സൗദിയിൽ സ്പോർട്സ് മെഡിസിൻ സ്‌പെഷ്യാലിറ്റി ഡോക്ടർ ഒഴിവ്

  സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിൽ കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ (KFMC) സ്പോർട്സ് മെഡിസിൻ കൺസൾട്ടന്റ്/ സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ ഒഴിവിലേക്ക് നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. അമേരിക്കൻ/ കനേഡിയൻ ബോർഡിന്റെ ഫെലോഷിപ്പ്, CCT/ CCST അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സ്‌പെഷ്യാലിറ്റിയിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുളളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 55 വയസ്സ്. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്‌പോർട്ട് എന്നിവയുടെ പകർപ്പുകളും സഹിതം rmt3.norka@kerala.gov.in  എന്ന ഇ-മെയിൽ ഐ.ഡിയിലേയ്ക്ക് ആഗസ്റ്റ് 9ന് രാവിലെ 11 മണിക്കകം അപേക്ഷ നൽകണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. അഭിമുഖം ഓൺലൈനായി നടക്കും. തീയതി പിന്നീട് അറിയിക്കും. അപേക്ഷകർ മുൻപ് SAMR പോർട്ടലിൽ രജിസ്റ്റർ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോർട്ടും ഉളളവരാകണം. അഭിമുഖസമയത്ത് പാസ്‌പോർട്ട് ഹാജരാക്കേണ്ടതാണ്. വിശദവിവരങ്ങൾ www.norkaroots.org  വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്…

Read More

മെഡിക്കൽ കോളേജിൽ സീനിയർ റെസിഡന്റ്

  കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ഇഎൻടി വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താൽകാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ ആഗസ്റ്റ് 16ന് രാവിലെ 11 മണിക്ക് നടത്തും. വിശദവിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റ് (www.gmckollam.edu.in) സന്ദർശിക്കുക.

Read More

പത്തനംതിട്ട നഴ്സിങ് കോളേജിൽ ട്യൂട്ടർ ഒഴിവ്

  പത്തനംതിട്ട സർക്കാർ നഴ്സിങ് കോളേജിൽ ഒഴിവുള്ള രണ്ട് ട്യൂട്ടർ തസ്തികയിൽ ഒരു വർഷ കാലാവധിയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ സ്റ്റൈപ്പന്റ് 25000 രൂപ. കേരളത്തിലെ ഏതെങ്കിലുമൊരു സർക്കാർ, സ്വകാര്യ/സ്വാശ്രയ നഴ്സിങ് കോളേജിൽ നിന്ന് എം.എസ്‌സി നഴ്സിങ്, കെ.എൻ.എം.സി രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖ എന്നിവയുമായി ആഗസ്റ്റ് 14ന് രാവിലെ 10 മണിക്ക് പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളേജിൽ പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.

Read More

ഐ.എഫ്.സി ആങ്കര്‍, സീനിയര്‍ സിആര്‍പി നിയമനം

  konnivartha.com: കുടുംബശ്രീ പത്തനംതിട്ട ജില്ലയില്‍ 5 ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററുകള്‍ (ഐ.എഫ്.സി) ആരംഭിക്കുന്നതിന്റെ ഭാഗമായി ക്ലസ്റ്റര്‍ ലെവല്‍ ഐ.എഫ്.സി ആങ്കര്‍, സീനിയര്‍ സിആര്‍പി തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പ്രായം 40 അധികരിക്കാത്ത കുടുംബശ്രീ/ഓക്സിലറി/ കുടുംബാംഗങ്ങളായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. മൂന്നുവര്‍ഷമാണ്പദ്ധതിയുടെ കാലാവധി. ഈ കാലയളവില്‍ ഓരോ വര്‍ഷവും അപ്രൈസല്‍ നടത്തി മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നവര്‍ക്ക് തുടര്‍നിയമനം നല്‍കും. പള്ളിക്കല്‍, അരുവാപ്പുലം, പന്തളം തെക്കേക്കര, സീതത്തോട്, തോട്ടപ്പുഴശ്ശേരി എന്നീ ക്ലസ്റ്ററുകളിലാണ് നിയമനം. ഫോണ്‍: 0468 2221807.

