വർണ്ണപ്പകിട്ട് ട്രാൻസ്‌ജെൻഡർ കലോത്സവം 21 മുതൽ

  konnivartha.com: ട്രാൻസ്ജെൻഡർ വ്യക്തികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പൊതുസമൂഹത്തിൽ അവരുടെ ദൃശ്യതയും സ്വീകാര്യതയും വർദ്ധിപ്പിക്കുന്നതിനുമായി സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന ട്രാൻസ്‌ജെൻഡർ കലോത്സവം ആഗസ്റ്റ് 21ന് ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കോഴിക്കോടാണ് വേദി. ആഗസ്റ്റ് 23 വരെ നടക്കുന്ന പരിപാടിയിൽ 21 ന് ട്രാൻസ്‌ജെൻഡർ പോളിസി നടപ്പിലാക്കിയിട്ടുള്ള സംസ്ഥാനങ്ങളിലെ പ്രതിനിധികളെയും, മറ്റു വിഷയ വിദഗ്ദ്ധരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള നാഷണൽ കോൺഫറൻസ് നടക്കും. ട്രാൻസ്‌ജെൻഡർ/ക്വിയർ സംബന്ധിയായ വിഷയങ്ങളിലെ പാനൽ ചർച്ച, ട്രാൻസ്‌ജെൻഡർ വിഷയം പ്രമേയമാക്കിയുള്ള ഫിലിം ഫെസ്റ്റിവൽ എന്നിവയും അന്നുണ്ടാവും. 22, 23 തീയതികളിൽ ‘വർണ്ണപ്പകിട്ട്’ ട്രാൻസ്‌ജെൻഡർ കലോത്സവം നടക്കും. കോഴിക്കോട് ജൂബിലി ഹാളിൽ നടക്കുന്ന ദേശീയ സെമിനാറിൽ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ആരോഗ്യവും ക്ഷേമവും, വിദ്യാഭ്യാസവും തൊഴിൽ നൈപുണ്യവും, സാമൂഹ്യനീതിയും മനുഷ്യ അവകാശങ്ങളും എന്നീ വിഷയങ്ങളിൽ പാനൽ ചർച്ച സംഘടിപ്പിക്കും. ഇന്ത്യൻ അസോസിയേഷൻ ഫോർ ട്രാൻസ്‌ജെൻഡർ…

Read More

ഡാലസ് മലയാളി അസോസിയേഷൻ ഓണാഘോഷം ഓഗസ്റ്റ് 30ന്

  ബിനോയി സെബാസ്റ്റ്യൻ konnivartha.com/ ഡാലസ്: ജന്മനാടായ മലയാളക്കരയിലും പ്രവാസജീവിത നാടായ ഡാലസിലും സംയുക്തമായി ഡാലസ് മലയാളി അസോസിയേഷൻ തിരുവോണം ആഘോഷിക്കുന്നു. ഓഗസ്റ്റ് 30ന് കൊപ്പേൽ സെന്റ് അൽഫോൻസ ചർച്ച് ഓഡിറ്റോറിയത്തിൽ രാവിലെ 10.30ന് തിരി കൊളുത്തുന്ന ഓണാഘോഷ ചടങ്ങിൽ പ്രമുഖ പ്രഭാഷകനും എഴുത്തുകാരനും ഓങ്കോളജിസ്റ്റുമായ എം.വി. പിള്ള മുഖ്യാതിഥിയായിരിക്കും. പരമ്പരാഗത ക്ഷേത്രവാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ആരംഭിക്കുന്ന ചടങ്ങിൽ ഫോമാ മുൻ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ, ഫോമാ സതേൺ റീജൻ വൈസ് പ്രസിഡന്റ് ബിജു ലോസൺ, ഡാലസ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജുഡി ജോസ് ഉൾപ്പെടെയുള്ള വിവിധ മതസാംസ്കാരിക നേതാക്കൾ ഓണസന്ദേശങ്ങൾ നൽകും. കേരളത്തിലെ തിരഞ്ഞെടുത്ത അഞ്ച് അനാഥകേന്ദ്രങ്ങളിൽ തിരുവോണദിവസം അസോസിയേഷന്റെ നേതൃത്വത്തിൽ സദ്യയൊരുക്കും. നോർത്ത് ടെക്സസ് മലയാളി അസോസിയേഷൻ, കൊപ്പേൽ മച്ചാൻസ് തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ അരങ്ങേറുന്ന ഓണാഘോഷ കലാപരിപാടികളുടെ ഭാഗമായി മോഹിനിയാട്ടം ഉൾപ്പെടുന്ന കേരളീയ നൃത്തനൃത്യങ്ങളും…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 20/08/2025 )

