‘ചലോ ജീത്തേ ഹേ ‘ രാജ്യവ്യാപകമായി റീ-റിലീസ് ചെയ്യുന്നു

ദേശീയ അവാര്‍ഡ് നേടിയ ചലച്ചിത്രം ‘ചലോ ജീത്തേ ഹേ ‘ രാജ്യവ്യാപകമായി റീ-റിലീസ് ചെയ്യുന്നു ദേശീയ അവാർഡ് നേടിയ ചലച്ചിത്രം “ചലോ ജീത്തേ ഹേ” — “ബസ് വഹീ ജീത്തെ ഹേ, ജോ ദൂസ്രോ കേ ലിയേ ജീത്തേ ഹേ” (മറ്റുള്ളവർക്കായി ജീവിക്കുന്നവരാണ് യഥാർത്ഥത്തിൽ വിജയിക്കുന്നവർ) എന്ന സ്വാമി വിവേകാനന്ദന്റെ തത്ത്വചിന്തയ്ക്കുള്ള ഹൃദയസ്പർശിയായ ചലച്ചിത്രാവിഷ്കാരമാണ്. 2025 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ രാജ്യവ്യാപകമായി ഇത് പ്രത്യേക റീ-റിലീസിന് ഒരുങ്ങുന്നു. 2018ൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട ഷോർട്ട് ഫിലിമുകളിലൊന്നും നിരൂപക പ്രശംസ നേടിയതുമായ ഈ ചിത്രം, ലക്ഷക്കണക്കിന് സ്കൂളുകളിലും രാജ്യത്തുടനീളം പി‌വി‌ആർ‌ ഐനോക്സ്, സിനീപോളിസ്, രാജ്ഹൻസ്, മിറാജ് എന്നിവയുൾപ്പെടെ ഏകദേശം 500 സിനിമാ ശാലകളിലും പ്രദർശിപ്പിക്കും. യുവമനസ്സുകൾക്ക് പ്രചോദനാത്മകം റീ-റിലീസിനോടനുബന്ധിച്ച് ‘ചലോ ജീത്തേ ഹേ : സേവാ കാ സമ്മാൻ’ എന്ന പ്രത്യേക പരിപാടിക്കും…

Read More

മദര്‍ തെരേസദിനം ആഘോഷിച്ചു

  konnivartha.com: സാമൂഹികനീതി വകുപ്പ്, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ്, ഓര്‍ഫനേജ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ റാന്നി പ്രത്യാശ ഭവനില്‍ സംഘടിപ്പിച്ച മദര്‍ തെരേസ ദിനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. മാനവസ്നേഹത്തിന്റെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും പ്രതീകമാണ് മദര്‍ തെരേസ. മദര്‍ തെരേസയുടെ പാത പിന്തുടര്‍ന്ന് സാമൂഹിക സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ മാതൃകാപരവും പ്രശംസ അര്‍ഹിക്കുന്നവയുമാണെന്ന് അദ്ദേഹം പറഞ്ഞു. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി അധ്യക്ഷയായി. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ജെ. ഷംലാബീഗം, ഫാ തോമസ് കോശി പനച്ചമൂട്ടില്‍ , റവ.ബര്‍സ്‌കീപ്പറമ്പാന്‍, പാസ്റ്റര്‍ ജേക്കബ് ജോസഫ്, സോമശേഖരന്‍ നായര്‍, ഫാ. വര്‍ഗീസ് കെ മാത്യു, അജിത് ഏണസ്റ്റ് എഡ്വേര്‍ഡ്, രാജേഷ് തിരുവല്ല, സതീഷ് തങ്കച്ചന്‍, ക്ഷേമസ്ഥാപന മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

