റാന്നി പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രം : ഡോക്ടര്‍ ഒഴിവ്

  konnivartha.com: റാന്നി പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഒരു ഡോക്ടറിനെ ആവശ്യമുണ്ട്. ബന്ധപ്പെട്ട ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുും സഹിതം ആഗസ്റ്റ് ഒന്നിനു മുന്‍പ് സ്ഥാപനവുമായി ബന്ധപ്പെടുക. ഫോണ്‍ : 04735 240478

Read More

പള്ളിപ്പുറം CRPF ആശുപത്രിയില്‍ സ്‌പെഷ്യലിസ്റ്റ് ഒഴിവുകള്‍

  konnivartha.com: തിരുവനന്തപുരം പള്ളിപ്പുറം സി ആര്‍ പി എഫിലെ കോമ്പോസിറ്റ് ഹോസ്പിറ്റലില്‍ കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് 2024 ഓഗസ്റ്റ് 05ന് രാവിലെ 10.00 മണിക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും. Radiology-1, Eye-1 എന്നീ രണ്ട് സ്‌പെഷ്യലിസ്റ്റ് തസ്തികകളിലേക്കാണ് നിയമനം. വാക്ക്-ഇന്‍-ഇന്റര്‍വ്യൂ തീയതി പ്രകാരം 70 വയസ്സിന് താഴെയുള്ള യോഗ്യരായ പുരുഷ/സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റിയില്‍ ബിരുദാനന്തര ബിരുദം/ഡിപ്ലോമ ഉണ്ടായിരിക്കണം. പി ജി ബിരുദം നേടിയതിന് ശേഷം ഒന്നര വര്‍ഷത്തെ പ്രവൃത്തിപരിചയമോ, പിജി ഡിപ്ലോമ നേടിയതിന് ശേഷം രണ്ടര വര്‍ഷത്തെ പ്രവൃത്തിപരിചയമോ ഉണ്ടാകണം. വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ പ്രസക്തമായ രേഖകളുടെയും (ഡിഗ്രി, വയസ് തെളിയിക്കുന്ന രേഖ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് മുതലായവ) ഒറിജിനല്‍, ഫോട്ടോകോപ്പികള്‍ എന്നിവ ഹാജരാക്കണം. വെള്ളപേപ്പറില്‍ തസ്തികയുടെ പേര് മുകളില്‍ എഴുതി തയ്യാറാക്കിയ അപേക്ഷക്കൊപ്പം അടുത്തിടെ എടുത്ത…

Read More

കാഷ്വൽ ലേബർ/ ലാബ് അറ്റൻഡർ : അപേക്ഷ ക്ഷണിച്ചു

  konnivartha.com: കെ.എസ്.സി.എസ്.ടി.ഇ ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ കാഷ്വൽ ലേബർ/ ലാബ് അറ്റൻഡർ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിദിന വേതനം 645 രൂപ. 2024 ജനുവരി 1ന് 36 വയസ്സ് കവിയരുത്. 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായിരിക്കണം. ടിഷ്യുകൾച്ചർ ലാബുകളിലെ 3 മാസത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ജൂലൈ 31ന് പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും.

Read More

കലഞ്ഞൂര്‍,കൊടുമണ്‍ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു konnivartha.com : പറക്കോട് ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി കേന്ദ്രങ്ങളില്‍ നിലവില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അങ്കണവാടി വര്‍ക്കര്‍മാരുടെയും  ഹെല്‍പ്പര്‍മാരുടെയും  ഒഴിവുകളിലേക്ക്  സ്ഥിരനിയമനത്തിനു  സെലക്ഷന്‍  ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് കലഞ്ഞൂര്‍ പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസമാക്കിയിട്ടുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 10 ന് വൈകുന്നേരം അഞ്ചുവരെ. അപേക്ഷ ഫോം സ്വീകരിക്കുന്ന സ്ഥലം : ഐ.സി.ഡി.എസ് കാര്യാലയം, പറക്കോട് അപേക്ഷ ഫോം നല്‍കുന്ന സ്ഥലം :  ഗ്രാമപഞ്ചായത്ത് ഓഫീസ് കലഞ്ഞൂര്‍, ഐ.സി.ഡി.എസ് കാര്യാലയം, പറക്കോട്. നിബന്ധനകള്‍ അപേക്ഷകര്‍ 01/01/2024 തീയതിയില്‍ 18-46 പ്രായമുള്ളവരും, സേവനതല്‍പരതയും, മറ്റു മതിയായ ശാരീരിക ശേഷിയുള്ളവരുമായ വനിതകളായിരിക്കണം.അങ്കണവാടി വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി  പാസായിരിക്കണം.അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എഴുതുവാനും, വായിക്കുവാനും…

Read More

കോന്നി പഞ്ചായത്തില്‍ എഞ്ചിനീയറുടെ ഒഴിവ്

  konnivartha.com: കോന്നി പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ തൊഴില്‍ ഉറപ്പ് പദ്ധതിയിലെ അക്രഡിറ്റഡ് എഞ്ചിനീയറുടെ നിലവില്‍ ഉള്ള ഒഴിവു നികത്തുന്നതിനായി 02/08 /2024 തീയതി രാവിലെ 11 മണിയ്ക്ക് പഞ്ചായത്തില്‍ വെച്ചു വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു യോഗ്യത :സിവില്‍ / അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ഡിഗ്രി

Read More

വ്യോമസേനയില്‍ അഗ്നിവീര്‍വായുവായി ചേരാന്‍ അവസരം

konnivartha.com: വ്യോമസേനയില്‍ അഗ്നിവീര്‍വായുവായി ചേരാന്‍ യോഗ്യരായ അവിവാഹിതരായ പുരുഷ- സ്ത്രീ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.   2004 ജൂലൈ മൂന്നിനും 2008 ജനുവരി മൂന്നിനും (രണ്ട് തീയതികളും ഉള്‍പ്പടെ) ഇടയില്‍ ജനിച്ചവര്‍ക്ക് ജൂലൈ 28 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ പരീക്ഷ ഒക്ടോബര്‍ 18 മുതല്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി https://agnipathvayu.cdac.in എന്ന വെബ്‌സെറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 020 25503105, 25503106.

