റാന്നി ഇടമുറി ഗവ. സ്‌കൂളില്‍ ഹിന്ദി അധ്യാപക ഒഴിവ്

റാന്നി ഇടമുറി ഗവ. സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഹിന്ദി (ജൂനിയര്‍) തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 13 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസിലെത്തി കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9446382834, 9745162834.

Read More

പത്തു ജില്ലകളിൽ ‘നിയുക്തി 2021’ തൊഴിൽ മേള

20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാന സർക്കാർ നടത്തുന്ന ‘നിയുക്തി 2021’ മെഗാ തൊഴിൽ മേള ശേഷിക്കുന്ന ജില്ലകളിൽ ഡിസംബർ 11 മുതൽ ജനുവരി 8 വരെ നടക്കും. എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചുകളുടെയും എംപ്ലോയബിലിറ്റി സെന്ററുകളുടെയും സഹകരണത്തോടെ നടക്കുന്ന തൊഴിൽ മേളകളിലൂടെ സ്വകാര്യ മേഖലയിലെ 25,000 തൊഴിലുകൾ ഉദ്യോഗാർഥികൾക്ക് ലഭിക്കാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്. ആയിരത്തിലധികം തൊഴിൽദാതാക്കളും 50000-ത്തിലധികം ഉദ്യോഗാർഥികളും പങ്കെടുക്കുന്ന തൊഴിൽമേളയിൽ, ഐ.ടി,  ടെക്സ്റ്റയിൽസ് ജൂവലറി, ഓട്ടോമൊബൈൽസ്, അഡ്മിനിസ്‌ട്രേഷൻ മാർക്കറ്റിങ്, ഹോസ്പിറ്റാലിറ്റി, ഹെൽത്ത് കെയർ എന്നിവയിലേതടക്കമുള്ള പ്രമുഖ കമ്പനികൾ പങ്കെടുക്കും. തൊഴിൽ മേളയിൽ പങ്കെടുക്കുന്ന ഉദ്യോഗദായകർക്കും ഉദ്യോഗാർഥികൾക്കും ഓൺലൈൻ രജിസ്‌ട്രേഷൻ www.jobfest.kerala.gov.in ൽ നടത്താം. തൊഴിൽ മേളകളുടെ വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. ഇടുക്കി, ആലപ്പുഴ, വയനാട,് കണ്ണൂർ ജില്ലകളിൽ നിയുക്തി തൊഴിൽ മേള സംഘടിപ്പിച്ചു. തുടർന്നുള്ള  ജോബ് ഫെയർ നടത്തപ്പെടുന്ന ജില്ലകൾ, തീയതി സെന്റർ എന്നിവ…

Read More

പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാം

  പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ആറു മാസത്തെ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അവസരം. ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പി.ജി ഡിപ്ലോമ എന്നിവ നേടിയവര്‍ക്ക് അപേക്ഷിക്കാം. 2020, 2021 വര്‍ഷങ്ങളില്‍ കോഴ്സ് കഴിഞ്ഞവരും സ്വന്തമായി സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റ് ഡേറ്റാ കണക്ഷനും ഉള്ളവരുമാകണം. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന അപ്രന്റിസിന് പ്രതിമാസം 7000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡേറ്റ എന്നിവ സഹിതം കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അപേക്ഷ നല്‍കണം. അവസാന തീയതി ഡിസംബര്‍ 18. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0468-2222657.

