ഭൗതികശരീരം ഇന്ന് ഉച്ചക്ക് 1 മണി മുതൽ പൊതുദർശനം 

    Konnivartha. Com :കഴിഞ്ഞ ദിവസം അന്തരിച്ച കോന്നി പൊയ്കയിൽ ഡോ. ഗോപിനാഥപിള്ളയുടെ (76) ഭൗതികശരീരം ഇന്ന് ഉച്ചക്ക് 1 മണി മുതൽ കോന്നി എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ വച്ച് പൊതുദർശനം ഉണ്ടായിരിക്കുമെന്ന് ഗാന്ധി ഭവൻ അധികൃതർ അറിയിച്ചു.ഗാന്ധി ഭവൻ ദേവലോകത്തിന്റെ രക്ഷാധികാരി കൂടിയാണ് ഡോ ഗോപിനാഥപിള്ള. അന്ത്യ കർമ്മങ്ങൾ നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ചൈനാമുക്കിലെ വീട്ടു വളപ്പിൽ നടക്കും.

Read More

പ്രധാന വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 09/06/2025 )

  ◾ മൂന്നാം മോദിസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ഇന്ന്. പ്രധാനമന്തി പദത്തില്‍ തുടര്‍ച്ചയായ പതിനൊന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ നരേന്ദ്രമോദി പന്ത്രണ്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. മൂന്നാം ബിജെപി സര്‍ക്കാരിന് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടാനായില്ലെങ്കിലും ഇക്കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് കൂടുതല്‍ ശക്തനും സ്വീകാര്യനുമായ ഒരു പ്രധാനമന്ത്രിയായാണ് മോദി വിലയിരുത്തപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിക്കാനാണ് ബിജെപിയുടെ തീരുമാനം. പ്രധാനമന്ത്രി പങ്കെടുക്കുന്ന മെഗാ റാലികളും പദയാത്രകളും പദ്ധതിയിലുണ്ട്. ◾ നിലമ്പൂര്‍ വഴിക്കടവില്‍ അനധികൃതമായി സ്ഥാപിച്ച പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്തുവിന്റെ പേരില്‍ രാഷ്ട്രീയ വിവാദം. അനന്തുവന്റെ മരണം ഗവണ്‍മെന്റ് സ്പോണ്‍സേഡ് മര്‍ഡറാണെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ ഷൗക്കത്തും യുഡിഎഫ് നേതാക്കളും മരണവിവരമറിഞ്ഞ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെ മരണത്തിനു പിന്നില്‍ ഗൂഡാലോചന ആരോപിച്ച് വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഇന്നലെ…

Read More

ഇന്ന് അർധരാത്രി മുതല്‍ ജൂലൈ 31ന് അർധരാത്രി വരെ ട്രോളിങ് നിരോധനം

  52 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. ജൂലൈ 31ന് അർധരാത്രി വരെയാണ് നിരോധനം. പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികൾക്ക് ട്രോളിങ് നിരോധന കാലത്തും കടലിൽ പോകാൻ അനുമതിയുണ്ട്. മീൻപിടിത്ത ബോട്ടുകൾക്കും ഇൻബോർഡ് എൻജിനുകൾ ഘടിപ്പിച്ച വലിയ വള്ളങ്ങൾക്കും നിരോധനം ബാധകമാണ്. 2 ചെറുവള്ളങ്ങൾ ഉപയോഗിച്ചുള്ള പെയർ ട്രോളിങ്ങും പാടില്ല. ഹാർബറുകളിലും ഫിഷ് ലാൻഡിങ് സെന്ററുകളിലും പ്രവർത്തിക്കുന്ന ബങ്കുകളുടെ പ്രവർത്തനവും ഇന്നു മുതൽ ഉണ്ടാകില്ല .കേരള തീരം വിടണമെന്ന നിർദേശത്തെ തുടർന്ന് ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകൾ സംസ്ഥാനത്തുനിന്ന് മടങ്ങി.എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും ആരംഭിച്ചു .

