അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍: നിയമനം

അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍: കരാര്‍ നിയമനം പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അസിസ്റ്റന്‍ഡ് ഫോട്ടോഗ്രാഫര്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ 2022 മാര്‍ച്ച് 31 വരെയാണ് നിയമനം. അപേക്ഷകര്‍ പത്തനംതിട്ട ജില്ലയിലെ സ്ഥിര താമസക്കാര്‍ ആയിരിക്കണം. യോഗ്യത: പ്ലസ്ടു പാസായ ശേഷം ലഭിച്ച ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍സിവിടി/എസ്‌സിവിടി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഫോട്ടോ ജേണലിസത്തില്‍ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ്. ഫോട്ടോ എഡിറ്റിംഗില്‍ പരിജ്ഞാനം വേണം. പ്രായം 20നും 30നും മധ്യേ. സ്വന്തമായി ഡിജിറ്റല്‍ കാമറ ഉണ്ടായിരിക്കണം. വേതനം പ്രതിമാസം 15,000 രൂപ.  നിശ്ചിത യോഗ്യതയുള്ളവര്‍ അപേക്ഷ, ബയോ ഡേറ്റ എന്നിവ [email protected] ലേക്ക് ജൂലൈ 15ന് വൈകിട്ട് അഞ്ചിന് അകം അയയ്ക്കണം. ഫോണ്‍: 0468-2222657. അഭിമുഖത്തിന്റെയും പ്രായോഗിക പരീക്ഷയുടെയും തീയതി പിന്നീട് അറിയിക്കും. അഭിമുഖത്തിന് ഹാജരാകുമ്പോള്‍ ക്യാമറ, യോഗ്യതാ രേഖകളുടെ അസലും പകര്‍പ്പും, ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് വ്യക്തമാക്കുന്ന പ്രദേശത്തെ പോലീസ് എസ്.എച്ച്.ഒയുടെ…

Read More

ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കൊല്ലം ജില്ലയിലെ ഹോമിയോപ്പതി സ്ഥാപനങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ 23 രാവിലെ 10 ന് തേവള്ളി ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടത്തും. എന്‍.സി.പി/സി.സി.പി യോഗ്യതയുള്ളവര്‍ക്ക് ആഭിമുഖത്തില്‍ പങ്കെടുക്കാം. പ്രായ പരിധി 50 വയസ്. താല്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന  അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം അഭിമുഖ ത്തിന് ഹാജരാകണമെന്ന് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-04742797220.

Read More

ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടപദി അടിയന്തര വൃത്തിയിലേക്ക് താൽകാലിക നിയമനം

  ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടപദി അടിയന്തര വൃത്തിയിലേക്ക് താൽകാലിക നിയമനം നടത്തുന്നു. ജൂലൈ 12ന് രാവിലെ 10 മണിക്ക് ഗുരുവായൂർ ദേവസ്വം ഓഫീസിൽ വെച്ചാണ് അഭിമുഖം. അപേക്ഷകർ 2021 ജനുവരി ഒന്നിന് 20നും 36നും മധ്യേ പ്രായമുള്ളവരും മലയാളം എഴുതുവാനും വായിക്കുവാനും അറിയുന്നവരുമായിരിക്കണം.   ഇതേ മേഖലയിൽ അഞ്ച് വർഷത്തെ പ്രവർത്തി പരിചയമുള്ളവർ ബന്ധപ്പെട്ട അസ്സൽ രേഖകൾ, ബയോഡാറ്റ, തിരിച്ചറിയൽരേഖ എന്നിവയും ഇവയുടെ പകർപ്പും സഹിതം ജൂലൈ 12ന് ഗുരുവായൂർ ദേവസ്വം ഓഫീസിൽ എത്തിച്ചേരണം.