കക്കി – ആനത്തോട് ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് കക്കി – ആനത്തോട് ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. രണ്ടും മൂന്നും ഷട്ടറുകള്‍ 45 സെന്റി മീറ്റര്‍ വീതവും ഒന്നാമത്തെ ഷട്ടര്‍ 30 സെന്റി മീറ്ററും  നേരത്തെ ഉയര്‍ത്തിയിരുന്നു.  ഓഗസ്റ്റ് 19, ചൊവ്വ രാവിലെയാണ് നാലാമത്തെ ഷട്ടറും 30 സെന്റി മീറ്റര്‍ ഉയര്‍ത്തിയത്. ഡാമില്‍ നിന്ന് ഉയര്‍ന്ന തോതില്‍ ജലം പുറത്തേക്ക് ഒഴുകുന്നതിനാല്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും ഇരുകരകളില്‍ ഉള്ളവരും പൊതുജനങ്ങളും ജാഗ്രത പാലിക്കേണ്ടതും ഏതു സാഹചര്യത്തിലും നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.     തപാല്‍വകുപ്പ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം തപാല്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ദീന്‍ ദയാല്‍ സ്പര്‍ശം യോജന…

Read More

പഠനം രസകരമാക്കി വര്‍ണക്കൂടാരം

ഇരവിപേരൂര്‍ മുരിങ്ങശേരി എല്‍ പി സ്‌കൂളിലെ പ്രീപ്രൈമറി കുരുന്നുകള്‍ക്ക്  ആടിപ്പാടി കളിക്കാനും പഠനം രസകരമാക്കാനും സ്റ്റാര്‍സ് വര്‍ണക്കൂടാരം ഒരുങ്ങി. സമഗ്രശിക്ഷ കേരളയുടെ സ്റ്റാര്‍സ് പദ്ധതിയിലൂടെ 10 ലക്ഷം രൂപ വിനിയോഗിച്ചാണ് വര്‍ണക്കൂടാരത്തിന്റെ നിര്‍മാണം. കളിയുപകരണങ്ങള്‍, വരയിടം, ഹരിതോദ്യാനം, ഭാഷാ വികാസം, ശാസ്ത്രാനുഭവം, ആട്ടവും പാട്ടും, കുഞ്ഞരങ്ങ്, ഗണിതം, പഞ്ചേന്ദ്രിയ അനുഭവം, കരകൗശലം തുടങ്ങിയ മേഖലകളെ വ്യത്യസ്ത ഇടങ്ങളാക്കി മാറ്റിയാണ് പഠനം അനുഭവവേദ്യമാക്കുന്നത്. ചിരട്ടയും മറ്റു പാഴ്വസ്തുക്കളും കൊണ്ടുള്ള കരകൗശല വസ്തുക്കള്‍, കളിപ്പാവകള്‍, സംഗീതോപകരണങ്ങള്‍ തുടങ്ങിയവയും ഓരോ ഇടത്തിലും സജീകരിച്ചിട്ടുണ്ട്. രാജ്യാന്തര നിലവാരമുള്ള പ്രീ പ്രൈമറി സ്‌കൂളുകളെ വാര്‍ത്തെടുക്കാനും ഉന്നത നിലവാരമുള്ള പഠനാന്തരീക്ഷം ഒരുക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളത്തിലൂടെ വിഭാവനം ചെയ്ത പദ്ധതിയാണ് വര്‍ണക്കൂടാരം. ക്ലാസ് മുറികളില്‍ ചായം കൊണ്ട് തീര്‍ത്ത ചിത്രങ്ങള്‍ കുഞ്ഞുമനസില്‍ കൗതുകത്തോടൊപ്പം അറിവും നിറയ്ക്കുന്നു. പ്രകൃതിയെ അറിയാന്‍ പക്ഷിമൃഗാദികളുടെ ശില്‍പവും ആമ്പല്‍ക്കുളവും…

