ഒഡെപെക് മുഖേന ഒമാനിലേക്ക് അധ്യാപികമാരെ റിക്രൂട്ട് ചെയ്യുന്നു

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് അധ്യാപകമാരെ നിയമിക്കുന്നു. സി.ബി.എസ്.സി/  ഐ.സി.എസ്.സി സ്‌കൂളിൽ മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതം [email protected] എന്ന ഇ-മെയിലിൽ ഫെബ്രുവരി 10നകം അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in, 0471-2329440/ 41/ 42/ 43/ 45.

Read More

കോന്നി പഞ്ചായത്തില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ , ഓവര്‍സിയര്‍ തസ്തികയില്‍ ഒഴിവ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ തൊഴില്‍ ഉറപ്പ് പദ്ധതിയിലേക്ക് അക്കൌണ്ടന്റ് കം ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (യോഗ്യത – ബി .കോം ബിരുദവും പി ജി ഡി സി എ യും )ഓവര്‍സിയര്‍ (യോഗ്യത – ഡിഗ്രി ഇന്‍ സിവില്‍ എന്‍ജിനിയറിങ് / അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറിങ് ) എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു . മലയാളം കംബ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.അപേക്ഷകള്‍ 15/02/2022 വരെ സ്വീകരിക്കും . കൂടുതല്‍ വിവരങ്ങള്‍ക്ക് : 0468-2242223

Read More

ദോഹയിലെ പ്രമുഖ സ്‌കൂളിലേക്ക് നിയമനം

KONNIVARTHA.COM : ദോഹയിലെ പ്രമുഖ ഇൻഡ്യൻ സ്‌കൂളായ ബിർളാ പബ്‌ളിക് സ്‌കൂളിലെ പ്രൈമറി, മിഡിൽ, സെക്കണ്ടറി വിഭാഗത്തിലെ അധ്യാപക അനധ്യാപക ഒഴിവുകളിലേക്ക് നോർക്ക റൂട്‌സ് വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.   അതത് വിഷയങ്ങളിൽ ബിരുദം, ബിരുദാനന്ത ബിരുദം, ബി.എഡ്, 2 വർഷം മുതൽ 5 വർഷം വരെയുള്ള സി.ബി.എസ്. ഇ സ്‌കൂളിലെ പ്രവർത്തി പരിചയവും അനായാസേന ഇംഗ്‌ളീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവുമാണ് യോഗ്യത.     പ്രൈമറി വിഭാഗത്തിൽ സോഷ്യൽ സയൻസ്, കൗൺസിലർ, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ എന്നീ തസ്തികകളിലും മിഡിൽ വിഭാഗത്തിൽ ഫിസിക്‌സ് ലാബ് ടെക്‌നീഷ്യൻ, നിർമ്മിത ബുദ്ധി (റോബോട്ടിക്‌സ്), സോഷ്യൽ സയൻസ്, ഇംഗ്‌ളീഷ് എന്നീ തസ്തികകളിലും സെക്കണ്ടറി വിഭാഗത്തിൽ കണക്ക്, ഫിസിക്‌സ്, ബയോളജി തസ്തികകളിലുമാണ് ഒഴിവുകൾ.     പ്രൈമറി വിഭാഗത്തിൽ എല്ലാ തസ്തികകളും മിഡിൽ വിഭാഗത്തിൽ ഫിസിക്‌സ് ലാബ് ടെക്‌നീഷ്യൻ, നിർമ്മിത…

