കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ: 72 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീയിൽ ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ 72 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാർ/അർദ്ധ സർക്കാർ ജീവനക്കാർക്കാണ് അപേക്ഷിക്കാനാകുന്നത്. തിരുവനന്തപുരത്തുള്ള സംസ്ഥാന മിഷൻ ഓഫീസിലേക്ക് പ്രോഗ്രാം ഓഫീസർ/ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ എന്ന തസ്തികയിലേക്ക് ആറ് ഒഴിവുകളാണുള്ളത്.   കുടുംബശ്രീ ജില്ലാതല ഓഫീസുകളിലേക്ക് ജില്ലാ മിഷൻ കോർഡിനേറ്റർമാർ (ആകെ 14 ഒഴിവുകൾ), അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാർ (ആകെ 52 ഒഴിവുകൾ) തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നിശ്ചിത യോഗ്യതയുള്ള വനിതാ ജീവനക്കാർക്ക് മുൻഗണനയുണ്ട്. വിശദമായ വിജ്ഞാപനങ്ങൾ കുടുംബശ്രീയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ കരിയേഴ്‌സ് വിഭാഗത്തിൽ (www.kudumbashree.org/careers) ലഭ്യമാണ്.

Read More

അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ നിയമനം

അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ നിയമനം കോന്നി വാര്‍ത്ത ഡോട്ട് കോം : ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് ഡയറക്‌ട്രേറ്റിൽ നിലവിൽ ഒഴിവുള്ള ഏഴ് അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിഎ/ബിഎസ്സി/ബികോം ബിരുദവും ഏതെങ്കിലും സർക്കാർ പബ്ലിസിറ്റി സ്ഥാപനത്തിലോ പത്ര, ദൃശ്യ മാധ്യമങ്ങളുടേയോ വാർത്താ ഏജൻസിയുടേയോ എഡിറ്റോറിയൽ വിഭാഗത്തിലോ ഉള്ള രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഈ യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിലോ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് ജോലിക്ക് യോഗ്യരായ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കാൻ കഴിയാത്ത സാഹചര്യത്തിലോ, അംഗീകൃത സർവകലാശാലാ ബിരുദവും ജേണലിസത്തിൽ ഡിപ്ലോമയോ പി.ജി. ഡിപ്ലോമയോ ഉള്ളവരേയും അംഗീകൃത സർവകലാശാലയിൽനിന്നുള്ള ജേണലിസം, മാസ് കമ്യൂണിക്കേഷൻസ്, പബ്ലിക് റിലേഷൻസ്, ജേണലിസം കം വിഡിയോ പ്രൊഡക്ഷൻ ബിരുദമുള്ളവരേയും പരിഗണിക്കും. പ്രായപരിധി 20നും 40നും മധ്യേ. വിശദമായ ബയോഡേറ്റയും…

Read More

റാന്നി ഇ.സി.എച്ച്.എസ് പോളി ക്ലിനിക്കില്‍ ഡെന്റല്‍ ഹൈജിനിസ്റ്റ് ഒഴിവ്

  konnivartha.com : ഡെന്റല്‍ ഹൈജിനിസ്റ്റ്(റെജിമെന്റല്‍ സ്റ്റാഫ്) തസ്തികയില്‍ റാന്നി ഇ.സി.എച്ച്.എസ് പോളി ക്ലിനിക്കില്‍ ഒഴിവുണ്ട്. യോഗ്യത:- ഇഎസ്എം /സേവനമനുഷ്ഠിക്കുന്ന അല്ലെങ്കില്‍ വിരമിച്ച സൈനികരുടെ യോഗ്യതയുള്ള ആശ്രിതര്‍. വയസ് -2021 ജൂലൈ ഒന്നിന് 50 വയസ് കവിയരുത്. അപേക്ഷകര്‍ ഗവ. മെഡിക്കല്‍ ഓഫീസര്‍ /സിവില്‍ സര്‍ജന്‍നില്‍ നിന്നുള്ള ഓഫീസ് സീലോടു കൂടിയ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. ക്ലാസ് ഒന്ന് ഡിഎച്ച് /ഡിഎച്ച്ഒആര്‍എ കോഴ്സ് (സായുധ സേന) നേടിയിരിക്കണം / അംഗീകൃത ബോര്‍ഡ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്ന് സയന്‍സ് അല്ലെങ്കില്‍ തത്തുല്യമായ 10 + 2 പാസായിരിക്കണം. കൂടാതെ രണ്ടു വര്‍ഷം ഡിപ്ലോമ ഇന്‍ ഡെന്റല്‍ ഹൈജിനിസ്റ്റ് / ഡെന്റല്‍ മെക്കാനിക് കോഴ്‌സ് സെന്‍ട്രല്‍ /സ്റ്റേറ്റ് ഗവണ്‍മെന്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഡെന്റല്‍ ഹൈജിനിസ്റ്റായി കുറഞ്ഞതു രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. കേരളത്തില്‍ സ്ഥിരതാമസകാരാണെന്നു തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം.…

