കോന്നിയില്‍ അധ്യാപകന്‍, പ്രോഗ്രാമര്‍ ഒഴിവ്

  konnivartha.com: ഐഎച്ച്ആര്‍ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് കോന്നിയിലേക്ക് താത്കാലിക അധ്യാപകന്‍, പ്രോഗ്രാമര്‍ എന്നീ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. കൊമേഴ്സ് (രാവിലെ 11), ഇംഗ്ലീഷ് (ഉച്ചയ്ക്ക് 12) എന്നീ തസ്തികകള്‍ക്ക് മെയ് 27 നും കമ്പ്യൂട്ടര്‍ സയന്‍സ് (രാവിലെ 11), പ്രോഗ്രാമര്‍ (ഉച്ചയ്ക്ക് 12) എന്നീ തസ്തികകള്‍ക്ക് മെയ് 28 നും ആണ് അഭിമുഖം. അധ്യാപക തസ്തികയ്ക്ക് അതതു വിഷയത്തില്‍ ബിരുദാനന്തര ബിരുദവും (നെറ്റ് മുന്‍ഗണന), പ്രോഗ്രാമര്‍ തസ്തികയ്ക്ക് പിജിഡിസിഎ/ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം കോളേജില്‍ ഹാജരാകണം. ഫോണ്‍ : 8547005074.

Read More

പബ്ലിക് റിലേഷൻസ് ഓഫീസർ നിയമനം

കേരള വന ഗവേഷണ സ്ഥാപനത്തിലെ ഫോറസ്ട്രി എക്സ്റ്റൻഷൻ ആന്റ് കൾട്ടിവേഷൻ എജ്യുക്കേഷൻ പ്രോഗ്രാംസിലേക്ക് പബ്ലിക് റിലേഷൻസ് ഓഫീസറുടെ താത്കാലിക നിയമനത്തിന് ജൂൺ 2 ന് രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖം നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in

Read More

നിരവധി തൊഴിലവസരങ്ങള്‍ (17/05/2025 )

വിവിധ തസ്തികകളിൽ നിയമനം അടൽ വയോ അഭ്യുദയ് യോജനയുടെ ഭാഗമായി സാമൂഹ്യ നീതി വകുപ്പിനു കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന നാഷണൽ ഹെൽപ് ഫോർ സീനിയർ സിറ്റിസൺസ് പദ്ധതിയിൽ പ്രോജ്ക്ട് മാനേജർ, ഫീൽഡ് റെസ്പോൺസ് ലീഡർ, ഐ.ടി ലീഡർ / ക്വാളിറ്റി ലീഡർ, അഡ്മിൻ/ ഫിനാൻസ് ഓഫീസർ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ നിശ്ചിത ഫോമിലുള്ള അപേക്ഷയിൽ ഫോട്ടോ, യോഗ്യത, പ്രവർത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മേയ് 21ന് രാവിലെ 9.30ന് സാമൂഹ്യനീതി ഡയറക്ടറേറ്റ്, അഞ്ചാംനില, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം-33 വിലാസത്തിൽ അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങളും അപേക്ഷാഫോമും സാമൂഹ്യനീതി വകുപ്പിന്റെ  www.swd.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471-2306040.   അഭിമുഖം വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് ആയുർവേദ തെറാപ്പിസ്റ്റ്, പഞ്ചകർമ അസിസ്റ്റന്റ് തസ്തികകളിൽ നിയമനത്തിന്…

Read More

കോളേജ് സൈക്കോളജിസ്റ്റ് ഒഴിവ്

  ജീവനി കോളേജ് മെന്റൽ ഹെൽത്ത് അവെയർനെസ് പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി തലശ്ശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജിൽ സൈക്കോളജിസ്റ്റിന്റെ ഒരു ഒഴിവുണ്ട്.   സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മെയ് 23 ന് രാവിലെ 10 ന് അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: https://govtcollegetly.ac.in/. ഫോൺ: 9188900210.