Read More

റിസോഴ്സ് അധ്യാപകരെ നിയമിക്കുന്നു ( 22/07/2024 )

  konnivartha.com: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനവും സംവേദാത്മക കഴിവും വര്‍ധിപ്പിക്കുന്നതിന് നടപ്പാക്കുന്ന ഇംഗ്ലീഷ് എന്‍ റിച്ച്മെന്റ് പ്രോഗ്രാം എന്ന പദ്ധതിയിലേക്ക് 955 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ റിസോഴ്സ് അധ്യാപകരെ നിയമിക്കുന്നു. തിരുവല്ലയില്‍ പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ജൂലൈ 27 ന് രാവിലെ 10.30 ന് ആണ് ഇന്റര്‍വ്യൂ.ബിഎ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ് /ലിറ്ററേച്ചര്‍/ ഫംഗ്ഷണല്‍ ), റ്റിറ്റിസി/ഡിഎഡ് /ഡിഇഐഎഡ് / ബിഎഡ് ഇന്‍ ഇംഗ്ലീഷ് ബിരുദധാരികള്‍ക്കാണ് ഇന്റര്‍വ്യൂ. എം എ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ് /ലിറ്ററേച്ചര്‍/ ഫംഗ്ഷണല്‍ ) ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്നും ലഭിച്ച ഡിപ്ലോമ /സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡര്‍ ഇന്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ യോഗ്യതകളോടുകൂടിയവരോ അസാപ്പ് സ്‌കില്‍ ഡവലപ്മെന്റ് സ്‌കില്‍ എക്സിക്യൂട്ടീവ് (എസ്ഡിഇ) പരിശീലനം ലഭിച്ചവരോ ആയ ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. ഫോണ്‍ : 0469 2600181.

Read More

പത്തനംതിട്ട ജില്ലയില്‍ കണ്ടിജന്റ് ജീവനക്കാരെ ആവശ്യമുണ്ട് (28 ഒഴിവ്)

പത്തനംതിട്ട ജില്ലയില്‍ കണ്ടിജന്റ് ജീവനക്കാരെ ആവശ്യമുണ്ട് (28 ഒഴിവ്,ഇന്റര്‍വ്യൂ ജൂലൈ 25 ന്,പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യത ) konnivartha.com: ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ദേശീയ പ്രാണിജന്യ രോഗനിയന്ത്രണ പരിപാടിയുടെയും ഭാഗമായി പത്തനംതിട്ട ജില്ലയിലെ നഗരപ്രദേശങ്ങളില്‍ പ്രാണിജന്യ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കണ്ടിജന്റ് ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തില്‍  പരമാവധി 30 ദിവസം വരെ നിയമിക്കുന്നു. അപേക്ഷകര്‍ 18 നും 45 നും ഇടയില്‍ പ്രായമുളളവരും പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യതയുളളവരുമായിരിക്കണം. ആരോഗ്യ  മേഖലയില്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് മുന്‍ഗണന. 28 ഒഴിവുണ്ട്. താല്‍പര്യമുളളവര്‍ നിശ്ചിതമാതൃകയിലുളള അപേക്ഷയും, യോഗ്യത, വയസ് എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകളും, സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ 25 ന് രാവിലെ 10 ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടക്കുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകണം. ഫോണ്‍ : 0468-2222642

Read More

ഡിജിറ്റൽ മാർക്കറ്റിംഗ് : ഒഴിവുകളിലേക്ക് അപേക്ഷിക്കാം

  konnivartha.com: നൈപുണ്യ വികസനത്തിനു പേരുകേട്ട ഉന്നതവിദ്യാഭാസ വകുപ്പിന്റെ അസാപ് കേരള വിവിധ താത്കാലിക ഒഴിവുകളിലേക്ക് യോഗ്യതയുള്ളതും പരിചയസമ്പന്നരുമായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സോഷ്യൽ മീഡിയ സ്‌പെഷ്യലിസ്റ്റ്, വീഡിയോ എഡിറ്റർ & ഡിജിറ്റൽ മീഡിയ സ്‌പെഷ്യലിസ്റ്റ്, ഡിജിറ്റൽ കണ്ടന്റ് റൈറ്റർ, ഗ്രാഫിക് ഡിസൈനർ എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 21. നിർദ്ദിഷ്ട യോഗ്യതയും പരിചയ മാനദണ്ഡങ്ങളും ഉള്ള താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9645693564 https://asapkerala.gov.in/careers/.

Read More

പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒഴിവ് :അവസാന തീയതി ജൂലൈ 31 വരെ

  konnivartha.com: വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ട് കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് മുമ്പാകെ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 വരെ നീട്ടി. വിശദാംശങ്ങൾക്ക്:kpesrb.kerala.gov.in

Read More