konnivartha.com: പത്തനംതിട്ട ജില്ലയിലെ പ്രവാസികള്ക്കും പ്രവാസിസംരംഭകര്ക്കുമായി നോര്ക്ക ബിസിനസ് ഫെസിലിറ്റേഷന് സെന്ററിന്റെ (എന്.ബി.എഫ്.സി) ആഭിമുഖ്യത്തില് ജൂണ് 30 ന് സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല സംഘടിപ്പിക്കും. കോഴഞ്ചേരി മാരാമണ് മാര്ത്തോമ്മാ റിട്രീറ്റ് സെന്ററില് നടക്കുന്ന ശില്പശാലയില് പങ്കെടുക്കാന് താല്പര്യമുള്ളവര് ജൂണ് 25-നകം പേര് രജിസ്റ്റര് ചെയ്യണം. ആദ്യം രജിസ്റ്റര് ചെയ്യുന്ന 75 പേര്ക്കാണ് പ്രവേശനം. രജിസ്റ്റര് ചെയ്യുന്നതിനായി 0471-2770534/8592958677 (പ്രവൃത്തി ദിനങ്ങളില്) എന്നീ നമ്പറുകളിലോ [email protected] ഇ-മെയില് വിലാസത്തിലോ ബന്ധപ്പെടണം. സംരംഭകര് നിര്ബന്ധമായും അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങള്, ഐഡിയ ജനറേഷന്, പ്രൊജക്റ്റ് റിപ്പോര്ട്ട് തയ്യാറാക്കുന്ന വിധം, സെയില്സ് ആന്റ് മാര്ക്കറ്റിങ് ബാങ്കില് നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങള്, ജി എസ് ടി, സംരംഭം തുടങ്ങാനാവശ്യമായ ലൈസന്സുകള്, വിജയിച്ച സംരംഭകരുടെ അനുഭവം പങ്കിടല്, തുടങ്ങിയ നിരവധി സെഷനുകള് ഉള്പ്പെടുത്തിയുളളതാണ് ശില്പശാല. സംസ്ഥാനത്തെ പ്രവാസി നിക്ഷേപങ്ങളും പ്രവാസി സംരംഭങ്ങളും പ്രോല്സാഹിപ്പിക്കുക…
Read Moreവിഭാഗം: News Diary
വായനാ മഹോത്സവം ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂണ് 19):അക്ഷരജ്യോതി വിളംബരജാഥ സംഘടിപ്പിച്ചു
പി എന് പണിക്കര് ഫൗണ്ടേഷന് 30-ാമത് ദേശീയ വായനാ മഹോത്സവം ജില്ലാതല ഉദ്ഘാടനം ജൂണ് 19 ന് കിടങ്ങന്നൂര് ശ്രീ വിജയാനന്ദ ഗുരുകുല വിദ്യാപീഠം ഹയര്സെക്കന്ഡറി സ്കൂളില് ആന്റോ ആന്റണി എം പി നിര്വഹിക്കും. വിവര പൊതുജന സമ്പര്ക്ക വകുപ്പ്, പൊതുവിദ്യാഭ്യാസം, തദ്ദേശസ്വയം ഭരണം, ജില്ലാ ഭരണകൂടം, കാന്ഫെഡ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം ആര് അജയകുമാര് അധ്യക്ഷനാകും. പി.എന്. പണിക്കര് ഫൗണ്ടേഷന് ചെയര്മാന് ഡോ. ഫാ. ഏബ്രഹാം മുളമൂട്ടില് വായനാദിന പ്രതിജ്ഞ ചൊല്ലും. പി.എന്. പണിക്കര് പുരസ്കാര ജേതാവ് ഡോ. മണക്കാല ഗോപാലകൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തും. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി. റ്റോജി, എഡിഎം ബി. ജ്യോതി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര് ബി ആര് അനില, പി.എന്. പണിക്കര് ഫൗണ്ടേഷന് സെക്രട്ടറി സി. കെ.…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 19/06/2025 )
