പാസ്പോർട്ട് സേവനങ്ങൾ വാതിൽപ്പടിയിൽ : മൊബൈൽ പാസ്‌പോർട്ട് വാൻ ഉദ്ഘാടനം ജൂലൈ 10 ന്

  konnivartha.com: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കീഴിലെ തിരുവനന്തപുരം റീജിയണൽ പാസ്‌പോർട്ട് ഓഫീസ് അപേക്ഷകരുടെ വാതിൽപ്പടിയിൽ പാസ്‌പോർട്ട് സേവനങ്ങൾ നൽകുന്നതിനായി മൊബൈൽ പാസ്‌പോർട്ട് സേവാ വാനുകൾ വിന്യസിക്കുന്നു. 2025 ജൂലൈ 10 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം കളക്ടറേറ്റ് പരിസരത്ത് ജില്ലാ കളക്ടർ അനുകുമാരിയും റീജിയണൽ പാസ്‌പോർട്ട് ഓഫീസർ ജീവ മരിയ ജോയും ചേർന്ന് സേവാ വാനിന്‍റെ ഉദ്ഘാടനം നിർവ്വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് 2025 ജൂലൈ 10 -11 തീയതികളിലും , ജൂലൈ 15-17 തീയതികളിലും തിരുവനന്തപുരം കുടപ്പനക്കുന്ന് ജില്ലാ കളക്ടറേറ്റിൽ വാൻ വിന്യസിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അപേക്ഷകർക്ക് സേവനം ലഭ്യമാകും. www.passportindia.gov.in എന്ന വെബ്‌സൈറ്റ് വഴി മൊബൈൽ പാസ്‌പോർട്ട് സേവനത്തിനായി അപേക്ഷകർക്ക് അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്, 0471-2470225 എന്ന നമ്പറിലോ [email protected] (ഇമെയിൽ) അല്ലെങ്കിൽ 8089685796 (വാട്ട്‌സ്ആപ്പ്) എന്ന നമ്പറിലോ…

Read More

തൊഴിൽ സുരക്ഷ ഉറപ്പാക്കണം : കോന്നി ചെങ്കളം പാറമട നിയമം ലംഘിച്ചു : സിഐടിയു

  konnivartha.com: പത്തനംതിട്ട  ജില്ലയിലെ പാറമടകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ ഉണ്ടാകണമെന്ന് സിഐടിയു ജില്ലാ സെക്രട്ടറി പി.ബി.ഹർഷകുമാർ, പ്രസിഡൻ്റ് എസ്.ഹരിദാസ് എന്നിവർ ആവശ്യപ്പെട്ടു. രണ്ട് തൊഴിലാളികളുടെ മരണത്തിനിടയാക്കിയകോന്നി പയ്യനാമണ്ണിലെ ചെങ്കുളം പാറമടയിലെ അപകടസ്ഥലം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും. വൻതോതിൽ പാറ ഖനനം നടത്തുന്ന ഇവിടെ യാതൊരു സുരക്ഷാ ക്രമീകരണങ്ങളും നടത്താതെയാണ് ഖനനം നടത്തി വരുന്നത്.പാറയുടെ ഉയരത്തിന് അനുസരിച്ച് കൃത്യ അളവിൽ ബഞ്ചുകൾ നിർമിച്ച് ഖനനം നടത്തണമെന്ന നിയമം ലംഘിക്കപ്പെട്ടതാണ് അപകടത്തിന് ആക്കം കൂട്ടിയത്.അപകട സ്ഥിതിയിലായിട്ടും ഖനനം തുടരുകയായിരുന്നു. അഥിതി തൊഴിലാളികളാണ് ഇവിടെ ബഹുഭൂരിപക്ഷം തൊഴിലെടുക്കുന്നത്. മറ്റ് സ്ഥാപനങ്ങളിൽ നാട്ടിലെ തൊഴിലാളികളാണ് ഏറെയും പണിയെടുക്കുന്നത്.ഇവിടെ നടക്കുന്ന നിയമം ലംഘന പ്രവർത്തികൾ പുറത്ത് അറിയാതിരിക്കാനാണ് അഥിതി തൊഴിലാളികളെ നിയമിച്ചത്. മനുഷ്യന്റെയും ജീവജാലങ്ങളുടെയും സുരക്ഷ ഉറപ്പാക്കി മാത്രമേ ക്വാറികളുടെ പ്രവർത്തനം…

