ജോബ് ഫെയർ ഫെബ്രുവരി 14, 15 ; ജില്ലകളിൽ ഓൺലൈൻ ഇന്റർവ്യൂവിന് സൗകര്യം

  konnivartha.com: സംസ്ഥാന സർക്കാരിന്റെ ജനകീയ തൊഴിൽദായക പരിപാടിയായ വിജ്ഞാനകേരളത്തിന്റെ ഭാഗമായി, ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 14, 15 തീയതികളിൽ ആലപ്പുഴ എസ്.ഡി കോളേജിൽ ജോബ്ഫെയർ നടക്കും. DWMS പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് ജോബ് ഫെയറിൽ പങ്കെടുക്കാം. നൂറിലധികം കമ്പനികളിലായി നാല് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ ജോബ്‌ഫെയറിൽ അവതരിപ്പിക്കും. വിവിധ ജില്ലകളിൽ നിന്നും നാല്പതിനായിരത്തോളം ആളുകൾ ജോബ്‌ഫെയറിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫെബ്രുവരി 14ന്, എല്ലാ ജില്ലകളിലും ഓൺലൈനായി ഇന്റർവ്യൂവിൽ പങ്കെടുക്കാനുള്ള സൗകര്യമുണ്ട്. ജോബ്‌ഫെയറിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ളവർ തിരുവനന്തപുരം: കോളേജ് ഓഫ് എൻജിനിയറിങ്, ശ്രീകാര്യം, കൊല്ലം: എംഇഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ചാത്തന്നൂർ, പത്തനംതിട്ട: മുസലിയാർ കോളേജ് ഓഫ് എൻജിനിയറിങ് ആന്റ് ടെക്‌നോളജി, ആലപ്പുഴ: എസ്.ഡി കോളേജ്, കോട്ടയം: സെയിന്റ് ഗിറ്റ്‌സ് കോളേജ് ഓഫ് എൻജിനിയറിങ്, ഇടുക്കി: മാർ ബസേലിയോസ് കൃസ്ത്യൻ കോളേജ് ഓഫ് എൻജിനിയറിങ്…

Read More

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഒഴിവുകള്‍

  konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ മോര്‍ച്ചറി, ഫാര്‍മസി വിഭാഗങ്ങളിലേക്ക് ഒരുവര്‍ഷ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. പ്രായപരിധി 18-45. തസ്തിക, ഒഴിവ്, യോഗ്യത ക്രമത്തില്‍ konnivartha.com: ജൂനിയര്‍ ലാബ് അസിസ്റ്റന്റ്: രണ്ട്, പ്ലസ് ടു സയന്‍സ് മോര്‍ച്ചറി അറ്റന്‍ഡര്‍ : രണ്ട്, ഏഴാം ക്ലാസ് സെക്യൂരിറ്റി : മൂന്ന്, വിമുക്ത ഭടന്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍: രണ്ട്, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ടാലി, ഡിസിഎ അംഗീകൃത സര്‍വകലാശാലയില്‍നിന്നുളള പഠനം പൂര്‍ത്തീകരിച്ചവര്‍( ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മുന്‍ഗണന). പബ്ലിക് റിലേഷന്‍ ഓഫീസര്‍: രണ്ട്, എംഎസ്ഡബ്ല്യൂ/ എംബിഎ/ എംഎച്ച്എ/ റഗുലര്‍ കോഴ്സ്. ആംബുലന്‍സ് ഡ്രൈവര്‍ : മൂന്ന്, അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം (ഹെവി ലൈസന്‍സും ബാഡ്ജും). ഇസിജി ടെക്നീഷ്യന്‍ : രണ്ട്, വിഎച്ച്എസ്സി -ഇസിജി, ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്നീഷ്യന്‍, ബാച്ചിലര്‍ ഇന്‍ കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്നീഷ്യന്‍.…

