നവദമ്പതികൾ മരിച്ച നിലയിൽ: പ്രണയവിവാഹം കഴിഞ്ഞിട്ട് മൂന്നു മാസം

    നിലമ്പൂരിൽ നവദമ്പതികൾ മരിച്ച നിലയിൽ. നിലമ്പൂർ മണലോടി കറുത്തേടത്ത് നടരാജന്റെയും സത്യഭാമയുടെയും മകൻ രാജേഷ് (23), എരുമമുണ്ട കാനക്കുത്ത് അമൃത കൃഷ്ണ (19) എന്നിവരാണ് മരിച്ചത്. 3 മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. രാജേഷിനെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലും അമൃതയെ തൂങ്ങിയ നിലയിലും വീട്ടിൽ കണ്ടെത്തുകയായിരുന്നു. രാജേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. അമൃതയ്ക്ക് ചെറിയ അനക്കമുണ്ടായിരുന്നു. അയൽവാസികൾ അമൃതയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Read More

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

  konnivartha.com: ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെ.എം.എ) തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം സാഹിത്യ രത്നം ചെറമംഗലം ശിവദാസ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ധീരദേശാഭിമാനികളെ അദ്ദേഹം അനുസ്മരിച്ചു. ​സംസ്ഥാന കമ്മിറ്റി ഓഫീസിൽ രാവിലെ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് സുരേഷ് അധ്യക്ഷത വഹിച്ചു. ജെ.എം.എ. നാഷണൽ പ്രസിഡന്റ് വൈശാഖ് സുരേഷ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ​സംസ്ഥാന കോഡിനേറ്റർ റോബിൻസൺ, സംസ്ഥാന ട്രഷറർ എം. ജോസഫ്, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ബി. ത്രിലോചനൻ, രവി കല്ലുമല, രഘുത്തമൻ നായർ, നവാസ്, ഷീജ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. ജില്ലാ, സംസ്ഥാന നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്വാഗതവും ജില്ലാ ട്രഷറർ സി. ബിനു കൃതജ്ഞതയും അറിയിച്ചു.

Read More

കോന്നി പത്തനാപുരം റോഡില്‍ വാഹനങ്ങള്‍ നിയന്ത്രണം വിട്ടു അപകടപ്പെടാന്‍ കാരണം ..?

  കോന്നി മേഖലയില്‍ നിത്യേന വാഹന അപകടം . ഇന്നും വാഹനാപകടം നടന്നു .ഇന്ന് നിയന്ത്രണം വിട്ട ബസ്സ്‌ കൊല്ലന്‍പടിയ്ക്ക് സമീപം രണ്ടു വീടുകളുടെ മതില്‍ തകര്‍ത്ത ശേഷം മറു ഭാഗത്ത്‌ ചെന്നാണ് നിന്നത് . ഒരാള്‍ക്ക് നേരിയ പരിക്ക് പറ്റി . ബസ്സ്‌ നിയന്ത്രണം വിട്ടു മറിയേണ്ട അവസ്ഥയാണ് ഉണ്ടായത് . മഴയത്ത് അമിത വേഗതയില്‍ വാഹനങ്ങള്‍ ഓടിക്കരുത് എന്ന് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു എങ്കിലും നിയമം അനുസരിക്കാതെ വാഹനം ഓടിക്കുന്നതിനാല്‍ അപകടം ഉണ്ടാകുന്നു . പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ നിത്യവും നടക്കുന്ന വാഹനാപകടങ്ങളെ സംബന്ധിച്ച് മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് തലത്തില്‍ അന്വേഷണം നടത്തണം . റോഡു നിര്‍മ്മാണത്തിലെ അശാസ്ത്രീയത ആണോ അതോ വാഹനങ്ങളുടെ അമിത വേഗത ആണോ അപകടങ്ങള്‍ക്ക് കാരണം എന്ന് കണ്ടെത്തണം .

Read More

നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു

  konnivartha.com: ദേശീയ മയക്കുമരുന്ന് ബോധവൽക്കരണ ക്യാമ്പയിനിൻ്റെ ഭാഗമായി, കൊച്ചിയിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ എറണാകുളം, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. മയക്കുമരുന്ന് ദുരുപയോഗത്തിന്റെ ദോഷഫലങ്ങളെക്കുറിച്ചും ആരോഗ്യകരമായ, മയക്കുമരുന്ന് രഹിത ജീവിതം നയിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർത്ഥികളെയും യുവാക്കളെയും ബോധവൽക്കരിക്കുക എന്നതാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യം. സെഷനുകളിൽ സംവേദനാത്മക പ്രഭാഷണങ്ങൾ, ഓഡിയോ-വിഷ്വൽ അവതരണങ്ങൾ, വിദ്യാർത്ഥികൾ നയിക്കുന്ന പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു. എറണാകുളം ജില്ലയിൽ, താഴെ പറയുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോധവൽക്കരണ പരിപാടികൾ നടന്നു: ഡോൺ ബോസ്കോ സീനിയർ സെക്കൻഡറി സ്കൂൾ, വടുതല ഭവൻസ് വിദ്യാ മന്ദിർ, കടവന്ത്ര എംപിഎം ഹയർ സെക്കൻഡറി സ്കൂൾ, തമ്മനം ഭവൻസ് ആർട്സ് ആൻഡ് കൊമേഴ്‌സ് കോളേജ്, കാക്കനാട് ശ്രീ നാരായണ ഗുരു കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പട്ടിമറ്റം കൊച്ചിൻ ആർട്സ് ആൻഡ് സയൻസ് കോളേജ്, കാക്കനാട് അൽ അമീൻ…