Read More

രണ്ട് കുടുംബങ്ങൾക്ക് കൂടി തണൽ ഒരുക്കി സുനിൽ ടീച്ചർ

  konnivartha.com:  സാമൂഹിക പ്രവർത്തക ഡോ. എം .എസ്. സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 354- മത്തെയും 355 -മത്തെ സ്നേഹഭവനം ആലപ്പുഴ സ്വദേശിയായ സതീഷിന്റെ സഹായത്താൽ കിളിവയൽ ചാത്തന്നൂർ പുഴ കുന്നുവിള വീട്ടിൽ രാധാ ബാലകൃഷ്ണനും രമ്യ ഭവനത്തിൽ വിധവയായ വത്സലക്കുമായി പൂർത്തീകരിച്ചു നൽകി വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും ഡോ. എം. എസ്. സുനിൽ നിർവഹിച്ചു. രണ്ടു കുടുംബങ്ങളും സ്വന്തമായി ഭവനം ഇല്ലാതെ യാതൊരു വരുമാനവും ഇല്ലാത്ത അവസ്ഥയിൽ നിത്യ ചിലവുകൾക്ക് പോലും നിവർത്തിയില്ലാതെ കഴിയുകയായിരുന്നു. ഹൃദ്രോഹിയായ രാധ ക്യാൻസർ ബാധിതനായ ഭർത്താവ് ബാലകൃഷ്ണനോടൊപ്പം ചികിത്സാ ചിലവുകൾക്ക് പോലും ബുദ്ധിമുട്ടുകയായിരുന്നു. വിധവയായ വത്സല ജീവിതത്തിൽ ഒറ്റപ്പെട്ട അവസ്ഥയിൽ സ്വന്തമായ ഒരു ഭവനം ഇല്ലാതെ ദുരിത ജീവിതം നയിക്കുകയായിരുന്നു. ഈ രണ്ടു കുടുംബങ്ങളുടെയും അവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി…

Read More

ഡോ :ഗോപിനാഥപിള്ള നിര്യാതനായി

  konnivartha.com: കോന്നി എലിയറയ്ക്കൽ കേന്ദ്രമായി പ്രവര്‍ത്തിച്ചു വന്നിരുന്ന പീപ്പിൾസ് ഹോസ്പിറ്റൽ ഉടമ കോന്നി ചൈനാമുക്ക്  പൊയ്‌കയില്‍  ഗോപിനാഥപിള്ള (ഗോപി ഡോക്ടർ)ആലുവായിലെ വീട്ടില്‍ വെച്ച് അന്തരിച്ചു . വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു . കോന്നിയിലെ ആദ്യകാല ഡോക്ടര്‍ ആണ് . പീപ്പിൾസ് ഹോസ്പിറ്റൽ നിര്‍ത്തലാക്കി അവിടെ ഗാന്ധി ഭവന്‍റെ ജീവകാരുണ്യ പ്രവര്‍ത്തികള്‍ നടന്നു വരുന്നു . കോന്നി ഇ എം എസ് സൊസൈറ്റിയുടെ രക്ഷാധികാരിയാണ് . കോന്നി കേന്ദ്രമായുള്ള വേദി ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ ആദ്യകാല അധ്യക്ഷനായിരുന്നു .  

Read More

മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

  പ്രതിരോധവകുപ്പ് ജീവനക്കാരനായ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു.കോഴിക്കോട് നടക്കാവ് കൊടൽ നെച്ചിയിൽ കരുണ വീട്ടിൽ അശ്വിൻ (27) ആണ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചത്. ബെംഗളൂരുവിൽ പ്രതിരോധവകുപ്പിൽ സിവിലിയൻ അപ്പർ ഡിവിഷൻ ക്ലാർക്കായി ജോലി ചെയ്തു വരികയായിരുന്നു. പരേതനായ രാമദാസിൻ്റെയും ബിന്ദുവിൻ്റെയും മകനാണ്. സഹോദരി: അംഗിത. സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Read More

ടാപ്പിങ്ങിന് പോയ ദമ്പതികളെ പന്നി ആക്രമിച്ചു; വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്

  ടാപ്പിങ്ങിന് ഇരുചക്ര വാഹനത്തിൽ പോയ ദമ്പതികളെ പന്നി ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ നെടുമങ്ങാട് നന്ദിയോട് ആലുംകുഴി ഇമ്മാനുവേൽ ഹൗസിൽ ആർ. ഗ്ലോറി(62)യെ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.ഭർത്താവ് ജോസിനും പരുക്കുണ്ട്. ഗ്ലോറിയാണ് വാഹനം ഓടിച്ചിരുന്നത്.