Read More

വടശേരിക്കരയില്‍ അമ്മ ടീച്ചര്‍, വോളന്റിയര്‍ ഒഴിവ്

  KONNIVARTHA.COM : പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വടശേരിക്കര ഗവ. മോഡല്‍ റ സിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കെ-ഡിസ്‌കിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കൊപ്പം പഠന പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനായി രണ്ട് അമ്മ ടീച്ചര്‍മാരുടെയും ഒരു വോളന്റിയറുടെയും തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി മൂന്ന്. അമ്മടീച്ചര്‍മാരായി പരിഗണിക്കുന്നത് ഗണിതം ഒരു വിഷയമായി ബിരുദം നേടിയ സ്ത്രീകളെയാണ്. ഇവരുടെ അഭാവത്തില്‍ പ്ലസ്ടുവിന് ഗണിതം പഠിച്ച ഇതര ബിരുദക്കാരെയും പരിഗണിക്കും. പ്രായ പരിധി 40 വയസ്. അമ്മ ടീച്ചര്‍മാരുടെ പ്രതിമാസ ഹോണറേറിയം 12500 രൂപ. പ്ലസ്ടു യോഗ്യതയും ഗണിത അഭിരുചിയുമുള്ള സ്ത്രീകളെ വോളന്റിയറായി പരിഗണിക്കും. പ്രായ പരിധി 25 വയസ്. വോളന്റിയറുടെ പ്രതിമാസ ഹോണറേറിയം 7500 രൂപ. നിയമനങ്ങള്‍ 2021-22 വര്‍ഷത്തേക്ക് മാത്രമാണ്. പ്രദേശത്തുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ അപേക്ഷകള്‍ സീനിയര്‍ സൂപ്രണ്ട്, ഗവ.…

Read More

ക്ഷീരവികസന വകുപ്പിൽ വിവിധ തസ്തികകളിൽ നിയമനം

konnivartha.com : ക്ഷീരവികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിക്കുന്ന കേരള സ്റ്റേറ്റ് മാനേജ്‌മെന്റ് ഇൻഫർമേഷൻ സെന്ററിന്റെ പ്രവർത്തനങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസോസിയേറ്റ്‌സ്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരുടെ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. എല്ലാ തസ്തികകളിലും രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.   റിസർച്ച് അസോസിയേറ്റ്/സബ്ജക്ട് എക്‌സ്‌പെർട്ട് തസ്തികയിൽ ഡെയറി സയൻസ്/ടെക്‌നോളജി ബിരുദമാണ് യോഗ്യത. 36,000 രൂപയാണ് വേതനം. റിസർച്ച് അസോസിയേറ്റ് തസ്തികയിൽ ഗ്രാജുവേറ്റ്/പോസ്റ്റ് ഗ്രാജുവേറ്റ് ഇൻ ഡാറ്റാ സയൻസ്/സ്റ്റാറ്റിസ്റ്റിക്‌സ് ആണ് യോഗ്യത. 36,000 രൂപ വേതനം ലഭിക്കും. സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർക്ക് ബി.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജി ആണ് യോഗ്യത. 36,000 രൂപയാണ് വേതനം. ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ്/പോസ്റ്റ് ഗ്രാജുവേറ്റ് ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് യോഗ്യത വേണം. 21,175 രൂപയാണ് വേതനം. അപേക്ഷകർ വെള്ളക്കടലാസിൽ…

Read More

പത്തനംതിട്ട ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രിയില്‍ ജീവനക്കാരെ ആവശ്യമുണ്ട്

    KONNIVARTHA.COM : കോവിഡ് പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഡോക്ടര്‍, നഴ്‌സിംഗ് ഓഫീസര്‍, ക്ലീനിംഗ് സ്റ്റാഫ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ലാബ് ടെക്‌നീഷ്യന്‍, എപ്പിഡമോളജിസ്റ്റ് എന്നീ തസ്തികകളില്‍ ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ട്. പത്തനംതിട്ട, അടൂര്‍ ജനറല്‍ ആശുപത്രികള്‍, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി, തിരുവല്ല, കോന്നി, മല്ലപ്പള്ളി താലൂക്ക് ആശുപത്രികളിലും കോഴഞ്ചേരി റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ്, ജില്ലാ മെഡിക്കല്‍ ഓഫീസ് എന്നിവിടങ്ങളിലാണ് ഒഴിവുകള്‍. ജനുവരി 29ന് രാവിലെ 10 മുതല്‍ അതത് സ്ഥാപനങ്ങളില്‍ വോക്ക് ഇന്‍ ഇന്റര്‍വ്യു നടക്കും. മുന്‍പ് കോവിഡ് ബ്രിഗേഡില്‍ ജോലി ചെയ്ത ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ഇന്റര്‍വ്യുവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് സ്ഥാപന…

