സീനിയർ റസിഡന്റ് നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ നവംബർ 22ന് രാവിലെ 11ന് നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. DM in Radiodiagnosis, TCMC Registration എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 70,000 രൂപ. താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റാ സഹിതം അപേക്ഷകൾ നവംബർ 19ന് വൈകിട്ട് മൂന്നിന് മുമ്പ് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ടോ principalgmct@gmail.com എന്ന ഇ-മെയിലിലോ നൽകണം. അഭിമുഖത്തിന് യോഗ്യരായവർക്ക് മെമ്മോ ഇ-മെയിലിൽ അയയ്ക്കും. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/യുടെ മേൽവിലാസം ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.

Read More

പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതിയിൽ മാനേജർ

ഫിഷറീസ് ഡയറക്ടറേറ്റിൽ, പ്രധാനമന്ത്രി മത്സ്യസമ്പദാ യോജന (PMSY) പദ്ധതിയുടെ സ്റ്റേറ്റ് പ്രോഗ്രാം യൂണിറ്റ് (SPU) ലേക്കായി സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, സ്റ്റേറ്റ് ഡേറ്റാ കം എം. ഐ.എസ് തസ്തികകളിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മുമ്പ് അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.              സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (SPM) – ഒഴിവുകളുടെ എണ്ണം : 1, പ്രതിമാസ വേതനം 70,000 രൂപ. യോഗ്യത (നിർബന്ധം) – ഫിഷറീസ് സയൻസിൽ ബിരുദാനന്തര ബിരുദം /എം.എസ്.സി. സുവോളജി/ എം.എസ്.സി. മറൈൻ സയൻസ്/ എം.എസ്.സി മറൈൻ ബയോളജി/ ഫിഷറീസ് എക്ണോമിക്‌സിൽ ബിരുദാനന്തര ബിരുദം/ ഇൻഡസ്ട്രിയൽ ഫിഷറീസിൽ ബിരുദാനന്തര ബിരുദം / ഫിഷറീസ് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം. അഭിലക്ഷണീയ യോഗ്യതകൾ : (i) മേൽ പറഞ്ഞ യോഗ്യതകളിൽ ഡോക്ടറേറ്റ് (ii) മാനേജ്‌മെന്റിൽ ബിരുദം. അഗ്രി ബിസിനസ് മാനേജ്‌മെന്റിനു മുൻഗണന (iii) ഇൻഫർമേഷൻ ടെക്‌നോളജി (IT)/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ പരിജ്ഞാനം. പ്രവൃത്തി പരിചയം (നിർബന്ധം)…

Read More

നിരവധി തൊഴില്‍ അവസരങ്ങള്‍ ( 18/11/2022)

ഡെമോൺസ്‌ട്രേറ്റർ നിയമനം   കണ്ണൂർ ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫുഡ് പ്രൊഡക്ഷൻ വിഭാഗത്തിൽ താൽക്കാലിക ഡെമോൺസ്‌ട്രേറ്ററെ നിയമിക്കുന്നു. യോഗ്യത: അംഗീകൃത മൂന്ന് വർഷ ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ/ഡിഗ്രിയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. അഭിമുഖം നവംബർ 21ന് രാവിലെ 10 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ. ഫോൺ: 0497 2706904, 9995025076. വാക്ക്-ഇൻ-ഇന്റർവ്യൂ കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒഴിവുള്ള ഹൗസ് മദർ (ഫുൾ ടൈം റസിഡന്റ്) തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. രണ്ട് ഒഴിവുകളാണുള്ളത്. നിർദ്ദിഷ്ട യോഗ്യതയുള്ള വനിതകൾ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നവംബർ 28 ന് രാവിലെ 10.30 ന് തൃശ്ശൂർ രാമവർമപുരം വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ നടക്കുന്ന…

Read More

സെക്യൂരിറ്റി ഗാര്‍ഡ് : താല്‍ക്കാലിക നിയമനം

  konnivartha.com : ഐഎച്ച്ആര്‍ഡിയുടെ പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് വിമുക്തഭടന്‍മാരില്‍ നിന്നും താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ബയോഡാറ്റാ ഈ മാസം 21നകം കോളേജില്‍ എത്തിക്കണം. ഫോണ്‍ : 0486 2 297 617, 9495 276 791, 8547 005 084.

