അഹമ്മദാബാദ് വിമാനാപകടത്തില് മരണമടഞ്ഞ തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്ജ്. രഞ്ജിതയുടെ കുടുംബാംഗങ്ങളെ വീട്ടിലെത്തി ആശ്വസിപ്പിക്കുകയായിരുന്നു മന്ത്രി. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ നേഴ്സിങ്ങ് ഓഫീസറായിരുന്ന രഞ്ജിത അവധിയെടുത്ത് വിദേശത്ത് ജോലി ചെയ്യുകയായിരുന്നു. സര്ക്കാരിന്റെ എല്ലാ പിന്തുണയും രഞ്ജിതയുടെ കുടുംബത്തിനുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. വേദനാജനകമായ സംഭവമാണ് നടന്നത്. കുടുംബത്തിന്റെ ഏക ആശ്രയമാണ് നഷ്ടമായത്. മൃതദേഹം കാലതാമസമില്ലാതെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ജില്ലാ ഭരണകൂടം ഉറപ്പാക്കും. എയര് ഇന്ത്യ അധികൃതരുമായി ആശയവിനിമയം നടത്തുന്നുണ്ട്. രഞ്ജിതയുടെ സഹോദരങ്ങള്ക്ക് അഹമ്മദാബാദിലേക്ക് പോകുന്നതിനുള്ള സൗകര്യം ഏര്പ്പെടുത്തുമെന്ന് മന്ത്രി കൂട്ടിച്ചേര്ത്തു. കെ യു ജനീഷ് കുമാര് എംഎല്എ മന്ത്രിയുടെ ഒപ്പമുണ്ടായിരുന്നു. ഡിഎന്എ പരിശോധന ആവശ്യമെങ്കില് അതിന് ശേഷമാകും മൃതദേഹം വിട്ടുകിട്ടുക. മാതാവിന്റെയും രണ്ട് കുട്ടികളുടെയും ഏക ആശ്രയമായിരുന്നു രഞ്ജിത.
Read Moreവിഭാഗം: News Diary
അധിക്ഷേപ കമന്റ്; ഡപ്യൂട്ടി തഹസിൽദാർ പോലീസ് കസ്റ്റഡിയിൽ
അഹമ്മദാബാദിൽ വിമാന അപകടത്തിൽപെട്ട് മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഡപ്യൂട്ടി തഹസിൽദാർ എ.പവിത്രൻ കസ്റ്റഡിയിൽ. വെള്ളരിക്കുണ്ട് പോലീസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പവി ആനന്ദാശ്രമം എന്ന പ്രൊഫൈലിൽ നിന്ന് സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലും കമന്റിലുമാണ് പവിത്രൻ രഞ്ജിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയത്. കമന്റിൽ അശ്ലീലവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ വാക്കുകളും ഉണ്ടായിരുന്നു.വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു.പോസ്റ്റ് വിവാദമായതിന് പിന്നാലെ ഒട്ടേറെപ്പേർ മുഖ്യമന്ത്രിക്ക് ഓൺലൈനായി പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് കാസർകോട് ജില്ലാ കലക്ടർ കെ.ഇമ്പശേഖരൻ ഇയാളെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയിരുന്നു. ഹീനമായ നടപടിയാണ് ഡപ്യൂട്ടി തഹസില്ദാരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും പോസ്റ്റ് ശ്രദ്ധയില്പ്പെട്ടതിന്റെ അടിസ്ഥാനത്തില് അടിയന്തരമായി സസ്പെൻഡ് ചെയ്യാന് ഉത്തരവിടുകയായിരുന്നു എന്നും റവന്യൂ മന്ത്രി കെ.രാജൻ സമൂഹ മാധ്യമത്തിൽ കുറിച്ചു.നേരത്തെ കാഞ്ഞങ്ങാട് എംഎൽഎയും മുൻമന്ത്രിയുമായ ഇ.ചന്ദ്രശേഖരനെതിരെ…
Read Moreഅഹമ്മദാബാദ് ദുരന്തത്തിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി; അടിയന്തരവും ഫലപ്രദവുമായ സഹായം ഉറപ്പുനൽകി