Read More

കുവൈറ്റ് വിഷമദ്യ ദുരന്തം : ഏറെ ആളുകള്‍ മരണപ്പെട്ടു : കൂടുതല്‍ ആളുകള്‍ ചികിത്സ തേടി

  കുവൈറ്റിലെ വിഷ മദ്യ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം കൂടിയതോടെ ജാഗ്രത പ്രഖ്യാപിച്ചു . ഇരുപത്തി മൂന്നു ആളുകള്‍ മരണപ്പെട്ടു എങ്കിലും കണക്കുകള്‍ പുറത്തു വിട്ടിട്ടില്ല . നൂറ്റി അറുപതു പ്രവാസികള്‍ ഇതിനോടകം ചികിത്സ തേടി . തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള 51 പേരുടെ വൃക്കയ്ക്ക് കാര്യമായ തകരാര്‍ ഉണ്ട് . ഇവർക്ക് ഡയാലിസിസ് നടത്തുന്നുണ്ട്. 31 പേർ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. 21 പേര്‍ക്ക് പൂര്‍ണ്ണമായോ ഭാഗികമായോ കാഴ്ച നഷ്ടപ്പെട്ടു. കുവൈറ്റില്‍ കര്‍ശന ലഹരി നിരോധനമുള്ളതിനാൽ മരിച്ചവരുടെ വിവരങ്ങൾ പുറത്തു വിടുന്നതിൽ നിയന്ത്രണങ്ങളുണ്ട്.മരിച്ചവരില്‍ ഏറെ മലയാളികള്‍ ഉണ്ടെന്ന് ആണ് അറിയുന്നത് . എന്നാല്‍ കൃത്യമായ കണക്കുകള്‍ പുറത്തുവരുന്നില്ല . 40 ഇന്ത്യക്കാർ ചികിത്സയിലുണ്ടെന്നു മാത്രം പറയുന്ന ഇന്ത്യന്‍ എംബസി കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നില്ല.

Read More

ഗവർണർ അറ്റ് ഹോം നടത്തി:മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചു

  സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ രാജ്ഭവനിൽ വിരുന്നൊരുക്കി. മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ, മുൻ കേന്ദ്രമന്ത്രി ഒ രാജഗോപാൽ, സ്വാതന്ത്ര്യ സമര സേനാനികളായ എസ് ബാലകൃഷ്ണൻ നായർ, പി തങ്കപ്പൻ പിള്ള, കെ രാഘവൻ നാടാർ, സംഗീതജ്ഞ ഡോ.ഓമനക്കുട്ടി, പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, കര-നാവിക-വ്യോമ സേനാ ഉന്നതോദ്യോഗസ്ഥർ, രാഷ്ട്രീയ, സാമൂഹ്യ, സാമുദായിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ സന്നിഹിതരായി. വിവിധ സംഘടനകൾക്ക് കീഴിലെ ഭിന്നശേഷിക്കാരായ കുട്ടികളും പങ്കെടുത്തു. അറ്റ് ഹോം പരിപാടി മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചു . പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ചടങ്ങില്‍ പങ്കെടുത്തില്ല .സര്‍വകലാശാല വിഷയത്തിലടക്കം ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഭിന്നത തുടരുന്നതിനിടെയാണ് ബഹിഷ്‌കരണം. സ്വാതന്ത്രദിനത്തിലും റിപ്പബ്ലിക് ദിനത്തിലും സാധാരണ നടത്താറുള്ള അത്താഴ വിരുന്നാണ് അറ്റ്‌ഹോം പരിപാടി.

Read More

നാഗാലാൻഡ് ഗവർണർ എൽ.ഗണേശൻ (80)അന്തരിച്ചു

  നാഗാലാൻഡ് ഗവർണർ എൽ.ഗണേശൻ (80) അന്തരിച്ചു. ടി നഗറിലെ വസതിയിൽ വച്ച് വീണ് തലയ്ക്ക് പപരുക്കേറ്റതിനെ തുടർന്ന് ഒരാഴ്ചയായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.   തമിഴ്‌നാട്‌  ബിജെപി പ്രസിഡന്റ് ഉൾപ്പെടെയുള്ള ഉന്നത സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചു.2021ൽ മണിപ്പുർ ഗവർണറായി. പിന്നീട് ബംഗാൾ ഗവർണറുടെ അധിക ചുമതലയും വഹിച്ചു. 2023ലാണ് നാഗാലാൻഡ് ഗവർണറായത്.മധ്യപ്രദേശിൽ നിന്ന് രാജ്യസഭാംഗവുമായിരുന്നു Nagaland Governor L Ganesan passed away.

