ഡോക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട പള്ളിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടര്‍ (എം.ബി.ബി.എസ് ആന്‍ഡ് ടി.സി.എം.സി രജിസ്ട്രേഷന്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവര്‍ ഈ മാസം 29 ന് മുന്‍പായി അപേക്ഷകള്‍ പള്ളിക്കല്‍ കുടുംബാരോഗ്യ കേന്ദ്രം ഓഫീസില്‍ നല്‍കണം. ഫോണ്‍: 04734 289890
Read Moreവിഭാഗം: konni vartha Job Portal
Job Opportunity in Online News Portal
Leading online news portals require the following employees on a monthly salary basis Website News Editor, Sub Editor, Copy Editor, Advertising Section Manager Post 1: Website News Editor 2: Website sub-editor 3: Website Content Editor (Must be able to speak and write English and Malayalam) 4 : Copy Editor (English, Malayalam) 5 : Program Presenters 6 : Advertising Section Manager Educational Qualification and Ability according to the post Send complete CV email: hr @ [email protected]
Read Moreസ്വകാര്യ ഇന്‍വെസ്റ്റിഗേറ്റര്‍മാരെ നിയമിക്കുന്നു
കേരള സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പില്‍ എം.എ.സി.റ്റി ക്ലെയിം സംബന്ധിച്ച അന്വേഷണങ്ങള്‍ക്കും രേഖകള്‍ ശേഖരിക്കുന്നതിനുമുള്ള സ്വകാര്യ ഇന്‍വെസ്റ്റിഗേറ്റര്‍മാരെ നിശ്ചിത പേയ്മെന്റ് വ്യവസ്ഥയില്‍ ജില്ലാ അടിസ്ഥാനത്തില്‍ നിയമിക്കുവാന്‍ തീരുമാനിച്ചു. ആയതിലേക്കുള്ള പാനല്‍ തയ്യാറാക്കുന്നതിനായി പ്രൈവറ്റ് ഇന്‍വെസ്റ്റിഗേറ്റര്‍മാരായി പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുള്ളവരും മുന്‍കാലങ്ങളില്‍ പ്രവര്‍ത്തിപരിചയമുള്ളവരും ബയോഡേറ്റയും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തന മേഖല എന്നിവ കാണിച്ചുകൊണ്ടുള്ള അപേക്ഷ 15 ദിവസത്തിനകം വകുപ്പില്‍ ഹാജരാക്കേണ്ടതാണെന്ന് സംസ്ഥാന ഇന്‍ഷ്വറന്‍സ് ഡയറക്ടര്‍ അറിയിക്കുന്നു. വിലാസം- ഇന്‍ഷ്വറന്‍സ് ഡയറക്ടര്‍, ട്രാന്‍സ് ടവേഴ്സ്, വഴുതക്കാട്, തിരുവനന്തപുരം – 695 014, ഫോണ്‍ – 0471-2330096, email – [email protected]
Read Moreകാർഡിയാക് അനസ്തറ്റിക്സ്, തിയറ്റർ നഴ്സ്, പെർഫ്യൂഷനിസ്റ്റ് ഒഴിവ്
കാർഡിയാക് അനസ്തറ്റിക്സ്, തിയറ്റർ നഴ്സ്, പെർഫ്യൂഷനിസ്റ്റ് ഒഴിവ് konnivartha.com : തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ കർഡിയാക് അനസ്തറ്റിസ്റ്റ്, തിയറ്റർ നഴ്സ്, പെർഫ്യൂഷനിസ്റ്റ് എന്നീ തസ്തകകളിലേക്ക് ഹൃദ്യം പദ്ധതി വഴി നിയമനം നടത്തുന്നു. കാർഡിയാക് അനസ്തറ്റിസ്റ്റ്:- യോഗ്യത: ഡി.എം കാർഡിയാക് അനസ്തേഷ്യ. യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി.ഡി.സി.സി (കാർഡിയാക് അനസ്തേഷ്യ) ഉള്ളവരെയും പരിഗണിക്കും. തിയറ്റർ നഴ്സ്:- ബി.എസ്സി/ജി.എൻ.എം (നഴ്സിംഗ്) കൂടാതെ ശ്രീചിത്ര പോലുള്ള സ്ഥാപനങ്ങളിൽ പീഡിയാക് കാർഡിയാക് സർജറി ഓപ്പറേഷൻ തിയറ്ററിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടാകണം. ഈ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും. പെർഫ്യൂഷനിസ്റ്റ്:- ബി.എസ്സി പെർഫ്യൂഷൻ ടെക്നോളജി/പി.ജി ഡിപ്ലോമ/ ഡിപ്ലോമ (ക്ലിനിക്കൽ പെർഫ്യൂഷൻ), ശ്രീചിത്ര പോലുള്ള സ്ഥാപനങ്ങളിൽ നിന്നും പീഡിയാട്രിക് കാർഡിയാക് സർജറി ഓപ്പറേഷൻ തിയറ്ററിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി…
Read Moreആര്‍മി പൊതുപ്രവേശന പരീക്ഷ ജൂലൈ 25 ന്
