konnivartha.com: ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ പത്തനംതിട്ടയിലെ കുന്നന്താനത്ത് പ്രവർത്തിക്കുന്ന റീസൈക്കിൾ പ്ലാന്റിൽ പ്ലാന്റ് സൂപ്പർവൈസർ തസ്തികയിലേക്കും മലപ്പുറം, വയനാട് ജില്ലാ കാര്യാലയങ്ങളിലെ അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയിലേക്കും മാർച്ച് 15ന് അഭിമുഖം നടത്തും. പ്ലാസ്റ്റിക് / പോളിമർ ടെക്നോളജി ഡിപ്ലോമ അല്ലെങ്കിൽ ഐ.ടി.ഐ / പ്ലാസ്റ്റിക് പ്രോസസിങ്ങിൽ ഉൾപ്പെടുന്ന മെഷീൻ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കിൽ പോളിമർ സയൻസ് ഇൻ ടെക്നോളജിയിലെ ബി.ടെക് / എം.എസ്.സിയും പ്രവൃത്തിപരിചയവും ആണ് പ്ലാന്റ് സൂപ്പർവൈസർ തസ്തികയുടെ യോഗ്യത. അക്കൗണ്ട്സ് അസിസ്റ്റന്റിന് ബി.കോമും ടാലി പ്രാവീണ്യവും പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. അതത് ജില്ലക്കാർക്ക് മുൻഗണന. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാംനില, സ്റ്റേറ്റ് മുൻസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം – 10 എന്ന വിലാസത്തിൽ…
Read Moreവിഭാഗം: konni vartha Job Portal
പത്തനംതിട്ടയില് മാര്ച്ച് എട്ടിന് സൗജന്യ തൊഴില്മേള
konnivartha.com: പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തില് മാര്ച്ച് എട്ടിന് രാവിലെ 9.30ന് കാതോലിക്കറ്റ് കോളജില് പ്രയുക്തി സൗജന്യ തൊഴില്മേള സംഘടിപ്പിക്കും. ഹോസ്പിറ്റാലിറ്റി, ഫിനാന്സ്, ഓട്ടോമൊബൈല്, സെയില്സ് ആന്ഡ് മാര്ക്കറ്റിംഗ്, ടെക്നിക്കല്, ഓഫീസ് അഡ്മിനിസ്ട്രേഷന് മേഖലയില് നിന്നുള്ള 40 ല് പരം കമ്പനികള് പങ്കെടുക്കും. എസ്.എസ്.എല്.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ ഡിപ്ലോമ, ബി ടെക്, എം.ബി.എ, എംസിഎ, പാരാമെഡിക്കല് യോഗ്യതയുള്ളവര്ക്ക് അവസരം. രജിസ്ട്രേഷന് bit.ly/DEEPTA , ഫോണ് :0468-2222745, 9048784232, 6282540799
Read Moreകോന്നി താലൂക്കാശുപത്രിയിലേക്ക് സെക്യൂരിറ്റി നിയമനം
konnivartha.com: കോന്നി താലൂക്കാശുപത്രിയിലേക്ക് സുരക്ഷ ജീവനക്കാരായി 179 ദിവസത്തേക്ക് രണ്ടുപേരെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. വിമുക്ത ഭടന്മാര്ക്ക് മുന്ഗണന. യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയല് രേഖകളുടെ അസല് സര്ട്ടിഫിക്കറ്റും പകര്പ്പും സഹിതം മാര്ച്ച് 11ന് രാവിലെ 10.30 ന് മുമ്പ് സൂപ്രണ്ടിന്റെ ചേമ്പറില് ഹാജരാകണം. പ്രായപരിധി 30-50. വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്. തിരഞ്ഞെടുക്കപ്പെടുന്നവര് പോലീസ് ക്ലിയറന്സ് സര്ട്ടിഫിക്കറ്റ്, മെഡിക്കല് സര്ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോണ് : 0468 2243469.
Read Moreറാന്നി താലൂക്ക് ആശുപത്രി :മെഡിക്കല് ഓഫീസര് നിയമനം
konnivartha.com: റാന്നി താലൂക്ക് ആശുപത്രിയിലെ ഡി-അഡിക്ഷന് സെന്ററിലേക്ക് താല്കാലികമായി മെഡിക്കല് ഓഫീസറെ നിയമിക്കുന്നതിനുളള അഭിമുഖം മാര്ച്ച് 11ന് രാവിലെ 10.30ന് റാന്നി താലൂക്ക് ആശുപത്രിയില് നടക്കും. എംബിബിഎസ് / റ്റിസിഎംസി രജിസ്ട്രേഷന് (സൈക്യാട്രി പി.ജി അഭികാമ്യം) യോഗ്യതയുളളവര്ക്ക് അപേക്ഷിക്കാം. പ്രായം 18നും 45നും മധ്യേ. ഒഴിവ് -ഒന്ന്. ബയോഡേറ്റയോടൊപ്പം തിരിച്ചറിയല് രേഖ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്പ്പ് സഹിതം അപേക്ഷിക്കണം. ഫോണ് : 9188522990.
Read Moreകോന്നി മെഡിക്കല് കോളേജ് :ജൂനിയര് പബ്ലിക് ഹെല്ത്ത് നഴ്സ്സ് ഒഴിവ്
konnivartha.com: കോന്നി മെഡിക്കല് കോളജില് ദിവസവേതനാടിസ്ഥാനത്തില് ജൂനിയര് പബ്ലിക് ഹെല്ത്ത് നഴ്സിനെ നിയമിക്കുന്നു. ജെപിഎച്ച്എന് യോഗ്യത, കേരള നഴ്സിംഗ് കൗണ്സില് രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ് , മാര്ക്ക് ലിസ്റ്റ്, തിരിച്ചറിയല് രേഖകള് എന്നിവയുടെ അസലും പകര്പ്പും സഹിതം മാര്ച്ച് ആറിന് രാവിലെ 10.30ന് വോക്ക് ഇന് ഇന്റര്വ്യൂവിന് ഹാജരാകണം. രജിസ്ട്രേഷന് രാവിലെ ഒമ്പത് മുതല് 10 വരെ. പ്രവൃത്തി പരിചയമുളളവര്ക്കും പത്തനംതിട്ട ജില്ലക്കാര്ക്കും മുന്ഗണന. പ്രായപരിധി 50 വയസ്. ഫോണ് : 0468 2344823, 2344803.
