പത്തനംതിട്ടയില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

  പത്തനംതിട്ട മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയടെ ഓംബുഡ്സ്മാന്‍ ഓഫീസിലേക്ക് ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ താത്കാലിക ഒഴിവിലേക്ക് പരിഗണിക്കാന്‍ യോഗ്യരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷ കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത- അംഗീകൃത സര്‍വകലാശാല ബിരുദവും പിജിഡിസിഎ ഡിപ്ലോമയും. മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് അറിഞ്ഞിരിക്കണം. നിശ്ചിത യോഗ്യതയുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബയോഡേറ്റയുമായി നവംബര്‍ 15ന് മുമ്പ് ലഭിക്കത്തക്കവിധം ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം, സ്റ്റേഡിയം ജംഗ്ഷന്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ അയക്കുക. ഫോണ്‍ : 0468 2 962038.

Read More

നിരവധി തൊഴിലവസരം

എഡ്യൂക്കേറ്റര്‍ നിയമനം konnivartha.com : വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട വയലത്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്സില്‍ എഡ്യൂക്കേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസം 12000 രൂപ ഹോണറേറിയം. ബി എഡും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള പത്തനംതിട്ട നിവാസികള്‍ ആയിരിക്കണം അപേക്ഷകര്‍. കുട്ടികളുടെ സൗകര്യപ്രദമായ സമയമനുസരിച്ചും രാത്രികാല സേവനത്തിനും സന്നദ്ധരായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 16. അപേക്ഷ നേരിട്ടോ ഇ-മെയില്‍ (govtobservationhomepta@gmail.com) ലോ നല്‍കണം.സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.ഫോണ്‍: 9497 471 849. date ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം കിറ്റ്സില്‍ കരാ‍‍‍‍‍ർ അടിസ്ഥാനത്തിൽ അക്കൗണ്ടിംഗ് ആൻഡ് ഫിനാൻസ് ഗസ്റ്റ് ഫാക്കൽറ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാലയിൽ നിന്ന് 55 ശതമാനം മാർക്കിൽ കുറയാതെ റഗുലർ ഫുൾടൈം എം.ബി.എ (ഫിനാൻസ്)/ എം.കോം പാസായിരിക്കണം. യൂണിവേഴ്സിറ്റി…

Read More

സെക്യൂരിറ്റി ഗാർഡുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

  konnivartha.com : കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിനു കീഴിൽ തിരുവനന്തപുരം ജില്ലയിലുള്ള സ്ഥാപനങ്ങളിൽ നിലവിലുള്ള സെക്യൂരിറ്റി ഗാർഡുമാരുടെ ഒഴിവുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് എക്‌സ് സർവീസുകാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.   അപേക്ഷകരുടെ പ്രായം 50 വയസു കവിയരുത്. അപേക്ഷകർ നവംബർ 9 നു രാവിലെ 11 ന് സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പ്രായവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.

Read More

എൽ.ഡി ക്ലാർക്ക് സ്ഥിര നിയമനം

konnivartha.com : കേരള സർക്കാർ നിയന്ത്രണത്തിൻ കീഴിലുളള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിലേയ്ക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും എൽ.ഡി. ക്ലാർക്ക് തസ്തികയിൽ സ്ഥിര നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. ജനറൽ വിഭാഗത്തിന് 750 രൂപയും എസ്.സി./എസ്.ടി./അർഹരായ ഭിന്നശേഷി വിഭാഗങ്ങളിൽ പെടുന്നവർക്ക് 375 രൂപയും ആണ് അപേക്ഷാ ഫീസ്. അപേക്ഷ നവംബർ 30 വരെ ഓൺലൈനായി സമർപ്പിക്കാം. ഓൺലൈനായി ഫീസ് അടക്കുന്നതിനുള്ള അവസാന ദിവസം 2022 ഡിസംബർ രണ്ട് വരെ. കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in.

Read More

ആയിരത്തിലധികം തൊഴിലവസരങ്ങളുമായി നാസ്‌കോം തൊഴിൽമേള

konnivartha.com : കെ-ഡിസ്‌ക്കിന്റെ കേരള നോളജ് ഇക്കോണമി മിഷന്റെ സഹകരണത്തോടെ നാസ്‌കോം പ്രൈം കരിയർ ഫെയർ എന്ന പേരിൽ തൊഴിൽ മേള  സംഘടിപ്പിക്കുന്നു. നവംബർ 4, 5 തീയതികളിൽ തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ടെക്‌നോളജി ഫോർ വിമണിൽ വെച്ചാണ്‌ മേള. പ്രമുഖ ഐ.ടി., ബി.പി.ഒ., സ്റ്റാഫിങ് കമ്പനികൾ പങ്കെടുക്കും. 1000 ൽ അധികം തൊഴിലവസരങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളത്. വിശദവിവരങ്ങൾക്കും തൊഴിൽ മേളയിൽ  പങ്കെടുക്കുന്നതിനുമായി https://knowledgemission.kerala.gov.in പോർട്ടൽ/ DWMS കണക്ട് ആപ്പ്‌ സന്ദർശിക്കുക. DWMS ൽ രജിസ്റ്റർ ചെയ്തവർക്കാണ്‌ തൊഴിൽ മേളയിൽ പങ്കെടുക്കാൻ അവസരം.

