konnivartha.com: ബി.എം.ബി.സി നിലവാരത്തില്‍ പൊതുമരാമത്ത് വകുപ്പ് ജില്ലയില്‍ നിര്‍മിച്ചത് 714.305 കിലോമീറ്റര്‍ റോഡ്, ചിലവഴിച്ചത് 1461.1428 കോടി രൂപ. ഒമ്പത് വര്‍ഷത്തിനിടെ സഞ്ചാരയോഗ്യമായ റോഡുകളുടെ എണ്ണത്തിലും വന്‍വര്‍ധന. അടിസ്ഥാന പശ്ചാത്തലവികസനം ലക്ഷ്യമാക്കി സുരക്ഷിതവും സുഗമമവുമായ യാത്ര പ്രദാനം ചെയ്ത് നിരത്ത് വിഭാഗത്തിനുകീഴില്‍ 972.721 കിലോമീറ്റര്‍ റോഡ് നിര്‍മിച്ചു. 141 പദ്ധതികളിലൂടെ ജില്ലയില്‍ 1552.7092 കോടി രൂപ റോഡ് നിര്‍മാണ-നവീകരണ പ്രവര്‍ത്തനത്തിന് വിനിയോഗിച്ചു. കെഎസ്ടിപി (കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രൊജക്ട്) നിര്‍മിച്ച പുനലൂര്‍ – മൂവാറ്റുപുഴ മലയോര ഹൈവേ ജില്ലയുടെ മുഖച്ഛായ മാറ്റി. 279 കോടി രൂപ വിനിയോഗിച്ച് കോന്നി മുതല്‍ പ്ലാച്ചേരി വരെ 30.16 കിലോമീറ്ററും 118.07 കോടി രൂപയ്ക്ക് പുനലൂര്‍ – കോന്നി റോഡില്‍ 15.94 കിലോമീറ്ററും ബിഎംബിസി നിലവാരത്തിലേക്ക് ഉയര്‍ത്തി. റീബില്‍ഡ് കേരളയിലുള്‍പെടുത്തി 107.52 കോടി രൂപ ചിലവഴിച്ച് പത്തനംതിട്ട-അയിരൂര്‍-മുട്ടുകുടുക്ക ഇല്ലത്തുപടി-…
Read Moreവിഭാഗം: Information Diary
ഏറ്റവും കൂടുതല്‍ ഇ- കമ്യൂണിക്കേഷന്‍ നടത്തിയ കോന്നി താലൂക്ക് ഓഫീസിന് അവാര്‍ഡ്
konnivartha.com: ഇ- കമ്യൂണിക്കേഷന്‍ നടത്തിയ താലൂക്ക് വില്ലേജ് ഓഫീസുകള്‍ക്കുള്ള അവാര്‍ഡ് വിതരണം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ചേമ്പറില്‍ നിര്‍വഹിച്ചു. 2025 ജനുവരി മുതല്‍ ജൂണ്‍ വരെ ഏറ്റവും കൂടുതല്‍ ഇ കമ്യൂണിക്കേഷന്‍ നടത്തിയ കോന്നി താലൂക്ക് ഓഫീസിന് ഒന്നും അടൂര്‍ രണ്ടും കോഴഞ്ചേരി മൂന്നും സ്ഥാനങ്ങള്‍ നേടി.വില്ലേജ് ഓഫീസുകളില്‍ പന്തളം ഒന്നും പള്ളിക്കല്‍ രണ്ടും റാന്നി അങ്ങാടി ഓഫീസ് മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഏറ്റവും കൂടുതല്‍ ഇ കമ്മ്യൂണിക്കേഷന്‍സ് നടത്തുന്ന താലൂക്കുകള്‍ക്കും വില്ലേജുകള്‍ക്കും വര്‍ഷത്തില്‍ രണ്ടു തവണയാണ് അവാര്‍ഡ് നല്‍കുന്നത്. എഡിഎം ബി ജ്യോതി, ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) ബീന എസ് ഹനീഫ് , ഡെപ്യൂട്ടി കലക്ടര്‍ (എല്‍. എ) ആര്‍. ശ്രീലത എന്നിവര്‍ പങ്കെടുത്തു
Read Moreകോന്നി മെഡിക്കൽ കോളേജ് ബസ്റ്റാൻഡ് നിർമ്മാണ ഉദ്ഘാടനം ജൂലൈ 17 ന്
konnivartha.com: എംഎൽഎ ഫണ്ടിൽ നിന്നും തുക അനുവദിച്ചു നിർമ്മിക്കുന്ന കോന്നി മെഡിക്കൽ കോളേജ് ബസ്റ്റാൻഡ് നിർമ്മാണ ഉദ്ഘാടനം 2025 ജൂലൈ 17 വ്യാഴം വൈകിട്ട് 3 മണിക്ക് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിക്കും. കോന്നി മെഡിക്കൽ കോളജിന് മുൻവശത്തുള്ള 50 സെന്റ് റവന്യൂ ഭൂമിയിലാണ് ബസ്റ്റാൻഡും അമിനിറ്റി സെന്ററും നിർമിക്കുന്നത്. കോന്നി മെഡിക്കൽ കോളേജിൽ തിരക്കേറിയതോടെ ധാരാളം കെഎസ്ആർടിസി ബസുകളും പ്രൈവറ്റ് ബസുകളും സർവീസ് നടത്തുന്നുണ്ട്. ഇവയെല്ലാം മെഡിക്കൽ കോളജിനുള്ളിൽ പ്രവേശിച്ച് കാഷ്വാലിറ്റിയുടെ മുന്നിലാണ് പാർക്ക് ചെയ്യുന്നത്. മെഡിക്കൽ കോളജിലെ പ്രവേശന കവാടവും മതിലും പൂർത്തിയാകുന്നതോടെ സർവീസ് ബസുകൾ ആശുപത്രി കോമ്പൗണ്ടിനുള്ളിൽ പ്രവേശിക്കുന്നത് വലിയ ബുദ്ധിമുട്ടും തിരക്കും സൃഷ്ടിക്കും. ഇതിന് പരിഹാരമായിട്ടാണ് മെഡിക്കൽ കോളേജിന്റെ മുന്നിലുള്ള 50 സെന്റ് റവന്യൂ ഭൂമിയിൽ എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടി…