Read More

മണ്ണറിവു’മായി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്

വിദ്യാര്‍ഥികളില്‍ കാര്‍ഷിക അവബോധം വളര്‍ത്താന്‍ ‘മണ്ണറിവു’മായി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്.  കൃഷിയില്‍ താല്‍പര്യം വളര്‍ത്തുക, കാര്‍ഷിക സംസ്‌കാരം ഉണര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് മണ്ണറിവ് പദ്ധതി നടപ്പാക്കുന്നത്.   പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ ഫാം ക്ലബ് രൂപീകരിക്കും. ക്ലബ്ബംഗങ്ങളെ ഉള്‍പ്പെടുത്തി കൃഷിയിടങ്ങളിലേയ്ക്ക് പഠനയാത്ര നടത്തും. 2025-26 ജനകീയാസൂത്രണ പദ്ധതിയായ പോഷകത്തോട്ടം പ്രകാരം പഞ്ചായത്തിലെ ഒമ്പത് സ്‌കൂളുകളില്‍ ഗ്രോബാഗ് പച്ചക്കറി തൈ, പൂവാളി, കളമാന്തി, ജൈവ വളം, മത്തിക്കഷായം, ജൈവകീടനാശിനി, മുരിങ്ങ/അഗതി തൈ എന്നിവയടങ്ങിയ കിറ്റ് വിതരണം ചെയ്യുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരന്‍പിള്ള പറഞ്ഞു. കൃഷിവകുപ്പിന്റെ സമ്പൂര്‍ണ്ണ പച്ചക്കറി യജ്ഞം പദ്ധതിയുടെ ഭാഗമായി സ്ഥാപനകൃഷിക്കായി ഓതറ ഡിവിഎന്‍എസ്എസ് ഹൈസ്‌കൂളിന് 50000 രൂപയും കൃഷിവകുപ്പിന്റെ സ്‌കൂളിലെ പോഷകത്തോട്ടം പദ്ധതിയില്‍ കോഴിമല സെന്റ് മേരീസ് യുപിഎസിന് 30000 രൂപയും ധനസഹായം നല്‍കും. പഞ്ചായത്തും കൃഷിഭവനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

Read More

കക്കി – ആനത്തോട് ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു

  കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് കക്കി – ആനത്തോട് ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. രണ്ടും മൂന്നും ഷട്ടറുകള്‍ 45 സെന്റി മീറ്റര്‍ വീതവും ഒന്നാമത്തെ ഷട്ടര്‍ 30 സെന്റി മീറ്ററും നേരത്തെ ഉയര്‍ത്തിയിരുന്നു. ഓഗസ്റ്റ് 19, ചൊവ്വ രാവിലെയാണ് നാലാമത്തെ ഷട്ടറും 30 സെന്റി മീറ്റര്‍ ഉയര്‍ത്തിയത്. ഡാമില്‍ നിന്ന് ഉയര്‍ന്ന തോതില്‍ ജലം പുറത്തേക്ക് ഒഴുകുന്നതിനാല്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും ഇരുകരകളില്‍ ഉള്ളവരും പൊതുജനങ്ങളും ജാഗ്രത പാലിക്കേണ്ടതും ഏതു സാഹചര്യത്തിലും നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.

