണ്ട് ഓടി വീഴുന്നവര്‍ അനേകം

  konnivartha.com: കോന്നി വനം ഡിവിഷനിലെ കല്ലേലിതോട്ടം വാര്‍ഡില്‍ ഹാരിസന്‍ മലയാളം കമ്പനിയുടെ കൈവശം ഉള്ള സ്ഥലങ്ങളില്‍ പാട്ട വ്യവസ്ഥയില്‍ കൃഷി ചെയ്ത കൈതതോട്ടത്തില്‍ ഒൻപത് കാട്ടാനകള്‍ ആണ് സഞ്ചാരം . അത് കൂടാതെ ഒറ്റയാന്‍ കാട് വിട്ടു ഇവിടെ കൂടിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു . കൊക്കാതോട് കല്ലേലി കോന്നി റോഡിലൂടെ പോകുന്ന ആളുകള്‍ നിത്യവും കാട്ടാനകളെ കാണുന്നു . രാത്രിയില്‍ ഇറങ്ങുന്ന കാട്ടാനകള്‍ രാവിലെ ആണ് കാട്ടിലേക്ക് മടങ്ങുന്നത് . വന മേഖലയോട് ചേര്‍ന്ന സ്ഥലങ്ങളില്‍ വ്യാപകമായി കൈതകൃഷി തുടങ്ങിയതോടെ ആണ് കാട്ടാനകള്‍ ഇവിടം കേന്ദ്രീകരിച്ചു നില്‍ക്കുന്നത് . പഴുത്ത കൈതച്ചക്കയുടെ മണം പിടിച്ചു ആണ് കാട്ടാനകള്‍ എത്തുന്നത്‌ . കൈതക്കാട്ടില്‍ കയറുന്ന കാട്ടാനകള്‍ കൈതയുടെ അകത്തെ തളില്‍ ഇലകളാണ് തിന്നുന്നത് .ഇതിനു നല്ല മധുരം ആണ് ഉള്ളത് . തോട്ടം മേഖലയായ കല്ലേലി…

Read More

പോലീസ് ഉദ്യോഗസ്ഥൻ തീവണ്ടിയിടിച്ച് മരിച്ചനിലയിൽ കണ്ടെത്തി

  മങ്കരയിൽ പോലീസുദ്യോഗസ്ഥനെ തീവണ്ടിയിടിച്ച് മരിച്ചനിലയിൽ കണ്ടെത്തി. തൃശ്ശൂർ വിയ്യൂർ പാടുകാട് സ്വദേശിയും പാലക്കാട് മുട്ടിക്കുളങ്ങര കെഎപി സെക്കൻഡ് ബറ്റാലിയൻ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറുമായ കെ.ആർ. അഭിജിത്താണ് (30) മരിച്ചത്. മങ്കര റെയിൽവേ സ്റ്റേഷനുസമീപമാണ് സംഭവം. മംഗലാപുരം-ചെന്നൈ എക്സ്പ്രസാണ് ഇടിച്ചതെന്നാണ് വിവരം.ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹം. ബാഗിലെ പേഴ്സിൽനിന്ന് കിട്ടിയ ആധാർകാർഡിൽനിന്നാണ് അഭിജിത്താണ് മരിച്ചതെന്ന് അറിഞ്ഞത്. ജൂൺ രണ്ടിനാണ് അഭിജിത്ത് പരിശീലനത്തിൽ പ്രവേശിച്ചത് . ഞായറാഴ്ച വൈകീട്ട് ആറിന് പിഎസ്‌സി കംപ്യൂട്ടർ ഓപ്പറേറ്റർ പരീക്ഷയെഴുതുന്നതിനായി മുട്ടിക്കുളങ്ങര ക്യാമ്പിൽനിന്ന് നാട്ടിലേക്ക് പോയതായിരുന്നു.പരീക്ഷകഴിഞ്ഞ് അഭിജിത്തിനെ അച്ഛൻ രാമചന്ദ്രൻ തൃശ്ശൂരിൽനിന്ന്‌ തിരികെ ബസ് കയറ്റിവിട്ടു. വൈകീട്ട് എട്ടുമണിക്ക് മുട്ടിക്കുളങ്ങര ക്യാമ്പിൽ തിരിച്ചെത്തേണ്ടതായിരുന്നെങ്കിലും അഭിജിത്ത് എത്താതായതോടെ ക്യാമ്പിൽനിന്ന്‌ പോലീസുകാർ വീട്ടിലേക്ക് വിളിച്ചന്വേഷിച്ചു.ഇതോടെയാണ് വീട്ടുകാരും അഭിജിത്ത് ക്യാമ്പിലെത്തിയിട്ടില്ലെന്ന് അറിയുന്നത്. തുടർന്ന്, വീട്ടുകാർ വിയ്യൂർ പോലീസ് സ്റ്റേഷനിലും പരാതിപ്പെട്ടു  