Read More

ആഗസ്റ്റ് പത്താം തീയതി മെഗാ ജോബ് ഫെയർ : ഇപ്പോള്‍ അപേക്ഷിക്കാം

  konnivartha.com: ആഗസ്റ്റ് പത്താം തീയതി പത്തനംതിട്ട റാന്നി സെൻറ് തോമസ് കോളേജിൽ മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. പ്ലസ് ടു മുതലുള്ള യോഗ്യതകളിലേക്ക് 8000 ത്തിൽ പരം ഒഴിവുകളാണ് മേളയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. സാധാരണ ജോബ് ഫെയറിൽ നിന്ന് വ്യത്യസ്തമായി അപേക്ഷിക്കുന്ന മുഴുവനാളുകൾക്കും റെസ്യൂം ബിൽഡിങ്, ഇൻറർവ്യൂ പ്രേപ്പറേഷൻ, കോൺഫിഡൻസ് ബൂസ്റ്റിംഗ് തുടങ്ങിയ സൗജന്യ ട്രെയിനിങ്ങുകൾ മുൻകൂട്ടി നൽകി കൊണ്ടാണ് ഒരാളെ ജോബ് ഫെയറിനു തയാറെടുപ്പിക്കുന്നത് . കോന്നി മിനി സിവിൽ സ്റ്റേഷന്റെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ജോബ്സ്റ്റേഷനിൽ എത്തി ജോബ് ഫെയറിലേക്ക് അപേക്ഷിക്കാം. കൂടാതെ ഗ്രാമപഞ്ചായത്തിന്‍റെയും കുടുംബശ്രീയുടെയും അഭിമുഖ്യത്തിൽ കലഞ്ഞൂർ, വള്ളിക്കോട്, സീതത്തോട് പഞ്ചായത്തുകളിൽ രജിസ്ട്രേഷൻ ക്യാമ്പുകളും സംഘടിപ്പിക്കുന്നു. konnivartha.com: വള്ളിക്കോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ – ആഗസ്റ്റ് 6 പകൽ 11 മണി, കലഞ്ഞൂർ പഞ്ചായത്ത് ഹാൾ- ആഗസ്റ്റ് 6 ഉച്ചക്ക് 2…

Read More

വാക്‌സിനേറ്റർമാരെയും സഹായികളെയും നിയമിക്കുന്നു

  ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കേരള മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന വ്യാപകമായി ഉരുക്കൾക്ക് ആഗസ്റ്റ് 5 -ാം തീയതി മുതൽ 30 പ്രവൃത്തി ദിവസങ്ങളിലായി കുളമ്പുരോഗപ്രതിരോധ കുത്തിവയ്പ് അഞ്ചാംഘട്ടവും ചർമമുഴരോഗപ്രതിരോധ കുത്തിവയ്പ്പ് രണ്ടാം ഘട്ടവും നടത്തുന്നു. പ്രസ്തുത വാക്‌സിനേഷനുകൾക്ക് വാക്‌സിനേറ്റർമാർ, സഹായികൾ എന്നിവരിൽ നിന്നും താല്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വാക്‌സിനേറ്റർ തസ്തികയിലേക്ക് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുളള പ്രദേശത്തെ പരിചയസമ്പന്നരും സർവ്വീസിൽ നിന്നും വിരമിച്ചവരുമായ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാർ, ഫീൽഡ് ഓഫീസർമാർ, സർക്കാർ സർവ്വീസിൽ ഇല്ലാത്തതും, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ ഉളളവരുമായ വെറ്ററിനറി ഡോക്ടർമാർ എന്നിവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. സഹായി തസ്തികയിലേക്ക് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുളള പ്രദേശത്തെ പൂർണകായിക ക്ഷമതയുള്ളതും ആരോഗ്യമുളളതും മൃഗസംരക്ഷണ വകുപ്പിൽ നിന്നും വിരമിച്ച അറ്റൻഡർമാർ/പാർട്ട് ടൈം സ്വീപ്പർമാർ, 18…

Read More

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് നിയമനം

  konnivartha.com: കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ താത്കാലികമായി നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽനിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്www.erckerala.org.

