konnivartha.com: പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി ജീവനക്കാരെ (ഒരു സ്ത്രീ ഉള്‍പ്പെടെ) നിയമിക്കുന്നതിന് അഭിമുഖം സെപ്റ്റംബര്‍ 26 ന് രാവിലെ 11 മുതല്‍ സൂപ്രണ്ടിന്റെ ചേമ്പറില്‍ നടക്കും. പ്രായപരിധി: 60 വയസ്. യോഗ്യത: എക്സ് സര്‍വീസ്മെന്‍ ആണെന്ന് തെളിയിക്കുന്ന രേഖ, ഡിസ്ചാര്‍ജ് ബുക്ക്, പ്രവര്‍ത്തി പരിചയരേഖ. അസല്‍ രേഖ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0468 2222364.
Read Moreവിഭാഗം: konni vartha Job Portal
വിവിധ ജോലി ഒഴിവുകള്‍ ( 16/09/2025 )
എം.ബി.എ – ഡിസാസ്റ്റർ മാനേജ്മെന്റ്: യങ് പ്രൊഫഷണൽ ഒഴിവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് നടത്തുന്ന എം.ബി.എ ഡിസാസ്റ്റർ മാനേജ്മെന്റ് കോഴ്സ് നടത്തിപ്പിനായും സെന്ററിലെ മറ്റു പ്രവർത്തനങ്ങൾക്കുമായി ദുരന്തനിവാരണ വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവരെ യങ് പ്രൊഫഷണലായി നിയമിക്കുന്നു. പ്രതിമാസം 30000 രൂപ വേതനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. രണ്ട് ഒഴിവാണുള്ളത്. അപേക്ഷ അയക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും: https://ildm.kerala.gov.in/. യങ്ങ് പ്രൊഫഷണൽ ഒഴിവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിന്റെ കീഴിലുള്ള റിവർ മാനേജ്മെന്റ് സെന്ററിലെ ഗവേഷണ / പഠന പ്രോജക്ടുകളിലും മറ്റ് ഐ.ഇ.സി പ്രവർത്തനങ്ങൾക്കുമായി ജിയോളജിയിൽ ബിരുദാനന്തര ബിരുദമുള്ള ഒരു യങ്ങ് പ്രൊഫഷണലിനെ നിയമിക്കുന്നു. പ്രതിമാസം 30,000 രൂപ വേതനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 19. അപേക്ഷ അയക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും: https://ildm.kerala.gov.in/. ഫോൺ:…
Read Moreകോന്നി വെറ്ററിനറി ആശുപത്രിയില്‍ സര്ജന്മാരെ ആവശ്യമുണ്ട്
konnivartha.com; കോന്നി വെറ്ററിനറി ആശുപത്രിയിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി സര്ജന്മാരെ താല്‍ക്കാലികമായി തിരഞ്ഞെടുക്കുന്നു. ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ സെപ്റ്റംബര്‍ 15 പകല്‍ 12 ന് അഭിമുഖം നടത്തും. യോഗ്യത ബിവിഎസ് സി ആന്‍ഡ് എഎച്ച് , കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്. ഫോണ്‍: 0468 2322762.
Read Moreകൊടുമണ്‍, ചന്ദനപ്പളളി:എസ്റ്റേറ്റ് വര്‍ക്കര്‍ 145 ഒഴിവ്
konnivartha.com: കൊടുമണ്‍, ചന്ദനപ്പളളി പ്ലാന്റേഷന് കോര്‍പ്പറേഷനില്‍ എസ്റ്റേറ്റ് വര്‍ക്കറുടെ 145 ഒഴിവുണ്ട്. ദിവസവേതനം 571 രൂപ. യോഗ്യത – ഏഴാം ക്ലാസ് വിജയം. (ബിരുദം ഉണ്ടായിരിക്കാന്‍ പാടില്ല) റബര്‍ ബോര്‍ഡില്‍ നിന്നോ പ്ലാന്റേഷന് കോര്‍പ്പറേഷനില്‍ നിന്നോ ലഭിച്ച റബര്‍ ടാപ്പിംഗ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്. അടൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പരിധിയിലുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അടൂര്‍ ടൗണ്‍ പ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ സെപ്റ്റംബര്‍ 22നകം ഹാജരാകണം. ഫോണ്‍ : 04734 224810.
Read Moreമെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി ഒഴിവ്
konnivartha.com: കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്സിംഗ് ഓഫീസർ, ഫാർമസിസ്റ്റ്, റേഡിയോഗ്രാഫർ, ഡയാലിസിസ് ടെക്നീഷ്യൻ, കാത്ത് ലാബ് ടെക്നീഷ്യൻ, ലാബ് ടെക്നീഷ്യൻ, അനസ്തേഷ്യ ടെക്നീഷ്യൻ വിഭാഗങ്ങളിലായി നോൺ സ്റ്റൈപെൻഡറി ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ രേഖകളുമായി കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.
