konnivartha.com : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ(എസ് എസ് സി) ഇന്ത്യൻ കാലാവസ്ഥ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റിന്റെ ഒഴിവിൽ പരീക്ഷ നടത്തും. കമ്പ്വൂട്ടർ അധിഷ്ഠിത പരീക്ഷ ഡിസംബറിൽ നടക്കും. ഉദ്യോഗാർത്ഥികൾ https://ssc.nic.in വഴി അപേക്ഷിക്കണം. അവസാന തീയതി ഒക്ടോബർ 18. കൂടുതൽ വിവരങ്ങൾക്ക്: www.ssckkr.kar.nic.in, 080-25502520, 9483862020.
Read Moreവിഭാഗം: konni vartha Job Portal
കോന്നി ആശുപത്രിയിലേക്ക് തൊഴില്‍ അവസരം
konnivartha.com:Urgently Required (Hospital Staff)Nurses (Emergency, Operation Theatre, ICU)Pharmacist (B pharm/ D pharm) Interested candidates are requested to send their resume and credentials to: hr.bcmck@gmail.com or walk in to the Administrator office with all relevant documents For further clarification: Contact: 9072245666 Believers Church Medical Centre, Eliyarackal, Konni
Read Moreനിരവധി തൊഴില്‍ അവസരങ്ങള്‍ (03/10/2022 )
ഒഡെപെക്ക് മുഖേന ബഹറിനിലേക്ക് വീട്ടുജോലിക്കാരെ തെരഞ്ഞെടുക്കുന്നു konnivartha.com : സംസ്ഥാന സർക്കാർ സ്ഥാപനമായ ഓഡെപെക്ക് മുഖേന ബഹറിനിലേക്ക് വീട്ടുജോലിക്കാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ അടിസ്ഥാന ശമ്പളം 100-150 ബഹറിൽ ദിനാറായിരിക്കും. പ്രായപരിധി 30-35 വയസ്. അപേക്ഷകർ വിശദമായ ബയോഡാറ്റ recruit@odepc.in എന്ന മെയിലിലേക്ക് ഒക്ടോബർ 10നകം അയയ്‌ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in, 0471-2329440/41/42. സ്‌റ്റെനോഗ്രാഫർ, അക്കൗണ്ട്‌സ് അസിസ്റ്റന്റ് നിയമനം konnivartha.com : കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിൽ എറണാകുളത്ത് പ്രവർത്തിക്കുന്ന കടബാധ്യത നിവാരണ ട്രൈബ്യൂണൽ- 2ൽ വിരമിച്ച ഉദ്യോഗസ്ഥർക്ക് സ്‌റ്റെനോഗ്രാഫർ ഗ്രേഡ്-1, അക്കൗണ്ട്‌സ് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷിക്കാം. ഉദ്യോഗസ്ഥർ സംസ്ഥാന, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലോ ജില്ലക്കോടതിയിലോ ഹൈക്കോടതിയിലോ സേവന കാലാവധി പൂർത്തിയാക്കിയവരായിരിക്കണം. അപേക്ഷകൾ രജിസ്ട്രാർ, കടബാധ്യത നിവാരണ ട്രൈബ്യൂണൽ 2, ഒന്നാം നില, കെ.എസ്.എച്ച്.ബി ഓഫീസ് കോംപ്ലക്‌സ്, പനമ്പിള്ളി നഗർ, എറണാകുളം, 682036, എന്ന വിലാസത്തിൽ ഒക്ടോബർ 17ന് വൈകുന്നേരം ആറിന് മുമ്പ് ലഭിക്കണം. ഫിസിക്‌സ് അദ്ധ്യാപക ഒഴിവ് konnivartha.com…
Read Moreകോന്നി മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ റെസിഡന്റ്മാര്‍ : വാക്ക് ഇന്‍ ഇന്റര്‍വ്യൂ
konnivartha.com : കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റെസിഡന്റ്മാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഈ മാസം 18ന് രാവിലെ 10.30ന് കോന്നി മെഡിക്കല്‍ കോളജില്‍ നടക്കും. എംബിബിഎസ് ബിരുദധാരികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും തിരിച്ചറിയല്‍ കാര്‍ഡും സഹിതം ഹാജരാകണം. അന്നേ ദിവസം രാവിലെ ഒമ്പത് മുതല്‍ 10 വരെ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും. പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കും പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും മുന്‍ണനയുണ്ടാകുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