വായനപക്ഷാചരണം:ജില്ലാതല ഉദ്ഘാടനം വ്യാഴാഴ്ച്ച റാന്നി എംഎസ് ഹയര് സെക്കന്ഡറി സ്കൂളില് പ്രമോദ് നാരായണ് എം എല് എ ഉദ്ഘാടനം നിര്വഹിക്കും ജില്ലാ ലൈബ്രറി കൗണ്സില് ജില്ലാ ഇന്ഫര്മേഷന് ഓഫീസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പത്തനംതിട്ട ജില്ലാതല വായനപക്ഷാചരണത്തിന് ഇന്ന് (ജൂണ് 19 വ്യാഴം) തുടക്കം. വായനദിനമായ ഇന്ന് രാവിലെ 10 ന് റാന്നി എംഎസ് ഹയര് സെക്കന്ഡറി സ്കൂളില് അഡ്വ. പ്രമോദ് നാരായണ് എംഎല്എ ഉദ്ഘാടനം നിര്വഹിക്കും. സംസ്ഥാന ലൈബ്രറി കൗണ്സില് എക്സിക്യൂട്ടീവ് അംഗം പ്രൊഫ. ടി.കെ.ജി നായര് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്ജ് എബ്രഹാം മുഖ്യാതിഥിയാകും. ജില്ലാ കലക്ടര് എസ് പ്രേം കൃഷ്ണന് വായന സന്ദേശം നല്കും. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര് പ്രകാശ്, ജില്ലാ ലൈബ്രറി കൗണ്സില് സെക്രട്ടറി പി.ജി ആനന്ദന്, ലൈബ്രറി കൗണ്സില് അംഗങ്ങള്,…
Read Moreകാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ നിര്ദേശങ്ങള് കര്ശനമായും പാലിക്കുക ( 18/06/2025 )
വിവിധ മുന്നറിയിപ്പുകള് പ്രഖ്യാപിച്ചു konnivartha:കേന്ദ്ര ജല കമ്മീഷൻ (CWC) പ്രളയ മുന്നറിയിപ്പ് സംവിധാനം ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുന്നതിനാൽ കേന്ദ്ര ജല കമ്മീഷൻ (CWC) താഴെ പറയുന്ന നദികളിൽ മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക മഞ്ഞ അലർട്ട് തിരുവനന്തപുരം: കരമന (വെള്ളൈക്കടവ് സ്റ്റേഷൻ) പത്തനംതിട്ട: മണിമല (കല്ലൂപ്പാറ സ്റ്റേഷൻ) യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 18/06/2025: കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ…
Read Moreപ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും; പ്രവേശനോത്സവം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും ( 18.06.2025)
സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും. സംസ്ഥാനതല പ്ലസ് വൺ പ്രവേശനോത്സവം തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്മെന്റ് ഞായറാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. മുഖ്യഘട്ട പ്രവേശനങ്ങൾ പൂർത്തീകരിച്ച് ഏകദേശം 3,40,000 വിദ്യാർത്ഥികൾക്ക് ഇന്ന് വിവിധ സ്കൂളുകളിൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. ആകെ 4,63,686 കുട്ടികളാണ് ഉന്നത പഠനത്തിനായി അപേക്ഷിച്ചിട്ടുണ്ടായിരുന്നത്. അലോട്ട്മെന്റുകളിൽ പ്രവേശനം നിരസിക്കപ്പെട്ടവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റില് അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യമുണ്ട്. സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള വേക്കൻസിയും മറ്റു വിശദാംശങ്ങളും ഈ മാസം 28 ന് പ്രസിദ്ധീകരിക്കും. സ്പോർട്സ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്മെന്റ് ക്വാട്ട എന്നിവയിലെ പ്രവേശനങ്ങൾ 27-ാം തിയതി പൂർത്തീകരിച്ച് പ്രസ്തുത ക്വാട്ടകളിലെ വേക്കൻസികൾ കൂടി ഉൾപ്പെടുത്തിയാണ് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷകൾ ക്ഷണിക്കുന്നത്.