Read Moreവ്യാജ PMVBRY പോർട്ടലുകൾക്കെതിരെ മുന്നറിയിപ്പ്
konnivartha.com: ചില വെബ്സൈറ്റുകൾ ഇന്ത്യാ ഗവൺമെന്റിന്റെ സ്ഥാപനങ്ങളാണെന്ന് തെറ്റായി അവകാശപ്പെടുകയും മന്ത്രാലയത്തിന്റെ പേരിൽ ഇന്ത്യയിലുടനീളം റിക്രൂട്ട്മെന്റിനായി അപേക്ഷകൾ ക്ഷണിക്കുകയും ചെയ്യുന്നതായി കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ വെബ്സൈറ്റുകളുമായോ അവയുടെ പ്രവർത്തനങ്ങളുമായോ യാതൊരു ബന്ധവുമില്ലെന്ന് മന്ത്രാലയം ഉറപ്പിച്ചു പറയുന്നു. അത്തരം പോർട്ടലുകൾ വഴി ഏതെങ്കിലും വ്യക്തിഗത വിവരങ്ങൾ പങ്കിടുകയോ, ഇടപഴകുകയോ, പണമടയ്ക്കുകയോ ചെയ്യരുതെന്ന് പൗരന്മാരോട് നിർദ്ദേശിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ 12-ാം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗർ യോജനയ്ക്ക് കീഴിലുള്ള രജിസ്ട്രേഷനുകൾ സുഗമമാക്കുന്ന പ്രധാനമന്ത്രിവികസിത് ഭാരത് റോസ്ഗർ യോജന പോർട്ടൽ ഓഗസ്റ്റിൽ പ്രവർത്തനക്ഷമമായി. പദ്ധതി പ്രകാരമുള്ള ആധികാരിക വിവരങ്ങൾക്കും സേവനങ്ങൾക്കും, തൊഴിലുടമകൾക്ക് https://pmvbry.epfindia.gov.in അല്ലെങ്കിൽ https://pmvbry.labour.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിച്ച് ഒറ്റത്തവണ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാം. വ്യാജ വെബ്സൈറ്റുകൾക്കും തെറ്റായ റിക്രൂട്ട്മെന്റ് ക്ലെയിമുകൾക്കുമെതിരെ ജാഗ്രത പാലിക്കാൻ എല്ലാ പൗരന്മാരെയും തൊഴിലുടമകളെയും…
Read Moreകോന്നി മെഡിക്കല്‍ കോളേജ് : ഓഡിറ്റര്‍മാരെ ആവശ്യം ഉണ്ട്
konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഹോസ്പിറ്റല്‍ ഡെവലപ്മെന്റ് സൊസൈറ്റിയുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിന് രജിസ്റ്റേര്‍ഡ് ഓഡിറ്റര്‍മാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവാസാന തീയതി സെപ്റ്റംബര്‍ 10 പകല്‍ മൂന്നുവരെ. വിലാസം : സൂപ്രണ്ട്, മെഡിക്കല്‍ കോളജ് ആശുപത്രി, കോന്നി. ഫോണ്‍ : 0468 2344801.
Read Moreഭാരത് റോസ്ഗാർ യോജന പോർട്ടൽ പ്രവര്‍ത്തനമാരംഭിച്ചു
പ്രധാനമന്ത്രിയുടെ പന്ത്രണ്ടാം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രഖ്യാപിച്ച പ്രധാൻ മന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജനയുടെ രജിസ്ട്രേഷൻ സുഗമമാക്കുന്നതിനുള്ള പോർട്ടലാണിത്. ഏകദേശം ഒരു ലക്ഷം കോടി രൂപ വകയിരുത്തുന്ന ഈ പദ്ധതിയിലൂടെ 3.5 കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രോത്സാഹനം നല്‍കും. എല്ലാ മേഖലകളിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക, സാമൂഹിക സുരക്ഷ വർദ്ധിപ്പിക്കുക എന്നിവയാണ് പ്രധാൻ മന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജന ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ 12-ാം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രഖ്യാപിച്ച പ്രധാൻ മന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജനയ്ക്ക് കീഴിലുള്ള രജിസ്ട്രേഷൻ സുഗമമാക്കുന്ന പ്രധാൻ മന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജന പോർട്ടൽ പ്രവർത്തനക്ഷമമായി. പ്രധാൻ മന്ത്രി വികസിത് ഭാരത് റോസ്ഗർ യോജന എന്ന് പേരിലുള്ള തൊഴിൽ ബന്ധിത പ്രോത്സാഹന പദ്ധതിക്ക് 2025 ജൂലൈ 1-ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.…
Read Moreറീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസില്‍ യങ് പ്രൊഫഷണല്‍ ഒഴിവ്
konnivartha.com: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരത്തെ റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസില്‍ യങ് പ്രൊഫഷണല്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒഴിവ് പ്രസിദ്ധീകരിച്ച തീയതി മുതല്‍ 21 ദിവസത്തിനുള്ളില്‍ അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോമും വിശദ വിവരങ്ങളും വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ കരിയര്‍ വിഭാഗത്തിലും പാസ്പോര്‍ട്ട് സേവാ പോര്‍ട്ടലിലും (പാസ്പോര്‍ട്ട് ഓഫീസ്, തിരുവനന്തപുരം സര്‍ക്കുലറുകള്‍) ലഭിക്കും. വെബ്സൈറ്റ് ലിങ്കുകൾ ചുവടെ ചേർക്കുന്നു: Link 1: https://www.mea.gov.in/Images/CPV/young-professional.pdf Link2: https://services1.passportindia.gov.in/AppOnlineProject/pdf/YP_TRV.pdf
Read Moreകോന്നി മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ റസിഡന്റ് നിയമനം
konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നു. ഓഗസ്റ്റ് 18 രാവിലെ 10.30 നാണ് അഭിമുഖം. എംബിബിഎസ് സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖ, മറ്റ് രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം മെഡിക്കല്‍ കോളജില്‍ ഹാജരാകണം. രജിസ്ട്രേഷന് അന്നേ ദിവസം രാവിലെ ഒമ്പത് മുതല്‍ 10 വരെ. പ്രവൃത്തി പരിചയം ഉളളവര്‍ക്കും പത്തനംതിട്ട ജില്ലക്കാര്‍ക്കും മുന്‍ഗണന. പ്രായപരിധി 50 വയസ്. ഫോണ്‍ : 0468 2344823, 2344803.
Read More