konnivartha.com: ഇഒഎസ് 09 ഭൗമനിരീക്ഷണ ഉപഗ്രഹവുമായി പിഎസ്എൽവി സി61 വിക്ഷേപണം ഇന്നു രാവിലെ 5.59ന് ശ്രീഹരിക്കോട്ടയിൽ നടന്നു .ശ്രീഹരിക്കോട്ടയിൽ നിന്നുള്ള 101–ാം വിക്ഷേപണമാണിത്.5 നൂതന ഇമേജിങ് സംവിധാനങ്ങൾ ഉപഗ്രഹത്തിലുണ്ട്. രാജ്യത്തിന്റെ അതിർത്തി നിരീക്ഷിക്കാനും കൃഷി, വനം, മണ്ണിന്റെ ഈർപ്പം, വെള്ളപ്പൊക്കം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനും ഇതുപയോഗിക്കും.
Read Moreവിഭാഗം: News Diary
മാർപാപ്പയുടെ സ്ഥാനാരോഹണം ഇന്ന് നടക്കും
ആഗോള കത്തോലിക്കാ സഭയുടെ 267–ാം മാർപാപ്പയായി ലിയോ പതിനാലാമൻ ഔദ്യോഗികമായി ചുമതലയേറ്റുകൊണ്ടുള്ള കുർബാന സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇന്നു രാവിലെ 10ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) നടക്കും.കുർബാനമധ്യേ വലിയ ഇടയന്റെ വസ്ത്രവും (പാലിയം) സ്ഥാനമോതിരവും ഏറ്റുവാങ്ങി വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി മാർപാപ്പ സഭയുടെ സാരഥ്യം ഏറ്റെടുക്കും. മാർപാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്യും.സ്ഥാനാരോഹണ ചടങ്ങുകളിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തെ രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിങ് ആണ് നയിക്കുന്നത് . വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരാണ് യുഎസ് പ്രതിനിധികൾ.ഒട്ടേറെ രാഷ്ട്രങ്ങളുടെ ഭരണാധികാരികളും ചടങ്ങിൽ പങ്കെടുക്കും.
Read MoreISRO’s 101st Mission: Countdown For Launch of PSLV-C61 Commences
The 22-hour countdown for the launch of an earth imaging satellite on-board a PSLV rocket commenced here on Saturday, ISRO sources said. The lift-off for the PSLV-C61 is scheduled to take place at 5.59 am from the first launch pad at this space port on May 18, which is also the 101st mission for the Bengaluru-headquartered space agency. “The countdown started by 7.59 am on Saturday. Total 22 hours countdown,” sources told PTI. ഐഎസ്ആർഒയുടെ 101-ാമത് ദൗത്യം: പിഎസ്എൽവി-സി61 വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു. പിഎസ്എൽവി റോക്കറ്റിൽ എർത്ത് ഇമേജിംഗ് ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള 22 മണിക്കൂർ കൗണ്ട്ഡൗൺ…
Read Moreകുമ്പഴയില്‍ നിര്മ്മിക്കുന്ന മല്സ്യമാര്ക്കറ്റിന്റെ നിര്മ്മാണ ഉദ്ഘാടനം നടന്നു
എല്ലാ മേഖലയും സ്പര്ശിക്കുന്ന വികസനമാണ് പിണറായി വിജയന്‍ സര്ക്കാര് ജില്ലയില്‍ നടത്തുന്നതെന്ന് മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍. മധ്യതിരുവിതാംകൂറിലെ ഏറ്റവും മികച്ച സ്റ്റേഡിയം ഉള്പ്പെടെ പത്തനംതിട്ടയിലെ വികസനം ചൂണ്ടികാട്ടിയാണ് മന്ത്രിയുടെ പ്രസ്താവന. ഫിഷറീസ് വകുപ്പ് കുമ്പഴയില്‍ നിര്മിക്കുന്ന മല്സ്യമാര്ക്കറ്റിന്റെ നിര്‍മാണ ഉദ്ഘാടനം നിര്വഹിക്കുകയായിരുന്നു അദ്ദേഹം. കുമ്പഴയുടെ ചിരകാല സ്വപ്നമാണ് മല്സ്യമാര്ക്കറ്റിലൂടെ പൂവണിയുന്നതെന്ന് അധ്യക്ഷ പ്രസംഗത്തില് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ മാര്ക്കറ്റിന്റെ ശിലാഫലകം അനാച്ഛാദനം മന്ത്രി സജി ചെറിയാന്‍ നിര്വഹിച്ചു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായിരുന്നു സംസ്ഥാനത്തെ മാര്ക്കറ്റുകളുടെ വികസനം. തദ്ദേശ സ്ഥാപനം കൈമാറുന്ന കെട്ടിടം ഏറ്റെടുത്ത് മല്സ്യമാര്ക്കറ്റുകള് ഉള്പ്പെടെ നവീകരിക്കലാണ് ലക്ഷ്യം. സാങ്കേതിക തടസം മൂലം തുടക്കത്തില് മന്ദഗതിയിലായ കുമ്പഴയിലെ പദ്ധതി പുതിയ ഭരണ സമിതി…