Read More

വിദേശത്ത് (യു.എ.ഇ) പുരുഷ സ്റ്റാഫ് നഴ്സ് ഒഴിവുകള്‍

  konnivartha.com: യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യു.എ.ഇ) അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യസേവനമേഖലയിലെ സ്വകാര്യസ്ഥാപനത്തിലേക്ക് 100 ലധികം പുരുഷ സ്റ്റാഫ് നഴ്സ് ഒഴിവുകളില്‍ നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാം. യോഗ്യത ബി.എസ്.സി നഴ്സിങ്, പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും എമര്‍ജന്‍സി/കാഷ്വാലിറ്റി അല്ലെങ്കില്‍ ഐ.സി.യു സ്പെഷ്യാലിറ്റിയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. ബി.എല്‍.എസ് (ബേസിക് ലൈഫ് സപ്പോര്‍ട്ട്), എ.സി.എല്‍.എസ് (അഡ്വാന്‍സ്ഡ് കാര്‍ഡിയോവാസ്‌കുലര്‍ ലൈഫ് സപ്പോര്‍ട്ട്), മെഡിക്കല്‍ നഴ്സിങ് പ്രാക്ടിസിംഗ് യോഗ്യതയും വേണം. വിശദമായ സിവി, വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 18 നകം അപേക്ഷിക്കണം. വെബ്സൈറ്റ്: www.norkaroots.org  www.nifl.norkaroots.org അബുദാബി ആരോഗ്യ വകുപ്പിന്റെ (ഡിഒഎച്ച്) മെഡിക്കല്‍ പ്രാക്ടിസിംഗ് ലൈസന്‍സ് (രജിസ്ട്രേഡ് നഴ്സ്) ഉളളവര്‍ക്ക് മുന്‍ഗണന. അല്ലാത്തവര്‍ നിയമന ഉത്തരവ് ലഭിച്ച് 90 ദിവസത്തിനകം യോഗ്യത നേടണം. അബൂദാബിയിലെ വിവിധ മെയിന്‍ലാന്‍ഡ് ക്ലിനിക്കുകള്‍ (ആഴ്ചയില്‍ ഒരു…

Read More

കോന്നി ചിറ്റൂർമുക്ക് അക്ഷയ കേന്ദ്രത്തില്‍ തൊഴില്‍ അവസരം

  konnivartha.com: കോന്നി ചിറ്റൂർമുക്ക് അക്ഷയ കേന്ദ്രത്തിലേക്ക് കമ്പ്യൂട്ടർ പരിജ്ഞാനവും ഓൺലൈൻ സേവനങ്ങളിൽ പ്രവർത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. അക്ഷയ കേന്ദ്രങ്ങളിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് : 9947344316

Read More

ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയം: അധ്യാപക ഒഴിവ്

  konnivartha.com: കേന്ദ്രീയ വിദ്യാലയം ചെന്നീര്‍ക്കരയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയാറാക്കുന്നതിനുളള അഭിമുഖം ഫെബ്രുവരി 10ന് നടക്കും. പിജിടി (ഹിന്ദി, ഇംഗ്ലീഷ്, കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്) ടിജിടി (ഹിന്ദി, ഇംഗ്ലീഷ്, സയന്‍സ്,സോഷ്യല്‍ സയന്‍സ്,സംസ്‌കൃതം, കണക്ക് ) പ്രൈമറി ടീച്ചര്‍ , പ്രീ-പ്രൈമറി ടീച്ചര്‍ (ബാലവാടിക), കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, നഴ്‌സ് അഭിമുഖം ഫെബ്രുവരി 10ന് രാവിലെ ഒമ്പത് മുതലും ഇന്‍സ്ട്രക്ടര്‍ (യോഗ, സ്‌പോര്‍ട്‌സ്, ആര്‍ട്ട്, വര്‍ക്ക് എക്‌സ്പീരിയന്‍സ്, മ്യൂസിക്) കൗണ്‍സിലര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍, മലയാളം ടീച്ചര്‍ തസ്തികകളില്‍ ഫെബ്രുവരി 10ന് ഉച്ചയ്ക്ക് ഒന്നുമുതലും നടത്തുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റ്, ഒരു സെറ്റ് കോപ്പി, തിരിച്ചറിയല്‍ രേഖ, ഫോട്ടോ എന്നിവ സഹിതം ഹാജരാകണം. വെബ്‌സൈറ്റ് :www.chenneerkara.kvs.ac.in

