അഭിമുഖം പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍പി സ്കൂള്‍ ടീച്ചര്‍(മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍ 516/19) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി നവംബര്‍ 10,11, 12, 24, 25, 26 തീയതികളില്‍ പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസില്‍ വച്ച് ആദ്യ ഷെഡ്യൂള്‍ പ്രകാരമുളള അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച് എസ്എംഎസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന് സര്‍ട്ടിഫിക്കേറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍, എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തി വിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളള) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുളള കോവിഡ് 19 സാക്ഷ്യപത്രം പ്രൊഫൈലില്‍ അപ്ലോഡ് ചെയ്യേണ്ടതും പകര്‍പ്പ് കൈവശം സൂക്ഷിക്കേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷന് പ്രൊഫൈല്‍ സന്ദര്‍ശിക്കുക. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ഫോണ്‍:…
Read Moreവിഭാഗം: konni vartha Job Portal
:കഴക്കൂട്ടം സൈനിക സ്കൂളിലെ ഒഴിവുകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യു
കോന്നി വാര്‍ത്ത :കഴക്കൂട്ടം സൈനിക സ്കൂളിൽ TGT ഇംഗ്ലീഷ് (1 ഒഴിവ്), TGT സോഷ്യൽ സയൻസ് (1), TGT കംപ്യൂട്ടർ സയൻസ് (1), TGT ഫിസിക്സ്(1), PGT കെമിസ്ട്രി (1), ആർട്ട് മാസ്റ്റർ (1), കൗൺസലർ (1), മേട്രൻ (2), വാർഡൻ(2) എന്നീ വിഷയങ്ങളിൽ താത്കാലിക ഒഴിവുകളിലേക്ക് 17, 18 തീയതികളിൽ രാവിലെ 9 ന് വാക്ക്-ഇൻ-ഇന്റർവ്യു നടത്തും. വിശദവിവരങ്ങൾക്ക് www.sainikschooltvm.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Read Moreഎൻജിൻ ഡ്രൈവർ തസ്തികയിൽ 10 ഒഴിവ്
കോന്നി വാര്‍ത്ത : എറണാകുളം ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ എൻജിൻ ഡ്രൈവർ തസ്തികയിലേക്ക് 10 ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം നവംബർ 24 ന് മുൻപ് അതാത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 നും 35 നും മധ്യേ . നിയമാനുസൃത വയസ്സിളവ് അനുവദനീയം.സ്ത്രീകളും ഭിന്നശേഷിക്കാരും അർഹരല്ല. വിദ്യാഭ്യാസയോഗ്യത : എഴുത്തും വായനയും അറിഞ്ഞിരിക്കണം. എൻജിൻ ഡ്രൈവർ ഫസ്റ്റ് ക്ലാസ് ലൈസൻസ് വേണം
Read Moreതൊഴില്‍ അവസരം
ഗവണ്മെന്റ് പോളിടെക്നിക് കോളജില്‍ ഗസ്റ്റ് അധ്യാപക നിയമനം വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ നിലവില്‍ ഒഴിവുളള ട്രേഡ്സ്മാന് (ഇലക്ട്രോണിക്സ്) എന്ന തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കും. ബന്ധപ്പെട്ട വിഷയത്തിലുളള ഐടിഐ/ഡിപ്ലോമയാണ് യോഗ്യത. താല്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റാ, മാര്ക്ക്ലിസ്റ്റ്, പത്താംതരം/ തത്തുല്യം, ഐടിഐ/ഡിപ്ലോമ എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഈ മാസം എട്ടിന് രാവിലെ 10.30ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജ് ഓഫീസില്‍ നടത്തുന്ന ടെസ്റ്റ്/ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04735 266671. ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ് ഗവ. ഐടിഐ റാന്നിയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ഈ മാസം ഒന്‍പതിന് രാവിലെ 11 ന് ഇന്റര്‍വ്യൂ നടക്കും. യോഗ്യത – ബന്ധപ്പെട്ട ട്രേഡില്‍ എഞ്ചിനീയറിംഗ് ഡിഗ്രി /ഡിപ്ലോമ/എന്‍ടിസി അല്ലെങ്കില്‍ എന്‍എസി യും പ്രവൃത്തി പരിചയവും. താത്പര്യമുളളവര്‍ അസല്‍…
Read Moreതൊഴില്‍ അവസരങ്ങള്‍
വനിതാ പോളിടെക്നിക്കിൽ താത്കാലിക നിയമനം തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് വിഭാഗത്തിൽ ട്രേഡ് ഇൻസ്ട്രക്ടർ, ട്രെഡ്സ്മാൻ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. കമ്പ്യൂട്ടർ എൻജിനിയറിങിൽ ഡിപ്ലോമ, ഐ.ടി.ഐ (കോപ്പ) / തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കു അപേക്ഷിക്കാം. ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഉദ്യോഗാർത്ഥികൾ നവംബർ എട്ടിന് രാവിലെ 10 മണിക്ക് കോളേജിൽ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. വിശദവിവരങ്ങൾ: www.gwptctvpm.org ൽ ല സംസ്കൃത കോളേജിൽ ഗസ്റ്റ് ലക്ച്ചറർ തൃപ്പൂണിത്തുറ സർക്കാർ സംസ്കൃത കോളേജിൽ സംസ്കൃതം സാഹിത്യ വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു . ഉദ്യോഗാർഥികൾ 55 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവരും, യുജി.സി യോഗ്യതയുള്ളവരും, അതത് മേഖല കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ അതിഥി അധ്യാപക ലിസ്റ്റിൽ ഉൾപ്പെട്ടവരോ, കോളേജിയേറ്റ് ഡയറക്ടറുടെ നിർദേശാനുസരണം…
