ലഹരി വിരുദ്ധ ബോധവല്‍കരണം

  നഷാ മുക്ത് ഭാരത് അഭിയാന്‍ ജില്ലാതല കാമ്പയിന്റെ ഭാഗമായി കോന്നി സര്‍ക്കാര്‍ എച്ച്എസ്എസില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവല്‍കരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം കെ ജി ഉദയകുമാര്‍ നിര്‍വഹിച്ചു. ജില്ലാ സാമൂഹിക നീതി വകുപ്പും മലയാലപ്പുഴ നവജീവ കേന്ദ്രവുമാണ് പരിപാടി സംഘടിപ്പിച്ചത്. നവജീവകേന്ദ്രം ഡീ അഡിക്ഷന്‍ സെന്റര്‍ ഡയറക്ടര്‍ റവ. റജി യോഹന്നാന്‍ ക്ലാസ് നയിച്ചു. ജില്ലാ സാമൂഹികനീതി ഓഫിസര്‍ ജെ. ഷംലാ ബീഗം, പിടിഎ പ്രസിഡന്റ് അഡ്വ. പേരൂര്‍ സുനില്‍, അധ്യാപകന്‍ പി സജീവ് എന്നിവര്‍ പങ്കെടുത്തു.

Read More

കണ്ണൂരിൽ നിന്ന് ഷാർജയിലേക്കും ദുബൈയിലേക്കുമുള്ള വിമാനങ്ങൾ റദ്ദാക്കി

  വ്യോമപാതകൾ അടച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധികൾ കാരണം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദുബൈയിലേക്കും ഷാർജയിലേക്കുമുള്ള ചില വിമാനങ്ങൾ റദ്ദാക്കിയതായി എയർപോർട്ട് അധികൃതർ അറിയിച്ചു. കണ്ണൂരിൽ നിന്ന് ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള രണ്ട് സർവീസുകൾ റദ്ദാക്കി. യാത്ര ചെയ്യുന്നവർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ സ്ഥിതി അന്വേഷിക്കണമെന്ന് വിമാനത്താവള അധികൃതർ സോഷ്യൽ മീഡിയയിലൂടെ നൽകിയ അറിയിപ്പിൽ പറയുന്നു. ഇസ്രയേൽ-ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ വ്യോമപാത താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ വ്യോമപാതയിൽ നേരത്തെ തന്നെ വിലക്കുണ്ട്. ഈ സാഹചര്യത്തിൽ പല വിമാനങ്ങളും ഒമാൻ വ്യോമപാതയാണ് ഉപയോഗിക്കുന്നത്. ഈ വ്യോമപാതയിൽ തിരക്കേറിയതോടെയാണ് സർവീസുകൾ വെട്ടിക്കുറയ്ക്കാൻ കമ്പനികൾ നിർബന്ധിതമാവുന്നത്. ഗൾഫിലെ വേനൽ അവധി കൂടിയായതിനാൽ നാട്ടിലേക്ക് വരാൻ കാത്തിരുന്ന പ്രവാസികളെയും ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.

Read More

കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ( 17/06/2025 )

    ജൂൺ 17ന് കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു konnivartha.com: കാസർഗോഡ് ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും ദേശീയപാതയിലെ ചില ഭാഗങ്ങളിൽ മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ജനസുരക്ഷയെ മുൻനിർത്തി, ജൂൺ 17, ചൊവ്വാഴ്ച, ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് ജൂൺ 17 തിയതിയിൽ അവധി ബാധകമാണ്. മുമ്പ് നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും (പ്രൊഫഷണൽ, സർവകലാശാലാ, മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) പദ്ധതി പ്രകാരം തന്നെ നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളിൽ മാറ്റമില്ല. മലപ്പുറം ജില്ല മലപ്പുറം ജില്ലയിലെ നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പോളിംഗ്…

