konnivartha.com: ജില്ലയില്‍ പോലീസ് / ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസ് വകുപ്പുകളില്‍ ഹോംഗാര്‍ഡ് വിഭാഗത്തില്‍ നിലവിലുള്ളതും ഭാവിയില്‍ പ്രതീക്ഷിക്കുന്നതുമായ ഒഴിവുകളിലേയ്ക്ക് വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അടിസ്ഥാനയോഗ്യത: ആര്‍മി/നേവി/എയര്‍ഫോഴസ്്/ ബി.എസ്.എഫ്/ സിആര്‍.പി.എഫ്/ സി.ഐ.എസ്.എഫ്/ എന്‍.എസ്.ജി/ എസ്.എസ്.ബി/ ആസാം റൈഫിള്‍സ് എന്നീ അര്‍ധ സൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ് /ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസ്/എക്സൈസ്/ ഫോറസ്റ്റ്/ജയില്‍ എന്നീ സംസ്ഥാന സര്‍വീസുകളില്‍ നിന്നും വിരമിച്ച സേനാംഗമായിരിക്കണം. വിദ്യാഭ്യാസ യോഗ്യത : എസ്.എസ്.എല്‍.സി /തത്തുല്യ യോഗ്യത. പ്രായപരിധി 35-58.ദിവസവേതനം 780 രൂപ. അവസാന തീയതി സെപ്റ്റംബര്‍ 13. അപേക്ഷാ ഫോമിന്റെ മാതൃക ജില്ലാ ഫയര്‍ ഓഫീസില്‍ ലഭിക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികളെ കായികക്ഷമതാ പരിശോധനയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കും. പ്രായം കുറഞ്ഞ ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനത്തില്‍ മുന്‍തൂക്കം ലഭിക്കും. മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ (ഒന്ന് അപേക്ഷയില്‍ പതിക്കണം), ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റിന്റെ /മുന്‍…
Read Moreവിഭാഗം: konni vartha Job Portal
ഹരിതകര്‍മസേന കോ-ഓര്‍ഡിനേറ്റര്‍ നിയമനം
konnivartha.com: കുടുംബശ്രീ ജില്ലാ മിഷനിലും സിഡിഎസുകളിലുമായി ഹരിതകര്‍മസേന പദ്ധതി നിര്‍വഹണത്തിനായി ഹരിതകര്‍മസേന കോ-ഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവിലേയ്ക്കായി അപേക്ഷ ക്ഷണിച്ചു. ഹരിതകര്‍മ്മസേന കോ-ഓര്‍ഡിനേറ്റര്‍ (ജില്ല) : ഒഴിവ് 14. യോഗ്യത: ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, രണ്ട് വര്‍ഷത്തെ ഫീല്‍ഡ് ലെവല്‍ പ്രവര്‍ത്തി പരിചയം. പ്രായം: 25 മുതല്‍ 40 വരെ. പ്രതിമാസ ഹോണറേറിയം- 25,000 രൂപ. ഹരിതകര്‍മസേന കോ-ഓര്‍ഡിനേറ്റര്‍ (സിഡിഎസ്): ഒഴിവ് : 941. യോഗ്യത : ബിരുദം/ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനം (സ്ത്രീകള്‍ മാത്രം). പ്രായം: 25 മുതല്‍ 40 വരെ. പ്രതിമാസ ഹോണറേറിയം- 10,000 രൂപ അപേക്ഷ ഫോം കുടുംബശ്രീ ജില്ലാമിഷന് ഓഫീസില്‍ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ്സൈറ്റില്‍ നിന്നോ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 13. വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാമിഷന് കോ-ഓര്‍ഡിനേറ്റര്‍, മൂന്നാം നില, കളക്ടറേറ്റ് പത്തനംതിട്ട, 689645. ഫോണ്‍ : 0468 2221807.