Read Moreകാലാവസ്ഥ അറിയിപ്പുകള്‍ ( 15/07/2025 )
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള അറിയിപ്പ് konnivartha.com: കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആയതിനാൽ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് (15/07/2025) വൈകുന്നേരം 04.00 മണിയ്ക്ക് ഓറഞ്ച് അലർട്ടുള്ള ജില്ലകളിൽ, ജില്ലയിലെ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നതായിരിക്കും. konnivartha.com: രാജസ്ഥാന് മുകളിലെ ശക്തി കൂടിയ ന്യുനമർദ്ദം (Well Marked Low Pressure Area ) തീവ്ര ന്യുനമർദ്ദമായി ( Depression ) മാറി. ജാർഖണ്ഡ്ന് മുകളിലെ തീവ്ര ന്യുനമർദ്ദം ശക്തി കൂടിയ ന്യുമർദ്ദമായി സ്ഥിതി ചെയ്യുന്നു. കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. ജൂലൈ 15 -19 വരെ ഒറ്റപ്പെട്ട അതിശക്തമായ / ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇന്ന് (15/07/2025) മുതൽ 19/07/2025) വരെ ഒറ്റപ്പെട്ടയിടങ്ങളിൽ…
Read Moreപ്രവേശനത്തിനു മുൻപ് സ്ഥാപനങ്ങളുടെ അംഗീകാരം ഉറപ്പുവരുത്തണം
ഈ അധ്യയനവർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിക്കുന്ന സമയമായതിനാൽ വിദ്യാർഥികൾ സംസ്ഥാനത്തെ വിവിധ ഫാർമസി, പാരാമെഡിക്കൽ സ്ഥാപനങ്ങളിൽ ഫാർമസി, പാരാമെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പ്രവേശനം നേടുന്നതിനു മുൻപ് പ്രസ്തുത സ്ഥാപനങ്ങൾക്ക് സർക്കാരിന്റെയും സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെയും ബന്ധപ്പെട്ട കൗൺസിലുകളുടെയും അംഗീകാരമുണ്ടോ എന്ന് ഉറപ്പാക്കണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. കേരള ആരോഗ്യ സർവകലാശാലയുടെയും സംസ്ഥാനത്തെ മറ്റു അംഗീകൃത സർവകലാശാലകളുടെയും കീഴിലും (കേരള, എം ജി, കാലിക്കറ്റ്, കണ്ണൂർ, അമൃത [കൽപിത സർവകലാശാല]) നടത്തപ്പെടുന്ന പാരാമെഡിക്കൽ ഡിഗ്രി / പി ജി കോഴ്സുകൾക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴിൽ നടത്തപ്പെടുന്ന വിവിധ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്കും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കീഴിൽ DHI കോഴ്സിനും മാത്രമാണ് നിലവിൽ സംസ്ഥാനത്ത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും കേരള പാരാമെഡിക്കൽ കൗൺസിലിന്റെയും അംഗീകാരമുള്ളത്. സംസ്ഥാനത്ത് സർക്കാർ സ്ഥാപനങ്ങളിലും…
Read Moreപാലക്കാട്ടെ രണ്ടാമത്തെ നിപ: 112 പേർ സമ്പർക്കപ്പട്ടികയിൽ