ആര്‍മി പൊതുപ്രവേശന പരീക്ഷ ജൂലൈ 25 ന് കോന്നി വാര്‍ത്ത ഡോട്ട് കോം : ആര്‍മി റിക്രൂട്ടിംഗ് ഓഫീസ് നടത്തുന്ന പൊതുപ്രവേശന പരീക്ഷ ജൂലൈ 25ന് നടക്കും. തിരുവനന്തപുരം പാങ്ങോട് മിലിറ്ററി സ്റ്റേഷനിലെ കൊളച്ചല്‍ സ്റ്റേഡിയമാണ് പരീക്ഷാ കേന്ദ്രം. 2021 ഏപ്രില്‍ 25ന് നടത്താനിരുന്ന പരീക്ഷയാണ് ഇപ്പോള്‍ നടത്തുന്നത്. ഉദ്യോഗാര്‍ഥികള്‍ അഡ്മിഷന് കാര്‍ഡ് സഹിതം ജൂലൈ 25ന് പുലര്‍ച്ചെ നാലിന് പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകണം. ബ്ലാക്ക് ബോള്‍ പെന്‍, ക്ലിപ്ബോര്‍ഡ് എന്നിവ കരുതണം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജിയര്‍ ടെക്ക്നിക്കല്‍/ സോള്‍ജിയര്‍ ടെക്ക്നിക്കല്‍ നഴ്സിംഗ് അസിസ്റ്റന്‍ഡ്/ എന്‍എ വെറ്ററിനറി, സോള്‍ജിയര്‍ ക്ലര്‍ക്ക്/ സ്റ്റോര്‍ കീപ്പര്‍ ടെക്ക്നിക്കല്‍/ ഇന്‍വെന്ററി മാനേജ്മെന്റ്, സോള്‍ജിയര്‍ ട്രേഡ്സ്മെന്‍(10), സോള്‍ജിയര്‍ ട്രേഡ്സ്മെന്‍(8) എന്നീ വിഭാഗങ്ങളിലേക്കാണ് പരീക്ഷ നടക്കുന്നത്. ഫോണ്‍: 0471 – 2351762
Read Moreസ്റ്റാഫ് നഴ്സ്
സ്റ്റാഫ് നഴ്സ് കൊല്ലം കുണ്ടറ താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സ് തസ്തികയില്‍ നിയമനം നടത്തും. ജനറല്‍ നഴ്സിംഗ് ആന്റ് മിഡ് വൈഫറി/ ബി.എസ്. സി നഴ്സിങ്, കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 23. ഫോണ്‍-0474-2526949.
Read Moreസീനിയർ റസിഡന്റ് കരാർ നിയമനം
സീനിയർ റസിഡന്റ് കരാർ നിയമനം konnivartha.com : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ സീനിയർ റെസിഡന്റിന്റെ നാല് ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എമർജൻസി മെഡിസിൻ വിഭാഗത്തിലുള്ള പി.ജി ആണ് യോഗ്യത. ഇവരുടെ അഭാവത്തിൽ മെഡിസിൻ/ ജനറൽ സർജറി/ പൾമണറി മെഡിസിൻ/അനസ്തേഷ്യ/ ഓർത്തോപീഡിക്സ് വിഭാഗത്തിൽ പി.ജി. ഉള്ളവരെയും പരിഗണിക്കും. റ്റി.സി.എം.സി രജിസ്ട്രേഷൻ വേണം. 70,000 രൂപയാണ് പ്രതിമാസ വേതനം. ഒരു വർഷമാണ് കരാർ കാലാവധി. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ 22ന് വൈകുന്നേരം അഞ്ച് മണിക്കു മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ലഭിക്കണം.
Read Moreദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് നിയമനം
konnivartha.com : ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിർള പബ്ലിക് സ്കൂളിലെ ഒഴിവുകളിലേക്ക് നോർക്ക റൂട്സ് വഴി നിയമനം. അധ്യാപക അനധ്യാപക ഒഴിവുകളിലേക്ക് പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. 70,000 ത്തിനും 89,000 രൂപയ്ക്കിടയിൽ അടിസ്ഥാന ശമ്പളം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.norkaroots.org സന്ദർശിക്കുക. അവസാന തീയതി ജൂലൈ 22. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പരായ 1800 425 3939 ൽ ബന്ധപ്പെടുക.
Read Moreആയുര്‍വേദ ആശുപത്രിയില്‍ താത്കാലിക നിയമനം
ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രി (അനക്സ്) പാറേമാവില്‍ ആശുപത്രി വികസന സമിതി മുഖേന താഴേ പറയുന്ന തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ പരമാവധി 179 ദിവസത്തേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യരായ അപേക്ഷകര്‍ ജൂലൈ 15 ന് ഉച്ചക്ക് 2 മണിക്ക് മുന്‍പായി അപേക്ഷയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ [email protected] എന്ന ഇ മെയിലില്‍ അപേക്ഷിക്കണം. സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. സമീപ പ്രദേശത്തുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് അനുവദിച്ചിട്ടുള്ള സമയത്തിന് 30 മിനിറ്റ് മുന്‍പ് മാത്രമേ ഓഫീസ് പരിസരത്ത് പ്രവേശിക്കുവാന്‍ അനുമതിയുള്ളു. കൊവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇന്റര്‍ വ്യൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862232420 എന്ന നമ്പറില്‍ ബന്ധപ്പെടാം. ഇന്റര്‍ വ്യൂ സമയ ക്രമം തസ്തിക – യോഗ്യത- തീയതി – സമയം 1) ഫീമെയില്‍ തെറാപ്പിസ്റ്റ്…
Read Moreഅസി.പ്രോഗ്രാം കോഓർഡിനേറ്റർ: അപേക്ഷ ക്ഷണിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിൽ അസിസ്റ്റന്റ് പ്രോഗ്രാം കോർഡിനേറ്റർ തസ്തികയിലെ താത്കാലിക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അതത് ജില്ലകളിൽ താമസിക്കുന്നവരായിരിക്കണം. വിശദവിവരങ്ങൾ www.keralabiodiversity.org യിൽ ലഭ്യമാണ്. അവസാന തീയതി: ജൂലൈ 19. ഫോൺ:0471-2724740.
Read More