Read Moreമെഗാ തൊഴില്‍ മേള സെപ്റ്റംബര്‍ 7 ന്: രജിസ്ട്രേഷന് തുടങ്ങി
konnivartha.com: സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി എംപ്ലോയ്മെന്റ് വകുപ്പ് സെപ്റ്റംബര്‍ ഏഴിന് വഴുതക്കാട് സര്‍ക്കാര്‍ വിമന്‍സ് കോളേജില്‍ നടത്തുന്ന നിയുക്തി’ – 2024 മെഗാ തൊഴില്‍ മേളയിലേക്കുള്ള ഉദ്യോഗാര്‍ഥികളുടെ രജിസ്ട്രേഷന് തുടങ്ങി. ടെക്നോപാര്‍ക്ക്, ഹോസ്പിറ്റാലിറ്റി, പാരാമെഡിക്കല്‍, ഓട്ടോമൊബൈല്‍, ഫിനാന്‍സ് , മാര്‍ക്കറ്റിംഗ് തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള 70 പ്രമുഖ കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. എസ്എസ്എല്‍സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐടിഐ, ഡിപ്ലോമ, ബി.ടെക്, ജനറല്‍ നഴ്സിംഗ്, ഹോട്ടല്‍ മാനേജ്മെന്റ്, പാരാമെഡിക്കല്‍, എം.ബി.എ, എം.സി.എ, പി.എച്ച്.ഡി യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍ മേള അവസരമൊരുക്കും. രജിസ്ട്രേഷന് സൗജന്യം. മേളയില്‍ പങ്കെടുക്കുന്നതിന് www.jobfest.kerala.gov.in എന്ന വെബ് സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9746701434, 0468 2222745
Read Moreറാന്നി : അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്പര്മാരെയും തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
KONNIVARTHA.COM: റാന്നി ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്പര്മാരെയും തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ റാന്നി ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാര്‍ ആയിരിക്കണം. വര്‍ക്കറുടെ ഒഴിവിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്എസ്എല്‍സി പാസായിരിക്കണം. പ്രായം 2024 ജനുവരി ഒന്നിന് 46 വയസ് തികയാന്‍ പാടില്ല.ഹെല്പറുടെ ഒഴിവിലേക്ക് അപേക്ഷിക്കുന്നവര്‍ ഏഴാംക്ലാസ് മിനിമം യോഗ്യതയുളളവര്‍ ആയിരിക്കണം. അപേക്ഷ ഫോം ഐസിഡിഎസ് ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷ സെപ്റ്റംബര്‍ 25 വരെ സ്വീകരിക്കും. ഫോണ്‍ : 04735 221568.
Read Moreകോന്നി മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ റെസിഡന്റ് നിയമനം
konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരാര്‍വ്യവസ്ഥയില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നതിനായി വോക്ക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ ആറിന് രാവിലെ 10.30ന് നടത്തുന്നു. എം.ബി.ബി.എസ് ബിരുദധാരികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം വോക്ക് ഇന്‍ ഇന്റര്‍വ്യൂ വിന് ഹാജരാകണം. രജിസ്ട്രേഷന് അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10 വരെ. പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന. പ്രായപരിധി 50 വയസ്. ഫോണ്‍ – 0468 2344823, 2344803.
Read Moreകൊച്ചിൻ ഷിപ്പ്യാർഡിൽ അവസരം :അപ്രൻ്റീസ്ഷിപ്പ് ട്രെയിനി
konnivartha.com: ഇന്ത്യ ഗവൺമെൻ്റിൻ്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് അപ്രൻ്റീസ്ഷിപ്പ് ട്രെയിനികളെ തേടുന്നു. എൻജിനീയറിങ് / കൊമേഴ്സ് പ്രാക്ടീസിൽ ഡിപ്ലോമ അല്ലെങ്കിൽ എഞ്ചിനീറിങ്ങിൽ ഗ്രാജുവേഷൻ കഴിഞ്ഞവർക്ക് ഒരു വർഷത്തേക്കാണ് അവസരം. ഈ തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട ഓറിയന്റഷന് ഓഗസ്റ്റ് 27ന് രാവിലെ 10.30നു പുളിക്കീഴ് ബ്ലോക്ക് ഓഫീസ് ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു. അന്നേ ദിവസം കൊച്ചിൻ ഷിപ്പ് യാർഡിലെ ഉദ്യോഗസ്ഥർ തൊഴിലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിശദീകരിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓറിയന്റഷനിൽ പങ്കെടുക്കുക. ഓഗസ്റ്റ് 31 ആണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. അപ്ലിക്കേഷൻ ലിങ്ക് : https://forms.gle/AzB5FUovMKKy6FZbA
Read Moreപ്രോഗ്രാം ഓഫീസർ, അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ,റെസ്ക്യൂ ഓഫീസർ
konnivartha.com: വനിത ശിശു വികസന വകുപ്പിന്റെ സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ കീഴിൽ നടപ്പിലാക്കുന്ന മിഷൻ വാത്സല്യ പദ്ധതിയിൽ പ്രോഗ്രാം ഓഫീസർ, അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ശരണബാല്യം പദ്ധതിയിലെ റെസ്ക്യൂ ഓഫീസർ തസ്തികകളിൽ ദിവസവേതനത്തിൽ നിയമനം നടത്തുന്നതിന് സെപ്റ്റംബർ 3 ന് രാവിലെ 10.30 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷയിൽ ഫോട്ടോ പതിപ്പിച്ച് യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം രാവിലെ 9.30 ന് തിരുവനന്തപുരം പൂജപ്പുരയിലെ വനിത ശിശു വികസന ഡയറക്ടറേറ്റിലെ സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി സംസ്ഥാന കാര്യാലയത്തിൽ എത്തണം. വിശദവിവരങ്ങൾക്ക്: 0471 – 2342235.