Read More

ലൈഫിന്റെ കരുതലിൽ ഇടമലക്കുടി നിവാസികൾ; 131 വീടുകളുടെ നിർമ്മാണം പൂർത്തിയായി

  konnivartha.com: ‘മണ്ണും മരങ്ങളും കൊണ്ടുണ്ടാക്കിയ പുല്ലു മേഞ്ഞ വീടുകളായിരുന്നു ഞങ്ങളുടേത്, അത് മുൻപ്. ഇപ്പോൾ ഞങ്ങൾക്ക് സർക്കാർ അടച്ചുറപ്പുള്ള നല്ല വീടുകൾ നൽകി’ – സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടുക്കി ജില്ലയിലെ ഇടമലക്കുടി നിവാസി മുരുകരാജിന്റെ വാക്കുകളാണിത്. മുരുകരാജിന് ഗംഭീര ഓണസമ്മാനമാണ് ഇത്തവണ സർക്കാർ നൽകുന്നത്. സംസ്ഥാന സർക്കാർ നിർമ്മിച്ച് നൽകിയ അടച്ചുറപ്പുള്ള വീട്ടിലേക്ക് ഓണത്തിന് താമസം മാറാനൊരുങ്ങുകയാണ് മുരുകരാജും കുടുംബവും. കനത്ത മഴ കാരണം വീട് പണിക്ക് ഇടയ്ക്ക് തടസം നേരിട്ടെങ്കിലും നിർമ്മാണം പൂർത്തിയാക്കി പുതിയ വീട്ടിൽ ജീവിതം ആരംഭിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇവർ. പെട്ടിമുടിയിൽ ചുമട്ട് തൊഴിലാളിയായിരുന്ന ഇടമലക്കുടി സൊസൈറ്റികുടിയിലെ രാമനും വീട് കിട്ടിയതിന്റെ സന്തോഷത്തിലാണ്. രാമന്റെ വീടിന്റെ തറ നിർമ്മാണം പൂർത്തിയായി. ബാക്കി പണികൾ നടന്നു വരുന്നു. സഹോദരിയുടെ വീടിന്റെ നിർമ്മാണവും അവസാനഘട്ടത്തിലാണ്. മഴയും വെയിലും മഞ്ഞും കൊള്ളാതെ അടച്ചുറപ്പുള്ള വീട്ടിൽ…

Read More

കോന്നി എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു

    സാക്ഷരതയിൽ ഒന്നാമത് നിൽക്കുന്ന സംസ്ഥാനമാണ് കേരളമെങ്കിലും അനാഥാലയങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കയുളവാക്കുന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ konnivartha.com: കോന്നി എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ 79 മത് സ്വാതന്ത്ര്യദിനാഘോഷവും, സ്നേഹപ്രയാണം 933 ദിന സംഗമവും, അയൽവീട്ടിൽ ഒരു മരം പദ്ധതി ജില്ലാതല പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളെ ദൈവമായി ആദരിക്കുക, ഗാന്ധിയൻ ദർശനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുക, സകല ജീവജാലങ്ങളെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നീ സന്ദേശങ്ങൾ വിദ്യാർത്ഥികളിലേക്കും യുവജനങ്ങളിലേക്കും പകർന്നുനൽകുന്നതിന്റ ഭാഗമായി ഗാന്ധിഭവന്റെ നേതൃത്വത്തിൽ ആരംഭിച്ച ആയിരം ദിവസങ്ങൾ നിൽക്കുന്ന സ്നേഹപ്രയാണം 933 ദിന സംഗമവും, അയൽ വീടുകൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുക,വൃക്ഷം നൽകുന്ന ഫലം ഭക്ഷണമായി പങ്കുവെക്കുക, മരം നൽകുന്ന തണൽ ഭൂമിക്ക് സംരക്ഷണമേകുക എന്നീ സന്ദേശങ്ങൾ പകർന്നു നൽകുന്നതിനായി കേരളത്തിലെ എല്ലാ വീടുകളിലും ഗാന്ധിഭവൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന അയൽ…

Read More

കോന്നിയില്‍ സ്വാതന്ത്യ ദിനാഘോഷം സംഘടിപ്പിച്ചു

  konnivartha.com: കോന്നി പേരൂർക്കുളം 48- അങ്കണവാടിയും ഷണ്മുഖവിലാസം 77 നമ്പര്‍ വെള്ളാള ഉപസഭയും സംയുക്തമായി സ്വാതന്ത്യ ദിനാഘോഷം സംഘടിപ്പിച്ചു. ഉപസഭയുടെ പ്രസിഡന്റും റിട്ട: സുബൈദാർ മേജർ സന്തോഷ്‌ കുമാർ ദേശീയ പതാക ഉയര്‍ത്തി . സെക്രട്ടറി കൃഷ്ണകുമാർ അംഗനവാടി പ്രതിനിധികള്‍ എന്നിവര്‍ കുട്ടികൾക്ക് സ്വാതന്ത്യ ദിനാഘോഷ സന്ദേശം നൽകി.തുടര്‍ന്ന് മധുരവിതരണം നടത്തി

Read More