അടൂര്‍ ജനറല്‍ ആശുപത്രിയില്‍ തൊഴില്‍ അവസരം

  കോന്നി വാര്‍ത്ത ഡോട്ട് കോം : അടൂര്‍ ജനറല്‍ ആശുപത്രി വികസന സമിതി മുഖേന സ്റ്റാഫ് നേഴ്‌സ് (ഒഴിവുകള്‍ -4), സി.എസ്.എസ്.ഡി ടെക്‌നീഷ്യന്‍ (ഒഴിവ്-1) , ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ (ഒഴിവുകള്‍-2) എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 40 വയസ്. ഗവ. അംഗീകൃത യോഗ്യത, കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 24. ഫോണ്‍: 04734 223236.

Read More

തിരുവനന്തപുരം ജില്ലയിലെ പ്രമുഖ മാളിലേക്ക് 600-ല്‍ പരം വിവിധ ഒഴിവുകള്‍

മിനി ജോബ് ഫെയര്‍ നവംബര്‍ 17 ന് konnivartha.com : കൊല്ലം ജില്ലാ  എംപ്ലോയ്മെന്റ്  എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രമുഖ മാളിലേക്ക് 600-ല്‍ പരം വിവിധ ഒഴിവുകളിലേക്കായി ജോബ് ഫെയര്‍ സംഘടിപ്പിക്കും. നവംബര്‍ 17 ന് കോവിഡ്  പ്രോട്ടോകോള്‍ പാലിച്ച് പള്ളിമുക്ക്, വടക്കേവിള (കൊല്ലം ജില്ല) യൂനുസ് കോളേജ് ഓഫ് എഞ്ചിനീയിംഗിലാണ് ജോബ്  ഫെയര്‍ നടത്തുന്നത്. ഒഴിവുകള്‍: 1. സെയില്‍സ് സ്റ്റാഫ്(300  ഒഴിവുകള്‍), 2. കാഷ്യര്‍(80 ഒഴിവുകള്‍), 3. സെക്യൂരിറ്റി(50 ഒഴിവുകള്‍), 3. ബൂച്ചര്‍, ഫിഷ് മോണ്കെര്‍, സ്നാക്ക് മേക്കര്‍, കമ്മീസ്, സ്വീറ്റ്  മേക്കര്‍, ബ്രോസ്റ്റ് മേക്കര്‍, ഷവര്‍മ മേക്കര്‍, പാസ്റ്ററി കമ്മി, കോണ്‍ഫെക്ഷനര്‍, ഖുബൂസ് മേക്കര്‍, അറബിക് സ്വീറ്റ് മേക്കര്‍. തണ്ടൂര്‍/ചൈനീസ് കുക്ക്(70 ഒഴിവുകള്‍), 4. ഹെല്‍പേഴ്സ്/പിക്കേഴ്സ്(50 ഒഴിവുകള്‍), 5. റൈഡ് ഓപ്പറേറ്റര്‍(60 ഒഴിവുകള്‍). ശമ്പളം കൂടാതെ താമസവും ഭക്ഷണവും…

Read More

തൊഴില്‍ അവസരങ്ങള്‍

കേപ്പിൽ അഡ്‌ഹോക്ക് അസിസ്റ്റന്റ് പ്രൊഫസർ കേപ്പിനു കീഴിലുള്ള എൻജിനിയറിങ് കോളേജുകളിൽ 2021-22 അദ്ധ്യയന വർഷത്തേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. www.capekerala.org മുഖാന്തിരമോ അതത് കോളേജുകളുടെ വെബ്‌സൈറ്റ് മുഖാന്തിരമോ അപേക്ഷിക്കണം. വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ ഒഴിവ് തിരുവനന്തപുരം ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസറുടെ ഈഴവ വിഭാഗത്തിനുള്ള ഒരു താൽക്കാലിക ഒഴിവുണ്ട്. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത.   പോലീസ് വകുപ്പിൽ 20 വർഷം തൊഴിൽ പരിചയമുള്ള റിട്ടയേർഡ് ഡി.വൈ.എസ്.പി ആയിരിക്കണം. 01.01.2021ന് പ്രായം 65 വയസ്സ് വരെ. ശമ്പളം പ്രതിമാസം 35,000 രൂപ ലഭിക്കും. നിശ്ചിത യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 17ന് മുൻപ് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. ട്രേഡ്‌സ്മാൻ…

