പ്രിൻസിപ്പാൾ ഒഴിവ് konnivartha.com: ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിനു കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് (സി.എഫ്.ആർ.ഡി) ന്റെ ഉടമസ്ഥതയിലുള്ള കോളജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജിയിൽ (സി.എഫ്.റ്റി.കെ) പ്രിൻസിപ്പാൾ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 60000 രൂപ. യോഗ്യത: ഫുഡ് ടെക്നോളജി / ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും 15 വർഷത്തിൽ കുറയാത്ത അധ്യാപന പ്രവൃത്തിപരിയവും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 23. വിശദവിവരങ്ങൾക്കും അപേക്ഷ ഫോമിനും: www.supplyco.kerala.com, www.cfrdkerala.in.
Read Moreവിഭാഗം: konni vartha Job Portal
നിരവധി തൊഴില്‍ അവസരങ്ങള്‍ ( 30/12/2023)
കോ-ഓർഡിനേറ്റർ അപേക്ഷ ക്ഷണിച്ചു സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ആലുവ കേന്ദ്രത്തിൽ ഒഴിവുള്ള കോ-ഓർഡിനേറ്റർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ 10നകം നൽകണം. കരാർ അടിസ്ഥാനത്തിലുള്ള നിയമനം സംബന്ധിച്ച വിശദവിവരം https://kscsa.org യിൽ ലഭ്യമാണ്. ഫോൺ: 8281098863. ഇലക്ട്രിഷ്യൻ കം പ്ലംബർ തിരുവനന്തപുരം ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂളിൽ ഇലക്ട്രീഷ്യൻ കം പ്ലംബറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷ ജനുവരി 20 ന് വൈകിട്ട് 5 നകം ലഭിക്കണം. വിശദ വിവരങ്ങൾക്ക്: 0471-2326644. വാക്-ഇൻ-ഇന്റർവ്യൂ തിരുവനന്തപുരം സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിൽ രണ്ട് മൾട്ടി പർപ്പസ് ജീവനക്കാരുടെ താത്കാലിക ഒഴിവിൽ വാക്-ഇൻ-ഇന്റർവ്യൂ ജില്ലാപഞ്ചായത്ത് കാര്യാലയത്തിൽ ജനുവരി നാലിന് രാവിലെ 11ന് നടക്കും. ജി.എൻ.എം നഴ്സിങ്, ഹോമിയോ മരുന്നുകൾ കൈകാര്യം ചെയ്തുള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്. പ്രതിമാസ വേതനം…
Read Moreകോന്നി മെഡിക്കല്‍ കോളജില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ
konnivartha.com: കോന്നി മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി നാലിന് രാവിലെ 10.30 ന് നടക്കും. എംബിബിഎസ് ബിരുദധാരികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. രജിസ്ട്രേഷന്‍ അന്നേദിവസം രാവിലെ ഒന്‍പത് മുതല്‍ 10 വരെ. പ്രായപരിധി – 50 വയസ്. പ്രവര്‍ത്തിപരിചയവും പത്തനംതിട്ട ജില്ലയിലുളളവര്‍ക്കും മുന്‍ഗണന
Read Moreട്രെയിനിംഗ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം
konnivartha.com: കോന്നി സിഎഫ്ആര്‍ഡി യുടെ ഉടമസ്ഥതയിലുളള ഫുഡ് പ്രോസസിംഗ് ട്രെയിനിംഗ് സെന്ററിലേക്ക് ട്രെയിനിംഗ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസവേതനം 25000 രൂപ. യോഗ്യത : ഫുഡ് ടെക്നോളജി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ ഒന്നാം ക്ലാസ് /ഉയര്‍ന്ന സെക്കന്‍ഡ് ക്ലാസ് ബിരുദാനന്തര ബിരുദവും മോഡേണ്‍ ഫുഡ് പ്രോസസിംഗ് രംഗത്ത് രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച പ്രവര്‍ത്തി പരിചയമുളളവരെയും പരിഗണിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 23. വെബ്‌സൈറ്റ് : www.supplycokerala.com, www.cfrdkerala.in ഫോണ്‍ : 0468 2961144.