Read More

അന്താരാഷ്ട്ര യോഗാദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു

  konnivartha.com: അന്താരാഷ്ട്ര യോഗാദിനാചരണത്തോടനുബന്ധിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരം നെട്ടയം ശ്രീ ശാരദ കോളജ് ഓഫ് നഴ്സിങ്ങിൽ നടന്ന പരിപാടിയിൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോ, സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ കേരള-ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി ഐഐഎസ് അധ്യക്ഷത വഹിച്ചു. കൗൺസിലർ മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു. യോഗ പരിശീലന പരിപാടി, ബോധവത്ക്കരണ ക്ലാസ്, മാജിക് ഷോ എന്നിവയും സംഘടിപ്പിച്ചു. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കേരള-ലക്ഷദ്വീപ് മേഖല ഡയറക്ടർ പാർവതി വി., ഫീൽഡ് എക്‌സിബിഷൻ ഓഫീസർ ജൂണി ജേക്കബ്, പ്രിൻസിപ്പൽ ഡോ കുമാരി ഹരിപ്രിയ ഒ.ബി., മെഡിക്കൽ ഓഫീസർ ഡോ. സീന ടി.എസ്, ഡോ. ആര്യ എം. എസ്., ഉമ കല്യാണി തുടങ്ങിയവർ പ്രസംഗിച്ചു. കൂടാതെ…

Read More

രക്‌തദാന ക്യാമ്പ് കോന്നി മെഡിക്കൽ കോളേജിൽ നടന്നു

  konnivartha.com: ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ സൈനികരുടെ സംഘടന ആയ ടീം പത്തനംതിട്ട സോൾജിയേഴ്‌സ് എന്ന തപസിന്റെ സ്വന്തം തപസ് രക്‌തദാന സേനയുടെ ഇരുപത്തിരണ്ടാമത് രക്‌തദാന ക്യാമ്പ് കോന്നി മെഡിക്കൽ കോളേജിൽ നടന്നു. മല്ലശ്ശേരിമുക്കിൽ പ്രവർത്തിക്കുന്ന പോപ്പുലർ ഹ്യുണ്ടായ് ടീം സഹകരണത്തോടെ നടന്ന ക്യാമ്പിൽ ഇരുപത്തിലധികം പേര് പങ്കെടുത്തു. ക്യാമ്പിന് തപസ് ട്രഷറർ അനു പ്രശാന്ത്, കമ്മറ്റി അംഗം രാജേഷ് കിടങ്ങന്നൂർ, തപസ് അംഗങ്ങളായ ജോർജ് കോശി കോന്നി, പ്രശാന്ത് മലയാലപ്പുഴ, ഗിരീഷ് തണ്ണിത്തോട്, ആഷിക്ദീൻ അടൂർ, ദിലീപ് കോന്നി, വിഷ്ണു പിള്ള അടൂർ, സുരേന്ദ്രൻ പിള്ള അടൂർ എന്നിവരും പോപ്പുലർ ഹ്യുണ്ടായ് സ്റ്റാഫുക്കളും നേതൃത്വം നൽകി.

Read More

ശബരിമലയിൽ തീർഥാടകനും ദേവസ്വം ഗാർഡും കുഴഞ്ഞുവീണ് മരിച്ചു

  പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള മല കയറ്റത്തിനിടെ ഒരു തീർഥാടകനും മരക്കൂട്ടത്ത് നിന്ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ താൽക്കാലിക ദേവസ്വം ഗാർഡും കുഴഞ്ഞുവീണ് മരിച്ചു. മരക്കൂട്ടത്ത് താൽക്കാലിക ദേവസ്വം ഗാർഡായി ജോലിചെയ്യുന്ന കൊല്ലം ചെപ്ര സ്വദേശി ഗോപകുമാർ (60) ജോലി കഴിഞ്ഞ് സന്നിധാനത്തേക്കു മടങ്ങവേ മരക്കൂട്ടത്തിനു സമീപം കുഴഞ്ഞുവീഴുകയായിരുന്നു.ഉടൻ പമ്പാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കർണാടക രാമനഗർ സ്വദേശി പ്രജ്വൽ (20) ഷെഡ് നമ്പർ അഞ്ചിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മരണപ്പെട്ടവരുടെ ഭൗതികശരീരം സ്വദേശത്ത് എത്തിക്കാനുള്ള ചെലവ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വഹിക്കും

