വനിതാ ഹോംഗാര്‍ഡ് ഒഴിവ്

  konnivartha.com : എറണാകുളം ജില്ലയില്‍ വനിതാ ഹോം ഗാര്‍ഡുകളുടെ ഒഴിവുകള്‍ നികത്തുന്നതിന്റെ ഭാഗമായി യോഗ്യത പരിശോധനയും കായികക്ഷമത പരീക്ഷയും നടക്കും. പങ്കെടുക്കുവാന്‍ താത്പര്യമുള്ള വനിതകള്‍ ഒക്ടോബര്‍ 10 ന് മുന്‍പായി എറണാകുളം ജില്ലാ ഫയര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ആര്‍മി, നേവി, എയര്‍ ഫോഴ്‌സ്, പാരാമിലിട്ടറി തുടങ്ങിയ സൈനിക അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, ഫോറസ്റ്റ്, എക്സൈസ്, ജയില്‍ മുതലായ സംസ്ഥാന യൂണിഫോം സര്‍വീസുകളില്‍ നിന്നും റിട്ടയര്‍ ചെയ്ത 35 നും 58 വയസിനുമിടയില്‍ പ്രായമുള്ള പത്താംക്ലാസ് പാസായ വനിതകള്‍ക്ക് അപേക്ഷിക്കാം. 10-ാം ക്ലാസ് പാസായവരുടെ അഭാവത്തില്‍ ഏഴാം ക്ലാസ് യോഗ്യതയുള്ളവരേയും പരിഗണിക്കും. ഏതെങ്കിലും സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയുള്ളവര്‍ അപേക്ഷിക്കാന്‍ യോഗ്യരല്ല. ഹോം ഗാര്‍ഡ്‌സില്‍ അംഗമായി ചേരാന്‍ കായികക്ഷമത ശാരീരിക ക്ഷമത ടെസ്റ്റുകള്‍ വിജയിക്കണം. പ്രതിദിനം 780 രൂപ വേതനം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍,…

Read More

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

തിരുവനന്തപുരം സി.ഇ.ടി.യിൽ (കോളേജ് ഓഫ് എൻജിനിയറിങ് തിരുവനന്തപുരം) കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ് വിഭാഗത്തിൽ അഡ്‌ഹോക് അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളുണ്ട്.  കമ്പ്യൂട്ടർ സയൻസ്/ ഇൻഫൊർമേഷൻ ടെക്‌നോളജിയിൽ ബി-ടെക്, എം-ടെക് ബിരുദം ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.   എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.  താത്പര്യമുള്ളവർ 22ന് മുമ്പ് കോളേജ് വെബ്‌സൈറ്റിലെ ലിങ്ക് വഴിയോ http:forms.gle/11aNLoNAnw9zecAx7 വഴിയോ ഓൺലൈൻ അപേക്ഷ നൽകി, ആവശ്യമായ രേഖകൾ സഹിതം 23ന് സി.ഇ.ടി.യിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ നടക്കുന്ന എഴുത്തു പരീക്ഷ/ അഭിമുഖത്തിന് ഹാജരാകണം.  കൂടുതൽ വിവരങ്ങൾക്ക് 0471-2515564.

Read More

ജൂനിയർ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ

ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സ്പാർക്ക് പി.എം.യു വിൽ ജൂനിയർ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത, നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.info.spark.gov.in ല്‍ ലഭ്യമാണ്

Read More

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തൊഴിലവസരം

  konni vartha.com : പത്തനംതിട്ട ജില്ലയിലെ കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റസിഡന്റ്മാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഈ മാസം 16 ന് രാവിലെ 10.30 ന് കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടക്കും. താല്പര്യമുളള എം.ബി.ബി.എസ് ബിരുദധാരികള്‍ അവരുടെ എം.ബി.ബി.എസ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കേറ്റുകളും പകര്‍പ്പുകളും തിരിച്ചറിയല്‍ കാര്‍ഡും സഹിതം വാക്ക്-ഇന്‍ ഇന്റര്‍വ്യൂ ന് ഹാജരാകണം. രജിസ്ട്രേഷന്‍ അന്നേ ദിവസം രാവിലെ 9 മുതല്‍ 10 വരെ മാത്രമായിരിക്കും. പ്രവര്‍ത്തി പരിചയം ഉളളവര്‍ക്കും പത്തനംതിട്ട ജില്ലയിലുളളവര്‍ക്കും മുന്‍ഗണന.