Read More

കേരള വന ഗവേഷണ സ്ഥാപനത്തിൽ താൽക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

    കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയിലേയ്ക്ക് ഒരു സീനിയർ കൺസൾട്ടൻ്റിൻ്റേയും ഒരു പ്രൊജക്ട് ഫെല്ലോയുടെയും താൽക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ‘എസ്റ്റാബ്ലിഷ്മെൻറ് ഓഫ് മെഡിസിനൽ പ്ലാൻ്റ് സീഡ് കം സീഡ് മ്യൂസിയം അറ്റ് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റ്യൂട്ട്, പീച്ചി തൃശൂർ, കേരള എന്ന ഗവേഷണപദ്ധതിയുടെ ഭാഗമായാണ് അപേക്ഷ ക്ഷണിച്ചത്.   ഒരു വർഷത്തേയ്ക്കായി ക്ഷണിച്ചിട്ടുള്ള അപേക്ഷയിൽ സീനിയർ കൺസൾട്ടെൻ്റ് തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് ഫോറസ്ട്രി/ബോട്ടണി വിഷയങ്ങളിൽ പിഎച്ച്ഡി യോഗത്യ ഉള്ളവരായിരിക്കണം. സീഡ് ടെക്നോളജി/ സീഡ് ഹാൻ്റ്ലിംഗ് ടെക്നിക്/ അംഗീകൃത നഴ്സറിയിൽ നിന്നും ലഭിച്ച പരിശീലനം എന്നിവയിൽ 15 വർഷത്തെ റിസർച്ച് എക്സ്പീരിയൻസ് അഭിലഷണീയം. 65 വയസ്സിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം. 35,000 രൂപയാണ് പ്രതിമാസ ശമ്പളം. പ്രോജക്ട് ഫെല്ലോയുടെ തസ്തികയിൽ ബോട്ടണിയിൽ ബിരുദാനന്തര ബിരുധമാണ് യോഗ്യത. കംമ്പ്യൂട്ടർ/മെഡിക്കൽ പ്ലാൻ്റിലെ…

Read More

പത്തനംതിട്ട മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ അപ്രന്റീസ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസിലേക്ക് കൊമേഴ്സ്യല്‍ അപ്രന്റീസുകളെ തെരഞ്ഞെടുക്കും. യോഗ്യത: ബിരുദം. ഗവ. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുളള പിജിഡിസിഎ/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ/തത്തുല്യം. മലയാളം കമ്പ്യൂട്ടിംഗില്‍ പ്രാവീണ്യം. പ്രായപരിധി- 26 വയസ് കവിയരുത്. സ്‌റ്റൈപന്‍ഡ് – 9000. താത്പര്യമുളളവര്‍ അപേക്ഷയോടൊപ്പം ബയോഡേറ്റയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഈ മാസം 28 ന് രാവിലെ 11 ന് ഓഫീസില്‍ ഹാജരാകണം. വിലാസം: ജില്ലാ പരിസ്ഥിതി എഞ്ചിനീയര്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസ്, കെ.കെ നായര്‍ റോഡ്, പത്തനംതിട്ട. ഫോണ്‍ : 0468 2223983, 9447975728.

Read More

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് നിയമനം

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് ഒരു കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിനെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 30-45 വയസ്സ് . യോഗ്യത – പ്ലസ്ടു, മലയാളം ടൈപ്പിംഗ് & വേര്‍ഡ് പ്രൊസസിംഗ്, ഇംഗ്ലീഷ് ടൈപ്പിംഗ് & വേര്‍ഡ് പ്രൊസസിംഗ്, ഷോര്‍ട്ട് ഹാന്‍ഡ് (മലയാളം, ഇംഗ്ലീഷ്), സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്തുള്ള മുന്‍പരിചയം. അപേക്ഷകര്‍ ഈ മാസം 16ന് വൈകിട്ട് നാലിനകം യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ സഹിതം വിശദമായ ബയോഡേറ്റ സെക്രട്ടറി, ജില്ലാ പഞ്ചായത്ത്, പത്തനംതിട്ട-689645 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അതിനുശേഷം നേരിട്ടോ തപാലിലോ ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു.