Read Moreനിരവധി തൊഴില്‍ അവസരങ്ങള്‍
www.konnivartha.com ഫുൾ ടൈം കീപ്പർ ഒഴിവ് തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഫുൾ ടൈം കീപ്പർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിലും ഈഴവ വിഭാഗത്തിലും രണ്ട് സ്ഥിരം ഒഴിവുകളുണ്ട്. ഉദ്യോഗാർത്ഥികൾ ഏഴാം ക്ലാസ് പൂർത്തിയാക്കിയിരിക്കണം. പ്രോഗ്രാം ഓഫീസറുടെ താത്കാലിക ഒഴിവ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള പ്രോഗ്രാമിങ് ഓഫീസർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.ടെക്, ബി.ഇ, എം.ടെക്, എം.ഇ, എം.സി.എ എന്നിവയിൽ ഏതെങ്കിലും ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം. 32,560 രൂപ പ്രതിമാസവേതനം ലഭിക്കും. താത്പര്യമുള്ളവർ ഒക്ടോബർ 15ന് വൈകിട്ട് നാലിനു മുമ്പ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, ഹൗസിങ് ബോർഡ് ബിൽഡിങ് (അഞ്ചാം നില) ശാന്തീനഗർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്: 0471-2525300. വന്യമൃഗങ്ങളെയും പക്ഷികളെയും പരിശീലിപ്പിക്കുന്നതിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 01.01.2022ന് 18 നും 41നും മദ്ധ്യേ. ശമ്പളം 24400-55200. നിശ്ചിത…
Read Moreപത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ലാബ് ടെക്നീഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍
KONNIVARTHA.COM : പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ലാബ് ടെക്നീഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ എന്നീ തസ്തികകളിലേക്ക് കാസ്പ് മുഖേന താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുളളവര്‍ യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ ഒക്ടോബര്‍ ആറിന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. യോഗ്യത – ബിഎസ്സി എംഎല്‍ടി/ഡിഎംഎല്‍ടി (ബ്ലഡ് ബാങ്ക് പരിചയം ഉളളവര്‍ക്ക് മുന്‍ഗണന). ഫോണ്‍ : 0468 2222364.
Read Moreനിരവധി തൊഴില്‍ അവസരങ്ങള്‍ ( 19/09/2022 )
www.konnivartha.com ഗസ്റ്റ് അധ്യാപക നിയമനം വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ഒഴിവുളള ലക്ചറര്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത: ബി.ടെക് ഫസ്റ്റ് ക്ലാസ്. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റാ, മാര്‍ക്ക്ലിസ്റ്റ്, പത്താംതരം/തത്തുല്യം, യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഈ മാസം 26 ന് രാവിലെ 10.30 ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളേജ് ഓഫീസില്‍ നടത്തപ്പെടുന്ന ടെസ്റ്റ്/ അഭിമുഖത്തിന് ഹാജരാകണം. താത്കാലിക ഒഴിവ് കഴക്കൂട്ടം ഗവ. ഐ.ടി.ഐയിൽ ഫാഷൻ ഡിസൈൻ ആൻഡ് ടെക്‌നോളജി, സ്‌റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഹിന്ദി), ടെക്‌നീഷ്യൻ പവർ ഇലക്ട്രോണിക്‌സ് സിസ്റ്റം, ഹോസ്പിറ്റൽ ഹൗസ് കീപ്പിംഗ്, സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ്), കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈൻ എന്നീ ട്രേഡുകളിൽ വിവിധ വിഭാഗങ്ങളിലേക്ക് സംവരണം ചെയ്തിട്ടുള്ള താൽക്കാലിക ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 23ന് 9.30ന് യോഗ്യത തെളിയിക്കുന്ന…
Read Moreപത്തനംതിട്ടയില്‍ വെറ്ററിനറി സര്‍ജന്‍, പാരാവെറ്റ്, ഡ്രൈവര്‍ കം അറ്റന്‍ഡന്‍ഡ് ഒഴിവ്