Read More

കോന്നി ചെങ്കുളം പാറമടയ്ക്ക് എതിരെ ഗവർണർക്ക് പരാതി നല്‍കി

അനിയന്ത്രിതമായ പാറ ഖനനത്തിന് എതിരെ നിരവധി പരാതികള്‍ നല്‍കിയിരുന്നു konnivartha.com: കോന്നി ചെങ്കുളം പാറമടയ്ക്കെതിരെ ഗവർണർക്ക് പരാതിയുമായി ദേശീയ പരിസ്ഥിതി സംരക്ഷണവേദി കേരള ഘടകം.സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് ഗവർണർക്ക് പരാതി നല്‍കിയത് എന്ന് ഭാരവാഹികള്‍ “കോന്നി വാര്‍ത്ത “ഓണ്‍ലൈന്‍ പത്രത്തോട് പറഞ്ഞു .   ചെങ്കുളം പാറമടയിൽ നടന്ന അപകടത്തിന്റെ അടിസ്ഥാനത്തിൽ ക്രഷർ ഉടമയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം കൊടുക്കണം എന്നും ദേശീയ പരിസ്ഥിതി സംരക്ഷണവേദി സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് ഷൈൻ ജി കുറുപ്പ്, ചെയർമാൻ അൻസാരി മന്ദിരം, സംസ്ഥാന കമ്മിറ്റി അംഗം ജേക്കബ് ഫിലിപ്പ് എന്നിവർ സംസ്ഥാന സർക്കാറിനോടും ആവശ്യപ്പെട്ടു.ദേശീയ പരിസ്ഥിതി സംരക്ഷണവേദി പ്രവര്‍ത്തകര്‍ ചെങ്കുളം പാറമടയില്‍ ദുരന്തം സംഭവിച്ച സ്ഥലവും സന്ദര്‍ശിച്ചു . കോന്നി മേഖലയില്‍ അനിയന്ത്രിതമായി പാറ ഖനനം നടത്തുന്ന എല്ലാ പാറമട ക്രഷര്‍…

Read More

പ്രധാന വാര്‍ത്തകള്‍ ( 08/07/2025 )

  ◾ സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം. സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടുക, വ്യാജ കണ്‍സെഷന്‍ കാര്‍ഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ ഈ മാസം 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം. ◾ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നാളെ ദേശീയ പണിമുടക്ക്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. പത്ത് തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ ഭാഗമാകും. വാണിജ്യ – വ്യവസായ മേഖലയിലെ തൊഴിലാളികളും, കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, ബാങ്ക് ഇന്‍ഷുറന്‍സ് തപാല്‍ ടെലികോം തുടങ്ങിയ മേഖലയിലെ…

Read More

കോടതികളിൽ നിലവിലുള്ള കേസുകൾ മധ്യസ്ഥതയിലൂടെ തീർപ്പാക്കുന്നു

  konnivartha.com: രാജ്യത്തെ കോടതികളിൽ കെട്ടിക്കിടക്കുന്ന സിവിൽ കേസുകൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിനായി ദേശീയതലത്തിൽ ആരംഭിച്ച ‘Mediation – For the Nation’ എന്ന 90 ദിവസത്തെ പ്രത്യേക മധ്യസ്ഥതാ കാമ്പയിൻ കേരളത്തിൽ വിജയകരമായി മുന്നേറുന്നു. നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയും (NALSA) മീഡിയേഷൻ ആൻഡ് കൺസിലിയേഷൻ പ്രോജക്റ്റ് കമ്മിറ്റിയും (MCPC) സംയുക്തമായി ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ നടത്തുന്ന ഈ യജ്ഞത്തിൽ കേരളത്തിൽ ഊർജിതമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്. കുടുംബ തർക്കങ്ങൾ, ബാങ്ക് കടങ്ങൾ, വാഹന അപകട കേസുകൾ, ചെക്ക് മടങ്ങിയ കേസുകൾ, സർവീസ് സംബന്ധമായ തർക്കങ്ങൾ, ഗാർഹീക പീഡന കേസുകൾ, മദ്യസ്ഥതയിലൂടെ തീർപ്പാക്കാൻ കഴിയുന്ന ക്രിമിനൽ കേസുകൾ, വാണിജ്യ തർക്ക കേസുകൾ, വസ്തു സംബന്ധമായ കേസുകൾ, വസ്തു ഒഴിപ്പിക്കൽ കേസുകൾ, വസ്തു ഏറ്റെടുക്കൽ കേസുകൾ, ഉപഭോക്തൃ പരാതികൾ, അനുയോജ്യമായ മറ്റു സിവിൽ കേസുകൾ…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 08/07/2025 )