Read More

ആംബുലന്‍സ് ഡ്രൈവര്‍; വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 17ന്

  കോന്നി വാര്‍ത്ത ഡോട്ട് കോം : തുമ്പമണ്‍ സിഎച്ച്സി യുടെ ചുമതലയിലുളള പ്രൈമറി പാലിയേറ്റീവ് കെയര്‍ പ്രോഗ്രാമിനുളള ആംബുലന്‍സിന്റെ ഡ്രൈവര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ഈ മാസം 17 ന് രാവിലെ 11 ന് സിഎച്ച്‌സി തുമ്പമണ്ണില്‍ നടക്കും. യോഗ്യത: ഹെവി വെഹിക്കിള്‍ ലൈസന്‍സ് ആന്റ് ബാഡ്ജ്. (ആംബുലന്‍സ് ഡ്രൈവര്‍ /കോണ്‍ട്രാക്ട്് വെഹിക്കിള്‍ ഓടിക്കുന്നതില്‍ പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന) ഒഴിവുകളുടെ എണ്ണം : ഒന്ന്. ഉദ്യോഗാര്‍ഥികള്‍ 23 നും 35 നും ഇടയില്‍ പ്രായം ഉളളവരായിരിക്കണം. താത്പര്യമുളളവര്‍ ബയോഡേറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ട്ടിഫിക്കറ്റുകളുടെ ഒരു സെറ്റ് പകര്‍പ്പ് എന്നിവ സഹിതം ഇന്റര്‍വ്യൂ കമ്മിറ്റി മുമ്പാകെ ഈ മാസം 17 ന് രാവിലെ 11 ന് കൂടികാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ : 04734 266609.

Read More

ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയില്‍ ഗസ്റ്റ് അധ്യാപകരെ നിയമനം

കോന്നി വാര്‍ത്ത ഡോട്ട് കോം : വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ നിലവില്‍ ഒഴിവുളള ഡെമോണ്‍സ്‌ട്രേറ്റര്‍ (കമ്പ്യൂട്ടര്‍) തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിലുളള ഡിപ്ലോമയാണ് യോഗ്യത. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റാ, മാര്‍ക്ക് ലിസ്റ്റ്, പത്താംതരം/ തത്തുല്യം, ഡിപ്ലോമ എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഈ മാസം 15ന് രാവിലെ 10.30 ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജ് ഓഫീസില്‍ നടത്തുന്ന ടെസ്റ്റ്/അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Read More

ദന്തൽ സർജൻ ഒഴിവ്

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ശാലാക്യതന്ത്ര വകുപ്പിനു കീഴിലുള്ള ദന്തൽ ഒ.പി. വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ദന്തൽ സർജന്റെ ഒഴിവിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂ 16ന് രാവിലെ 11ന് കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നടത്തും.   ബി.ഡി.എസും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഉദ്യോഗാർഥികൾ ബയോഡാറ്റയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസലും സഹിതം 16ന് രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0471-2460190.

Read More

കോന്നിയില്‍ ഗസ്റ്റ്ലക്ചറര്‍; വാക്ക് ഇന്‍ ഇന്റര്‍വ്യൂ

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിന്റെ (സി.എഫ്.ആര്‍.ഡി) ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.ടി.കെ)യില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് ലക്ചററിനെ ആവശ്യമുണ്ട്. യോഗ്യത:- ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം, നെറ്റ് അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഈ മാസം 12 ന് രാവിലെ 10 ന് കോന്നി സി.എഫ്ആര്‍.ഡി ആസ്ഥാനത്ത് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും തിരിച്ചറിയല്‍ രേഖയും കൊണ്ടുവരണം. ഫോണ്‍: 0468 2241144.

Read More

കോന്നി പഞ്ചായത്ത് അറിയിപ്പ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമപഞ്ചായത്തിലെ വാർഡ് മെമ്പർ മരണപ്പെട്ടതിനാൽ നാളെ (08.11.2021) നടത്താനിരുന്ന പ്രൊജക്റ്റ്‌ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ഇന്റർവ്യൂ മാറ്റിവച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

Read More

തൊഴില്‍ അവസരം

സീനിയർ കൺസൾട്ടന്റ് താത്ക്കാലിക നിയമനം കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘റീജിയണൽ-കം-ഫെസിലിറ്റേഷൻ സെന്റർ ഫോർ സസ്ടൈയ്നബിൾ ഡെവലപ്മെന്റ് ഓഫ് മെഡിസിനൽ പ്ലാന്റ്സ്’ ൽ ഒരു സീനിയർ കൺസൾട്ടന്റ് ന്റെ താത്ക്കാലിക ഒഴിവുണ്ട്.   ഇതിനായുള്ള   വാക്ക് ഇൻ ഇന്റർവ്യൂ 18 ന് രാവിലെ 11 ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തും.  വിശദവിവരങ്ങൾക്ക് www.kfri.res.in സന്ദർശിക്കുക.  ഫോൺ: 0487-2690100. അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ രചനാശാരീര വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവർ നവംബർ 17ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്തെ സർക്കാർ ആയുർവേദ കോളേജിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.  ഫോൺ:…

Read More

കോന്നി പഞ്ചായത്ത് അറിയിപ്പ്

കോന്നി പഞ്ചായത്ത് അറിയിപ്പ് കോന്നി വാര്‍ത്ത : കോന്നി പഞ്ചായത്തിലെ പ്രോജക്റ്റ് അസിസ്റ്റന്‍റ് തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ഉള്ള അഭിമുഖം 08/11/2021 രാവിലെ 11 മണിയ്ക്ക് നടക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു

Read More