Read More

മെഡിക്കൽ കോളേജിൽ ഡാറ്റ മാനേജർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ഡാറ്റാമാനേജർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. പ്രായം 36 വയസ്സിൽ താഴെയായിരിക്കണം. ബിരുദവും ഡി.സി.എ യുമാണ് യോഗ്യത. തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മുൻഗണന. 12,000 രൂപയാണ് പ്രതിഫലം. ഒരു വർഷത്തേക്കാണ് നിയമനം. ജനനതീയതി, ജാതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ (മൊബൈൽ നമ്പർ) സഹിതം അപേക്ഷകൾ ജൂണ്‍ 30ന് വൈകുന്നേരം മൂന്ന് മണിക്ക് മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ നേരിട്ടോ നൽകണം.

Read More

അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍  നിയമനം

konnivartha.com : തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ നിലവില്‍ ഒഴിവുള്ള ഒരു അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.   അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബിഎ/ബിഎസ്‌സി/ബികോം ബിരുദവും ഏതെങ്കിലും സര്‍ക്കാര്‍ പബ്ലിസിറ്റി സ്ഥാപനത്തിലോ സ്വകാര്യ സ്ഥാപനത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിലോ പത്ര, ദൃശ്യ മാധ്യമങ്ങളുടേയോ വാര്‍ത്താ ഏജന്‍സിയുടേയോ എഡിറ്റോറിയല്‍ വിഭാഗത്തിലോ ഉള്ള രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഈ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ അഭാവത്തിലോ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് ടി ജോലിക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലോ, അംഗീകൃത സര്‍വകലാശാലാ ബിരുദവും ജേണലിസത്തില്‍ ഡിപ്ലോമയോ പി.ജി. ഡിപ്ലോമയോ ഉള്ളവരേയും അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ജേണലിസം, മാസ് കമ്യൂണിക്കേഷന്‍സ്, പബ്ലിക് റിലേഷന്‍സ്, ജേണലിസം കം വിഡിയോ പ്രൊഡക്ഷന്‍ ബിരുദമുള്ളവരേയും പരിഗണിക്കും. പ്രായപരിധി 20നും 40നും മധ്യേ.   വിശദമായ ബയോഡേറ്റയും പാസ്‌പോര്‍ട്ട് സൈസ്…

Read More

ഡോക്യുമെന്റേഷൻ അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് നിയമനം

ഡോക്യുമെന്റേഷൻ അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് കരാർ നിയമനം ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്‌കീമിൽ ഡോക്കുമെന്റേഷൻ അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേയ്ക്ക് ഒരു വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഓരോ ഒഴിവ് വീതമാണുള്ളത്. ഡോക്കുമെന്റേഷൻ അസിസ്റ്റന്റിന് ഡിഗ്രിയും എംഎസ് ഓഫീസ് പരിജ്ഞാനവും മലയാളത്തിലും ഇംഗ്ലീഷിലും ടൈപ്പിംഗിൽ പ്രാവീണ്യവും വേണം. പ്രായം 50 വയസ്സിൽ താഴെ. ശമ്പളം 14000 രൂപ പ്രതിമാസം. ഓഫീസ് അസിസ്റ്റന്റ്/ഡ്രൈവർ തസ്തികയിൽ പ്ലസ്ടു (തത്തുല്യം) പാസ്സായിരിക്കണം. കമ്പ്യൂട്ടർ പ്രാവീണ്യം, മോട്ടോർ ബൈക്ക്, ലൈറ്റ് മോട്ടോർ വെഹിക്കിൾ സാധുവായ ഡ്രൈവിംഗ് ലൈസൻസ് എന്നിവ വേണം. പ്രായം 25നും 35 നും മധ്യേ. ശമ്പളം 12000 രൂപ പ്രതിമാസം. പൂരിപ്പിച്ച അപേക്ഷയ്‌ക്കൊപ്പം വിശദമായ ബയോഡേറ്റ, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം ജൂലൈ ഏഴിന് വൈകിട്ട് അഞ്ചിന് മുൻപ് ലഭിക്കത്തക്കവിധം പ്രോഗ്രാം കോർഡിനേറ്റർ, എൻ.എസ്.എസ്…