Read More

ടെലിമെഡിസിൻ നെറ്റ്‌വർക്ക്‌ മാനേജർ

  തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ നാഷണൽ മെഡിക്കൽ കോളേജ് നെറ്റ്‌വർക്കിന്റെ റീജിയണൽ റിസോഴ്സ് സൗത്ത് സെന്റർ II (NMCN) പ്രോജക്ടിൽ ടെലിമെഡിസിൻ നെറ്റ്‌വർക്ക്‌ മാനേജറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. എം.എസ്‌സി ബയോടെക്നോളജി/ മെഡിക്കൽ ഇൻഫർമാറ്റിക്സ് ആണ് യോഗ്യത. പ്രവൃത്തി പരിചയവും പിഎച്ച്ഡിയും ഉണ്ടായിരിക്കണം. 90,000 രൂപയാണ് പ്രതിമാസ വേതനം. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മെയ് 30 ന് രാവിലെ 11 ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.

Read More

മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് , ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍ നിയമനം

  konnivartha.com: കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് , ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍ എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് യോഗ്യത – അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിരുദം , രണ്ട് വര്‍ഷത്തെ മാര്‍ക്കറ്റിംഗ് പ്രവൃത്തി പരിചയം അല്ലെങ്കില്‍ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എം.ബി.എ (മാര്‍ക്കറ്റിംഗ്). 2025 മേയ് ഒന്നിന് 30വയസ് കവിയരുത്. പ്രതിമാസ ശമ്പളം 20000 രൂപ.ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍- യോഗ്യത – പ്ലസ് ടു. പൗള്‍ട്ടറി മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. 2025 മേയ് ഒന്നിന് 30വയസ് കവിയരുത്. പ്രതിമാസ ശമ്പളം 16000 രൂപ. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷയോടൊപ്പം ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി മെയ് 23 ന് വൈകിട്ട് അഞ്ചിനുളളില്‍…

Read More

ഒഡെപെക്ക് മുഖേനെ യുഎഇ യിലേക്ക് തയ്യല്‍ക്കാരെ തെരഞ്ഞെടുക്കുന്നു

  konnivartha.com: ദുബായ് ആസ്ഥാനമായ പ്രമുഖ ഫാഷന്‍ കമ്പനിയിലേക്ക് സ്ത്രീ/പുരുഷ സ്‌കില്‍ഡ് ബ്രൈഡല്‍ വെയര്‍/ഈവനിംഗ് ഗൗണ്‍ ടെയിലേഴ്‌സിനെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ എസ് എസ് എല്‍ സി പാസായിരിക്കണം. ബ്രൈഡല്‍ വെയര്‍/ഈവനിംഗ് ഗൗണ്‍ തയ്യലില്‍ കുറഞ്ഞത് അഞ്ചു വര്‍ഷത്തെ തൊഴില്‍ പരിചയം അനിവാര്യം. പ്രായപരിധി 20-50. ശമ്പളം നൈപുണ്യനില, വേഗത, ഫിനിഷിംഗ് നിലവാരം എന്നിവയെ ആശ്രയിച്ചായിരിക്കും. കൂടാതെ താമസസൗകര്യം, വിസ, താമസ സ്ഥലത്തു നിന്നും ജോലി സ്ഥലത്തേക്കുള്ള ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നിവ സൗജന്യമായിരിക്കും. താല്പര്യമുള്ളവര്‍ ബയോഡാറ്റ, ഒറിജിനല്‍ പാസ്‌പോര്‍ട്ട്, എന്നിവ മേയ് 20 നു മുന്‍പ് recruit@odepc.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കുക. അപേക്ഷകര്‍ ബ്രൈഡല്‍ വെയര്‍/ഈവനിംഗ് ഗൗണ്‍ തയ്യല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന രണ്ടു മിനിട്ടില്‍ കുറയാത്ത വീഡിയോ 9778620460-ല്‍ വാട്ടസ്ആപ് ചെയ്യുകയും വേണം. വിശദ വിവരങ്ങള്‍ www.odepc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ 0471-2329440/41/42/43/45, 9778620460.…