Read More

മെഗാ ജോബ് ഫെയര്‍-നിയുക്തി 2021   ഡിസംബര്‍ 21 ന് തിരുവല്ലയില്‍

       konnivartha.com : ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് പത്തനംതിട്ടയും മാക്ഫാസ്റ്റ് കോളേജ് തിരുവല്ലയും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴില്‍ മേളയായ നിയുക്തി 2021 ഡിസംബര്‍ 21ന് തിരുവല്ല മാക്ഫാസ്റ്റ് കോളേജില്‍ നടത്തും. അന്‍പതോളം ഉദ്യോഗദായകര്‍  പങ്കെടുക്കുന്ന മേളയില്‍ പത്തനംതിട്ട ജില്ലയിലുള്ള എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പങ്കെടുക്കാം. തൊഴില്‍മേളയില്‍ പ്രവത്തി പരിചയമുള്ളവര്‍ക്കും      ഇല്ലാത്തവര്‍ക്കും ഒരുപോലെ പരിഗണന ലഭിക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐ.ടി.ഐ/ഐ.ടി.സി മുതല്‍ ഡിപ്ലോ, ബി-ടെക് ബിരുദം, ബിരുദാനന്തര ബിരുദം, പാരാ മെഡിക്കല്‍ തുടങ്ങിയ യോഗ്യത ഉള്ളവര്‍ക്ക്  ഈ മേളയില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക്     അവരുടെ താലൂക്കുകളില്‍ സ്ഥിതി ചെയ്യുന്ന ടൗണ്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ തൊഴില്‍ മേളയുമായി ബന്ധപ്പെട്ട രജിസ്ട്രേഷനും അന്വേഷണങ്ങള്‍ക്കുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ www.jobfest.kerala.gov.in എന്ന വെബ് സൈറ്റില്‍ ലോഗിന്‍ ചെയ്ത് ലഭിക്കുന്ന അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റുമായി…

Read More

തൊഴിൽ അവസരങ്ങൾ ഒരുക്കി എംപ്ലോയ്മെന്റിന് കീഴിൽ തൊഴിൽമേള

കോവിഡ് മഹാമാരിക്കിടെ അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് എംപ്ലോയ്മെന്റ് വകുപ്പിന് കീഴിൽ തൊഴിലവസരങ്ങളൊരുക്കുന്നു. സംസ്ഥാനത്തെ 14 ജില്ലകളിലായി  ഡിസംബർ, 2022 ജനുവരി മാസങ്ങളിൽ നടക്കുന്ന തൊഴിൽമേളകളിൽ ആയിരത്തിലധികം തൊഴിൽദായകരും ഇരുപതിനായിരത്തിലധികം ഒഴിവുകളും പ്രതീക്ഷിക്കുന്നു.   കേന്ദ്ര-സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്തുന്നതിനോടൊപ്പം സ്വകാര്യമേഖലയിലെ അവസരങ്ങളും അഭ്യസ്തവിദ്യർക്ക് പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് തൊഴിൽ വകുപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. എംപ്ലോയബിലിറ്റി സെന്ററുകളുടെ നേതൃത്വത്തിലുള്ള ജോബ് ഡ്രൈവ് ലക്ഷ്യ തൊഴിൽ മേളകളിലൂടെയും നിയുക്തി തൊഴിൽ മേളയിലൂടെയും ആയിരക്കണക്കിനാളുകൾക്ക് തൊഴിൽ ലഭിച്ചു കഴിഞ്ഞു. അക്കാദമിക് വിദ്യാഭ്യാസം കൊണ്ട് മാത്രം മികച്ച തൊഴിൽ നേടാൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് കരിയർ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിക്കുകയും ഇവയുടെ  ആഭിമുഖ്യത്തിൽ എംപ്ലോയബിലിറ്റി സ്‌കീമുകളും സോഫ്റ്റ് സ്‌കില്ലുകളും പരിശീലിപ്പിക്കുകയും ചെയ്യുന്നത്. കരിയർ ഡെവലപ്മെന്റ് സെന്ററുകളിലൂടെ അഭ്യസ്തവിദ്യർക്ക് ആവശ്യമായ വ്യക്തിത്വവികസനത്തിന് പരിശീലനവും നൽകുന്നുണ്ട്. തൊഴിൽമേളയിൽ പങ്കെടുക്കുന്നതിന് ഉദ്യോഗദായകർക്കും ഉദ്യോഗാർഥികൾക്കും www.jobfest.gov.in ലൂടെ രജിസ്റ്റർ ചെയ്യാം.

Read More

അക്വാകള്‍ച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്

പത്തനംതിട്ട ജില്ലയില്‍ ഫിഷറീസ് വകുപ്പ് അക്വാകള്‍ച്ചര്‍ കോ-ഓര്‍ഡിനേറ്ററുടെ ഒരു ഒഴിവിലേക്ക് 2022 മാര്‍ച്ച് 31 വരെ താത്കാലിക കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത- ബി.എഫ്.എസ്.സി/ ഫിഷറീസ് സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം, എം.എസ്.സി സുവോളജിയോടൊപ്പം നാലു വര്‍ഷം ബന്ധപ്പെട്ട മേഖലയില്‍ സര്‍ക്കാര്‍ വകുപ്പുകളിലോ സ്ഥാപനങ്ങളിലോ ഉളള പ്രവൃത്തി പരിചയം. വയസ്- 20-56. ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷകള്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, പത്തനംതിട്ട, തെക്കേമല പി.ഒ, പന്നിവേലിച്ചിറ, പിന്‍-689 654 എന്ന വിലാസത്തില്‍ ഈ  മാസം 13 നുളളില്‍ ലഭിക്കണം. ഫോണ്‍ : 0468 2967720.