Read More

ഫാർമസി ഇൻസ്‌പെക്ടർമാരെ നിയമിക്കുന്നു

കേരളത്തിലെ 14 ജില്ലകളിലേക്ക് സംസ്ഥാന ഫാർമസി കൗൺസിൽ ഫാർമസി ഇൻസ്‌പെക്ടർമാരുടെ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതകൾ: ഫാർമസിയിൽ ബിരുദം അല്ലെങ്കിൽ ഫാർമസിയിൽ ഡിപ്ലോമ കൂടാതെ ഏതെങ്കിലും വിഷയത്തിൽ ബിരുദം, കേരള സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ, നിലവിൽ സർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഫാർമസിയിൽ ബിരുദമുള്ളവർക്ക് അഞ്ച് വർഷവും, ഫാർമസിയിൽ ഡിപ്ലോമയും ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഉള്ളവർക്ക് ഏഴ് വർഷവും പ്രവൃത്തി പരിചയവും വേണം. യോഗ്യത ഉള്ളവരുടെ അപേക്ഷകൾ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകളോടു കൂടി ജൂലൈ 23 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ലഭിക്കണം. അപേക്ഷാ ഫാറം ഫാർമസി കൗൺസിൽ വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷിക്കേണ്ട വിലാസം: പ്രസിഡന്റ്, കേരള സംസ്ഥാന ഫാർമസി കൗൺസിൽ, പബ്ലിക് ഹെൽത്ത് ലാബ് കോമ്പൗണ്ട്, വഞ്ചിയൂർ. പി.ഒ., തിരുവനന്തപുരം-695 035. വെബ്‌സൈറ്റ്: www.kspconline.in. ഇ-മെയിൽ: [email protected].

Read More

റാന്നി ഇസിഎച്ച്എസ് പോളി ക്ലിനിക്കില്‍ ഡെന്റല്‍ ഹൈജീനിസ്റ്റ് ഒഴിവ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നി ഇസിഎച്ച്എസ് പോളി ക്ലിനിക്കില്‍ ഡെന്റല്‍ ഹൈജീനിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 വയസ് കഴിയാത്ത യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ ജൂലൈ 15ന് മുന്‍പ് തപാല്‍/ ഇമെയില്‍([email protected]) മുഖേന സമര്‍പ്പിക്കണം. ഫോണ്‍: 04735229991.

Read More

ആയുർവേദ കോളേജിൽ അധ്യാപക നിയമനം

ആയുർവേദ കോളേജിൽ അധ്യാപക നിയമനം കോന്നി വാര്‍ത്ത ഡോട്ട് കോം : കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജിലെ ശല്യതന്ത്ര, രസശാസ്ത്ര & ഭൈഷജ്യകൽപ്പന, കൗമാരഭൃത്യ വകുപ്പുകളിൽ ഒഴിവുള്ള അദ്ധ്യാപക തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസ്സർമാരുടെ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാർത്ഥികൾ ജനന തീയ്യതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും, ബയോഡാറ്റയും സഹിതം കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 57,525/- രൂപ സമാഹ്യത വേതനമായി ലഭിക്കും. നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും. ശല്യതന്ത്ര വകുപ്പിലേക്ക് ഏഴിന് രാവിലെ…

Read More

സീനിയര്‍ അനലിസ്റ്റ് നിയമനം

സീനിയര്‍ അനലിസ്റ്റ് നിയമനം konnivartha.com: കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് (സി.എഫ്.ആര്‍.ഡി) എന്ന സ്ഥാപനത്തിന്റെ കീഴിലുള്ള ഫുഡ് ക്വാളിറ്റി മോണിട്ടറിംഗ് ലബോറട്ടറിയുടെ കെമിക്കല്‍ വിഭാഗത്തിലേക്ക് സീനിയര്‍ അനലിസ്റ്റിനെ 25000 രൂപ മാസ വേതനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 50% മാര്‍ക്കില്‍ കുറയാത്ത മാര്‍ക്കോടെ കെമിസ്ട്രി/ ബയോകെമിസ്ട്രി വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ഫുഡ് അനാലിസിസ് ലബോറട്ടറിയില്‍ അനലിസ്റ്റായി മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും എന്‍.എ.ബി.എല്‍ അക്രഡിറ്റേഷനുള്ള ലാബിലെ പ്രവൃത്തിപരിചയം അഭികാമ്യം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം14. 2021 ജനുവരി 21 ലെ നോട്ടിഫിക്കേഷന്‍ പ്രകാരം അപേക്ഷിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനും www.supplycokerala.com സന്ദര്‍ശിക്കുക.

Read More