Read More

കോന്നി പഞ്ചായത്ത് മുൻ അംഗം ജെ. ജോൺ (അച്ചൻകുഞ്ഞ് 82) അന്തരിച്ചു

  കോന്നി ഗ്രാമ പഞ്ചായത്ത് മുൻ അംഗവും, വകയാർ സർവ്വീസ് സഹകരണ സംഘം ബോർഡ് മുൻ മെമ്പറും , കോന്നി റബർ മാർക്കറ്റിംഗ് സഹകരണ സംഘം ബോർഡ് മുൻ മെമ്പറുമായിരുന്ന കോന്നി വകയാര്‍ ഒതളക്കുഴിയിൽ ജെ. ജോൺ (അച്ചൻകുഞ്ഞ് 82) അന്തരിച്ചു. സംസ്കാരം നാളെ (ബുധൻ) 11 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം 12 ന് വകയാർ സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ . ഭാര്യ: പുല്ലാട് പൂവത്തുംമൂട്ടിൽ ലില്ലി. മക്കൾ: സോണി, സോജി. മരുമക്കൾ: മാവേലിക്കര കീളിയിലേത്ത് സജി തോമസ്, കാർത്തികപ്പള്ളി മണക്കാടംപള്ളീൽ ഡെയിനു എം. സഖറിയ .

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 10/06/2025 )

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ബ്രോഡ്കാസ്റ്റ് എഞ്ചിനിയറിംഗ് കണ്‍സള്‍ട്ടന്റ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത ബിരുദം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത പ്ലസ് ടു ), ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത എസ്എസ്എല്‍സി)  കോഴ്സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 7994449314. ഷോര്‍ട്ട് വീഡിയോ മത്സരം: എന്‍ട്രികള്‍ ക്ഷണിച്ചു മുതിര്‍ന്ന പൗരന്മാരോടുളള അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ല  സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഷോര്‍ട്ട് വീഡിയോ മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു.  ‘വീട്ടിലെ ചങ്ങാതി’ ശീര്‍ഷകത്തില്‍ സ്വന്തം മുത്തശി മുത്തശന്മാരും പേരക്കുട്ടികളും തമ്മിലുള്ള അടുപ്പവും സൗഹൃദവും പ്രമേയമാക്കി  മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് വീഡിയോ മത്സരത്തിനായി ptadsjoevents@gmail.com  ല്‍ അയക്കണം. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ്…

Read More

ആദരാഞ്ജലികൾ:ഡോ. ഗോപിനാഥപിള്ള

ആദരാഞ്ജലികൾ: കോന്നി ഗാന്ധി ഭവൻ ദേവലോകം രക്ഷാധികാരി കോന്നി പൊയ്കയിൽ ഡോ. ഗോപിനാഥപിള്ളയുടെ ഭൗതികശരീരം പൊതുദർശനം സ്ഥലം : ഗാന്ധി ഭവൻ ദേവലോകം :കോന്നി എലിയറക്കൽ.

Read More

WANHAI 503 കപ്പൽഅപകടത്തിൽപ്പെട്ടു

Konnivartha. Com :WANHAI 503 എന്ന കപ്പൽ കോഴിക്കോട് തീരത്ത് നിന്നും 144 കി മി വടക്ക് പടിഞ്ഞാറ് ഉൾക്കടലിൽ അപകടത്തിൽ പെട്ടിട്ടുണ്ട്. 20 കൺടെയ്നർ കടലിൽ വീണു. പല പൊട്ടിത്തെറികളും, തീപിടുത്തവും ഉണ്ടായിട്ടുണ്ട്.   22 തൊഴിലാളികൾ കപ്പലിൽ ഉണ്ടായിരുന്നു. ഇതിൽ 18 പേർ കടലിൽ ചാടി, രക്ഷാ ബോട്ട്കളിൽ ഉണ്ട്. ഇവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു. കപ്പൽ നിലവിൽ മുങ്ങിയിട്ടില്ല.   കോസ്റ്റ് ഗാർഡ്, നേവി എന്നിവർ കപ്പലിലേക്ക് തിരിച്ചിട്ടുണ്ട്.   കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാൽ ചികിത്സ നല്കുവാൻ ആവശ്യമായ തയ്യാറെടുപ്പ് നടത്തുവാൻ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാർക്ക് നിർദേശം നല്കുവാൻ  മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോടെ നിർദേശിച്ചു  

Read More