Read More

മെഗാ ജോബ് ഫെയര്‍; തൊഴില്‍ ദാതാക്കള്‍ക്ക് 25 വരെ രജിസ്റ്റര്‍ ചെയ്യാം

konnivartha.com : കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ (കെയ്‌സ്) ആഭിമുഖ്യത്തില്‍ ഫെബ്രുവരി 12, 13 തീയതികളില്‍ തൃശൂര്‍ വിമല കോളേജില്‍ നടക്കുന്ന മെഗാ ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന തൊഴില്‍ ദാതാക്കള്‍ക്ക് ജനുവരി 25 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.     കേന്ദ്ര സര്‍ക്കാരിന്റെ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മേളയില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും www.statejobportal.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായോ 8075967726 എന്ന മൊബൈല്‍ നമ്പറിലോ രജിസ്റ്റര്‍ ചെയ്യാമെന്ന് കെയ്‌സ് അധികൃതര്‍ അറിയിച്ചു.   രജിസ്‌ട്രേഷന്‍ തികച്ചും സൗജന്യമാണ്. രജിസ്‌ട്രേഷന്‍ അംഗീകരിക്കപ്പെടുന്ന മുറയ്ക്ക് ഇതേ പോര്‍ട്ടലില്‍ സ്ഥാപനങ്ങളിലെ ഒഴിവു വിവരങ്ങളും തൊഴിലുടമകള്‍ക്ക് അപ്‌ഡേറ്റ് ചെയ്യാനാവും. തൊഴില്‍ മേളയിലേക്ക് രജിസ്റ്റര്‍ ചെയ്യുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അനുയോജ്യരായവരെ നേരിട്ടും ഓണ്‍ലൈനായുമുള്ള അഭിമുഖത്തിലൂടെ കണ്ടെത്താന്‍ കമ്പനികള്‍ക്ക് അവസരം ലഭിക്കും.

Read More

ഓണ്‍ലൈന്‍ തൊഴില്‍ മേള

konnivartha.com : കേരള നോളജ് ഇക്കോണമി മിഷന്‍  ജനുവരി 21മുതല്‍ 27 വരെ ഓണ്‍ലൈന്‍ തൊഴില്‍ മേള നടത്തുന്നു. knowledgemission.kerala.gov.in  എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഓണ്‍ലൈന്‍ തൊഴില്‍ മേളയിലും റോബോട്ടിക് അഭിമുഖത്തിലും പങ്കെടുക്കാം. ഫോണ്‍. 0471 2737881.

Read More

കമ്പ്യൂട്ടർ ലാബ് അസിസ്റ്റന്റ് ഒഴിവ്

konnivartha.com : നെയ്യാർ ഡാം ആർ പരമേശ്വരൻ പിള്ള മെമ്മോറിയൽ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ കരാർ വ്യവസ്ഥയിൽ താത്ക്കാലികമായി നിയമിക്കുന്നതിന് ഒരു കമ്പ്യൂട്ടർ ലാബ് അസിസ്റ്റന്റ് ഒഴിവുണ്ട്.  നിർദിഷ്ട യോഗ്യത ഉള്ളവർ ജനുവരി 27ന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകണം.  കൂടുതൽ വിവരങ്ങൾക്ക്: 9443607001.

Read More

ഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡ്രൈവര്‍, ലാബ് ടെക്നീഷ്യന്‍ അപേക്ഷ ക്ഷണിച്ചു

KONNIVARTHA.COM : ഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡ്രൈവര്‍, ലാബ്ടെക്നീഷ്യന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രൈവര്‍ തസ്തികകളിലേക്ക് ഹെവിലൈസന്‍സും, രണ്ടു തസ്തികയിലേക്ക് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. ലാബ്ടെക്നിഷ്യന്‍ തസ്തികയിലേക്ക് ഗവ. അംഗീകൃത കോഴ്സും, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ജനുവരി 20 ന് വൈകുന്നേരം അഞ്ചിന് മുന്‍പായി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും അപേക്ഷയും സഹിതം ഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സമര്‍പ്പിക്കണം.

Read More