Read More

സൈക്കോളജി അപ്രന്റിസ് നിയമനം

  പത്തനംതിട്ട ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2021-22 വര്‍ഷത്തേക്ക് സൈക്കോളജി അപ്രന്റിസിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുളള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഈ മാസം 15 ന്(ബുധന്‍) രാവിലെ 11.30 ന് നടത്തുന്ന കൂടികാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ : 9446437083.

Read More

നിപാ പരിശോധന ലാബിലേക്ക് താല്‍ക്കാലിക നിയമനം

നിപാ പരിശോധന ലാബിലേക്ക് താല്‍ക്കാലിക നിയമനം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നിപാ പരിശോധന ലാബിലേക്ക് വിവിധ തസ്തികകളില്‍ മൂന്ന് മാസക്കാലയളവില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ലാബ് ടെക്‌നീഷ്യന്‍ (4 ഒഴിവുകള്‍) യോഗ്യത: ബി.എസ്.സി. എം.എല്‍.ടി ബിരുദം, പി. സി.ആര്‍ ടെസ്റ്റിംഗ് ലാബിലെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസ ശമ്പളം 25000 രൂപ. മള്‍ട്ടി ടാസ്‌ക് വര്‍ക്കര്‍ (ഒരു ഒഴിവ്) യോഗ്യത: കമ്പ്യൂട്ടര്‍ പരിജ്ഞാനവും ടൈപ്പിങ്ങില്‍ ശരാശരി വേഗതയും നിര്‍ബന്ധം. പ്രതിമാസ ശമ്പളം : 18000 രൂപ. ക്ലീനിംഗ് സ്റ്റാഫ്- (ഒരു ഒഴിവ്) യോഗ്യത: ശാരീരികക്ഷമതയും ആശുപത്രിയില്‍ ശുചീകരണ പരിചയവും പ്രതിമാസ ശമ്പളം – 15000 രൂപ. പ്രായപരിധി 18 നും 45 നും ഇടയില്‍. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അനുബന്ധരേഖകളും പകര്‍പ്പുകളും ഐഡന്റിറ്റി, വയസ്സ് തെളിയിക്കുന്ന രേഖകളും സഹിതം സെപ്തംബര്‍ 13 ന് രണ്ടു മണിക്ക് മെഡിക്കല്‍ കോളേജ്…

Read More

കോ-ഓർഡിനേറ്റർ നിയമനം

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ വിവിധ കേന്ദ്രങ്ങളിലും കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ പ്രോഗ്രാമിനും കോ-ഓർഡിനേറ്റർമാരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു. 15 വർഷത്തെ പ്രവൃത്തിപരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും ഇംഗ്ലീഷ്/ മലയാളം ഭാഷയിൽ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 58 വയസ്സ്. പ്രതിമാസം 36,000 രൂപയാണ് വേതനം. താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ സഹിതം താഴെ പറയുന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 20. വൈകിട്ട് അഞ്ചു മണി. നോട്ടിഫിക്കേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: www.ccek.org, www.kscsa.org. ഫോൺ: 0471-2313065, 2311654. അപേക്ഷിക്കേണ്ട വിലാസം: ഡയറക്ടർ, സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരള, ആനത്തറ ലെയിൻ, ചാരാച്ചിറ, കവടിയാർ.പി.ഒ, തിരുവനന്തപുരം. ഇ-മെയിൽ: [email protected].