Read More

മലയാലപ്പുഴ: ബഡ്സ് സ്‌കൂള്‍ സ്പെഷ്യല്‍ ടീച്ചര്‍ ഒഴിവ്

  konnivartha.com : മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്‌കൂള്‍ സ്പെഷ്യല്‍ ടീച്ചര്‍ തസ്തികയിലേക്ക് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത- ബി എഡ് സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ (മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പ്ലാസി, ഓട്ടിസം)/ഡി എഡ് സ്പെഷ്യല്‍ (എം.ആര്‍, സി പി, ഓട്ടിസം, ഹിയറിംഗ് ഇംപെയര്‍മെന്റ്, വിഷ്വല്‍ ഇംപെയര്‍മെന്റ് / ഡിപ്ലോമ ഇന്‍ ഏര്‍ലി ചൈല്‍ഡ്ഹുഡ് സ്പെഷ്യല്‍ എഡ്യൂക്കേഷന്‍-എം.ആര്‍ (ഡിഇസിഎസ്ഇ-എം.ആര്‍)/ ഡിപ്ലോമ ഇന്‍ കമ്മ്യൂണിറ്റി ബേസിഡ് റീഹാബിലിറ്റേഷന്‍ /ഡിപ്ലോമ ഇന്‍ വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍/ ഡിപ്ലോമ ഇന്‍ സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ (ഡിഎസ്ഇ). നിശ്ചിത യോഗ്യതയുളളവര്‍ കൂടിക്കാഴ്ചയ്ക്കായി യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം നവംബര്‍ 24ന് രാവിലെ 11ന് മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 2 300 223.

Read More

ശബരിമല തീര്‍ഥാടനം; ആയുര്‍വേദ  ഡിസ്പെന്‍സറികളില്‍ താത്കാലിക നിയമനം

konnivartha.com : ശബരിമല മണ്ഡല മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് 2023 ജനുവരി 20വരെ  ശബരിമല സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന താത്ക്കാലിക ആയുര്‍വേദ ഡിസ്പെന്‍സറികളിലേക്ക് ഭാരതീയ ചികിത്‌സാ വകുപ്പും നാഷണല്‍ ആയുഷ് മിഷനുമായി ചേര്‍ന്ന് കരാര്‍ അടിസ്ഥാനത്തില്‍ നടത്തുന്ന താത്ക്കാലിക നിയമനത്തിനുളള അഭിമുഖം  മേലെവെട്ടിപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഈ മാസം 18ന് നടക്കും. തസ്തിക, എണ്ണം, ദിവസ വേതനം,യോഗ്യത, ഇന്റര്‍വ്യൂ സമയം എന്നിവ ചുവടെ. 1. പബ്ലിക് റിലേഷന്‍ ഓഫീസര്‍ (പുരുഷന്‍)- രണ്ട് ഒഴിവുകള്‍. ദിവസ വേതനം 500 (പ്രതിമാസം പരമാവധി 15,000) പബ്ലിക് റിലേഷന്‍, ജേര്‍ണലിസം ഇവയില്‍ ഒന്നില്‍ ബിരുദവും ബഹുഭാഷകളില്‍ ആശയ വിനിമയത്തിനുള്ള കഴിവ്, രാവിലെ 10.30 ന്. 2. തെറാപ്പിസ്റ്റ് (പുരുഷന്‍)- ആറ് ഒഴിവ്,  700 (പ്രതിമാസം പരമാവധി 20,000/), ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍…