യുവതലമുറയെ ആകര്‍ഷിക്കാന്‍ ഗ്രന്ഥശാലകള്‍ക്ക് കഴിയണം: മന്ത്രി സജി ചെറിയാന്‍ മാറുന്ന കാലത്തിന് അനുസരിച്ച് യുവതലമുറയെ ആകര്‍ഷിക്കാന്‍ ഗ്രന്ഥശാലകള്‍ക്ക് കഴിയണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായന പക്ഷാചരണത്തിന്റെ സമാപന സമ്മേളനം പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  ഡിജിറ്റല്‍ യുഗത്തില്‍ വായനശാലകളുടെ പ്രാധാന്യം കുറയുന്നില്ല.   വ്യാജ വാര്‍ത്ത മനസിലാക്കാന്‍ വായനയിലൂടെയുള്ള അറിവ് സഹായിക്കും. വ്യക്തിപരമായ വളര്‍ച്ചയ്ക്ക് വായന ആവശ്യമാണ്. വസ്തുതപരമായ കാര്യങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഗ്രന്ഥശാലയ്ക്കാകണം. മതസ്പര്‍ധ, വിദ്വേഷം, അനാചാരം, അന്ധവിശ്വാസം തുടങ്ങിയവ സമൂഹത്തില്‍ പടര്‍ത്താന്‍ ബോധപൂര്‍വ ശ്രമമുണ്ട്. ഇതിനെതിരെ ചെറുത്ത് നില്‍ക്കാന്‍ ഗ്രന്ഥശാലകള്‍ പോലുള്ള പ്രസ്ഥാനങ്ങള്‍ക്കാകും. ജനങ്ങളെ വായനയിലൂടെ പ്രബുദ്ധരാക്കണം. ‘ജാനകി’ എന്ന സിനിമ പേര് പോലും അംഗീകരിക്കാന്‍ ഭരണകൂടം തയ്യാറാകുന്നില്ല. കുട്ടികളിലെ മാനസിക- ശാരീരിക വളര്‍ച്ചയ്ക്ക് നടപ്പാക്കിയ സുംബ ഡാന്‍സിനെ പോലും ചിലര്‍ വിമര്‍ശിക്കുന്നു.…

Read More

യുവതലമുറയെ ആകര്‍ഷിക്കാന്‍ ഗ്രന്ഥശാലകള്‍ക്ക് കഴിയണം: മന്ത്രി സജി ചെറിയാന്‍

  മാറുന്ന കാലത്തിന് അനുസരിച്ച് യുവതലമുറയെ ആകര്‍ഷിക്കാന്‍ ഗ്രന്ഥശാലകള്‍ക്ക് കഴിയണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായന പക്ഷാചരണത്തിന്റെ സമാപന സമ്മേളനം പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡിജിറ്റല്‍ യുഗത്തില്‍ വായനശാലകളുടെ പ്രാധാന്യം കുറയുന്നില്ല. വ്യാജ വാര്‍ത്ത മനസിലാക്കാന്‍ വായനയിലൂടെയുള്ള അറിവ് സഹായിക്കും. വ്യക്തിപരമായ വളര്‍ച്ചയ്ക്ക് വായന ആവശ്യമാണ്. വസ്തുതപരമായ കാര്യങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഗ്രന്ഥശാലയ്ക്കാകണം. മതസ്പര്‍ധ, വിദ്വേഷം, അനാചാരം, അന്ധവിശ്വാസം തുടങ്ങിയവ സമൂഹത്തില്‍ പടര്‍ത്താന്‍ ബോധപൂര്‍വ ശ്രമമുണ്ട്. ഇതിനെതിരെ ചെറുത്ത് നില്‍ക്കാന്‍ ഗ്രന്ഥശാലകള്‍ പോലുള്ള പ്രസ്ഥാനങ്ങള്‍ക്കാകും. ജനങ്ങളെ വായനയിലൂടെ പ്രബുദ്ധരാക്കണം. ‘ജാനകി’ എന്ന സിനിമ പേര് പോലും അംഗീകരിക്കാന്‍ ഭരണകൂടം തയ്യാറാകുന്നില്ല. കുട്ടികളിലെ മാനസിക- ശാരീരിക വളര്‍ച്ചയ്ക്ക് നടപ്പാക്കിയ സുംബ ഡാന്‍സിനെ പോലും ചിലര്‍ വിമര്‍ശിക്കുന്നു. എന്നാല്‍ കേരളമായത് കൊണ്ടും ഇതൊന്നും വിലപോകുന്നില്ല. എങ്കിലും ഇതെല്ലാം…