Read More

കോന്നിയില്‍ കള്ളനോട്ട് വിതരണം ചെയ്യുന്ന സംഘങ്ങളെ കണ്ടെത്തണം

  കോന്നി മേഖലയില്‍ അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകള്‍ വ്യാപകമാകുന്നതായി പരാതി . എന്നാല്‍ പേടി കാരണം ആരും പോലീസില്‍ പരാതി ഉന്നയിച്ചില്ല . ചെറുകിട ലോട്ടറി വ്യാപാരികളില്‍ പലര്‍ക്കും കള്ളനോട്ട് നല്‍കി ലോട്ടറി ടിക്കറ്റ് വാങ്ങുന്ന സംഘം പ്രവര്‍ത്തിച്ചു വരുന്നതായി ആണ് വിവിധ കോണുകളില്‍ നിന്നും അറിയുന്നത് . എന്നാല്‍ പരസ്യമായി പ്രതികരിക്കാനോ പരാതി ഉന്നയിക്കാനോ ചെറുകിട ലോട്ടറി വ്യാപാരികള്‍ തയാറാകുന്നില്ല . കഴിഞ്ഞ കുറച്ചു ദിവസമായി അഞ്ഞൂറ് രൂപ നല്‍കി അമ്പതു രൂപയുടെ രണ്ടു ലോട്ടറി ടിക്കറ്റ് എടുക്കുന്നവര്‍ നല്‍കുന്ന അഞ്ഞൂറ് രൂപയുടെ നോട്ടുകളില്‍ പലതും അരിക് പിളര്‍ന്നു രണ്ടായി ഇളകി വരുന്നു എന്ന് എന്നാണ് അറിയുന്നത് . നടന്നു വില്‍പ്പന ഉള്ള ലോട്ടറി ചെറുകിട കച്ചവടക്കാര്‍ ആണ് ഇരകള്‍ . രണ്ട് അമ്പതു രൂപയുടെ ലോട്ടറി വാങ്ങുമ്പോള്‍ ബാക്കി നാന്നൂറ് രൂപ മടക്കി നല്‍കുന്നു…

Read More

ഇത് കുഴിയാന അല്ല :കാട്ടാന ആണ് : ജനങ്ങളുടെ ജീവന്‍ വനം വകുപ്പ് എടുക്കരുത്

  konnivartha.com: വനം ഒരു ധനം തന്നെ .പക്ഷെ കാട് വിട്ടു നാട്ടില്‍ എത്തുന്ന കാട്ടാനകളെ തിരികെ കാട്ടില്‍ എത്തിക്കുകയും അവിടെ നിലനിര്‍ത്തി തീറ്റി പോറ്റേണ്ട കേരള വനം വകുപ്പ് എല്ലാ കടമയും മറന്നു . കോന്നി വനം ഡിവിഷനിലെ കല്ലേലി മേഖലയില്‍ അധിവസിക്കുന്ന ജനതയെ കാട്ടാനയുടെ കാലടികള്‍ക്ക് ഇരയാക്കരുത് എന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു . നടുവത്ത് മൂഴി റെയിഞ്ച് ഓഫീസിന് സമീപത്തുകൂടി പായുന്ന അനേക കാട്ടാനകള്‍ ആണ് ഇന്നത്തെ വിഷയം . കഴിഞ്ഞ ഏതാനും ആഴ്ചകളായി കാട്ടാന ശല്യം ഇവിടെ രൂക്ഷം . വനം വകുപ്പിന്‍റെ കല്ലേലി ചെക്ക്‌ പോസ്റ്റ്‌ രാവിലെ ആറു മണിവരെ അടച്ചിട്ടു കല്ലേലി ,കൊക്കാതോട് ജനതയുടെ സഞ്ചാര സ്വാതന്ത്ര്യം പോലും വിലക്കുന്ന കേരള വനം വകുപ്പ് സ്വന്തം തെറ്റുകള്‍ മറച്ചു പിടിക്കുന്നു . ജനങ്ങള്‍ സഞ്ചരിക്കുന്ന റോഡ്‌ അടച്ചിടാന്‍ വനം വകുപ്പിന്…