Read More

താരസംഘടനയായ ‘അമ്മ’യുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

  konnivartha.com: താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ശ്വേത മേനോനെ തിരഞ്ഞെടുത്തു . ആദ്യമായാണ് ഒരു വനിത അമ്മ സംഘടനയുടെ പ്രസിഡന്റ് ആകുന്നത്.നടന്‍ ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത മേനോൻ വിജയം നേടിയത്. കുക്കു പരമേശ്വരനാണ് ‘അമ്മ’യുടെ ജനറൽ സെക്രട്ടറി.ഉണ്ണി ശിവപാൽ ആണ് പുതിയ ട്രഷറാര്‍ .ജയൻ ചേർത്തലയും ലക്ഷ്മിപ്രിയയുമാണ് വൈസ് പ്രസിഡന്റ് .ജോയിന്റ് സെക്രട്ടറിയായി അൻസിബയേയും തിരഞ്ഞെടുത്തു. അമ്മയില്‍ അംഗങ്ങളായ 298 പേർ വോട്ടു രേഖപ്പെടുത്തി . സരയു മോഹൻ, അഞ്ജലി നായർ, ആശ അരവിന്ദ്, നീന കുറുപ്പ്, കൈലാഷ്, സന്തോഷ് കീഴാറ്റൂർ, ടിനി ടോം, ജോയ് മാത്യു,വിനു മോഹൻ, ഡോ. റോണി ഡേവി‍ഡ് രാജ്, സിജോയ് വർഗീസ് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ .

Read More

സുമതി വളവ് സൂപ്പർ ഹിറ്റിലേക്ക്

Konnivartha. Com :മൂന്നു ദിനങ്ങളിൽ 9.5 കോടി കളക്ഷൻ നേടി സുമതി വളവ്.ജാതി മത ഭേദമില്ലാതെ കുടുംബ പ്രേക്ഷകർ നൽകിയ വിജയം മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം അതെ ടീമൊരുക്കിയ ചിത്രം സുമതി വളവിലൂടെ വീണ്ടും ചരിത്രം കുറിക്കുന്നു. കളക്ഷനിൽ പത്തു കോടിയോടടുപ്പിച്ച്‌ കളക്ഷനിലേക്ക് കുതിച്ചുയർന്ന് സുമതി വളവ് മാളികപ്പുറത്തിന്റെ ആദ്യ മൂന്നു ദിന കളക്ഷനുകൾ തകർത്തെറിയുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. മാളികപ്പുറത്തിനു ശേഷം അതേ ടീം ഒരുക്കുന്ന സുമതി വളവ് സൂപ്പർ ഹിറ്റിലേക്ക്. രണ്ടാം ദിനം കേരളത്തിൽ നിന്ന് മാത്രം രണ്ടു കൊടിയില്പരം കളക്ഷനും വേൾഡ് വൈഡ് ഒരു കൊടിയില്പരം രൂപയും കഴിഞ്ഞ ദിവസം നേടി. രണ്ടു ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം ഗ്രോസ് കളക്ഷൻ വേൾഡ് വൈഡ് നേടിയ ചിത്രം സുമതി വളവ് കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയ ചിത്രമായിമാറുന്നു. ദിനവും ഹൗസ്ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾക്ക്…

Read More

സുമതി വളവ് ചിത്രം ആഗസ്റ്റ് ഒന്നിന് തിയേറ്ററുകളിലേക്ക്

  konnivartha.com: കല്ലേലി കാവിലെ ഉത്സവ കൊടിയേറ്റത്തിന് ആരംഭം, സുമതി വളവിലെ ആഘോഷ ഗാനം പ്രേക്ഷകരിലേക്ക് : ചിത്രം ആഗസ്റ്റ് ഒന്നിന് തിയേറ്ററുകളിലേക്ക് തിയേറ്ററുകളിൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം സുമതി വളവിന്റെ ആഘോഷ ഗാനം റിലീസായി. കല്ലേലി കാവിലെ ഉത്സവത്തിന് കൊടിയേറ്റത്തോടെയുള്ള ആഘോഷ ഗാനത്തിന്റെ സംഗീത സംവിധാനം രഞ്ജിൻ രാജ് ആണ്. സന്തോഷ് വർമയുടെ വരികൾക്ക് മധു ബാലകൃഷ്‌ണൻ, ദീപക് ബ്ലൂ, നിഖിൽ മേനോൻ, ഭദ്രാ റെജിൻ എന്നിവർ ചേർന്നാണ് ഗാനത്തിന്റെ ആലാപനം. പുഷ്പ, തൂഫാൻ തുടങ്ങിയ സൗത്ത് ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഗാനങ്ങളുടെ ആലാപനത്തിലൂടെ തെന്നിന്ത്യൻ സെൻസേഷണൽ സിംഗർ ദീപക് ബ്ലൂവും മലയാളത്തിൽ സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ ആലാപനത്തിലൂടെ മലയാളത്തിന്റെ അനുഗ്രഹീത ഗായകൻ മധു ബാലകൃഷ്‌ണനും ഈ ആഘോഷ ഗാനത്തിൽ ഒരുമിക്കുമ്പോൾ പ്രേക്ഷകന് ഈ ഗാനത്തിന്റെ ഗാനാസ്വാദനത്തിൽ മികവേറും എന്നുറപ്പാണ്. മലയാളത്തനിമ ചോർന്നു പോകാതെ മറ്റു ഭാഷകളുടെ…