Read More

കോന്നിയില്‍ ജൂനിയര്‍ അനലിസ്റ്റ്, സീനിയര്‍ അനലിസ്റ്റ് നിയമനം

  konnivartha.com: കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റിന്റെ (സിഎഫ്ആര്‍ഡി) കീഴിലുളള ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലബോറട്ടറിയിലെ കെമിക്കല്‍ വിഭാഗത്തിലേക്ക് ജൂനിയര്‍ അനലിസ്റ്റ്, സീനിയര്‍ അനലിസ്റ്റ് തസ്തികകളിലേക്ക് ഒരുവര്‍ഷത്തെ കരാര്‍ നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സീനിയര്‍ അനലിസ്റ്റ് : യോഗ്യത 50ശതമാനം മാര്‍ക്കില്‍ കുറയാത്ത കെമിസ്ട്രി/ബയോ കെമിസ്ട്രി ബിരുദാനന്തര ബിരുദവും ഫുഡ് അനാലിസിസ് ലബോറട്ടറിയില്‍ അനലിസ്റ്റായി മൂന്നുവര്‍ഷം കുറയാത്ത പ്രവൃത്തി പരിചയവും (എന്‍എബിഐ അക്രഡിറ്റേഷന്‍ ഉളള ലാബിലെ പ്രവൃത്തിപരിചയം അഭികാമ്യം) പ്രതിമാസ വേതനം 25000 രൂപ. ജൂനിയര്‍ അനലിസ്റ്റ്: യോഗ്യത : 50ശതമാനം മാര്‍ക്കില്‍ കുറയാത്ത കെമിസ്ട്രി/ ഫുഡ് ടെക്‌നോളജി ബിരുദാനന്തര ബിരുദവും മോഡേണ്‍ ഫുഡ് അനാലിസിസില്‍ ഒരുവര്‍ഷം കുറയാത്ത പ്രവൃത്തി പരിചയവും. പ്രതിമാസ വേതനം 15000 രൂപ. അവസാന തീയതി ഫെബ്രുവരി 15. വെബ് സൈറ്റ് : www.supplycokerala.com,…

Read More

കോന്നി പഞ്ചായത്തില്‍ ഓവർസിയർ ഒഴിവ്

konnivartha.com: കോന്നി ഗ്രാമ പഞ്ചായത്തില്‍ ഓവർസിയർ മ്രഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ) വാക്ക് ഇൻ ഇന്റർവ്യൂ(7-2-2025 സമയം. 11 am സ്ഥലം. പഞ്ചായത്ത് കോൺഫറൻസ് ഹാൾ)    

Read More

നിഷ്-ൽ ഒഴിവുകൾ

തിരുവനന്തപുരം – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) കോളേജ് ഓഫ് ഒക്യുപേഷണൽ തെറാപ്പിയിൽ ലക്ചറർ, ക്ലിനിക്കൽ സൂപ്പർവൈസർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2024 ഫെബ്രുവരി 5 ആണ്. വിശദ വിവരങ്ങൾക്ക്: http://nish.ac.in/others/career.

Read More

റേഡിയോഗ്രാഫർ അഭിമുഖം

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന റേഡിയോഗ്രാഫർ വിത്ത് എം.ആർ.ഐ ആൻഡ് സി.ടി എക്സ്പീരിയൻസ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് ഫെബ്രുവരി 7 ന് അഭിമുഖം നടത്തും.   പ്ലസ് ടു, ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ നടത്തുന്ന റേഡിയോളജിക്കൽ ടെക്നോളജിയിൽ (ഡിആർടി) ദ്വിവത്സര ഡിപ്ലോമ അല്ലെങ്കിൽ കേരള സർക്കാർ അംഗീകരിച്ച തത്തുല്യമായ ഡിപ്ലോമ അല്ലെങ്കിൽ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ അംഗീകരിച്ച റേഡിയോ ഡയഗ്നോസിസ് & റേഡിയോ തെറാപ്പി ടെക്നോളജിയിൽ (ഡിആർആർടി) ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ കേരള സർക്കാർ അംഗീകരിച്ച തത്തുല്യമായ ഡിപ്ലോമ അല്ലെങ്കിൽ ബിഎസ്‌സി എംആർടി ബിരുദം അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ളതും കേരള സ്റ്റേറ്റ് പാരാമെഡിക്കൽ കൗൺസിലിന്റെയും ആറ്റോമിക് റെഗുലേറ്ററി ബോർഡിന്റെയും അംഗീകാരമുള്ളതുമായ തത്തുല്യ യോഗ്യത, കേരള പാരാമെഡിക്കൽ കൗൺസിലിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ…

Read More

ആയുർവേദ തെറാപ്പിസ്റ്റ് ഒഴിവ്

നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളിലേക്ക് ആയുർവേദ തെറാപ്പിസ്റ്റ് (മെയിൽ ആന്റ് ഫീമെയിൽ) തസ്തികയിലേക്ക് ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.   ഇന്റർവ്യൂവിൽ പങ്കെടുക്കാൻ യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസിൽ (നാഷണൽ ആയുഷ് മിഷൻ) നേരിട്ടോ തപാൽ മുഖേനയോ നിശ്ചിത തീയതിക്കുള്ളിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി www.nam.kerala.gov.in സന്ദർശിക്കുക. ഇന്റർവ്യൂ നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസിൽ 2025 ഫെബ്രുവരി 2 ന് നടക്കും.

Read More