Read Moreനിയമനം(ഇലക്ട്രിഷ്യൻ കം പ്ലംബർ,എ.സി പ്ലാന്റ് ഓപ്പറേറ്റർ ,ഇലക്ട്രോണിക്സ് ടെക്നീഷ്യൻ,ഗാർഡനർ)
konnivartha.com: സാംസ്കാരിക വകുപ്പിന്റെ കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ താഴെ പറയുന്ന തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് നിർദിഷ്ട യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകന്റെ പ്രായപരിധി 50 വയസ്. എഴുത്തു പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. പൂരിപ്പിച്ച അപേക്ഷകൾ സാംസ്കാരിക വകുപ്പധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, ഫോർട്ട് പി.ഒ, തിരുവനന്തപുരം – 23, എന്ന വിലാസത്തിൽ ആഗസ്റ്റ് 31 നകം ലഭ്യമാക്കണം. ഇലക്ട്രിഷ്യൻ കം പ്ലംബർ തസ്തികയ്ക്ക് ഇലക്ട്രിക്കൽ എൻജിനിയറിങ്ങിലുള്ള ഡിപ്ലോമ അല്ലെങ്കിൽ ഇവരുടെ അഭാവത്തിൽ നിശ്ചിത ട്രേഡിൽ ഐ.റ്റി.ഐ യിൽ നിന്നും പാസായ 18 മാസ സർട്ടിഫിക്കറ്റ് കോഴ്സും പ്ലംബിങ്, ഇലക്ട്രിക്കൽ ജോലികളിലുള്ള മുൻ പരിയചയവുമാണ് യോഗ്യത. എ.സി പ്ലാന്റ് ഓപ്പറേറ്റർ തസ്തികയ്ക്ക് മെക്കാനിക്കൽ ഡിപ്ലോമയും ഗവ. അംഗീകൃത സ്ഥാപനങ്ങളിൽ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്ങിൽ 2 വർഷത്തെ പ്രവൃത്തി പരിചയം…
Read Moreഡാറ്റാ എൻട്രി ഓപ്പറേറ്റർ / ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ്
konnivartha.com: കേരള തീരദേശ പരിപാലന അതോറിറ്റിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ / ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ കരാറിൽ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ 29 നകം മെമ്പർ സെക്രട്ടറി, കേരള തീരദേശ പരിപാലന അതോറിറ്റി, കെ.എസ്.ആർ.ടി.സി ബസ് ടെർമിനിൽ (നാലാം നില), തമ്പാനൂർ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: 0471 – 2339696.
Read Moreപന്തളം ഡിറ്റിപിസി:കുടുംബശ്രീ സര്‍വീസ് സ്റ്റാഫ് നിയമനം
konnivartha.com: പന്തളം ഡിറ്റിപിസി വഴിയോര വിശ്രമകേന്ദ്രത്തില്‍ ആരംഭിക്കുന്ന കുടുംബശ്രീ പ്രീമിയം കഫേയില്‍ പ്രവര്‍ത്തിക്കുന്നതിന് ഭക്ഷ്യമേഖലയിലുളള കുടുംബശ്രീ സംരംഭകരില്‍ നിന്നും സര്‍വീസ് സ്റ്റാഫാകാന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷയും കുടുംബശ്രീ രജിസ്ട്രേഷന്റെ പകര്‍പ്പും സഹിതം ഓഗസ്റ്റ് 22 ന് വൈകുന്നേരം അഞ്ചിന് മുമ്പായി പത്തനംതിട്ട ജില്ലാ മിഷന് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ -0468 2221807
Read More