Read More

“ഒരു സ്റ്റാർട്ട് അപ്പ് കഥ” യുടെ പൂജ ചോറ്റാനിക്കര ക്ഷേത്രത്തിൽ നടന്നു

konnivartha.com: മലയാളത്തിലെ യുവതാരങ്ങൾ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ഒരു സ്റ്റാർട്ട് അപ്പ് കഥ” യുടെ പൂജ ചോറ്റാനിക്കര ക്ഷേത്രത്തിൽ നടന്നു പ്രമുഖ നിർമ്മാതാക്കളായ സീ സ്റ്റുഡിയോസ്, ബീയിങ് യു സ്റ്റുഡിയോസ്, ട്രാവൻകൂർ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം “ഒരു സ്റ്റാർട്ട് അപ്പ് കഥ” യുടെ പൂജാ ചടങ്ങുകൾ ചോറ്റാനിക്കര ക്ഷേത്ര സന്നിധിയിൽ നടന്നു. ഹേമന്ത് രമേഷ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ യുവതാരങ്ങൾ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.ഹരീഷ് കുമാർ രചന നിർവഹിച്ച ചിത്രത്തിന്റെ കോ റൈറ്റർ സംവിധായകനായ ഹേമന്ത് രമേശാണ്. ചോറ്റാനിക്കര ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ പൂജ ചടങ്ങുകൾക്ക് ശേഷം ചിത്രത്തിന്റെ സ്ക്രിപ്റ്റ് സംവിധായകനു കൈമാറി. ചിത്രത്തിന്റെ ക്യാമറ സ്വിച്ച് ഓൺ കർമ്മം അഭിനേത്രി മുത്തുമണി നിർവഹിച്ചു. ആദ്യ ക്ലാപ്പ് നിർമ്മാതാവായ ബാദുഷ നിർവഹിച്ചു. സിനിമയിലെ താരങ്ങളുടെയും മറ്റു വിശിഷ്‌ടാതിഥികളുടെയും സാന്നിദ്ധ്യത്തിൽ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…

Read More

‘തൻവി ദി ഗ്രേറ്റ്’ എന്ന ചിത്രത്തിന്‍റെ പ്രീമിയർ പ്രദർശനം സംഘടിപ്പിച്ചു

  konnivartha.com: നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌എഫ്‌ഡി‌സി), അനുപം ഖേർ പ്രൊഡക്ഷൻസുമായി സഹകരിച്ച് നിർമ്മിച്ച ഏറ്റവും പുതിയ ചലച്ചിത്രം ‘തൻവി ദി ഗ്രേറ്റ്’ ജൂലൈ 13 ന് ന്യൂഡൽഹിയിലെ കൊണാട്ട് പ്ലേസിലെ പിവിആർ പ്ലാസയിൽ വൈകുന്നേരം 7:30 ന് പ്രദർശനം നടത്തി. തന്റെ പരേതനായ പിതാവിന് ഒരിക്കലും എത്താൻ കഴിയാതിരുന്ന, ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധഭൂമിയിലെത്തി നിൽക്കാൻ ധൈര്യപ്പെടുന്ന ഓട്ടിസം ബാധിതയായ ഒരു യുവതിയുടെ ഹൃദയസ്പർശിയും അതേസമയം കരുത്തുറ്റതുമായ കഥയാണ് ചിത്രം പറയുന്നത്. ശുഭാംഗി, അനുപം ഖേർ, ഇയാൻ ഗ്ലെൻ, പല്ലവി ജോഷി, ജാക്കി ഷ്രോഫ്, ബൊമൻ ഇറാനി, നാസർ, കരൺ താക്കർ, അരവിന്ദ് സ്വാമി എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ഡൽഹി മുഖ്യമന്ത്രി ഡോ. രേഖ ഗുപ്ത, ഡൽഹി ചീഫ് സെക്രട്ടറി ധർമ്മേന്ദ്ര, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര,കേന്ദ്ര വാർത്താ…

Read More

‘ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി’; ശ്രീ ഗോകുലം മൂവീസിന്‍റെ പുതിയ ചിത്രം