Read More

പന്നിക്കെണിയിൽ നിന്നു ഷോക്കേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം

  വഴിക്കടവ് വെള്ളക്കട്ടയില്‍ പന്നിക്കെണിയിൽ നിന്നു ഷോക്കേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം.പത്താം ക്ലാസ് വിദ്യാർഥി ജിത്തു(15)വാണ് മരിച്ചത്. ഷാനു, യദു എന്നിവർ‌ക്കാണ് പരുക്കേറ്റു. ഫുട്ബോൾ കളിക്കുശേഷം മീൻ പിടിക്കാൻ പോകുന്നതിനിടെയാണ് അപകടം.മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ ഒരു കുട്ടി നിലമ്പൂർ ജില്ലാ ആശുപത്രിയിലും മറ്റൊരാൾ പാലാട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി യുഡിഎഫ്. റോഡ് ഉപരോധിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്.അനധികൃതമായി കെണിവെക്കാന്‍ കെഎസ്ഇബി ഒത്താശ ചെയ്യുന്നുവെന്നും വിദ്യാര്‍ഥിയുടെ മരണത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നുമാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്.

Read More

യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  konnivartha.com:ലോഡ്ജിൽ യുവതിയോടൊപ്പം മുറി വാടകക്കെടുത്ത യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കുമ്പഴ ഗ്രീൻലാൻഡ് ഹോട്ടലിൽ ശനിയാഴ്ച വൈകിട്ട് 3 30 നാണ് കലഞ്ഞൂർ സ്വദേശിനി 20 കാരിയോടൊപ്പം മുറി വാടകക്കെടുത്ത യുവാവിനെ രാത്രി 7.30 ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അടൂർ ആദിക്കാട്ടുകുളങ്ങര മുട്ടാരി വടക്കേതിൽ വീട്ടിൽ നൗഷാദിൻ്റെ മകൻ മുഹമ്മദ് സൂഫിയാൻ (22) ആണ് മരിച്ചത്. വൈകിട്ട് ഇരുവരും വഴക്കിട്ടതിനുശേഷം യുവതി ശുചിമുറിയിൽ പോയി റൂമിൽ മടങ്ങി വന്നപ്പോൾ സൂഫിയാനെ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നെന്നാണ് യുവതിയുടെ മൊഴി. പത്തനംതിട്ട പോലീസ് തുടർനടപടികൾ സ്വീകരിച്ചു.  

Read More

കോന്നി കൂടൽ സ്കൂളിലെ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  konnivartha.com: കോന്നി കൂടൽ ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ ജീവനക്കാരനെ  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൂടൽ സർക്കാർ സ്കൂളിലെ പ്യൂണ്‍ കോന്നി വകയാര്‍ മുതുപേഴുങ്കൽ മുന്നൂറു വേലിക്കൽ ബെജി (52)യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് . രണ്ടു ദിവസം മുന്നേ ബെജിയെ കാണാതായി. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീടാണ് വീടിന് അകലെയുള്ള  ഊട്ടുപാറയ്ക്ക്  സമീപം ആളൊഴിഞ്ഞ  പ്രദേശത്ത് തൂങ്ങിമരിച്ച നിലയിൽ ബെജിയെ കണ്ടെത്തിയത്. അവിവാഹിതനാണ് . സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് കാര്യമായ ഏതു സംശയവും പറഞ്ഞു നല്‍കുന്നതില്‍ അതീവ ജ്ഞാനം ഉള്ളയാളായിരുന്നു . അപകീര്‍ത്തികരമായ ഒരു പരാതിയുമായി ബന്ധപ്പെട്ട്  തണ്ണിതോട്  പോലീസ് വിളിപ്പിച്ചിരുന്നു  .ഇതിനു ശേഷം ആണ്  ഇയാളെ കാണാതെയായത് എന്നാണ് നിലവില്‍ അറിയുന്നത് .പോലീസ്  മേല്‍നടപടികള്‍സ്വീകരിച്ചു.

Read More