പ്ലേസ്മെന്റ് ഡ്രൈവ്

കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ ഡിസംബർ 17ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. കൊച്ചി ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് ബി.സി.എ/എം.സി.എ/ബി.ടെക് (കമ്പ്യൂട്ടർ സയൻസ്) യോഗ്യതയായുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ 23 ഒഴിവുകളിലേക്കാണ് പ്ലേസ്മെന്റ് നടത്തുന്നത്. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഡിസംബർ 16ന് ഉച്ചയ്ക്ക് ഒന്നിനകം https://bit.ly/3AWYbMv എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: www.facebook.com/MCCTVM, 0471-2304577.

Read More

കുടുംബശ്രീ: ബ്ലോക്ക് കോ-ഓര്‍ഡിനേറ്ററുടെ (കരാര്‍) ഒഴിവുകള്‍

പത്തനംതിട്ട ജില്ലയില്‍ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന വിവിധ പദ്ധതികളില്‍ ബ്ലോക്ക് തലത്തില്‍ നിര്‍വഹണത്തിനായി നിലവിലെ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരുടെ ഒഴിവിലേയ്ക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷയും വിശദവിവരങ്ങളും  www.kudumbashree.org വെബ്‌സൈറ്റില്‍ ലഭ്യമാണ്.   കോഡ്.നം, തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, വയസ്/ പ്രായപരിധി, പ്രതിമാസ ശമ്പളം, തെരഞ്ഞെടുപ്പ് രീതി എന്ന ക്രമത്തില്‍. ബിസി.1,ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (എന്‍.ആര്‍.എല്‍.എം) ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (ഡി.ഡി.യു.ജി.കെ.വൈ), മൂന്ന് ഒഴിവ്. ബിരുദാനന്തര ബിരുദം, കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്സിലറി ഗ്രൂപ്പംഗം ആയിരിക്കണം. 2022 ഒക്ടോബര്‍ ഒന്നിന് 35 വയസില്‍ കൂടാന്‍ പാടില്ല, 20,000 രൂപ, ജില്ലാ അടിസ്ഥാനത്തില്‍ എഴുത്തു പരീക്ഷയും അഭിമുഖവും. ബി.സി. 3, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍( എം.ഐ.എസ്) നാല് ഒഴിവ്. ബിരുദം : കംപ്യൂട്ടര്‍ പരിഞ്ജാനം നിര്‍ബന്ധം(എം എസ് ഓഫീസ്) വനിതകള്‍ മാത്രം (കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്സിലറി ഗ്രൂപ്പംഗം ആയിരിക്കണം). 2022 ഒക്ടോബര്‍ ഒന്നിന് 35 വയസില്‍ കൂടാന്‍ പാടില്ല.…

Read More

സൗദിയിലേക്ക് ഒഫ്താൽമോളജിസ്റ്റ്, ഇന്റേർണൽ മെഡിസിൻ ഡോക്ടർ എന്നിവരെ നിയമിക്കുന്നു

ഒഡെപെക്ക് മുഖേന സൗദിയിലേക്ക് ഒഫ്താൽമോളജിസ്റ്റ്, ഇന്റേർണൽ മെഡിസിൻ ഡോക്ടർ എന്നിവരെ നിയമിക്കുന്നു           സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യകേന്ദ്രത്തിലേക്ക് രണ്ട് വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുള്ള ഒഫ്താൽമോളജിസ്റ്റുമാരെയും ഇന്റേർണൽ മെഡിസിൻ ഡോക്ടർമാരെയും നിയമിക്കുന്നു. താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ recruit@odepc.in എന്ന മെയിലിലേക്ക് നവംബർ 30നകം അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക

Read More

നിരവധി തൊഴില്‍ അവസരങ്ങള്‍ ( 26/11/2022)

അപേക്ഷ ക്ഷണിച്ചു         കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിക്ക് കീഴിലുള്ള യൂണിറ്റുകളിലേക്ക് വിവിധ തസ്തികകളിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേയ്ക്കായി  അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 12. അപേക്ഷകൾ നേരിട്ടോ തപാൽ മാർഗ്ഗമോ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in. കിറ്റ്‌സിൽ  അക്കാഡമിക് അസിസ്റ്റന്റ് ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്‌സ്) ഹെഡ് ഓഫീസിലേക്ക് അക്കാഡമിക് അസിസ്റ്റന്റിന്റെ താത്കാലിക (കരാർ – 6 മാസം) തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാർക്കോടെ എം.കോം /എം.ബി.എ. (ഫുൾ ടൈം റഗുലർ) കോഴ്സ് പാസായിരിക്കണം. 01.01.2022-ൽ 36 വയസ് കവിയരുത്. (നെറ്റ് യോഗ്യതയുള്ളവർക്കും, യു.ജി. /പി.ജി. ക്ലാസ്സുകളിൽ അധ്യാപന പരിചയമുള്ളവർക്കും മുൻഗണന) പ്രതിമാസ വേതനം 15,000 രൂപ. അപേക്ഷകൾ നവംബർ 30നകം ഡയറക്ടർ, കിറ്റ്‌സ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: 0471-2339178, 2329468. അസിസ്റ്റന്റ് പ്രൊഫസർ കരാർ…

Read More

ഒമാനിൽ അധ്യാപക നിയമനം

        ഒഡെപെക് മുഖേന ഒമാനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് 4-5 വർഷം പ്രവൃത്തി പരിചയമുള്ള PGT ENGLISH അധ്യാപകരെയും 2-3 വർഷം പ്രവൃത്തി പരിചയമുള്ള PGT (ICT) അധ്യാപകരുടെയും നിയമനം നടത്തുന്നു. CBSE/ICSE സ്കൂളിൽ പ്രവൃത്തി പരിചയമുള്ള വനിതകൾക്ക് അപേക്ഷിക്കാം.  അപേക്ഷകർ  വിശദമായ ബയോഡേറ്റ glp@odepc.in ലേക്ക് നവംബർ 30നകം അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in.