Read More

പന്തളം ബ്ലോക്കില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് ആരംഭിക്കും: മന്ത്രി ജെ ചിഞ്ചു റാണി

ക്ഷീരകര്‍ഷകരുടെ ദീര്‍ഘകാല ആവശ്യമായ മൊബെല്‍ വെറ്ററിനറി ക്ലിനിക്ക് പന്തളം ബ്ലോക്കില്‍ ആരംഭിക്കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. പന്തളം ബ്ലോക്ക് ക്ഷീരസംഗമം പൊതുസമ്മേളനം കുരമ്പാല പെരുമ്പാലൂര്‍ ദേവീക്ഷേത്ര ഓഡിറ്റോറിയത്തില്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ക്ഷീരകര്‍ഷകരുടെ പ്രശ്‌നത്തിന് പരിഹാരമാകും. വരള്‍ച്ച ദുരിതാശ്വാസവും കാലവര്‍ഷക്കെടുതിയില്‍ പശുക്കളെ നഷ്ടപ്പെട്ടവര്‍ക്കുള്ള ധനസഹായവും നല്‍കുന്നുണ്ട്. ബ്ലോക്കില്‍ ഇന്‍ഷുറന്‍സ് പദ്ധതിക്കായി എട്ട് കോടി രൂപ വകയിരുത്തിയിട്ടുള്ളതായും മന്ത്രി പറഞ്ഞു. പന്തളം ബ്ലോക്ക് പഞ്ചായത്തും ക്ഷീരവികസന യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ക്ഷീരസംഗമത്തില്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനായി. ചടങ്ങില്‍ ക്ഷീരകര്‍ഷകയായ അന്നമ്മ തയ്യിലേത്ത് മലയിനേയും തോലുഴം ക്ഷീരസംഘത്തിനെയും ആദരിച്ചു. ക്ഷീരസംഗമത്തോടനുബന്ധിച്ച് നടന്ന ക്ഷീരവികസന സെമിനാര്‍ പന്തളം ബ്ലോക്ക് പഞ്ചായത്ത്  വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി.എം. മധു ഉദ്ഘാടനം ചെയ്തു. ബാഹ്യ പരാദരോഗങ്ങളും നിയന്ത്രണ മാര്‍ഗങ്ങളും വിഷയത്തില്‍…

Read More

‘ജലമിത്ര’ ഭാവിയിലേക്കുള്ള കരുതല്‍ : മന്ത്രി റോഷി അഗസ്റ്റിന്‍

റാന്നിയുടെ ജനകീയ ജലസംരക്ഷണ പദ്ധതി ‘ജലമിത്ര’ ഭാവിയിലേക്കുള്ള കരുതലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. തപോവന്‍ അരമനയിലെ കലമണ്ണില്‍ ഉമ്മനച്ചന്‍ മെമ്മോറിയല്‍ ഹാളില്‍  ജലമിത്ര പദ്ധതി ഉദ്ഘാടനം  നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജലസ്രോതസുകളാല്‍ സമ്പന്നമാണ് സംസ്ഥാനം. സമൃദ്ധമായ മഴയും ലഭിക്കുന്നു. എന്നാല്‍ ശുദ്ധജല ദൗര്‍ലഭ്യവും ഭൂഗര്‍ഭജല തോതും കുറയുന്നത് ഭീഷണിയാണ്. കിണറുകളില്‍ മലിനമാകാതെ വെള്ളം സംരക്ഷിക്കപ്പെടണം. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 270 കോടി ജനങ്ങള്‍ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നു. സംസ്ഥാനത്ത് മൂന്നര വര്‍ഷത്തിനുള്ളില്‍ 44 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാനായി. 18 വകുപ്പുകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ജലമിത്ര പദ്ധതി മികച്ച സന്ദേശം നല്‍കുന്നു. ജലം ശ്രദ്ധയോടെ ഉപയോഗിച്ച് ഭാവിയിലേയ്ക്കും പ്രയോജനപ്പെടുത്താന്‍ പദ്ധതി സഹായിക്കും. കുഴല്‍ കിണറുകള്‍, ആര്‍ട്ടിഫിഷ്യല്‍ റീചാര്‍ജിങ്, കിണര്‍ സംരക്ഷണ പദ്ധതി തുടങ്ങി നിരവധി പ്രവര്‍ത്തനം ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ജലസമൃദ്ധമായ റാന്നിയെ…

