ട്രേഡ്സ്മാന്‍ (വെല്‍ഡിംഗ്) തസ്തികയിലേക്ക് അധ്യാപക നിയമനം

  വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ 2021-22 അധ്യയന വര്‍ഷം ട്രേഡ്സ്മാന്‍ (വെല്‍ഡിംഗ്) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ഐടിഐ ഡിപ്ലോമയാണ് യോഗ്യത. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, മാര്‍ക്ക് ലിസ്റ്റ്, പത്താം തരം/തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ ഒന്‍പതിന് രാവിലെ 10.30ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജ് ഓഫീസില്‍ നടക്കുന്ന ടെസ്റ്റ് /അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 04735266671.

Read More

മൃഗസംരക്ഷണവകുപ്പിൽ കരാർ നിയമനം

മൃഗസംരക്ഷണവകുപ്പിലെ മീഡിയാ ഡിവിഷന്റെ പ്രവർത്തനങ്ങൾക്കായി വിവിധതസ്തികകളിൽ കരാറടിസ്ഥാനത്തിൽ ജീവനക്കാരെ തെരഞ്ഞെടുക്കുന്നു. അസിസ്റ്റന്റ് എഡിറ്റർ, വീഡിയോ ഗ്രാഫർ, ഡിസൈനർ, ഐ ടി അസിസ്റ്റൻറ് എന്നീ തസ്തികകളിലാണ് നിയമനം.   താല്പര്യമുള്ളവർ നവംബർ 24, 25 തീയതികളിൽ കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ  പങ്കെടുക്കണം. ഡിസൈനർ, ഐ.റ്റി അസിസ്റ്റന്റ് തസ്തികയിലെ ഉദ്യോഗാർത്ഥികൾ 25 ന് രാവിലെ 10 മണിക്കാണ് ഇന്റർവ്യൂവിന് ഹാജരാകേണ്ടത്. കൂടുതൽ അറിയാൻ [email protected]. എന്ന ഇ- മെയിലിലോ 0471-2732918 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം.

Read More

അധ്യാപക ഒഴിവ്

ആലപ്പുഴ ഗവണ്‍മെന്‍റ്  മുഹമ്മദന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ഹിസ്റ്ററി, ഇംഗ്ലീഷ്  അധ്യാപകരുടെ ഒഴിവുകളിലേക്ക് ഗസ്റ്റ് ലക്ചറര്‍ നിയമനം നടത്തുന്നു.   യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ അഞ്ചിന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0477 2238270, 9446435354.

Read More

ഹിന്ദി അധ്യാപക ഒഴിവ്

ഹിന്ദി അധ്യാപക ഒഴിവ് ആലപ്പുഴ ഗവണ്‍മെന്‍റ് മുഹമ്മദന്‍സ് ബോയ്‌സ് ഹൈസ്‌കൂളില്‍ എച്ച്.എസ്.എ. ഹിന്ദി അധ്യാപക ഒഴിവില്‍ താത്കാലിക നിയമനം നടത്തുന്നു. അഭിമുഖം നവംബര്‍ അഞ്ചിനു രാവിലെ 10ന് ഹൈസ്‌കൂള്‍ ഓഫീസില്‍ നടക്കും. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. ഫോണ്‍- 0477 2260877.

Read More

കോന്നിയില്‍ ഗസ്റ്റ്ലക്ചറര്‍; വാക്ക് ഇന്‍ ഇന്റര്‍വ്യൂ

  കോന്നി വാര്‍ത്ത ഡോട്ട് കോം കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിന്റെ (സി.എഫ്.ആര്‍.ഡി) ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.ടി.കെ)യില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ്ലക്ചററിനെ ആവശ്യമുണ്ട്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം, നെറ്റ് അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഈ മാസം അഞ്ചിന് രാവിലെ 10 ന് കോന്നി സി.എഫ്ആര്‍.ഡി ആസ്ഥാനത്ത് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും തിരിച്ചറിയല്‍ രേഖയും കൊണ്ടു വരണം. ഫോണ്‍: 0468 2241144.

Read More

ഓഫീസ് അറ്റൻഡന്റ് ഓൺലൈൻ ഇന്റർവ്യൂ

ഓൺലൈൻ ഇന്റർവ്യൂ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ വേങ്ങര പരിശീലന കേന്ദ്രത്തിലെ നിലവിലുള്ള ഒരു ഒഴിവിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ ഓൺലൈൻ ഇന്റർവ്യൂ നടത്തും. (യോഗ്യത : എട്ടാം ക്ലാസ് പാസ്).   അപേക്ഷകർ നവംബർ ഒന്നിന് രാവിലെ 10 മുതൽ അഞ്ച് വരെ ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളും [email protected] എന്ന ഇ-മെയിലിൽ അയക്കേണ്ടതാണ്. നിശ്ചിത യോഗ്യതയുള്ളവർക്കായി നാലിന് രാവിലെ 10 മുതൽ ഗൂഗിൾ മീറ്റ് മുഖേന ഓൺലൈൻ ഇന്റർവ്യൂ നടത്തും. ഇതിന്റെ ലിങ്ക് ലഭ്യമാക്കുന്നതിനുവേണ്ടി അപേക്ഷകന്റെ ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പറും ലഭ്യമാക്കേണ്ടതാണ്.   വിശദാംശങ്ങൾ വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ് (www.minoritywelfare.kerala.gov.in). നവംബർ ഒന്നിന് രാവിലെ 10 മുതൽ അഞ്ച് വരെ സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കൂ.