സംസ്ഥാനത്ത് ആകെ 609 പേർ സമ്പർക്കപ്പട്ടികയിൽ പാലക്കാട് നിപ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പർക്ക പട്ടികയിൽ 112 പേർ ഉൾപ്പെട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സിസിടിവി ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് റൂട്ട് മാപ്പ് തയ്യാറാക്കി. കണ്ടൈൻമെന്റ് സോൺ പ്രഖ്യാപിച്ച് പ്രദേശത്ത് ഫീല്‍ഡ് തല പ്രവർത്തനങ്ങളും ഫീവർ സർവൈലൻസും ശക്തമാക്കി. ആരോഗ്യ വകുപ്പിന്റെ വിദഗ്ധ ടീം സ്ഥലം സന്ദർശിച്ച് തുടർ നടപടികൾ സ്വീകരിച്ചു. വിവിധ ജില്ലകളിലായി നിപ സമ്പർക്കപ്പട്ടികയിൽ ആകെ 609 പേരാണ് ഉള്ളത്. അതിൽ 112 പേർ പാലക്കാട് രണ്ടാമത് നിപ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരാണ്. മലപ്പുറം ജില്ലയിൽ 207 പേരും പാലക്കാട് 286 പേരും കോഴിക്കോട് 114 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 8 പേരാണ് ഐസിയു ചികിത്സയിലുള്ളത്. മലപ്പുറം ജില്ലയിൽ ഇതുവരെ 72…
Read MoreVSSC cautions public against job fraudsters; clarifies no agents appointed for recruitment
konnivartha.com: The Vikram Sarabhai Space Centre (VSSC) has alerted the public about fraudulent activities by job racketeers who are misleading individuals with false promises of employment in the Department of Space, Government of India. Recent media reports have highlighted instances where unsuspecting individuals have fallen prey to such deceitful offers. VSSC has categorically stated that neither it nor ISRO authorizes any individual, agent, or agency to act on its behalf for recruitment purposes. All appointments to posts at VSSC are made strictly based on merit, following the selection process…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 15/07/2025 )
ഇരവിപേരൂര്‍ ആധുനിക അറവുശാല സംസ്ഥാനത്തിനാകെ മാതൃക: മന്ത്രി എം ബി രാജേഷ് മാലിന്യ സംസ്‌കരണം സമൂഹത്തിന്റെ ഉത്തരവാദിത്ത്വം ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വളളംകുളത്ത് നിര്‍മിച്ച ആധുനിക അറവുശാല സംസ്ഥാനത്തിനാകെ മാതൃകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. പദ്ധതി യാഥാര്‍ഥ്യമാക്കിയതിന് ഗ്രാമപഞ്ചായത്തിനെ അഭിനന്ദിക്കുന്നു. ഏറെ പ്രതിസന്ധി അതിജീവിച്ചാണ് ലക്ഷ്യത്തിലെത്തിയതെന്ന് അറവുശാല ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. ആരോഗ്യകരവും ശുചിത്വവുമായ മാംസം ജനങ്ങളുടെ അവകാശമാണ്. ഇതുപോലുള്ള ആധുനിക അറവുശാല നാടിനുവേണം. മേന്മയേറിയ മാംസം നല്‍കുന്നതിനൊപ്പം ശാസ്ത്രീയമായ രീതിയില്‍ മാലിന്യ സംസ്‌കരണം ഉറപ്പാക്കുന്നു. സര്‍ക്കാര്‍ എന്ത് നടപ്പാക്കിയാലും എതിര്‍ക്കാന്‍ കുറച്ചുപേരുണ്ടാകും. എല്ലാവരും സ്വയം പണ്ഡിതരാകാന്‍ ശ്രമിക്കുന്നു. അറിയാത്ത കാര്യങ്ങള്‍ ആധുനികമെന്ന് പ്രചരിപ്പിക്കുന്നു. എന്നാല്‍ ഒട്ടേറെ കടമ്പ കടന്ന് ഗ്രാമപഞ്ചായത്ത് ലക്ഷ്യത്തിലെത്തി. സ്വകാര്യ പങ്കാളിത്തേത്തോടെ ബി.ഒ.ടി വ്യവസ്ഥതയില്‍ നടപ്പാക്കുന്ന പദ്ധതി അറവുമാടുകളെ നൂതന സംവിധാനത്തിലൂടെ മെഷീന്‍ വഴി അണുവിമുക്തമാക്കി കശാപ്പു…