Read Moreവനിതാ ഡ്രൈവര്‍മാര്‍ക്ക് കോന്നിയില്‍ അവസരം
konnivartha.com: കോന്നി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് ഇലക്ട്രിക് വാഹന ഡ്രൈവറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു . കുടുംബ ശ്രീ അംഗങ്ങളായിട്ടുള്ള വനിതകള്‍ക്ക് മുന്‍ഗണന . യോഗ്യത ഉള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി 2023 ഡിസംബര്‍ 30 ന് രാവിലെ 11 ന് കോന്നി പഞ്ചായത്ത് ഓഫീസില്‍ എത്തണം എന്ന് സെക്രട്ടറി അറിയിച്ചു
Read Moreഅടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒഴിവുകള്‍
konnivartha.com: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ താല്‍ക്കാലിക ദിവസവേതനനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി, ഫാര്‍മസിസ്റ്റ്, ഓപ്പറേഷന്‍ തീയറ്റര്‍ ടെക്‌നീഷ്യന്‍ എന്നീ തസ്തികകളില്‍ വാക്ക് ഇന്‍-ഇന്റര്‍വ്യു നടത്തും. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയത്തിന്റെയും തിരിച്ചറിയല്‍ രേഖകകളുടേയും അസല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് താഴെ പറയുന്ന പ്രകാരം ഹാജരാകണം. തസ്തിക, യോഗ്യത,പ്രായപരിധി, തീയതി, സമയം എന്ന ക്രമത്തില്‍ സെക്യൂരിറ്റി- സായുധസേനയില്‍ നിന്നും വിരമിച്ച പുരുഷ/വനിത ജീവനക്കാര്‍, 45 വയസ്സ് (2023 ജനുവരി 1 ന്), ഡിസംബര്‍ 28 നു രാവിലെ 10ന്. ഫാര്‍മസിസ്റ്റ്- ഡി-ഫാം/ ബി-ഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, പ്രവര്‍ത്തി പരിചയം -ഒരു വര്‍ഷം, 40 വയസ് (2023 ജനുവരി 1 ന്), 29.നു രാവിലെ 10ന്. ഓപ്പറേഷന്‍ തീയറ്റര്‍ ടെക്‌നീഷ്യന്‍ – ഡിഗ്രി/ഡിപ്ലോമ ഇന്‍ ഒ.റ്റി. ടെക്‌നീഷ്യന്‍ കോഴ്‌സ്, പ്രവര്‍ത്തി…
Read Moreസ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പരീക്ഷ
konnivartha.com: സി.ആർ.പി.എഫ് കോൺസ്റ്റബിൾ, എസ്.എസ്.എഫ്, അസം റൈഫിൾസിൽ റൈഫിൾമാൻ തസ്തികകളിൽ നിയമനത്തിന് മത്സര പരീക്ഷയ്ക്കു സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.ssckkr.kar.nic.in, ssc.nic.in
Read Moreതണ്ണിത്തോട് : ഫാര്‍മസിസ്റ്റ് നിയമനം(24/11/2023)
konnivartha.com: തണ്ണിത്തോട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള തണ്ണിത്തോട് കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേന ദിവസവേതന അടിസ്ഥാനത്തില്‍ (ആഴ്ചയില്‍മൂന്നുദിവസം ) ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതകള്‍: ഗവണ്‍മെന്റ് അംഗീകൃത ഡിഫാം /ബിഫാം /എംഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. യോഗ്യത ഉള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ 27 മുതല്‍ ഡിസംബര്‍ നാലിനു വൈകുന്നേരം അഞ്ചുവരെ തണ്ണിത്തോട് കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. തണ്ണിത്തോട് ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. പ്രായപരിധി -40 വയസ് . ഫോണ്‍ : 0468 2382020
Read Moreകോന്നി ഗവ.മെഡിക്കല്‍ കോളജ് : ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം ( 23/11/2023)
konnivartha.com: കോന്നി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൂപ്രണ്ട് ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ഡേറ്റ എന്‍ട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവിലേക്ക് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. യോഗ്യത : ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഡിസിഎ ആന്റ് ടാലി പ്രായപരിധി 18-40 വയസ്. അപേക്ഷകര്‍ കേന്ദ്ര സര്‍ക്കാരിന്റെയോ, സംസ്ഥാന സര്‍ക്കാരിന്റെയോ അംഗീകാരമുളള സര്‍വകലാശാലകളില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ചവരായിരിക്കണം. അപേക്ഷകര്‍ യോഗ്യത, വയസ്, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ രേഖകളും പകര്‍പ്പുകളും സഹിതം ഡിസംബര്‍ ആറിന് രാവിലെ 10 ന് മുമ്പായി പ്രിന്‍സിപ്പാള്‍/സൂപ്രണ്ട് ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യുവിന് ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 9 മുതല്‍ 10 വരെ. ഫോണ്‍ : 0468 2344801
Read Moreകോന്നി ഗവ.മെഡിക്കല്‍ കോളേജ് : പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ നിയമനം
konnivartha.com: കോന്നി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൂപ്രണ്ട് ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് പബ്ലിക് റിലേഷന്‍സ് ഓഫീസറുടെ ഒരു ഒഴിവിലേക്ക് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. യോഗ്യത : എംഎസ്ഡബ്ല്യൂ /എംബിഎ, എംപിഎച്ച്, കമ്പ്യൂട്ടര്‍ പരിജ്ഞാനം. പ്രായപരിധി 18-40 വയസ്. അപേക്ഷകര്‍ കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ അംഗീകാരമുളള സര്‍വകലാശാലകളില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ചവരായിരിക്കണം. അപേക്ഷകര്‍ യോഗ്യത, വയസ്, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ രേഖകളും പകര്‍പ്പുകളും സഹിതം ഡിസംബര്‍ ആറിന് രാവിലെ 10 ന് മുമ്പായി പ്രിന്‍സിപ്പല്‍/സൂപ്രണ്ട് ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യുവിന് ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10 വരെ. ഫോണ്‍ : 0468 2344801.
Read More