അഹമ്മദാബാദിൽ ഇന്നു നടന്ന ദാരുണമായ അപകടത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖവും അമ്പരപ്പും പ്രകടിപ്പിച്ചു. ദുരന്തം രാജ്യത്തെ മുഴുവൻ ഞെട്ടിച്ചതായും വാക്കുകൾക്കതീതമാംവിധം ഹൃദയഭേദകമാണിതെന്നും അദ്ദേഹം പറഞ്ഞു. ദുരിതബാധിതർക്ക് അടിയന്തരവും ഫലപ്രദവുമായ സഹായം ഉറപ്പാക്കാൻ മന്ത്രിമാരുമായും ബന്ധപ്പെട്ട അധികൃതരുമായും തുടർച്ചയായി ആശയവിനിമയം നടത്തുന്നുണ്ടെന്നു ശ്രീ മോദി പറഞ്ഞു. എക്സ് പോസ്റ്റിൽ അദ്ദേഹം കുറിച്ചതിങ്ങനെ: “അഹമ്മദാബാദിലെ ദുരന്തം നമ്മെ ഞെട്ടിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്നു. വാക്കുകൾക്കതീതമാംവിധം ഹൃദയഭേദകമാണിത്. ഈ ദുഃഖവേളയിൽ, എന്റെ ചിന്തകൾ ദുരന്തബാധിതർക്കൊപ്പമാണ്. ദുരിതബാധിതരുടെ സഹായത്തിനായി പ്രവർത്തിക്കുന്ന മന്ത്രിമാരുമായും അധികാരികളുമായും തുടർച്ചയായി സമ്പർക്കംപുലർത്തുന്നുണ്ട്.” PM expresses grief over Ahmedabad tragedy, assures swift and effective assistance The Prime Minister Narendra Modi has expressed profound grief and shock over the tragic incident in Ahmedabad today.…
Read Moreകലക്ടറേറ്റില് ഇനി ‘കരിയില സംഭരണി’യും
ഉണങ്ങിയ ഇല കത്തിക്കുന്നത് കുറയ്ക്കാന് പോര്ട്ടബിള് കരിയില സംഭരണിയുമായി പത്തനംതിട്ട നഗരസഭ. കരിയില കത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്ക്ക് പരിഹാരമായാണ് കലക്ടറേറ്റ് അങ്കണത്തില് കരിയില സംഭരണി സ്ഥാപിച്ചത്. നഗരസഭയുടെ ഓഫീസ് മാലിന്യ സംസ്കരണ പദ്ധതിയായ ഫുഡ് സ്കേപിംങ്ങിന്റെ രണ്ടാംഘട്ടത്തിലാണ് സംഭരണി ഒരുക്കിയത്. മാലിന്യങ്ങള് കുറയ്ക്കുന്നതിനൊപ്പം പുനരുപയോഗം സാധ്യമാക്കുന്ന സംസ്കരണ പദ്ധതിയാണ് ഫുഡ്സ്കേപ്പിങ്. സംഭരണിയുടെ പ്രവര്ത്തനോദ്ഘാടനം നഗരസഭ ചെയര്മാന് അഡ്വ ടി സക്കീര് ഹുസൈന് നിര്വഹിച്ചു. ജില്ലാ കലക്ടര് എസ് പ്രേം കൃഷ്ണന് മുഖ്യാതിഥിയായി. കരിയില സംഭരണിയിലൂടെ കമ്പോസ്റ്റ് നിര്മാണവും ലക്ഷ്യമിടുന്നു. കൊഴിഞ്ഞു വീഴുന്ന ഇലകള് ദിവസേന സംഭരണിയില് ശേഖരിക്കും. വേനലില് ഉണക്കി കമ്പോസ്റ്റിംഗ് യൂണിറ്റിലേക്ക് മാറ്റും. ഇതിലേക്ക് ജൈവമാലിന്യ സംസ്കരണത്തിന് സൂക്ഷ്മ ജീവാണുക്കളെ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഇനോക്കുലം ചേര്ത്താല് 30 ദിവസത്തിനുള്ളില് കമ്പോസ്റ്റ് തയ്യാറാകും. ലഭിക്കുന്ന വളം പദ്ധതിയുടെ ഭാഗമായ പച്ചക്കറി തോട്ടത്തില് ഉപയോഗിക്കാം. പരിസ്ഥിതി സൗഹൃദ…
Read Moreപഠനത്തിനൊപ്പം സ്വയം തൊഴിലും സ്വായത്തമാക്കണം : ജില്ലാ കലക്ടര്
വിദ്യാര്ഥികള് പഠനത്തിനൊപ്പം സ്വയം തൊഴിലും സ്വായത്തമാക്കണമെന്ന് ജില്ലാ കലക്ടര് എസ്. പ്രേം കൃഷ്ണന്. അന്താരാഷ്ട്ര ബാലവേല വിരുധ ദിനാചരണത്തിന്റെ ഉദ്ഘാടനം അടൂര് സര്ക്കാര് ബോയ്സ് ഹയര് സെക്കന്ഡറി സ്കൂളില് നിര്വഹിക്കുകയായിരുന്നു കലക്ടര്. പുതിയ പഠനസാങ്കേതികവിദ്യകള്, ഓണ്ലൈന് പ്ലാറ്റ്ഫോമുകള് തുടങ്ങിയ സംവിധാനങ്ങള് മികച്ച രീതിയില് ഉപയോഗപ്പെടുത്തി പഠനത്തിനൊപ്പം പുതിയ തൊഴില് സാധ്യതകള് കണ്ടെത്തണം. കുട്ടിയുടെ വളര്ച്ചയ്ക്കും വികാസത്തിനും വിദ്യാഭ്യാസം അനിവാര്യമാണ്. വിദ്യാഭ്യാസം നേടാനുള്ള