Read More

ബിസിനസ് വാര്‍ത്തകള്‍ ശേഖരിക്കാന്‍ റിപ്പോര്‍ട്ടര്‍മാരെ ആവശ്യം ഉണ്ട്

  ഉടന്‍ പ്രസിദ്ധീകരണം ആരംഭിക്കുന്ന ബിസിനസ്  ഓണ്‍ലൈന്‍  ന്യൂസ്‌ പോര്‍ട്ടലിലേക്ക്  ബിസിനസ് വാര്‍ത്തകള്‍ ശേഖരിക്കാനും അത് ഭംഗിയായി മലയാളത്തിലും ഇംഗ്ലീഷിലും ടൈപ്പ് ചെയ്യുവാനും അവതരിപ്പിക്കാനും കഴിവുള്ള റിപ്പോര്‍ട്ടര്‍മാരെ  ആവശ്യം ഉണ്ട് .ഈ മേഖലയിലെ കഴിവ് ആണ് അടിസ്ഥാന യോഗ്യത . താല്പര്യം ഉള്ള ആര്‍ക്കും അപേക്ഷ അയക്കാം .ഏതെങ്കിലും ബിസിനസ് വാര്‍ത്തകള്‍ സ്വയം റിപ്പോര്‍ട്ട് ചെയ്തുള്ള ഓഡിയോ /വീഡിയോ ക്ലിപ്പ് സി വിയ്ക്ക് ഒപ്പം ചേര്‍ത്ത് അയക്കുക  സി വി അയക്കുക : email:  corporatewing@gmail.com    

Read More

ബിസിനസ് അനലിസ്റ്റ്

konnivartha.com : തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റിൽ കരാർ ആടിസ്ഥാനത്തിൽ ബിസിനസ് അനലിസ്റ്റുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 30 വയസിൽ താഴെ പ്രായമുള്ള ബിരുദ ബരുദാനന്തരധാരികൾക്കാണ് അവസരം. താത്പര്യമുള്ളവർ നവംബർ 30 നു വൈകിട്ട് 5 നു മുമ്പായി  hr@kcmd.in എന്ന email  id യിൽ അപേക്ഷിക്കണം.  വിശദവിവരങ്ങൾക്ക് : www.kcmd.in.

Read More

നോർക്ക-യു.കെ കരിയർ ഫെയർ: നവംബർ 21 മുതൽ എറണാകുളത്ത്

konnivartha.com : ആരോഗ്യം, സോഷ്യൽ വർക്ക് എന്നീ മേഖലകളിലെ ഉദ്യോഗാർഥികൾക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിനായി നോർക്ക റൂട്ട്സിന്റെ അഭിമുഖ്യത്തിൽ യു.കെ കരിയർ ഫെയർ എന്ന പേരിൽ റിക്രൂട്ട്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ആദ്യഘട്ടം നവംബർ 21 മുതൽ 25 വരെ എറണാകുളം താജ് ഗെയ്റ്റ്വേ ഹോട്ടലിൽ നടക്കും. ഡോക്ടർമാർ, നഴ്സുമാർ, സീനിയർ കെയറർ, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യൻ, റേഡിയോഗ്രാഫർ, ഒക്ക്യുപ്പേഷണൽ തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, സോഷ്യൽ വർക്കർ എന്നീ മേഖലയിൽ തൊഴിൽ തേടുന്നവർക്ക് അപേക്ഷിക്കാം. ഒഴിവുകൾ സംബന്ധിച്ചും, തൊഴിൽ പരിചയം, ഇംഗ്ലീഷ് ഭാഷാ നിലവാരം എന്നിവ സംബന്ധിച്ചുമുളള വിശദവിവരങ്ങൾ നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും. താത്പര്യമുള്ളവർ നവംബർ 15-ന് മുമ്പ് അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കുന്നതിനായി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് DWMS CONNECT (ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം) ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യണം. റഫറൽ കോഡായി NORKA എന്നും ചേർക്കണം. ഇതിനുശേഷം ആപ്പിലെ NORKA CAREERS FAYRE PHASE 1 ക്ലിക്ക് ചെയ്ത് യോഗ്യതയ്ക്കനുസരിച്ച ജോലിയ്ക്കായി അപേക്ഷ സമർപ്പിക്കാം. https://knowledgemission.kerala.gov.in വഴിയും പ്രൊഫൈൽ ക്രിയേറ്റ് ചെയ്യാം. സീനിയർ കെയറർ തസ്തികയിലേയ്ക്ക്…

Read More

കോന്നി: ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്

ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട് konnivartha.com : കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് (സി.എഫ്.ആര്‍.ഡി) ന്റെ ഉടമസ്ഥതയിലുളള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജിയില്‍ കെമിസ്ട്രി വിഷയത്തില്‍ ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. യോഗ്യത – ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം (നെറ്റ് അഭികാമ്യം). താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ഈ മാസം 18ന് രാവിലെ 10 ന് കോന്നി സിഎഫ്ആര്‍ഡി ആസ്ഥാനത്തു നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും തിരിച്ചറിയല്‍ രേഖയും കൊണ്ടുവരണം.

Read More