Read More

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷയ്ക്ക് അപേക്ഷിക്കാം

konnivartha.com : സ്റ്റാഫ്  സെലക്ഷൻ  കമ്മീഷൻ  സെൻട്രൽ ആംഡ് ഫോഴ്സസ്, എസ് എസ് എഫിലെ കോൺസ്റ്റബിൾ, അസം റൈഫിൾസിൽ റൈഫിൾമാൻ, നാർക്കോട്ടിക് കൺട്രോൾ ബ്യുറോയിൽ സിപോയി എന്നീ തസ്തികകളിലേക്ക് നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2023 ജനുവരിയിൽ നടക്കും. പരീക്ഷ നടക്കുന്ന തീയതി കമ്മീഷൻ വെബ്സൈറ്റിലൂടെ പിന്നീട്  അറിയിക്കും. 26 വയസാണ് പ്രായപരിധി. പത്താം ക്ലാസ് പാസായിരിക്കണം.താല്പര്യമുള്ളവർ  https://ssc.nic.in മുഖേന ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30.  സ്ത്രീകൾ, എസ്.സി/ എസ്.ടി വിഭാഗങ്ങളിൽപ്പെട്ടവർ, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസിൽ ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.ssckkr.kar.in, https://ssc.nic.in.

Read More

ട്രാൻസിറ്റ് ഹോമിൽ കരാർ നിയമനം

konnivartha.com : അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്ന വിദേശികളെയും പാസ്പോർട്ട് കാലാവധി, വിസ കാലാവധി എന്നിവ തീർന്നതിനു ശേഷവും അനധികൃതമായി രാജ്യത്ത് തുടരുന്നവരും ശിക്ഷ കാലാവധി കഴിഞ്ഞു ജയിൽ മോചിതരാകുന്നവരും, പരോളിൽ പോകുന്നവരും, മറ്റു വിധത്തിൽ സംരക്ഷണം ആവശ്യപ്പെടുന്നവരുമായ വിദേശ പൗരന്മാർക്കായി സാമൂഹ്യനീതി വകുപ്പിന് കീഴിൽ കൊല്ലം ജില്ലയിൽ മയ്യനാട് പഞ്ചായത്തിൽ സ്ഥാപിതമാകുന്ന ട്രാൻസിറ്റ് ഹോമിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഒരു വർഷത്തെ കരാർ/ദിവസ വേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് നവംബർ ഒമ്പത്, 10 തിയതികളിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. പുരുഷന്മാരായ ഉദ്യോഗാർഥികൾക്കു പങ്കെടുക്കാം. കെയർടേക്കർ തസ്തികയിൽ നവംബർ ഒമ്പതിന് രാവിലെ 10.30 മുതൽ 11.30 വരെയാണ് വാക് ഇൻ ഇന്റർവ്യൂ. ഏതെങ്കിലും വിഷയത്തിൽ ഉള്ള ബിരുദവും മുൻ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. GNM/ANM യോഗ്യതയുള്ളവരെയും പരിഗണിക്കുന്നതായിരിക്കും. പ്രായപരിധി 25-45നും ഇടയിൽ. ഒരു ഒഴിവാണുള്ളത്. പ്രതിമാസ വേതനം 18,390 രൂപ.…

Read More

ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ ഇലക്ട്രോണിക്സ് നിയമനം  

        പൈനാവ് ഐഎച്ച്ആര്‍ഡി മോഡല്‍ പോളിടെക്നിക് കോളേജില്‍ ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ ഇലക്ട്രോണിക്സ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഫസ്റ്റ്ക്ലാസ് ഡിപ്ലോമ അല്ലെങ്കില്‍ ഫസ്റ്റ്ക്ലാസ് ബിഎസ്‌സി ഇലക്ട്രോണിക്സ് ആണ് യോഗ്യത. ബയോഡേറ്റ സഹിതം അപേക്ഷകള്‍ mptpainavu.ihrd@gmail.com ലേക്ക് അയക്കണം. അവസാന തീയതി : നവംബര്‍ അഞ്ച്. ഫോണ്‍ : 0486 2 297 617, 9495 276 791, 8547 005 084

Read More

ലൈബ്രേറിയന്‍: താല്‍ക്കാലിക നിയമനം

ഐഎച്ച്ആര്‍ഡി പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ ലൈബ്രേറിയന്‍ ഗ്രേഡ് നാല് തസ്തികയിലേയ്ക്ക്  താല്‍ക്കാലിക നിയമനം നടത്തുന്നു.   എസ്എസ്എല്‍സിയും ലൈബ്രറി സയന്‍സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് / ഡിപ്ലോമയോ അല്ലെങ്കില്‍ ബാച്ചിലര്‍ ഡിഗ്രി ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആണ് യോഗ്യത. അപേക്ഷകള്‍  ബയോഡേറ്റ സഹിതം mptpainavu.ihrd@gmail.com ലേക്ക് അയക്കണം. അവസാന തീയതി : നവംബര്‍ മൂന്ന്. ഫോണ്‍ : 0486 2 297 617, 9495 276 791, 8547 005 084.

Read More