Read Moreഐ.ടി.ഐ. വികസനത്തിന് 1,444 കോടിയുടെ പദ്ധതി
സംസ്ഥാനത്തെ ഐ.ടി.ഐകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1,444 കോടി രൂപയുടെ പദ്ധതി കേരളം ഹൈദരാബാദിൽ നടന്ന ദക്ഷിണേന്ത്യൻ നൈപുണ്യ വകുപ്പ് മന്ത്രിമാരുടെ യോഗത്തിൽ സമർപ്പിച്ചതായി പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഹബ്ബ് ആന്റ് സ്പോക്ക് മാതൃകയിൽ രൂപകല്പന ചെയ്ത ഈ പദ്ധതി പ്രകാരം തിരുവനന്തപുരം (ചാക്ക), എറണാകുളം (കളമശ്ശേരി), കോഴിക്കോട്, പാലക്കാട് (മലമ്പുഴ) എന്നിവിടങ്ങളിലെ ഐ.ടി.ഐ.കൾ ഹബ്ബുകളായും 16 ഐ.ടി.ഐ.കൾ സ്പോക്കുകളായും വികസിപ്പിക്കും. ഓരോ ഹബ്ബിനും 200 കോടിയും സ്പോക്കിന് 40 കോടിയും വിനിയോഗിക്കും. 50% കേന്ദ്ര വിഹിതം, 33.33% സംസ്ഥാന വിഹിതം, 16.67% വ്യവസായ സ്ഥാപനങ്ങളുടെ സി.എസ്.ആർ. ഫണ്ട് എന്നിവയിലൂടെ അഞ്ച് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കും. കളമശ്ശേരിയിൽ 290 കോടി ചെലവിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെട്രോ ആന്റ് റെയിൽ ടെക്നോളജി (ഐ.എം.ആർ.ടി.) സ്ഥാപിക്കും. തിരുവനന്തപുരത്തും എറണാകുളത്തും 11…
Read Moreആറന്മുള:വിമാനത്താവളവും ഇലക്ട്രോണിക്സ് ക്ലസ്റ്റർ പദ്ധതിയും പാളി
konnivartha.com: ആറന്മുളയിൽ വിമാനത്താവളത്തിനായി കണ്ടെത്തിയതും പിന്നീടു സർക്കാർ മിച്ചഭൂമിയാക്കിയതുമായ സ്ഥലത്ത് മെഗാ ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് ക്ലസ്റ്റർ പദ്ധതിക്ക് അനുമതി തേടിയുള്ള നീക്കം തുടക്കത്തിലേ പാളി . ഭൂപരിഷ്കരണ നിയമത്തിലെ പഴുതുകള് കണ്ടെത്തി ടേക്ക് ഓഫ് ടു ഫ്യൂച്ചർ പ്രൈവറ്റ് ലിമിറ്റഡ് (ടിഒഎഫ്എൽ) കമ്പനി സമര്പ്പിച്ച അപേക്ഷ സി പി ഐ ,സി പി ഐ (എം ) ശക്തമായി എതിര്ത്തതോടെ അപേക്ഷയില് മേല് നടപടി സ്വീകരിക്കുന്നത് താല്ക്കാലികമായി നിര്ത്തി വെച്ചു . ആറന്മുളയില് മുന്പ് വിമാനത്താവളം വരുമെന്ന് പറഞ്ഞു മണ്ണിട്ട് നികത്തിയ നിലമടങ്ങിയ ഭൂപ്രദേശത്ത് ആണ് പുതിയ പദ്ധതിയുമായി കമ്പനി ഇറങ്ങിയത് .139 ഹെക്ടർ ഭൂമിയിൽ 122.87 ഹെക്ടറും നിലമാണെന്നു പത്തനംതിട്ട കലക്ടർ റിപ്പോർട്ട് നല്കിയിരുന്നു . നെൽവയലും തണ്ണീർത്തടവും നികത്തിയുള്ള പദ്ധതിയെ കൃഷിവകുപ്പ് ശക്തമായി എതിര്ത്തു .വിമാനത്താവള പദ്ധതിക്കായി രൂപീകരിച്ച കെജിഎസ് ആറന്മുള എയർപോർട്ട്…
Read Moreനവജാത ശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തി
പത്തനംതിട്ട മെഴുവേലിയിൽ നവജാത ശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തി. രക്തസ്രാവത്തെ തുടർന്ന് കുഞ്ഞിന്റെ അമ്മ ചെങ്ങന്നൂരിലെ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്.ആശുപത്രി അധികൃതർ വിവരം അറിയച്ചതിനെ തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഇലവുംതിട്ട പോലീസാണ് മൃതദേഹം കണ്ടെത്തിയത്.21 കാരിയായ അവിവാഹിതയാണ് കുഞ്ഞിന് ജന്മം നൽകിയത്. അയൽവീട്ടിലെ പറമ്പിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. അവിടെ ആരും താമസിക്കുന്നില്ല. കുഞ്ഞിന്റെ മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കോന്നി മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം.
