കോന്നി വാര്‍ത്ത ഡോട്ട് കോം : 2021-22 സാമ്പത്തിക വര്‍ഷം പത്തനംതിട്ട ജില്ലയിലെ പട്ടിക വര്‍ഗ യുവതീ യുവാക്കള്‍ക്ക് ക്ലറിക്കല്‍ തസ്തികയില്‍ പരിശീലനം നല്‍കുന്നതിന് ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളായി തെരഞ്ഞെടുക്കുന്നതിന് പട്ടികവര്‍ഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്തനംതിട്ട ജില്ലയിലെ സ്ഥിരതാമസക്കാരും എസ്.എസ്.എല്‍.സി പാസായവരുമായിരിക്കണം. 01.01.2021 ല്‍ 18 വയസ് പൂര്‍ത്തിയായവരും 35 വയസ് കവിയാത്തവരുമായിരിക്കണം. ബിരുദധാരികള്‍ക്ക് 5 മാര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും. ഉദ്യോഗാര്‍ഥികളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുളള കോവിഡ് 19 മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു നടത്തുന്ന എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പരിശീലനത്തിന് തെരഞ്ഞെടുക്കുന്നത്. അപേക്ഷാ ഫോം റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്, റാന്നി ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍,…
Read Moreവിഭാഗം: konni vartha Job Portal
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ/ കമ്പ്യൂട്ടർ പ്രോഗ്രാമർ
കോന്നി വാര്‍ത്ത ഡോട്ട് കോം : ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ/ കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത എം.ടെക്/എം.ഇ/ബി.ടെക്/ബി.ഇ/എം.സി.എ/എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് കൂടാതെ നെറ്റ് വർക്കിംഗ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിംഗ്/ നെറ്റ് വർക്കിംഗ്/ വെബ് ഡിസൈനിംഗ് മേഖലയിൽ മൂന്നു വർഷത്തെ പ്രവർത്തിപരിചയം അഭിലഷണീയം. കൂടുതൽ വിവരങ്ങൾക്ക് www.fisheries.kerala.gov.in. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 6.
Read Moreവെച്ചൂച്ചിറ ഗവ.പോളിടെക്നിക് കോളേജ്; ഗസ്റ്റ് അധ്യാപക നിയമനം
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കെമസ്ട്രി തസ്തികയിലേക്കു ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രിയും, പി.എച്ച്.ഡി/നെറ്റ് ആണ് യോഗ്യത. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റാ, മാര്‍ക്ക് ലിസ്റ്റ്, പത്താംതരം/തത്തുല്യം, ഡിഗ്രി/പി.ജി എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഈ മാസം 10 ന് രാവിലെ 10.30 ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളേജ് ഓഫീസില്‍ നടത്തുന്ന ടെസ്റ്റ്/ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04735 266671
Read Moreകമ്പ്യൂട്ടർ പരിജ്ഞാനമുള്ള സ്റ്റാഫിനെ കോന്നിയില്‍ ആവശ്യമുണ്ട്
കമ്പ്യൂട്ടർ പരിജ്ഞാനമുള്ള സ്റ്റാഫിനെ ആവശ്യമുണ്ട് കോന്നി വാര്‍ത്ത ജോബ് പോര്‍ട്ടല്‍ : കോന്നിയിൽ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പൊതുജനസേവാകേന്ദ്രത്തിലേക്ക് കമ്പ്യൂട്ടർ പരിജ്ഞാനമുള്ള സ്റ്റാഫിനെ ഉടന്‍ ആവശ്യമുണ്ട്, ജനസേവന കേന്ദ്രങ്ങളിൽ ജോലി ചെയ്തിട്ടുള്ളവര്‍ക്ക് മുൻഗണന contact: 9846916701
Read Moreകുടുംബശ്രീ-ജലജീവന്‍ പദ്ധതി: ടീം ലീഡര്‍, കമ്മ്യൂണിറ്റി എഞ്ചിനീയര്‍, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ ഒഴിവുകള്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : ജലജീവന്‍ പദ്ധതി പ്രകാരം ടാപ്പുകളിലൂടെ ശുദ്ധജല വിതരണം മുഴുവന്‍ ഗ്രാമീണ ഭവനങ്ങളിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതിയുടെ ഐ.എസ്.എ ജോലികള്‍ പഞ്ചായത്ത് തലത്തില്‍ നടപ്പിലാക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ ടീം ലീഡര്‍, കമ്മ്യൂണിറ്റി എഞ്ചിനീയര്‍, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ എന്നിവരെ തിരഞ്ഞെടുക്കുന്നതിന് ക്ഷണിച്ച അപേക്ഷയില്‍ മതിയായ പരിചയമുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ വീണ്ടും അപേക്ഷ ക്ഷണിച്ചു. പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗങ്ങള്‍ക്കോ കുടംബശ്രീ കുടുംബാംഗങ്ങള്‍ക്കോ അപേക്ഷിക്കാം. അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. പ്രായ പരിധി 01.01.2021 ന് 20 വയസ് പൂര്‍ത്തിയായവരും 40 വയസ് കവിയാത്തവരും ആയിരിക്കണം. ഒഴിവുള്ള പഞ്ചായത്തുകള്‍ ആറന്‍മുള, അരുവാപ്പുലം, അയിരൂര്‍, ചെന്നീര്‍ക്കര, ഇരവിപേരൂര്‍, കടപ്ര, കവിയൂര്‍, കോയിപ്രം, കോന്നി, കുളനട, മലയാലപ്പുഴ, മെഴുവേലി, മൈലപ്ര, നാരങ്ങാനം, റാന്നി പെരിങ്ങര, പ്രമാടം, തണ്ണിത്തോട്, തുമ്പമണ്‍, വള്ളിക്കോട് , പന്തളം തെക്കേക്കര…
Read Moreജൂനിയർ ലാബ് അസിസ്റ്റന്റ് നിയമനം
ജൂനിയർ ലാബ് അസിസ്റ്റന്റ് നിയമനം തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 36 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. സയൻസ് വിഷയത്തിൽ പ്ലസ് ടു പാസായിരിക്കണം. ക്ലിനിക്കൽ ലബോറട്ടറിയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മുൻഗണന. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ (മൊബൈൽ നമ്പർ) സഹിതം അപേക്ഷകൾ സെപ്റ്റംബർ 8ന് വൈകുന്നേരം മൂന്ന് മണിക്ക് മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ നേരിട്ടോ നൽകണം. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂ നടത്തും. ഇന്റർവ്യൂവിന് യോഗ്യരായവർക്ക് മെമ്മോ അയയ്ക്കും.