Read Moreപത്തനംതിട്ട ജില്ലയില്‍ എച്ച്1 എന്‍1 പനിക്കെതിരെ ജാഗ്രത പാലിക്കണം
konnivartha.com: എച്ച്1 എന്‍1 പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിത കുമാരി അറിയിച്ചു. ഇന്‍ഫ്‌ളുവന്‍സ വൈറസ് കാരണം ഉണ്ടാകുന്ന രോഗമാണ് എച്ച്1എന്‍1 പനി. തുമ്മല്‍, തൊണ്ടവേദന , മൂക്കൊലിപ്പ്, ചുമ ശ്വാസതടസം, ഛര്‍ദ്ദി എന്നിവ ലക്ഷണങ്ങളാണ്. രോഗബാധയുള്ളവര്‍ മൂക്കും വായും മറയ്ക്കാതെ തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോഴും മറ്റുള്ളവരുമായി അടുത്തിടപഴകുമ്പോഴും രോഗിയുടെ സ്രവങ്ങള്‍ പുരളാനിടയുള്ള പ്രതലങ്ങളില്‍ സ്പര്‍ശിക്കുന്നതിലൂടെയും മറ്റുള്ളവരിലേക്ക് പകരുന്നു. രോഗലക്ഷണങ്ങള്‍ തുടക്കത്തിലെ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ തേടണം. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ പരിശോധനയും ചികിത്സയും ലഭ്യമാണ്. രോഗപ്പകര്‍ച്ച ഒഴിവാക്കാന്‍ വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും പാലിക്കുക. നിര്‍ദേശങ്ങള്‍ രോഗമുള്ളപ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുക. മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കുകയും പൊതുസ്ഥലങ്ങള്‍, ജോലി സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും വിട്ടു നില്‍ക്കുക. കുഞ്ഞുങ്ങളെ സ്‌കൂള്‍/അങ്കണവാടി/ ക്രഷ് എന്നിവിടങ്ങളില്‍ വിടാതിരിക്കുക. നന്നായി വിശ്രമിക്കുക. കഞ്ഞിവെള്ളം…
Read Moreകോന്നി പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതി: സി പി ഐ( എം) പ്രതിഷേധം
konnivartha.com: കോന്നി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയ്ക്കും, അനാസ്ഥയ്ക്കുമെതിരെയും, അനധികൃതമായി പാറമടകൾക്ക് നൽകിയിട്ടുള്ള ലൈസൻസുകൾ റദ്ദ് ചെയ്യണമെന്നും യു ഡി എഫ് ഭരണസമിതിയുടെ അഴിമതികളെ കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടും സി പി ഐ എം കോന്നി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി ഗ്രാമപഞ്ചായത്ത് ആഫീസിലേക്ക് പ്രതിഷേധ മാർച്ചും,ധർണയും നടത്തി. മുന്‍ പഞ്ചായത്ത് അംഗം സന്തോഷ് പി മാമ്മന്‍ പഞ്ചായത്ത് ഓഫീസിന് ഉള്ളില്‍ കടന്നു അധ്യക്ഷയ്ക്ക് എതിരെ പ്രതിഷേധിച്ചു . മാരൂർപാലം ജംങ്ഷനിൽ നിന്നും ആരംഭിക്കുന്ന മാർച്ച് ടൗൺ ചുറ്റി പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമാപിച്ചു. മാർച്ചും,ധർണയും ഏരിയാ സെക്രട്ടറി ശ്യാംലാൽ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗം എം.എസ്.ഗോപിനാഥൻ അധ്യക്ഷനായി.കോന്നി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ്.സുരേശൻ സ്വാഗതം പറഞ്ഞു. ഏരിയാ കമ്മിറ്റിയംഗങ്ങളായ ജിജോമോഡി, ആർ.ഗോവിന്ദ്, ടി.രാജേഷ് കുമാർ, തുളസീമണിയമ്മ, കോന്നിതാഴം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.പി.ശിവദാസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ…
Read More