Read Moreവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ( 18/06/2025 )
കനത്ത മഴയെ തുടര്ന്ന് കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ (ജൂണ് 18) അവധി പ്രഖ്യാപിച്ചു. കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ കനത്ത മഴയെ തുടർന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാ സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉള്ളതിനാലും മഴ ശക്തമായി തുടരുന്നതിനാലും കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും (ജൂൺ 18) അവധി നൽകി ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. കോട്ടയം കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കിളിരൂർ എസ്.വി.ജി.പി. എച്ച്.എസിനും കിളിരൂർ ഗവൺമെൻ്റ് യു.പി.എസ്, തിരുവാർപ്പ് സെൻ്റ് മേരീസ് എൽ.പി. സ്കൂൾ, വേളൂർ ഗവൺമെൻ്റ് എൽ.പി. സ്കൂൾ, ചിപ്പുങ്കൽ ഗവൺമെൻ്റ് വെൽഫെയർ യു.പി. സ്കൂൾ…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 18/06/2025 )
വായനാദിന- വായന പക്ഷാചരണം:വിദ്യാര്ഥികള്ക്കായി ആസ്വാദനക്കുറിപ്പ് മത്സരം വായനാദിന – വായന പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ ഇന്ഫര്മേഷന് ഓഫീസിന്റെ നേതൃത്വത്തില് പത്തനംതിട്ട ജില്ലയിലെ യു.പി, ഹൈസ്കൂള് വിദ്യാര്ഥികള്ക്കായി ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. അടുത്തിടെ വായിച്ച ഏതെങ്കിലും മലയാളം പുസ്തകത്തെക്കുറിച്ച് ഒന്നര പേജില് കവിയാതെയുള്ള ആസ്വാദനക്കുറിപ്പ് സ്വന്തം കൈപ്പടയില് എഴുതി നല്കണം. വിജയികള്ക്ക് സര്ട്ടിഫിക്കറ്റും സമ്മാനവും ലഭിക്കും. വിദ്യാര്ഥിയുടെ പേര്, ക്ലാസ്, സ്കൂളിന്റെ പേര്, രക്ഷിതാവ് / അധ്യാപകന്റെ ഫോണ് നമ്പര് എന്നിവ സഹിതം ആസ്വാദനക്കുറിപ്പ് 2025 ജൂണ് 27 ഉച്ചകഴിഞ്ഞ് മൂന്നിനകം ജില്ലാ ഇന്ഫര്മേഷന് ഓഫീസ്, കലക്ടറേറ്റ് (താഴത്തെ നില), പത്തനംതിട്ട- 689645 എന്ന വിലാസത്തില് നേരിട്ടോ തപാലിലോ ലഭിക്കണം. ഫോണ്: 0468 2222657 വായന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം ജൂണ് 19 ന് ജില്ലാ ലൈബ്രറി കൗണ്സിലും ജില്ലാ ഇന്ഫര്മേഷന് ഓഫീസും സംഘടിപ്പിക്കുന്ന വായന പക്ഷാചരണത്തിന്റെ…
Read More