Read More

ട്രഷറി വകുപ്പിൽ നിയമനം

ട്രഷറി വകുപ്പിൽ സീനിയർ/ജൂനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർമാരുടെയും ഒരു കമ്പ്യൂട്ടർ ടീം ലീഡറുടെയും തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷിക്കാം.  തിരുവനന്തപുരത്ത് ജോലി ചെയ്യാൻ സന്നദ്ധരായവരാകണം അപേക്ഷകർ. അപേക്ഷ നവംബർ 30 നുള്ളിൽ നൽകണം. വിവരങ്ങൾക്ക് www.treasury.kerala.gov.in

Read More

പുരുഷ നഴ്സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട്

konnivartha.com : ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെയും, കരിമലയിലുമായി പ്രവര്‍ത്തിപ്പിക്കുന്ന അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളില്‍ (ഇഎംസി)  ദിവസവേതനത്തില്‍ പുരുഷ നഴ്സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട്. (നിയമിക്കുന്ന തീയതി മുതല്‍ 2023 ജനുവരി 21 വരെയാണ് സേവന കാലാവധി) നഴ്സിംഗ് ഓഫീസര്‍ : ഒഴിവ് 12. അപേക്ഷകര്‍ അംഗീകൃത കോളജില്‍ നിന്ന് ജനറല്‍ നഴ്സിംഗ് അല്ലെങ്കില്‍ ബി.എസ്.സി. നഴ്സിംഗ് പാസായിട്ടുളളവരും, കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരുമായിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ഈ സേവനം നടത്തിയിട്ടുളളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പും, മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട കളക്ടറേറ്റില്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നവംബര്‍ 23 ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി എത്തണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഫോണ്‍- 9188166512.

Read More

കോന്നി താലൂക്ക് ആശുപത്രിയിലേക്ക്  സെക്യൂരിറ്റി: വാക്ക് ഇന്‍ ഇന്റര്‍വ്യൂ 25 ന്  

konnivartha.com : കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താത്കാലികമായി സുരക്ഷാ ജീവനക്കാരെ മാസ വേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കാനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു.   താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിക്കറ്റുകളുമായി നവംബര്‍ 25 ന് രാവിലെ 11 ന് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. യോഗ്യത- എസ്.എസ്.എല്‍.സി. പ്രായപരിധി 65 വയസ് വരെ. ഉദ്യോഗാര്‍ഥികള്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.

Read More

അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയര്‍ ഒഴിവ്

അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയര്‍ ഒഴിവ് konnivartha.com : കേരളാ പോലീസ് ഹൗസിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയറെ നിയമിക്കുന്നു. 25,000 രൂപയാണ് പ്രതിമാസ വേതനം. യോഗ്യത: സിവില്‍ എഞ്ചിനീയറിംഗ് ബിരുദം/ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ എന്‍ റ്റി സി(സിവില്‍). പ്രായ പരിധി 58 വയസ് കവിയരുത്. (കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ നിന്നുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും). അപേക്ഷകള്‍ നവംബര്‍ 30ന് മുമ്പായി മാനേജിംഗ് ഡയറക്ടര്‍, കെ.പി.എച്ച്.സി.സി, സി.എസ.്എന്‍ സ്റ്റേഡിയം, പാളയം, തിരുവനന്തപുരം 695 033 എന്ന വിലാസത്തില്‍ ലഭിക്കണം.  വെബ് സൈറ്റ്: www.kphccltd.kerala.gov.in,ഫോണ്‍: 0471 2302201.

Read More

പത്തനംതിട്ട നിയുക്തി മെഗാജോബ് ഫെസ്റ്റ് 2022 ഡിസംബര്‍ മൂന്നിന്

നിയുക്തി മെഗാജോബ് ഫെസ്റ്റ് 2022 ഡിസംബര്‍ മൂന്നിന് konnivartha.com : പത്തനംതിട്ട   ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ നിയുക്തി മെഗാജോബ് ഫെസ്റ്റ് ഡിസംബര്‍ മൂന്നിന്  ശനിയാഴ്ച പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ സംഘടിപ്പിക്കും.   എസ്.എസ്.എല്‍.സി, ഐ.ടി.ഐ, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യത ഉള്ളവര്‍ക്ക് ജോബ് ഫെസ്റ്റില്‍ പങ്കെടുക്കാം. ഉദ്യോഗദായകര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. യോഗ്യരായവര്‍ അന്നേദിവസം 9.30ന് ഹാജരാകണം. പങ്കെടുക്കുന്ന  സ്ഥാപനങ്ങളുടെ വേക്കന്‍സി  വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍: 0468 2222 745, 9746 701 434, 9447009324.

Read More