കുട്ടികളുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന സാഹചര്യങ്ങള് ഒഴിവാക്കണം. കുട്ടികളുടെ പഠനത്തില് മാതാപിതാക്കളുടെ ശ്രദ്ധ ആവശ്യമാണെന്നും കലക്ടര് പറഞ്ഞു. ജില്ലാ ചൈല്ഡ് ലേബര് റിഹാബിലിറ്റേഷന്-കം-വെല്ഫെയര് സൊസൈറ്റിയുടെ ആഭിമുഖ്യത്തില് ജില്ലാ ചൈല്ഡ് പ്രൊട്ടക്ഷന് യൂണിറ്റിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. അതിഥി തൊഴിലാളികളുടെ കുടുംബത്തില് നിന്ന് പ്ലസ് ടു, എസ്എസ്എല്സി പരീക്ഷകളില് മികച്ച വിജയം നേടിയ വിദ്യാര്ഥികളെ അനുമോദിച്ചു. പള്ളിക്കല് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്…
Read Moreലഹരിയെ തകര്ക്കാന് കളിയും കളിക്കളവുമായി ജില്ലാ ശിശുക്ഷേമ സമിതിയും കുടുംബശ്രീ മിഷനും
konnivartha.com: കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ ശിശുക്ഷേമ സമിതിയും ചേര്ന്ന് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കോന്നി സര്ക്കാര് ഹയര് സെക്കന്ഡറി സ്കൂളില് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്ജ്ജ് എബ്രഹാം നിര്വഹിച്ചു. ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ആര് അജിത് കുമാര് അധ്യക്ഷനായി. മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ കലക്ടര് എസ്. പ്രേംകൃഷ്ണന് ലോഗോ പ്രകാശനം നിര്വഹിച്ചു. കുട്ടികള്ക്കിടയില് ലഹരിയുടെ ഉപഭോഗം ഇല്ലാതാക്കാനും ദൂഷ്യഫലങ്ങള് ബോധ്യപ്പെടുത്തി അവരെ കളികളുടെ ലഹരിയിലേക്ക് കൊണ്ടുവരാനുമായാണ് ഒരു വര്ഷം നീണ്ടുനില്ക്കുന്ന കാമ്പയിന് സംഘടിപ്പിക്കുന്നത്. കുടുംബശ്രീ അയല്ക്കൂട്ടങ്ങള്, സ്കൂള് പിടിഎ, റസിഡന്റ്സ് അസോസിയേഷന് എന്നിവയിലൂടെ ബോധവല്ക്കരണം നടത്തും. കുടുംബശ്രീ എ.ഡി.സുകളുമായി ചേര്ന്ന് ജില്ലയിലെ 920 വാര്ഡുകളിലും കളിക്കളങ്ങള് തയ്യാറാക്കും. ആദ്യഘട്ടത്തില് ഫുട്ബോള് , ബാഡ്മിന്റണ് എന്നിവയാണ് സംഘടിപ്പിക്കുന്നത്. ലോഗോ ഡിസൈന് ചെയ്ത കോന്നി റിപ്പബ്ലിക്കന് ഹയര് സെക്കന്ഡറി സ്കൂളിലെ…
Read More‘അതിഥി’ ആഷിഖിനു ഇത് ഇരട്ടി മധുരം
അടൂര് സര്ക്കാര് ബോയ്സ് സ്കൂളില് നിന്ന് ഉന്നതവിജയം നേടിയ ബിഹാര് സ്വദേശി ആഷിഖ് ഫരിയാദിനെ ജില്ലാ കലക്ടര് എസ് പ്രേം കൃഷണന് പുരസ്കാരം നല്കി അനുമോദിച്ചു. അന്താരാഷ്ട്ര ബാലവേല വിരുധ ദിനാചരണത്തിന്റെ ഉദ്ഘാടനം അടൂര് സര്ക്കാര് ബോയ്സ് ഹയര് സെക്കന്ഡറി സ്കൂളില് നിര്വഹിക്കുകയായിരുന്നു ജില്ലാ കലക്ടര്. ജീവിതപ്രതിബന്ധങ്ങളെ മറികടന്ന് പ്ലസ്ടു വിന് മുഴുവന് വിഷയങ്ങളിലും എ പ്ലസ് നേടിയാണ് ആഷിഖ് താരമായത്. എം ഡി സലാഹുദ്ദീന്റെയും ജുലേഖയുടെയും മൂത്ത മകനാണ്. കഴിഞ്ഞ എട്ടു വര്ഷമായി പഠനവും തൊഴിലുമായി ആഷിഖിന്റെ കുടുംബം കേരളത്തിലുണ്ട്. അച്ഛന് സലാഹുദ്ദീനോടൊപ്പം കരിക്ക് കച്ചവടത്തിലും സഹായിക്കുന്നു. അക്ഷരങ്ങളെ ഏറെ ഇഷ്ടപെടുന്ന ആഷിഖിന്റെ ഒഴിവു സമയം വായനലോകത്താണ്. സിവില് സര്വീസ് നേടണമെന്നാണ് ആഗ്രഹം. പൊളിറ്റിക്കല് സയന്സില് ബിരുദമെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.