Read More

റോഡ്‌ അരുകില്‍ കിടന്ന തൊണ്ടി മുതലുകള്‍ കോന്നി പോലീസ് നീക്കം ചെയ്തു തുടങ്ങി

  konnivartha.com: പൊതു ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിലയില്‍ കോന്നി പോലീസ് പരിസരത്ത് വര്‍ഷങ്ങളായി കിടന്ന തൊണ്ടി മുതല്‍ വാഹനങ്ങള്‍ പോലീസ് നീക്കം ചെയ്തു തുടങ്ങി . കോന്നി അട്ടച്ചാക്കല്‍ റോഡിലും എല്‍ പി സ്കൂള്‍ റോഡിലും ഉള്ള ചില വാഹനങ്ങള്‍ പത്തനംതിട്ട ജില്ലാ പോലീസ് ചീഫിന്‍റെ നിര്‍ദേശ പ്രകാരം നീക്കം ചെയ്തു . പൊതു ഗതാഗത്തിന് തടസ്സം സൃഷ്ടിക്കുന്ന ചില വാഹനങ്ങള്‍ ആണ് ജില്ലാ പോലീസ് ആസ്ഥാന പരിസരത്തേക്ക് മാറ്റിയത് .ഒരു ബൈക്ക് കോന്നി പോലീസ് സ്റ്റേഷന്‍ വളപ്പിലേക്ക് മാറ്റി .കോന്നി പോലീസിന്‍റെ പരിധിയില്‍ വാഹനാപകടം ,മറ്റു കേസുകളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ ആണ് ഇരു റോഡു വശത്തും കിടന്നത് . ഇത്തരം വാഹനങ്ങള്‍ മൂലം പൊതു ഗതാഗതത്തിനു മാര്‍ഗ തടസ്സം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കോന്നി പഞ്ചായത്ത് അധ്യക്ഷ അനി സാബു ജില്ലാ പോലീസ് ചീഫിന് രേഖാമൂലം…

Read More

കഥ പറയും ചുമരുകള്‍:ശിശു സൗഹൃദ കോര്‍ണറുമായി പ്രമാടം ഗ്രാമപഞ്ചായത്ത്

  konnivartha.com: കുരുന്നുകളുടെ പ്രിയ ഇടമാക്കാന്‍ സ്‌കൂള്‍ ചുമരുകളില്‍ വര്‍ണ വിസ്മയം തീര്‍ക്കുകയാണ് പ്രമാടം ഗ്രാമപഞ്ചായത്ത്. അക്ഷരങ്ങള്‍ക്കും അക്കങ്ങള്‍ക്കുമൊപ്പം ഓരോ ക്ലാസ് മുറിയേയും മനോഹരമാക്കി കുട്ടികളുടെ ഇഷ്ട മൃഗങ്ങളും ഫലങ്ങളും ചുമരുകളില്‍ ഇടം പിടിച്ചിട്ടുണ്ട്. പഞ്ചായത്ത് പരിധിയിലെ അഞ്ചു സ്‌കൂളുകളിലാണ് അറിഞ്ഞും രസിച്ചും പഠിക്കാന്‍ ശിശു സൗഹൃദ കോര്‍ണര്‍ ഒരുക്കുന്നത്. പ്രമാടം ജിഎല്‍പിഎസ്, മല്ലശ്ശേരി ജിഎല്‍പിഎസ്, തെങ്ങുംകാവ് ജിഎല്‍പിഎസ്, വി കോട്ടയം ജിഎല്‍പിഎസ്, ളാക്കൂര്‍ ജിഎല്‍പിഎസ് എന്നീ സ്‌കൂളുകളിലാണ് ശിശു സൗഹൃദ കോര്‍ണര്‍ തയാറാകുന്നത്. ഓരോ സ്‌കൂളിനും 50,000 രൂപയാണ് പദ്ധതി ചെലവ്. പ്രവേശനോത്സവത്തിന്റെ ഭാഗമായി പ്രമാടം സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ ശിശു സൗഹൃദ കോര്‍ണര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ നവനിത്ത് ഉദ്ഘാടനം ചെയ്തിരുന്നു. ചിത്രകാരന്‍ ഉന്മേഷ് പൂങ്കാവാണ് ചുവരുകള്‍ മനോഹരമാക്കിയത്. കുട്ടികള്‍ക്ക് കലാപഠനവും പ്രഭാത ഭക്ഷണം ഒരുക്കി പഞ്ചായത്ത് മുമ്പും ശ്രദ്ധ നേടിയിരുന്നു. ശാസ്ത്രത്തെ അടുത്ത്…

Read More