Read Moreമാര്ച്ച് എട്ടിന് പത്തനംതിട്ടയില് തൊഴില്മേള സംഘടിപ്പിക്കുന്നു
konnivartha.com: പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തില് മാര്ച്ച് എട്ടിന് രാവിലെ 9.30ന് പത്തനംതിട്ട കാതോലിക്കറ്റ് കോളജില് പ്രയുക്തി തൊഴില്മേള സംഘടിപ്പിക്കുന്നു. ഹോസ്പിറ്റാലിറ്റി, ഫിനാന്സ്, ഓട്ടോമൊബൈല്, സെയില്സ് ആന്ഡ് മാര്ക്കറ്റിംഗ്, ടെക്നിക്കല്, ഓഫീസ് അഡ്മിനിസ്ട്രേഷന് തുടങ്ങിയ മേഖലയില് നിന്നുള്ള കമ്പനികള് മേളയില് പങ്കെടുക്കും. എസ്.എസ്.എല്.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തരബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, ബി ടെക്, എം.ബി.എ യോഗ്യതയുള്ളവര്ക്ക് അവസരം. ഫോണ്: 0468 2222745, 9645163769, 9496443878.
Read Moreഡ്രൈവർ നിയമനം
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് ടെക്നോളജി (സി-മെറ്റ്) യുടെ കീഴിൽ മുട്ടത്തറ നഴ്സിങ് കോളേജിലെ ഒഴിവുള്ള ഡ്രൈവർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് വിജയമാണ് യോഗ്യത. ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസും പത്തു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. അപേക്ഷകൾ ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം – 695035 വിലാസത്തിൽ മാർച്ച് 9 നകം അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.simet.in 0471-2302400.
Read Moreഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ നിയമനം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ഐസിഎംആർ പ്രോജക്ടിൽ പ്രോജക്ട് റിസർച്ച് സയന്റിസ്റ്റ് II, പ്രോജ്ക്ട് ടെക്നിക്കൽ സപ്പോർട്ട് III എന്നീ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക്:https://forms.gle/HMW6JnfBVcJaDzXbA, https://forms.gle/bnFaordvv5gCqgcA8 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 5. വിശദവിവരങ്ങൾക്ക്: www.iav.kerala.gov.in
Read Moreസുവോളജിക്കൽ പാർക്കിലേക്ക് നിയമനം
konnivartha.com: തൃശ്ശൂരിലെ പുത്തൂരിൽ പണി പൂർത്തിയായി വരുന്ന അന്തർദേശീയ നിലവാരത്തിലുള്ള സുവോളജിക്കൽ പാർക്കിലേക്ക് വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരവും അപേക്ഷ ഫോറവും കേരള വനം വകുപ്പിന്റെ www.forest.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാർച്ച് 7 വരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് : 9447979176.
Read Moreജർമ്മനിയിൽ ഇലക്ട്രീഷ്യൻ ഒഴിവുകൾ ( 15/02/2025 )
konnivartha.com: ജർമ്മനിയിലെ ഇലക്ട്രീഷ്യൻമാരുടെ 20 ഓളം ഒഴിവുകളിലേയ്ക്ക് സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് വഴി അപേക്ഷിക്കാം. ജർമൻ സർക്കാറിന്റെ ഹാൻഡ് ഇൻ ഹാൻഡ് ഫോർ ഇന്റർനാഷണൽ ടാലന്റ്സ് (HiH) പ്രോഗ്രമിന്റെ ഭാഗമായി ഇൻഡോ-ജർമൻ ചേംബർ ഓഫ് കൊമേഴ്സുമായി സഹകരിച്ചാണ് റിക്രൂട്ട്മെന്റ്. ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സിൽ അംഗീകൃത ഡിപ്ലോമ / ഐ ടി ഐ / ബി.ടെക്ക് വിദ്യാഭ്യസയോഗ്യതയും രണ്ടു മുതൽ അഞ്ചു വർഷം വരെ പ്രവൃത്തിപരിചയവും, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും ഉളളവർക്ക് അപേക്ഷിക്കാം. 10 വർഷത്തിലധികം പ്രവൃത്തിപരിചയമുളളവർ അപേക്ഷിക്കേണ്ടതില്ല. ഇലക്ട്രിക്കൽ ആന്റ് കൺട്രോൾ എഞ്ചിനീയറിംഗ്, മെഷിൻ സേഫ്റ്റി മേഖലകളിൽ തൊഴിൽ നൈപുണ്യമുളളവരുമാകണം അപേക്ഷകർ. ജർമ്മൻ ഭാഷാ യോഗ്യതയുളളവർക്ക് (A1,A2,B1,B2) മുൻഗണന ലഭിക്കുന്നതാണ്. വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്പോർട്ട്, ഭാഷായോഗ്യത പരിക്ഷയുടെ ഫലം (ബാധകമെങ്കിൽ) എന്നിവയുടെ പകർപ്പുകൾ സഹിതം www.norkaroots.org www.nifl.norkaroots.org വെബ്സൈറ്റുകളിൽ ഫെബ്രുവരി 24 നകം…
Read More