Read More

നഴ്സ് താത്കാലിക ഒഴിവ്

നഴ്സ് താത്കാലിക ഒഴിവ് ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസന്റെ (ഹോമിയോ) അധികാര പരിധിയിലുള്ള സ്ഥാപനങ്ങളില്‍ നഴ്സ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയോഗിക്കുന്നതിന് കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകാന്‍ താല്‍പര്യമുള്ള ജി.എന്‍.എം. കോഴ്സ് പാസായവര്‍ കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് യോഗ്യതയും അര്‍ഹതയും സംബന്ധിച്ച അസല്‍ രേഖകളും തിരിച്ചറിയല്‍/ആധാര്‍ കാര്‍ഡും ഇവയുടെ പകര്‍പ്പും സഹിതം ആലപ്പുഴ ഇരുമ്പു പാലത്തിനു കിഴക്കുവശത്തെ കോഴിക്കൂട്ടുങ്കല്‍ ബില്‍ഡിംഗിലെ ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ സെപ്റ്റംബര്‍ 10ന് രാവിലെ 11.00ന് നേരിട്ടെത്തണം. ഓണ്‍ലൈനായി പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഇ-മെയില്‍ ഐഡി, വാട്ട്സ് ആപ്പ് നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി വെളള പേപ്പറില്‍ തയാറാക്കിയ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സെപ്റ്റംബര്‍ ഒന്‍പതിന് വൈകിട്ട് അഞ്ചിനകം dmohom…@kerala.gov.in  എന്ന ഇ-മെയില്‍ വിലസത്തിലേയ്ക്ക് അയച്ചുനല്‍കണം. പ്രായപരിധി 45 വയസ്. വിശദവിവരത്തിന് ഫോണ്‍: 0477 2262609.

Read More

പത്തനംതിട്ട ജില്ലയില്‍ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍, അറ്റന്‍ഡര്‍ നിയമനം

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഭാരതീയ ചികില്‍സാ വകുപ്പിന്റെയും സാമൂഹ്യനീതി വകുപ്പിന്റേയും ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ വൃദ്ധ ജനങ്ങള്‍ക്ക് വേണ്ടിയുളള ‘വയോഅമൃതം’ പദ്ധതിയിലേക്ക് ആയുര്‍വേദ മെഡിക്കല്‍ ഓഫീസറുടെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബി.എ.എം.എസ് യോഗ്യതയും ടി.സി മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവരും 50 വയസില്‍ താഴെ പ്രായമുളളവരും പത്തനംതിട്ട ജില്ലയില്‍ നിന്നുളളവരും ആയിരിക്കണം. അപേക്ഷകര്‍ ബയോ ഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, കോണ്‍ടാക്റ്റ് മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി സഹിതം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ സെപ്റ്റംബര്‍ 10 വൈകിട്ട് 5 നം മെയില്‍ ചെയ്യണം. അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കില്ല. വൈകി ലഭിക്കുന്ന അപേക്ഷകളും പരിഗണിക്കില്ല. ഇന്റര്‍വ്യൂ തീയതി ഉദ്യോഗാര്‍ത്ഥികളെ പിന്നീട് ഫോണ്‍ മുഖേനയോ, ഇ-മെയില്‍ മുഖേനയോ അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്…

Read More

ലാബ് ടെക്നീഷ്യന്‍ നിയമനം

ലാബ് ടെക്നീഷ്യന്‍ നിയമനം കോന്നി വാര്‍ത്ത ഡോട്ട് കോം : കടമ്മനിട്ട കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ താത്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡി.എം.എല്‍.ടി/ബി.എസ് സി എം.എല്‍.ടി പഠിച്ചവരും, കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉളളവരുമായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ കൂടി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 20. കൂടികാഴ്ച നടത്തുന്ന തീയതി, അപേക്ഷകള്‍ പരിശോധിച്ച് നേരിട്ട് അറിയിക്കും. ഫോണ്‍: 04735 245613.

Read More