Read Moreആധാർ : ഐടി മിഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു
ആധാർ എടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആധാറിന്റെ നോഡൽ ഏജൻസിയായ കേരള സംസ്ഥാന ഐ.ടി മിഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു. നവജാത ശിശുക്കൾക്ക് ആധാറിന് എൻറോൾ ചെയ്യാനാകും. അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കുന്നില്ല. എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കണം. ജനന സർട്ടിഫിക്കറ്റ് ലഭിച്ച ഉടനെ തന്നെ ആധാർ എൻറോൾമെൻറ് പൂർത്തീകരിക്കുന്നത് സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകാൻ ഭാവിയിൽ സഹായകമാകും. കുട്ടികളുടെ അഞ്ചാം വയസിലും പതിനഞ്ചാം വയസിലും ബയോമെട്രിക്‌സ് നിർബന്ധമായും പുതുക്കണം. അഞ്ചാം വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ ഏഴു വയസ്സിനുള്ളിലും പതിനഞ്ച് വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ പതിനേഴു വയസ്സിനുള്ളിലും നടത്തിയാൽ മാത്രമേ സൗജന്യ പുതുക്കൽ സൗകര്യം ലഭ്യമാകുകയുള്ളു. അല്ലാത്തപക്ഷം നൂറ് രൂപ ഈടാക്കും. നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ കുട്ടികളുടെ ആധാറിനെ ശക്തിപ്പെടുത്തുന്നു. പുതുക്കൽ നടത്താത്ത…
Read Moreമഴക്കാല പൂർവ്വ മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ തീരുമാനം
സംസ്ഥാനത്ത് മഴക്കാല പൂർവ്വ മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗം ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി. മെയ് 20നകം ജില്ലാതലത്തിൽ യോഗം ചേർന്ന് മഴക്കാല ദുരന്ത സാധ്യതകളെ നേരിടാൻ പ്രാദേശിക കർമ്മ പദ്ധതി തയ്യാറാക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലാ, താലൂക്ക് തലങ്ങളിൽ തയ്യാറാക്കിയിട്ടുള്ള ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റം കൃത്യമായും സമയബന്ധിതമായും പ്രവർത്തിപ്പിക്കാൻ ആവശ്യമായ പരിശീലനങ്ങൾ നൽകണം. ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ളവരുടെ പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും വില്ലേജ് തലത്തിലും പുതുക്കണം. ജൂൺ, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ആദ്യ ആഴ്ചയിൽ പ്രത്യേക ജില്ലാതല അവലോകനയോഗം നടത്തണം. ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെയൊ ജില്ലാകളക്ടറുടെയൊ നേതൃത്വത്തിലാണ് യോഗം ചേരേണ്ടത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിക്കുന്ന ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്നൊരുക്ക…
Read Moreപത്തനംതിട്ട :ജില്ലാ അറിയിപ്പുകള്‍ ( 16/05/2025 )
എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ ( മേയ് 17, ശനി) രാവിലെ 10.00 മുതല്‍ 12.00 വരെ ആരോഗ്യവകുപ്പിന്റെ സെമിനാര്‍- മാതൃശിശു സംരക്ഷണം നൂതന പ്രവണതകള്‍. ഉച്ചയ്ക്ക് 1.30 മുതല്‍ 3.00 വരെ : ഫിഷറീസ് വകുപ്പിന്റെ സെമിനാര്‍. വൈകിട്ട് 06.30 : മര്‍സി ബാന്‍ഡ് മ്യൂസിക് നൈറ്റ് ഷോ (ജില്ലയില്‍ ആദ്യമായി) സിനിമ( മേയ് 17, ശനി) രാവിലെ 10.00 ചെമ്മീന്‍, ഉച്ചയ്ക്ക് 12.00 : ഡോക്യുമെന്ററി 12.30 : സ്വപ്നാടനം 2.00 : 1921 വൈകിട്ട് 4.30 : ആലീസിന്റെ അന്വേഷണം 06.00 : അനുഭവങ്ങള്‍ പാളിച്ചകള്‍ രാത്രി 8.30 : ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ അതിദാരിദ്ര്യ നിര്‍മാര്‍ജനം: ജില്ലയിലെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് നവംബര്‍ ഒന്നിന് കേരളത്തെ അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കാനിരിക്കെ ജില്ലയിലെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വനിതാ ശിശു…
Read Moreഅതിദാരിദ്ര്യ നിര്‍മാര്‍ജനം: ജില്ലയിലെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
നവംബര്‍ ഒന്നിന് കേരളത്തെ അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കാനിരിക്കെ ജില്ലയിലെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന മേഖലാതല അവലോകന യോഗത്തിന്റെ തുടര്‍ നടപടി കലക്ടറേറ്റ് ചേമ്പറില്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി. അതിദാരിദ്ര്യ നിര്‍മാര്‍ജനമെന്ന ലക്ഷ്യമിട്ട് പദ്ധതി പുരോഗമിക്കുന്നു. ജില്ലയില്‍ 66 ശതമാനം കുടുംബത്തെ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചു. ഒക്ടോബറിനുള്ളില്‍ 100 ശതമാനം പൂര്‍ത്തിയാക്കും. ലൈഫ് മിഷന്‍, തദ്ദേശ റോഡ് പുനരുദ്ധാരണം, അതിദാരിദ്ര്യ നിര്‍മാര്‍ജനം, മാലിന്യ മുക്ത കേരളം, ഹരിതകേരളം മിഷന്‍ വിഷയങ്ങളാണ് പരിശോധിച്ചത്. ജില്ലയുടെ സമഗ്ര വികസനത്തിന് വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. ക്യത്യമായ അവലോകനം വേണം. ജില്ലയില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം അര്‍ഹരായ 74.25 ശതമാനം പേരുടെ വീട് നിര്‍മാണം പൂര്‍ത്തിയായി. കൃത്യമായ രേഖകളില്ലാത്ത ഉപഭോക്തക്കള്‍ക്ക് തടസം കൂടാതെ വിതരണം ചെയ്യും. കരാറില്‍…
Read Moreകുമ്പഴയില്‍ 2.27 കോടിയുടെ അത്യാധുനിക മത്സ്യ മാര്‍ക്കറ്റ്
നിര്‍മാണ ഉദ്ഘാടനം മന്ത്രി സജി ചെറിയാന്‍ ഇന്ന് (മേയ് 17) നിര്‍വഹിക്കും കുമ്പഴയിലെ അത്യാധുനിക മത്സ്യമാര്‍ക്കറ്റിന്റെ നിര്‍മാണോദ്ഘാടനം (മേയ് 17) രാവിലെ 10ന് മത്സ്യബന്ധനം, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ കുമ്പഴയിലെ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യും. കിഫ്ബി ധനസഹായത്തോടെ 2.27 കോടി രൂപ ചെലവഴിച്ചാണ് മത്സ്യമാര്‍ക്കറ്റ് നിര്‍മിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. ജില്ലയിലെ പ്രധാന മൊത്ത വിതരണ മത്സ്യ വിപണന കേന്ദ്രമായ കുമ്പഴ മാര്‍ക്കറ്റ് ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുമ്പഴ നിവാസികളുടെ ചിരകാല അഭിലാഷമാണ് യാഥാര്‍ത്ഥ്യമാകുന്നത്. ഗുണമേന്മയുള്ള മത്സ്യം ശുചിത്വമുള്ള പശ്ചാത്തലത്തില്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കി തൊഴിലാളികളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി കിഫ്ബി ധനസഹായത്തോടെയാണ് മത്സ്യമാര്‍ക്കറ്റ് യാഥാര്‍ഥ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേനയാണ് മത്സ്യ മാര്‍ക്കറ്റ് നിര്‍മ്മിക്കുന്നത്. 369.05 ചതുരശ്ര…
Read More