  ഇത് ഒരു നിയോഗം : “ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി” , സംവിധാനം : എം. മോഹനൻ, നിർമ്മാണം ഗോകുലം ഗോപാലൻ, രചന: അഭിലാഷ് പിള്ളൈ konnivartha.com: മലയാള സിനിമയിൽ ഇന്നിതുവരെ കാണാത്ത കൂട്ടുകെട്ടിൽ പ്രേക്ഷകർക്കിഷ്ടപ്പെടുന്ന ഒരു ചിത്രത്തിന്റെ അനൗൺസ്മെന്റ് ഇതാ പ്രേക്ഷകരികിലേക്കു എത്തുകയാണ്. മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ഡിവോഷണൽ ഹിറ്റ് ഒരുക്കിയ അഭിലാഷ് പിള്ള രചനയിലും പ്രേക്ഷകരെ വെള്ളിത്തിത്തിരയിൽ സിനിമയോടൊപ്പം ആ യാത്രയിൽ കൂടെ കൂട്ടിനു കൊണ്ട് പോയ സംവിധായകൻ എം മോഹനനും ഇന്ത്യൻ സിനിമയിൽ മലയാളിക്ക് അഭിമാനിക്കാവുന്ന മികവുറ്റ സിനിമകൾ നൽകിയ മലയാളികളുടെ ഗോകുലം ഗോപാലനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ചോറ്റാനിക്കര അമ്മയുടെ കഥയെ അവലംബമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ ” ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി ” എന്നാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചോറ്റാനിക്കര ലക്ഷ്മികുട്ടിയുടെ കോ പ്രൊഡ്യൂസേഴ്‌സ്…

Read More

ഖേദം “പ്രകടിപ്പിച്ച്” മോഹന്‍ലാൽ:വിവാദ വിഷയങ്ങളെ നീക്കം ചെയ്യും

എമ്പുരാൻ സിനിമാ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് നടൻ മോഹന്‍ലാൽ. തന്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ തനിക്കും എമ്പുരാൻ ടീമിനും ആത്മാർഥമായ ഖേദമുണ്ടെന്നു സമൂഹമാധ്യമത്തിലെ പോസ്റ്റിൽ മോഹൻലാൽ വ്യക്തമാക്കി.വിവാദ വിഷയങ്ങളെ സിനിമയിൽനിന്നു നീക്കം ചെയ്യാൻ തീരുമാനിച്ചു കഴിഞ്ഞു. ജനങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് തന്റെ ശക്തിയെന്നും മോഹൻലാൽ പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം:’ലൂസിഫർ’ ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്. അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിൻ്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ…

Read More

നിർമ്മാതാവ് ഗാന്ധിമതി ബാലൻ (65 )അന്തരിച്ചു

  നിർമ്മാതാവ് ഗാന്ധിമതി ബാലൻ(65 ) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.52ന് കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി കരൾ സംബന്ധമായ ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ തിരുവനന്തപുരത്ത് നടക്കും. പഞ്ചവടിപ്പാലം, പത്താമുദയം, സുഖമോ ദേവി, മൂന്നാംപക്കം, ഈ തണുത്ത വെളുപ്പാൻകാലത്ത് എന്നീ പ്രശസ്ത ചിത്രങ്ങളുടെ നിർമ്മാതാവാണ് ഗാന്ധിമതി ബാലൻ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഇത്തിരി നേരം ഒത്തിരി കാര്യം എന്ന സിനിമയിലൂടെ നിർമാണ രംഗത്ത് എത്തിയ ഗാന്ധിമതി ബാലൻ പിന്നീട് ആദാമിന്റെ വാരിയെല്ല്, പഞ്ചവടി പാലം, മൂന്നാം പക്കം, തൂവാനത്തുമ്പികൾ, സുഖമോ ദേവി, മാളൂട്ടി, നൊമ്പരത്തിപ്പൂവ്, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, ഈ തണുത്ത വെളുപ്പാൻ കാലത്ത്, ഇരകൾ, പത്താമുദയം തുടങ്ങി 30 ൽ പരം സിനിമകളുടെ നിർമാണവും വിതരണവും നടത്തി.1990ൽ പുറത്തിറങ്ങിയ ഈ തണുത്ത വെളുപ്പാൻ കാലത്ത് ആണ് ഗാന്ധിമതി ബാലന്റെ അവസാന സിനിമ. പത്തനംതിട്ട ഇലന്തൂര്‍ കാപ്പില്‍…

Read More