Read More

കോന്നി പാറമടയില്‍ അപകടം :രണ്ടു പേര്‍ മരിച്ചു

konnivartha.com: കോന്നി പയ്യനാമണ്ണില്‍ ചെങ്കളം പാറമടയില്‍ അപകടം രണ്ടുപേർ മരിച്ചു.ഒരാൾ ജാർഖണ്ഡ് സ്വദേശിയും മറ്റേയാൾ ഒറീസ സ്വദേശിയുമാണ്‌ . പാറക്കല്ലുകൾ അടർന്ന് ഇവരുടെ മുകളിലേക്ക് വീണിരിക്കുകയാണ് .രക്ഷാപ്രവർത്തനം ദുഷ്കരമാണ് .അഗ്നിരക്ഷാസേന സ്ഥലത്ത് എത്തിയിട്ടുണ്ട്.ഒഡിഷ സ്വദേശി മഹാദേവ് പ്രധാൻ (51), ബിഹാർ സ്വദേശി അജയ് കുമാർ റെ (38) എന്നിവരാണ് മരിച്ചത്. ഈ പാറമടയുടെ പ്രവര്‍ത്തനം സംബന്ധിച്ച് മുന്‍കാലങ്ങളിലും ഇപ്പോഴും ഒട്ടേറെ പരാതികള്‍ നാട്ടുകാര്‍ ഉന്നയിച്ചു എങ്കിലും ഒരു സര്‍ക്കാര്‍ വകുപ്പ് പോലും നേരിട്ട് അന്വേഷിച്ചില്ല . എല്ലാ നിയമങ്ങളും മറികടന്നു കൊണ്ട് ആണ് ഈ പാറമടയും സമീപം ഉള്ള എല്ലാ പാറമടയും പ്രവര്‍ത്തിക്കുന്നത് എന്ന് “കോന്നി വാര്‍ത്ത”യടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിട്ടും ഒറ്റ സര്‍ക്കാര്‍ വിഭാഗം പോലും തിരിഞ്ഞു നോക്കി ഇല്ല .   മാസം കിട്ടുന്ന “മാസപ്പടിയില്‍ ” ഇവര്‍ എല്ലാം മറന്നു .ഇപ്പോള്‍ അപകടം…

Read More

തകര്‍ന്നു തരിപ്പണമായി : മഞ്ഞക്കടമ്പ് പരുത്തിമൂഴി മാവനാൽ റോഡ്‌

  konnivartha.com: കോന്നി മഞ്ഞക്കടമ്പ് പരുത്തിമൂഴി മാവനാൽ കേരള പൊതുമരാമത്ത് വകുപ്പ് റോഡ് തകർന്ന് യാത്രക്കാർക്കും കാൽനടക്കാർക്കും വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകുന്നു. 2019 ന് ശേഷം ഈ റോഡിൽ ആവശ്യമായ അറ്റകുറ്റ പണികൾ നടത്തിയിട്ടില്ല. ഈ റോഡിൽ പറമ്പിനാട്ട് കടവിന് സമീപം തേക്കുംകൂട്ടത്തിൽ പടിയിൽ വെള്ളം കെട്ടി കിടന്നു വലിയ കുഴികൾ രൂപപ്പെട്ട് ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ് . കാൽനടക്കാർ അതിലേറെ ബുദ്ധിമുട്ടുന്നു.ഇതുമായി ബന്ധപ്പെട്ട് പൊതു മരാമത്തു വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർക്ക് പരാതി നൽകിയിട്ടുണ്ട്. അടിയന്തരമായി ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിച്ചില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കുമെന്നും അരുവാപ്പുലം വാർഡു മെമ്പർ ജി. ശ്രീകുമാർ അറിയിച്ചു.

Read More

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം :പ്രത്യേക അറിയിപ്പുകള്‍ ( (07/07/2025)

  കള്ളക്കടൽ ജാഗ്രത നിർദേശം കന്യാകുമാരി തീരത്ത് (നീരോടി മുതൽ ആരോക്യപുരം വരെ) ഇന്ന് (07/07/2025) വൈകുന്നേരം 05.30 വരെ 1.5 മുതൽ 1.9 മീറ്റർ വരെ കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക. ജാഗ്രത നിർദേശങ്ങൾ 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. 3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്. 4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ…

Read More