Read More

സോഷ്യൽ വർക്കർ, സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ്, ഓഫീസ് അറ്റൻഡന്റ്

നിഷ്-ൽ വാക്ക് ഇൻ ഇന്റർവ്യൂ konnivartha.com: തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) സോഷ്യൽ വർക്കർ, സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലേക്ക് ആഗസ്റ്റ് 13, 14 തീയതികളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.   കൂടാതെ ഫിനാൻസ് ഏർലി ഇന്റർവെൻഷൻ എന്നീ വിഭാഗങ്ങളിലേക്ക് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഇന്റർവ്യൂ തീയതികൾ, മറ്റു വിശദവിവരങ്ങൾ എന്നിവയ്ക്ക് http://nish.ac.in/others/career സന്ദർശിക്കുക.

Read More

തുമ്പമണ്‍ സിഎച്ച്സി : ലാബ് ടെക്നീഷ്യന്‍ ഒഴിവ്

  konnivartha.com: പത്തനംതിട്ട തുമ്പമണ്‍ സിഎച്ച്സി ലാബിലേക്ക് ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ ഒരു ഒഴിവിലേയ്ക്ക് താത്കാലിക നിയമനത്തിന് ആഗസ്റ്റ് ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. യോഗ്യത : ഡിഎംഎല്‍റ്റി /ബിഎസ്സി എംഎല്‍റ്റി (സര്‍ക്കാര്‍ അംഗീകാരമുളള കോഴ്സ് സര്‍ട്ടിഫിക്കറ്റ്). പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന. പ്രതിമാസ വേതനം : 20000 രൂപ. പ്രായം : 20-35. യോഗ്യതയുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ആഗസ്റ്റ് ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടിന് കൂടിക്കാഴ്ചയ്ക്ക് മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ : 04734 266609.

Read More

വിവിധ തൊഴില്‍ അവസരങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു

അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളിലെ വിവിധ തൊഴില്‍ അവസരങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു konnivartha.com: അസാപ് കേരളയുടെ  വിവിധ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളിലേക്ക് എക്സിക്യൂട്ടീവ്, ഗ്രാജുവേറ്റ് ഇന്റേണ്‍ എന്നീ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. എക്സിക്യൂട്ടീവ് ഒഴിവുകള്‍ : 9 ശമ്പളം : 25,350 പ്രായപരിധി : 22.07.2024ന്  40 വയസ് കവിയരുത്. യോഗ്യത : ബിരുദവും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കില്‍ ബിരുദാനന്തര ബിരുദവും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കില്‍ ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ അസാപ് പ്രവൃത്തി പരിചയവും. ഒഴിവുകള്‍ : പാലയാട് (കണ്ണൂര്‍), പാണ്ടിക്കാട് (മലപ്പുറം), തവനൂര്‍ (മലപ്പുറം), ചാത്തന്നൂര്‍ (പാലക്കാട്), ലക്കിടി (പാലക്കാട്), പെരുമ്പാവൂര്‍ (എറണാകുളം), കലവൂര്‍ (ആലപ്പുഴ), പാമ്പാടി (കോട്ടയം), മാനന്തവാടി (വയനാട്) ഗ്രാജുവേറ്റ് ഇന്റേണ്‍ ഒഴിവുകള്‍ : 3 ശമ്പളം…

Read More