Read More

ക്യാമ്പ് അസിസ്റ്റന്റ് ഒഴിവ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : തിരുവനന്തപുരം, ബാർട്ടൺ ഹില്ലിലുള്ള സർക്കാർ എഞ്ചിനിയറിംഗ് കോളേജിൽ പ്രവർത്തിക്കുന്ന കെ.ടി.യു മൂല്യ നിർണ്ണയ ക്യാമ്പിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു ക്യാമ്പ് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദം അഥവാ മൂന്ന് വർഷ ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവും യോഗ്യതയുള്ളവർ കോളേജ് വെബ്‌സൈറ്റ് ആയ www.gecbh.ac.in മുഖേനെ രജിസ്‌ടേഷൻ നടപടികൾ പൂർത്തിയാക്കി ജൂൺ 30 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് കോളേജിൽ ഹാജരാകണം. വിശദ വിവിങ്ങൾക്ക് :0471-2300484.

Read More

പത്തനംതിട്ട ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നഴ്‌സ് നിയമനം

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നഴ്‌സ് തസ്തികയില്‍ നിലവിലുള്ള താല്‍ക്കാലിക ഒഴിവുകളിലേക്ക് പ്രതിദിനം 780 രൂപ നിരക്കില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. ഉദ്യോഗാര്‍ത്ഥികള്‍ ആയുര്‍വേദ മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ നഴ്‌സിംഗ് കോഴ്‌സ് പാസായവരോ തത്തുല്യ യോഗ്യതയുള്ളവരോ 50 വയസില്‍ താഴെ പ്രായമുള്ളവരും ആയിരിക്കണം. യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം പത്തനംതിട്ട മേലേവെട്ടിപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഈ മാസം 29ന് ഉച്ചയ്ക്ക് രണ്ടിന് നടത്തുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0468 2324337.

Read More

സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ പത്തനംതിട്ട ജില്ലാ കോ ഓര്‍ഡിനേറ്റര്‍ നിയനം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാരുടെ 12 ഒഴിവുകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. യോഗ്യത: മാസ്റ്റര്‍ ഡിഗ്രി ഇന്‍ സോഷ്യല്‍ വര്‍ക്ക്/സോഷ്യാളജി/പബ്ലിക് ഹെല്‍ത്ത്. ഡിസബിലിറ്റി/ഹെല്‍ത്ത് സംബന്ധമായ പദ്ധതികളില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രായപരിധി 40 വയസ്. അപേക്ഷകള്‍ www.social securitymission.gov.in എന്ന വെബ്‌സൈറ്റില്‍ ജൂലൈ 14നകം ഓണ്‍ലൈനായി സബ്മിറ്റ് ചെയ്യണം. ഫോണ്‍: 0471 2348135,2341200.

Read More

പത്തനംതിട്ട ജില്ലയില്‍ പാലിയേറ്റീവ് നഴ്സ് നിയമനം

  konnivartha.com : ഭാരതീയ ചികിത്സാവകുപ്പും നാഷണല്‍ ആയുഷ് മിഷനുമായി ചേര്‍ന്ന് ജില്ലയില്‍ നടപ്പാക്കുന്ന ‘സ്നേഹധാര’ (ആയുര്‍വേദിക് പാലിയേറ്റീവ് കെയര്‍) പദ്ധതിയിലേക്ക് പാലിയേറ്റീവ് നഴ്സ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ പ്രതിമാസം 14,000 രൂപ നിരക്കില്‍ നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സര്‍ക്കാര്‍ അംഗീകൃത ജി.എന്‍.എം+ ബി.സി.സി.പി.എന്‍ യോഗ്യതയുള്ളവരായിരിക്കണം. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ആയതിന്റെ പകര്‍പ്പും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം മേലെവെട്ടിപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഈ മാസം 29 ന് രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്ക് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ -0468 2324337.

Read More