Read Moreഫാര്‍മസിസ്റ്റ് ഗ്രേഡ് 2 ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു
konnivartha.com : പത്തനംതിട്ട ജില്ലയില്‍ ഹെല്‍ത്ത് സര്‍വീസസ് വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2(എസ്ആര്‍ ഫോര്‍ എസ്സി/എസ്ടി)(കാറ്റഗറി നമ്പര്‍.115/2020) തസ്തികയുടെ ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചതായി കെ.പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
Read Moreതണ്ണിത്തോട്പഞ്ചായത്തില് പ്രോജക്ട് അസിസ്റ്റന്റ് ജോലി ഒഴിവ്
പ്രോജക്ട് അസിസ്റ്റന്റ് ജോലി ഒഴിവ് konnivartha.com : തണ്ണിത്തോട് ഗ്രാമപഞ്ചായത്തില്‍ ഇ-ഗ്രാം സ്വരാജുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തികളുടെ ജിയോ ടാഗിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് കാറ്റഗറി 4 പ്രകാരമുള്ള കരാര്‍ വേതന അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള യോഗ്യത, സംസ്ഥാന സാങ്കേതിക പരീക്ഷ കണ്ട്രോള്/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഷ്യല്‍ പ്രാക്ടീസ് (ഡിസിപി)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി 2021 ജനുവരി ഒന്നിന് 18നും 30നും ഇടയില്‍. പട്ടികജാതി,പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് മൂന്നു…
Read Moreഅസിസ്റ്റന്റ് പ്രോജക്ട് എന്‍ജിനീയറെ നിയമിക്കുന്നു
കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളാ പോലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് ഓഫീസിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റ് പ്രോജക്ട് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍ എന്‍ജിനീയറിംഗ് ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമയും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 25,000 രൂപയാണ് പ്രതിമാസ പ്രതിഫലം. പത്തനംതിട്ട ജില്ലയിലുള്ള അപേക്ഷകര്‍ക്ക് മുന്‍ഗണന. പ്രായപരിധി 45 വയസ്. അപേക്ഷകള്‍ നവംബര്‍ 10ന് മുമ്പായി മാനേജിംഗ് ഡയറക്ടര്‍, കെ.പി.എച്ച്.സി.സി, സി.എസ്.എന്‍ സ്റ്റേഡിയം, പാളയം, തിരുവനന്തപുരം-695033 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kphccltd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0471-2302201.
Read Moreവള്ളിക്കോട് ആരോഗ്യകേന്ദ്രത്തില്‍ സ്റ്റാഫ് നഴ്സ് ഒഴിവ്
വള്ളിക്കോട് ആരോഗ്യകേന്ദ്രത്തില്‍ സ്റ്റാഫ് നഴ്സ് ഒഴിവ് കോന്നി വാര്‍ത്ത ഡോട്ട് കോം : വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ താത്കാലികമായി ദിവസവേതന അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സ് ഒഴിവ്. യോഗ്യത ജി.എന്‍.എം/ബി.എസ്.സി നഴ്സിംഗ് ഡിഗ്രി, കെ.എന്‍.സി രജിസ്ട്രേഷന്. പ്രായപരിധി 40 വയസ്. താത്പര്യമുള്ളവര്‍ നവംബര്‍ എട്ടിന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് നിയമനത്തില്‍ മുന്‍ഗണന. 0468- 2350229.
Read Moreതീരമൈത്രി മിഷൻ കോ -ഓർഡിനേറ്റര്‍ നിയമനം
ആലപ്പുഴ ഫിഷറീസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സോസൈറ്റി ഫോർ അസ്സിസ്റ്റൻസ് ടു ഫിഷർ വിമെനിന്റെ (സാഫ് ) നേതൃത്വത്തിൽ നടപ്പാക്കുന്ന തീരമൈത്രി പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ മിഷൻ കോ -ഓർഡിനേറ്ററെ നിയമിക്കുന്നു. എം.എസ്.ഡബ്ലൂ (കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ്), എം.ബി.എ (മാർക്കറ്റിംഗ്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ടൂ വീലർ ലൈസൻസ് ഉണ്ടായിരിക്കണം. പ്രായം 45 വയസ്സിൽ താഴെ. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെയും ആധാർ കാർഡിന്റെയും പകർപ്പുകളും സഹിതം നവംബർ 15 നകം സമർപ്പിക്കണം. ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, സാഫ് ജില്ലാ നോഡൽ ഓഫീസ് എന്നിവിടങ്ങളിൽ പ്രവൃത്തി ദിവസങ്ങളിൽ അപേക്ഷകൾ സമർപ്പിക്കാം. വിലാസം: നോഡൽ ഓഫിസറുടെ കാര്യാലയം, സാഫ്, റെയിൽവേ സ്റ്റേഷൻ വാർഡ്, തിരുവമ്പാടി, ആലപ്പുഴ, 688002. ഫോൺ- 0477- 2251103, 8089508487.
Read More