Read Moreകിർടാഡ്‌സിൽ വിവിധ തസ്തികകളിൽ നിയമനം
കിർടാഡ്‌സിൽ വിവിധ തസ്തികകളിൽ നിയമനം konnivartha job portal: കോഴിക്കോട് ആസ്ഥാനമായ കിർടാഡ്‌സിൽ വിവിധ പദ്ധതികളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. റിസർച്ച് അസോസിയേറ്റ്, ഫീൽഡ് ഇൻവസ്റ്റിഗേറ്റർ, പ്രോജക്ട് ഫെല്ലോ, മ്യൂസിയം അസോസിയേറ്റ്, മ്യൂസിയം റിസർച്ച് അസോസിയേറ്റ്, റിസർച്ച് ഫെല്ലോ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, റിസർച്ച് അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് നിയമനം. അപേക്ഷകൾ സെപ്റ്റംബർ 20ന് വൈകിട്ട് അഞ്ചിനകം ഡയറക്ടർ, ഡയറക്‌ട്രേറ്റ് ഓഫ് കിർടാഡ്‌സ്, ചെവായൂർ പി.ഒ, കോഴിക്കോട് 673017 എന്ന വിലാസത്തിൽ ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ലഭിക്കണം. അപേക്ഷാ കവറിന് പുറത്ത് തസ്തിക രേഖപ്പെടുത്തണം. ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷകൾ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: 0495-2356805.
Read More2021 ജൂലൈയിൽ യുപിഎസ്‌സി അന്തിമമാക്കിയ റിക്രൂട്ട്‌മെന്റ് ഫലങ്ങൾ
കോന്നി വാര്‍ത്ത ഡോട്ട് കോം : ഇനിപ്പറയുന്ന നിയമന ഫലങ്ങൾ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2021 ജൂലൈ മാസത്തിൽ അന്തിമമാക്കി. ശുപാർശ ചെയ്യപ്പെട്ട പരീക്ഷാര്‍ഥികളെ തപാൽ മുഖേന നേരിട്ട് അറിയിച്ചിട്ടുണ്ട്. മുഴുവൻ പട്ടിക കാണുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://static.pib.gov.in/WriteReadData/specificdocs/documents/2021/aug/doc202182711.pdf
Read Moreആംബുലന്‍സ് ഡ്രൈവറുടെ ഒഴിവ്
ആംബുലന്‍സ് ഡ്രൈവറുടെ ഒഴിവ് കോന്നി വാര്‍ത്ത ഡോട്ട് കോം : വടശേരിക്കര ഗ്രാമ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന മാരുതി ഓമ്‌നി ആംബുലന്‍സിന്റെ ഡ്രൈവറുടെ ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്റ്റംബര്‍ ഒന്‍പതിന് വൈകിട്ട് അഞ്ചിന് മുന്‍പായി നേരിട്ടോ മെയില്‍ മുഖേനയോ കുടുബാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കണം. യോഗ്യത – എട്ടാം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തീകരിക്കണം, ലൈറ്റ് മോട്ടോര്‍ വഹിക്കിള്‍/ഹെവി ലൈസന്‍സ്, കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. വടശേരിക്കര ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍: വിദ്യാഭാസ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ഡ്രൈവിംഗ് ലൈസന്‍സിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്. ഫോണ്‍ നമ്പര്‍: 04735 – 251773, ഇമെയില്‍ [email protected].
Read Moreനഴ്‌സിംഗ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍ തസ്തികയിലേക്ക് അഭിമുഖം
അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നഴ്‌സിംഗ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍ തസ്തികയിലേക്ക് 90 ദിവസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഈ തസ്തികയില്‍ നിയമനം ആഗ്രഹിക്കുന്നവര്‍ ഏഴാം ക്ലാസ് പാസായവരും, 50 വയസില്‍ താഴെ പ്രായം ഉള്ളവരും, പൂര്‍ണ ആരോഗ്യമുള്ളവരും പത്തനംതിട്ട ജില്ലക്കാരും ആയിരിക്കണം. രേഖകള്‍ സഹിതം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സെപ്റ്റംബര്‍ ഒന്നിന് രാവിലെ 11 ന് നടത്തുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണമെന്ന് പത്തനംതിട്ട ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍:04735 231900.
Read More