Read More

കരാർ നിയമനം

കരാർ നിയമനം konni vartha.com : കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റിയിൽ ലാബ് ടെക്‌നീഷ്യൻ ഗ്രേഡ് – II, ജൂനിയർ ലാബ് അസിസ്റ്റന്റ് – II എന്നീ തസ്തികകളിൽ കരാർ നിയമനത്തിലേക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 20. അപേക്ഷകൾ നേരിട്ടോ, തപാൽ മാർഗമോ ആയി സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.

Read More

ആർ സി സിയിൽ  നിയമനം

ആർ സി സിയിൽ  നിയമനം konni vartha.com : തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ താഴെ പറയുന്ന വിഭാഗങ്ങളിൽ സീനിയർ റെസിഡന്റിന്റെ താത്കാലിക ഒഴിവുകളിലേക്ക് (കരാർ അടിസ്ഥാനത്തിൽ) അപേക്ഷ ക്ഷണിച്ചു. അനസ്‌തേഷ്യോളജി – 2, റേഡിയോ ഡയഗ്നോസിസ് – 2, ന്യൂക്ലിയർ മെഡിസിൻ – 2, സർജിക്കൽ സർവീസസ് (ഗൈനക്കോളജിക്കൽ ഓങ്കോളജി) – 1, മൈക്രോബയോളജി – 1, പാലിയേറ്റീവ് മെഡിസിൻ – 1. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബർ 12. കൂടുതൽ വിവരങ്ങൾക്ക് www.rcctvm.gov.in സന്ദർശിക്കുക.

Read More

ഇമേജ് / പിഡിഎഫ് എഡിറ്റിംഗ് ജോലികൾക്ക് പാനൽ തയാറാക്കുന്നു

konnivartha: സർക്കാർ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് ഏറ്റെടുത്തു നടപ്പാക്കി വരുന്ന ഡിജിറ്റലൈസേഷൻ പ്രോജക്ടുകളുടെ ഇമേജ് / പിഡിഎഫ് എഡിറ്റിംഗ് ജോലികൾ സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ച് നിർവഹിക്കുന്നതിലേക്കായി നിശ്ചിത യോഗ്യത ഉള്ളവരെ തികച്ചും താത്കാലികമായി പരിഗണിക്കുന്നതിനായുള്ള  പാനൽ തയാറാക്കുന്നു. വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇമേജ് / പിഡിഎഫ് എഡിറ്റിംഗ് പേഴ്‌സണൽ യോഗ്യത: 1. പ്ലസ്ടു പാസ്, 2. ഫോട്ടോ എഡിറ്റിംഗ്/പിഡിഎഫ് എഡിറ്റിംഗ്/ഗ്രാഫിക് ഡിസൈനിംഗ് തുടങ്ങിയ ഏതിലെങ്കിലും മൂന്ന് മാസത്തിൽ കുറയാത്ത ദൈർഘ്യമുള്ള കോഴ്‌സ് പാസായിരിക്കണം. അല്ലെങ്കിൽ ഫോട്ടോ എഡിറ്റിംഗ്/പിഡിഎഫ് എഡിറ്റിംഗ്/ഗ്രാഫിക് ഡിസൈനിംഗിൽ ആറു മാസത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം.   3. കുറഞ്ഞത് 1 എംബിപിഎസ് സ്പീഡുള്ള ഇന്റർനെറ്റ് കണക്ടിവിറ്റിയോടുകൂടിയ കമ്പ്യൂട്ടർ സ്വന്തമായി ഉണ്ടായിരിക്കണം. പ്രതിഫലം: റേറ്റ് കോൺട്രാക്റ്റ് ആന്റ് വർക്ക് കോണ്ടട്രാക്റ്റ് വ്യവസ്ഥകൾ പ്രകാരം പൂർത്തികരിച്ചു തിരികെ നൽകുന്ന ഡേറ്റക്ക് അനുസൃതമായി (വർക്ക് കോൺട്രാക്റ്റിന് ബാധകമായ റ്റിഡിഎസ്…

Read More

കോന്നി സി.എഫ്.ആര്‍.ഡി യില്‍ ലക്ചറര്‍ ഒഴിവ്  

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് (സി.എഫ്.ആര്‍.ഡി) എന്ന സ്ഥാപനത്തിന്റെ കീഴിലുള്ള കോളേജ്  ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ (സി.എഫ്.റ്റി.കെ) ലക്ചറര്‍ (ഫുഡ്‌ടെക്‌നോളജി) 20000  രൂപ പ്രതിമാസ വേതനത്തോടെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.   യോഗ്യത: ഫുഡ്‌ടെക്‌നോളജി, ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ ഒന്നാംക്ലാസ് /ഉയര്‍ന്ന സെക്കന്റ്ക്ലാസ് ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത അധ്യാപന റിസര്‍ച്ച് പ്രവൃത്തി പരിചയവും (നെറ്റ് / പി.എച്ച്.ഡി അഭികാമ്യം).  അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി  നവംബര്‍ 12.  വിശദ വിവരങ്ങള്‍ക്കും അപേക്ഷാഫോമിനും www.supplycokerala.com സന്ദര്‍ശിക്കുക. ഫോണ്‍ : 0468 2241144.

Read More