Read Moreഅഹമ്മദാബാദ് വിമാനദുരന്തത്തിൽ 265 പേരുടെ മരണം സ്ഥിരീകരിച്ചു
ലണ്ടനിലേക്ക് ഉച്ചയ്ക്ക് 1:39ന് പുറപ്പെട്ട എയർ ഇന്ത്യ ഫ്ലൈറ്റ് AI171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാളൊഴികെ 241 പേരും മരിച്ചു.ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാര് രമേഷ് മാത്രമാണ് രക്ഷപ്പെട്ടത്. എജർജൻസി വാതില് വഴിയാണ് വിശ്വാസ് കുമാര് രക്ഷപ്പെട്ടത്.വിമാനം വീണ സ്ഥലത്ത് ഇരുപതിലേറെ പേർ മരിച്ചെന്നാണ് വിവരം. അതിൽ 5 എംബിബിഎസ് വിദ്യാർഥികളും ഒരു ഡോക്ടറും ഉൾപ്പെടും. രണ്ടു വിദ്യാർഥികൾ ഉൾപ്പെടെ അഞ്ച് പേരെ കാണാതായി. അറുപതിലേറെ പേർക്ക് പരുക്കേറ്റു.വിമാനത്തിലുണ്ടായിരുന്ന 230 യാത്രക്കാരിൽ 169 പേർ ഇന്ത്യൻ പൗരന്മാരാണ്. വിമാനത്തിലുണ്ടായിരുന്ന 61 വിദേശികളിൽ 53 ബ്രിട്ടിഷ് പൗരന്മാരും 7 പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമായിരുന്നു. യാത്രക്കാരിൽ 11 കുട്ടികളും 2 കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു.വിമാനത്തിലെ 12 ജീവനക്കാരിൽ രണ്ടു പൈലറ്റുമാരും 10 കാബിൻ ക്രൂവുമായിരുന്നു. ഗുജറാത്ത് മുൻമുഖ്യമന്ത്രി…
Read Moreഅഹമ്മദാബാദ് വിമാന ദുരന്തം : 242 പേരും മരിച്ചു:മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും
konnivartha.com: അഹമ്മദാബാദ് വിമാനദുരന്തത്തില്നി വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു .എയര് ഇന്ത്യ വിമാനം അഹമ്മദാബാദിലെ സര്ദാര് വല്ലഭ് ഭായി പട്ടേല് വിമാനത്താവളത്തില്നിന്ന് പറന്നുയര്ന്നത്. രണ്ട് പൈലറ്റുമാരും പത്ത് കാബിന് ക്രൂവും യാത്രക്കാരും ഉള്പ്പെടെ 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 169 പേര് ഇന്ത്യക്കാരും 53 പേര് ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോര്ച്ചുഗീസ് പൗരന്മാരുമാണ്. ഒരു കനേഡിയന് പൗരനും വിമാനത്തിലുണ്ടായിരുന്നു. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്ക്കകം വിമാനം തകര്ന്നുവീണ് അഗ്നിഗോളമായി മാറി. മുഴുവന് യാത്രികരും വിമാന ജീവനക്കാരും മരണപ്പെട്ടു .
Read Moreവിമാന അപകടം :കൂടുതല് വിവരങ്ങള്
വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി നഴ്സും; മരിച്ചത് പത്തനംതിട്ട സ്വദേശിനി രഞ്ജിത ആർ.നായർ അഹമദാബാദിലെ വിമാനദുരന്തത്തിൽ മരിച്ചവരിൽ പത്തനംതിട്ട സ്വദേശിനിയായ നഴ്സും. കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോൺ വീട്ടിൽ രഞ്ജിത ആർ.നായർ (39) ആണ് മരിച്ചത്. ഒമാനിൽ നഴ്സായിരുന്ന രഞ്ജിതയ്ക്ക്, യുകെയിൽ നഴ്സായി ജോലി ലഭിച്ചിരുന്നു. ലണ്ടനിലേക്കു പോകാനായി കൊച്ചിയിൽനിന്ന് ഇന്നലെയാണ് അഹമ്മദാബാദിലേക്ക് യാത്ര പുറപ്പെട്ടത്
Read More