Read More

ആയുര്‍വേദ തെറാപ്പിസ്റ്റ്

  നാഷണല്‍ ആയുഷ് മിഷന്റെ കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തെറാപ്പിസ്റ്റ് (പുരുഷന്‍) യോഗ്യത- കേരള സര്‍ക്കാരിന്റെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് (ഡിഎഎംഇ അംഗീകാരം), മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (ഫിസിയോ തെറാപ്പി യൂണിറ്റ്) അസിസ്റ്റന്റ് ഫിസിയോതെറാപ്പി സര്‍ട്ടിഫിക്കറ്റ്/ വിഎച്ച്എസ്ഇ ഫിസിയോതെറാപ്പി/കമ്പ്യൂട്ടര്‍ പരിജ്ഞാനത്തോടെ എഎന്‍എം. പ്രായപരിധി 2025 മെയ് 15ന് 40 വയസ്. അവസാന തീയതി മെയ് 15. വെബ്‌സൈറ്റ്: www.nam.kerala.gov.in-careers ഫോണ്‍: 0468 2995008

Read More

ടെക് മഹീന്ദ്രയിൽ – വർക്ക് ഫ്രം ഹോം അവസരം:

  konnivartha.com:പ്രമുഖ ഐ.ടി സ്ഥാപനമായ ടെക് മഹീന്ദ്രയിലേക്ക് “കസ്റ്റമർ സപ്പോർട്ട് അസ്സോസിയേറ്റ്” ആയി ജോയിൻ ചെയ്യാം. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. 30 വയസിനു താഴെയുള്ള ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകന് സ്വന്തമായി ലാപ്ടോപ്പ് ഉണ്ടായിരിക്കണം. (System specs : i5 processor,10+ GB RAM,OS: Windows 10+ with 30MBPS broadband connection). തെരഞ്ഞെടുക്കപെടുന്നവർക്ക് ചെന്നൈയിൽ വെച്ച് 30 ദിവസം മുതൽ 45 വരെ നീണ്ടു നിൽക്കുന്ന പരിശീലനം ഉണായിരിക്കുന്നതാണ്. പരിശീലന സമയത്ത് 10,000/- രൂപ അലവൻസും യാത്ര ബത്തയും നൽകുന്നതാണ്. തുടക്കക്കാർക്ക് പ്രതിമാസം 13,900/- രൂപയും, കസ്റ്റമർ കെയർ മേഖലയിൽ ചുരുങ്ങിയത് 6 മാസം അനുഭവപരിചയമുള്ളവർക്ക് മാസം 15,700/- രൂപയും ശമ്പളം (Take home)    ഉണ്ടായിരിക്കുന്നതാണ്.അതിനു ശേഷം വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള അവസരമാണ് ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഗൂഗിൾ ഫോം പൂരിപ്പിച്ച്…

Read More

വിവിധ വിഷങ്ങളില്‍ അധ്യാപക ഒഴിവ് ( 30/04/2025 )

KONNIVARTHA.COM: ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ കോമേഴ്‌സ്, മലയാളം, കെമിസ്ട്രി, ബോട്ടണി, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, സുവോളജി വിഷയങ്ങളില്‍ അതിഥി അധ്യാപക ഒഴിവുകളുണ്ട്. കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്‌ട്രേഷന്‍ നമ്പര്‍,അപേക്ഷയും രേഖയുമായി കോളജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. യോഗ്യത: നെറ്റ്/ പി.എച്ച്.ഡി. ഇവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദക്കാരെ പരിഗണിക്കും. ഫോണ്‍: 0468 2263636 വിഷയം,തീയതി, സമയം എന്ന ക്രമത്തില്‍. കോമേഴ്സ്, മെയ് ഏഴ്, രാവിലെ 11 മലയാളം, മെയ് എട്ട്, രാവിലെ 11 സുവോളജി, മെയ് എട്ട്, ഉച്ചയ്ക്ക് 2.30 ഹിന്ദി ,മെയ് ഒമ്പത്, രാവിലെ 10 സംസ്‌കൃതം, മെയ് ഒമ്പത് വെള്ളി രാവിലെ 11.30 കെമിസ്ട്രി, മെയ് ഒമ്പത് , ഉച്ചയ്ക്ക് 2.30 ഇംഗ്ലീഷ്, മെയ് 12, രാവിലെ 11 ബോട്ടണി,…

Read More