Read More

കഴക്കൂട്ടം സൈനിക സ്‌കൂളില്‍ വാർഡ് ബോയ് താത്കാലിക ഒഴിവ്

  കഴക്കൂട്ടം സൈനിക സ്‌കൂളിലെ വാർഡ് ബോയ് തസ്തികയിലെ താത്കാലിക ഒഴിവിലേക്കുള്ള വാക് ഇൻ ഇന്റർവ്യൂ ഡിസംബർ 15ന് രാവിലെ 9ന് നടക്കും. പത്താം ക്ലാസ് പാസായിട്ടുള്ളതും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 21,000 രൂപ ശമ്പളം ലഭിക്കും.

Read More

ശബരിമല തീര്‍ഥാടനം: സ്റ്റാഫ് നേഴ്സ്, ഫാര്‍മസിസ്റ്റ് ജീവനക്കാരെ ആവശ്യമുണ്ട്

  കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ശബരിമലയുമായി ബന്ധപ്പെട്ട ആശുപത്രികളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി സ്റ്റാഫ് നേഴ്സ്, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ ജീവനക്കാരെ ആവശ്യമുണ്ട്. 21.01.2022 വരെയാണ് നിയമന കാലാവധി. തെരഞ്ഞെടുപ്പിനായി താഴെപ്പറയുന്ന തീയതികളില്‍ പത്തനംതിട്ട കളക്ടറേറ്റിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) ഇന്റര്‍വ്യൂ നടത്തും. ഫാര്‍മസിസ്റ്റ് (4 ഒഴിവ്):- യോഗ്യത: ഡി.ഫാം/ബി.ഫാം പാസായിരിക്കണം. ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. ഇന്റര്‍വ്യൂ ഡിസംബര്‍ ആറിന് രാവിലെ 10 മുതല്‍ ഒന്നു വരെ. സ്റ്റാഫ് നേഴ്സ്( 28 ഒഴിവ്):- യോഗ്യത: ജി.എന്‍.എം./ബി.എസ്.സി നേഴ്സിംഗ്, കെ.എന്‍.സി രജിസ്‌ട്രേഷന്‍. ഇന്റര്‍വ്യൂ ഡിസംബര്‍ ആറിന് ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് അഞ്ചു വരെ. താല്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിപ്പിക്കുന്ന ആരോഗ്യ വകുപ്പ് ജില്ലാ…

Read More

പത്തനംതിട്ട നഗരസഭയില്‍ താമസിക്കുന്ന ട്യൂഷന്‍ ടീച്ചര്‍മാരെ അവശ്യമുണ്ട്

konnivartha.com : പട്ടികജാതി വികസന വകുപ്പിന്റെ അധീനതയില്‍ കല്ലറകടവില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2021-22 അധ്യയന വര്‍ഷം യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍  എടുക്കുന്നതിനായി താത്കാലിക വ്യവസ്ഥയില്‍ പത്തനംതിട്ട നഗരസഭയില്‍ താമസിക്കുന്ന പ്രവര്‍ത്തി പരിചയമുള്ള ട്യൂഷന്‍ ടീച്ചര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യു.പി വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനായി ടി.ടി.സി  യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നാച്ചുറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനായി ബി.എഡ്  യോഗ്യതയുള്ള അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റയും അപേക്ഷയും ഡിസംബര്‍ 13 വൈകിട്ട് അഞ്ചിനകം  ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍-9544788310, 8547630042.

Read More

ഗസ്റ്റ് ലക്ചററര്‍ ഒഴിവിലേക്ക്  അപേക്ഷ ക്ഷണിച്ചു

  konnivartha.com : പത്തനംതിട്ട വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ ആറിന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാം ക്ലാസോടെയുള്ള സിവില്‍ എഞ്ചിനിയറിംഗ് ബി-ടെക്ക് ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ഫോണ്‍: 0469 2650228

Read More