താല്‍ക്കാലിക നിയമനം konnivartha.com: മൃഗസംരക്ഷണവകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന രണ്ട് മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്‍, പാരാവെറ്റ്, ഡ്രൈവര്‍ കം അറ്റന്‍ഡന്‍ഡ് എന്നീ തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ വഴി താല്‍ക്കാലികമായി നിയമനം നടത്തുന്നു. പറക്കോട് (വെറ്ററിനറി പോളിക്ലിനിക്ക്, അടൂര്‍), മല്ലപ്പള്ളി (വെറ്ററിനറി ഹോസ്പിറ്റല്‍, മല്ലപ്പള്ളി) എന്നീ ബ്ലോക്കുകളിലാണ് നിയമനം. ഈ മാസം 28, 29 തീയതികളിലാണ് ഇന്റര്‍വ്യൂ. വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് ഇന്റര്‍വ്യൂ 28 ന് രാവിലെ 10 മുതലും, പാരാവെറ്റ് തസ്തികയിലേക്ക് ഇന്റര്‍വ്യൂ 28ന് ഉച്ചയ്ക്ക് രണ്ടു മുതലും, ഡ്രൈവര്‍ കം അറ്റന്‍ഡന്‍ഡ് തസ്തികയിലേക്ക് ഇന്റര്‍വ്യൂ 29ന് രാവിലെ 10 മുതലും നടത്തും. പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ലക്സിലെ ജില്ലാമൃഗസംരക്ഷണ ഓഫീസിലാണ് ഇന്റര്‍വ്യു നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ 0468-2322762 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.…
Read Moreവ്യാജ ജോലി വാഗ്ദാനം; ഉദ്യോഗാർത്ഥികൾ വഞ്ചിതരാകരുത്
konnivartha.com : ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ പേരിൽ വ്യാജ നിയമന ഉത്തരവുകൾ നൽകുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ അഡ്വ.എം രാജഗോപാലൻ നായർ പറഞ്ഞു. സുതാര്യമായ രീതിയിൽ മികച്ച സുരക്ഷിതത്വത്തോടെ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന പരീക്ഷയും തുടർന്ന തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിനെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സമൂഹത്തിൽ വ്യാപകമായ വ്യാജപ്രചാരണവും തട്ടിപ്പുകളും നടക്കുന്നതായി ചെയർമാൻ ആരോപിച്ചു. ദേവസ്വം ബോർഡിന്റെ വിവിധ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് പണം തട്ടുന്ന നാലോളം കേസുകൾ നിലവിലുണ്ട്.ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ലെറ്റർ ഹെഡും സീലും രേഖകളും വരെ വ്യാജമായി തയ്യാറാക്കിയാണ് തട്ടിപ്പുകാർ ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്നത്.കേസുകളിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.സംസ്ഥാനത്തിന് പുറത്തും ഇത്തരം വ്യാജസംഘങ്ങൾ പ്രവർത്തിക്കുന്നതായി സൂചനകളുണ്ട്. ദേവസ്വം ബോർഡിന്റെ ഒഴിവുകളിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്നത് മുതൽ നിയമനശിപാർശ നൽകുന്നത് വരെയുള്ള വിവരങ്ങൾ ദേവജാലിക സോഫ്റ്റ്വെയറിലൂടെ ലഭിക്കും.…
Read Moreഎയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ തൊഴില്‍ അവസരം
konnivartha.com : മിനിസ്ട്രി ഓഫ് സിവില്‍ ഏവിയേഷന് കീഴിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ – ചെന്നൈ, ദക്ഷിണ മേഖലയിലേക്ക് ജൂനിയര്‍ അസിസ്റ്റന്റ് (ഫയര്‍സര്‍വീസ്, ഓഫീസ്), സീനിയര്‍ അസിസ്റ്റന്റ് (അക്കൗണ്ട് ) എന്നീ തസ്തികകളിലേക്ക് നേരിട്ട് നിയമനം നടത്തുന്നു. എക്‌സ്- സര്‍വീസുകാര്‍ക്ക് കൂടി സംവരണം ചെയ്തിട്ടുള്ള പ്രസ്തുത ഒഴിവുകളിലേക്ക് www.aai.areo എന്ന വെബ്‌സൈറ്റ് വഴി അര്‍ഹരായവര്‍ക്ക് സെപ്റ്റംബര്‍ 30 ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കാം
Read More