Read More

കോന്നി കരിയാട്ടത്തിന്‍റെ പോസ്റ്റർ പ്രകാശനം ചെയ്തു

konnivartha.com: കോന്നി കരിയാട്ടത്തിന്റെ  പോസ്റ്റർ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ ഐഎഎസ് നു നൽകി പ്രകാശനം ചെയ്തു.സംഘാടക  സമിതി   രക്ഷാധികാരി എബ്രഹാം വാഴയിൽ അദ്ധ്യക്ഷത വഹിച്ചു.കരിയാട്ടം മീഡിയ സെൽ ചെയർമാൻ കെ ആർ കെ പ്രദീപ് സ്വാഗതം പറഞ്ഞു. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ, പി ജെ അജയകുമാർ, ശ്യാം ലാൽ, പ്രഫ.കെ മോഹന്‍ കുമാർ, അഡ്വ. ആർ ബി രാജീവ്‌ കുമാർ, ദീപ കുമാർ സന്തോഷ് കൊല്ലമ്പടി, രാജു നെടുവംപുറം, ബൈജു നരിയാപുരം, കെജി രാമചന്ദ്രൻ പിള്ള, സത്യാനന്ദ പണിക്കർ, പഞ്ചായത്ത് പ്രസിഡണ്ട്മാരായ ആർ മോഹനൻ നായർ, എൻ നവനീത്, പ്രീജ പി നായർ, രജനി ജോഷി,കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വർഗീസ് ബേബി, തുളസി മണിയമ്മ, കൈപ്പട്ടൂർ സഹകരണ ബാങ്ക്…

Read More

ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു

  konnivartha.com: ഗജരാജന്‍, ഗജോത്തമന്‍, ഗജരത്നം, കളഭകേസരി, തിരുവിതാംകൂര്‍ ഗജശ്രേഷ്ഠൻ, ഐരാവതസമൻ തുടങ്ങിയ ഒട്ടേറെ പട്ടങ്ങള്‍ക്ക് ഉടമയായ കൊമ്പന്‍ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. രോഗങ്ങളെ തുടർന്ന് നാളുകളായി ചികിത്സയിലായിരുന്നു.ഈരാറ്റുപേട്ട പരവൻപറമ്പിൽ കുടുംബത്തിന്റെ സ്വന്തമായ അയ്യപ്പൻ കോടനാട് ആനക്കളരിയിൽ നിന്നും അവസാനം ലേലംവിളിച്ച ആനകളിൽ ഒന്നായിരുന്നു.ആരാം എന്ന കുട്ടിയാന പിന്നീട് ആനപ്രേമികളുടെ ഈരാറ്റുപേട്ട അയ്യപ്പനായി മാറി . 1977 ഡിസംബർ 20 ന് ലേലത്തിൽ പിടിക്കുമ്പോൾ അയ്യപ്പന് ഏഴു വയസ്സായിരുന്നു .കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള 100 കണക്കിന് ഉത്സവങ്ങൾക്ക് നിറ സാന്നിധ്യമായ നാടൻ ആന കൂടിയാണ് അയ്യപ്പൻ.നിലത്തിഴയുന്ന തുമ്പിക്കൈ, ശാന്തസ്വഭാവം, കറുത്തിരുണ്ട ശരീരം, അമരംകവിഞ്ഞും നീണ്ട വാലും, കൊമ്പും. ചെവിയുടെ താഴ്ഭാഗത്തും വായുകുംഭത്തിന് താഴെയുമായി ഭംഗിയോടെ വിന്യസിക്കപ്പെട്ട മദഗിരി അടക്കം ഒട്ടുമിക്ക ഗജലക്ഷണങ്ങളും ഉണ്ടായിരുന്ന ആനയാണ് അയ്യപ്പൻ. കൂട്ടൻകുളങ്ങര ദേവസ്വത്തിൻ്റെ കൂട്ടൻകുളങ്ങര രാമദാസ് പുരസ്കാരവും അയ്യപ്പന് ലഭിച്ചിട്ടുണ്ട്.

Read More