konnivartha.com: മഴ വീണ്ടും ശക്തമായതോടെ കക്കി – ആനത്തോട് ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. കാലവസ്ഥ പ്രവചനം അനുസരിച്ച് ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുവാന്‍ സാധ്യതയുള്ളതിനാല്‍ 4 ഷട്ടറുകളും ഘട്ടംഘട്ടമായി 30 സെന്റീമീറ്റര്‍ മുതല്‍ പരമാവധി 60 സെന്റീ മീറ്റര്‍ ഉയര്‍ത്തി 50 ക്യുമെക്സ് മുതല്‍ 100 ക്യുമെക്സ് വരെ എന്ന തോതില്‍ അധികജലം പമ്പാ നദിയിയേക്ക് ഒഴുക്കി വിട്ട് ഡാമിലെ ജലനിരപ്പ് റൂള്‍ ലെവലില്‍ ക്രമപ്പെടുത്തും. ഡാമില്‍ നിന്ന് ഉയര്‍ന്ന തോതില്‍ ജലം പുറത്തേക്ക് ഒഴുകുന്നതിനാല്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും ഇരുകരകളില്‍ ഉള്ളവരും പൊതുജനങ്ങളും ജാഗ്രത പാലിക്കേണ്ടതും ഏതു സാഹചര്യത്തിലും നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Read Moreവിഭാഗം: Information Diary
ചെങ്ങറ സമരഭൂമിയില്‍ ഓണക്കിറ്റും പുതിയ റേഷന്‍ കാര്‍ഡും വിതരണം ചെയ്തു
ചെങ്ങറയില്‍ സഞ്ചരിക്കുന്ന റേഷന്‍കട ഉടന്‍ ആരംഭിക്കും: മന്ത്രി ജി.ആര് അനില്‍ ചെങ്ങറ സമരഭൂമിയില്‍ ഓണക്കിറ്റും പുതിയ റേഷന്‍ കാര്‍ഡും വിതരണം ചെയ്തു konnivartha.com: കോന്നി ചെങ്ങറ സമരഭൂമിയില്‍ ഭക്ഷ്യ ധാന്യങ്ങള്‍ വിതരണം ചെയ്യുന്ന സഞ്ചരിക്കുന്ന റേഷന്‍കട സെപ്റ്റംബര്‍ മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര് അനില്‍. ചെങ്ങറ സമരഭൂമിയില്‍ ഓണക്കിറ്റും പുതിയ റേഷന്‍ കാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് ലഭ്യമാക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 5.76 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് നല്കാന് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. റൈറ്റ് റേഷന്‍ കാര്‍ഡിലൂടെ അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ ലഭിക്കുവാനുള്ള സൗകര്യം ഒരുക്കി. സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഓണത്തോടനുബന്ധിച്ച് 6.5 ലക്ഷം കിറ്റുകള്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ചെങ്ങറയില്‍ പുതിയതായി 25 റേഷന്‍ കാര്‍ഡുകളാണ്…
Read Moreകേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ:ഓണാഘോഷം നടത്തി
konnivartha.com: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) കോന്നി ബ്ലോക്ക് കമ്മിറ്റിയുടേയും ബ്ലോക്ക് വനിതാവേദിയുടേയും ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് ആർ. വിജയന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗംഇ.പി. അയ്യപ്പൻ നായർ ഓണസന്ദേശം നൽകി. സി.പി രാജശേഖരൻ നായർ, വി. വത്സല, റ്റി. എ.ഷാജഹാൻ എം.എൻ. രാമചന്ദ്രൻ നായർ;എൻ.എസ്. രാജേന്ദ്രകുമാർ, വി രംഗനാഥ്, ജോർജ്ജ് മാത്യു, എം. ആർ. രാജശേഖരൻ നായർ ,കെ.സുമതി എന്നിവർ ആശംസകൾ നേർന്നു. വനിതാവേദി ബ്ലോക്ക് കൺവീനർ എസ്. സുമംഗല സ്വാഗതവും ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി റ്റി.കെ. ശ്രീകുമാർ നന്ദിയും പറഞ്ഞു
Read Moreകാലാവസ്ഥ അറിയിപ്പുകള് (29/08/2025)
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 29/08/2025: കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 29/08/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട് 30/08/2025: കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ്…
Read Moreകെ.എസ്.ആർ.ടി.സി: സ്പെഷ്യൽ സർവീസ് ബുക്കിംഗ് തുടങ്ങി
konnivartha.com: കെ.എസ്.ആർ.ടി.സിയുടെ ഓണക്കാല സ്പെഷ്യൽ സർവീസുകളിലേക്ക് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. 29.08.2025 മുതൽ 15.09.2025 വരെയാണ് സ്പെഷ്യൽ സർവീസുകൾ. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമാണ് പ്രത്യേക അധിക സർവീസുകൾ ക്രമീകരിച്ചത്. കെ.എസ്.ആർ.ടി.സി പുതുതായി നിരത്തിലിറക്കിയ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ വിവിധ ശ്രേണിയിലുള്ള ബസ്സുകൾ ഉൾപ്പെടെ 84 അധിക സർവീസുകൾ ഓരോ ദിവസവും സർവീസ് നടത്തും. www.onlineksrtcswift.com വെബ്സൈറ്റ്, ENTE KSRTC NEO OPRS മൊബൈൽ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. സീറ്റുകൾ ബുക്കിംഗ് ആകുന്നതനുസരിച്ച് കൂടുതൽ ബസ്സുകൾ ഘട്ടം ഘട്ടമായി ക്രമീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. konnivartha.com: ബാംഗ്ലൂർ ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 15 വരെ 19.45ബാംഗ്ലൂർ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി 20.15ബാംഗ്ലൂർ…
Read Moreഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് : രണ്ട് സ്ഥാനാർത്ഥികള്‍ മാത്രം
konnivartha.com: സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി പിന്നിട്ടതോടെ, 2025-ലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രണ്ട് സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു .ബുച്ചിറെഡ്ഡി സുദർശൻ റെഡ്ഡി,സി.പി. രാധാകൃഷ്ണൻ എന്നിവരാണ് മത്സര രംഗത്ത് ഉള്ളത് . 2025 സെപ്റ്റംബർ 9-ന് ചൊവ്വാഴ്ച ന്യൂഡൽഹിയിലെ പാർലമെന്റ് ഹൗസിലെ വസുധ റൂം നമ്പർ F-101 ൽ നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ്, രാവിലെ 10.00 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5.00 മണിക്ക് അവസാനിക്കും. ഉപരാഷ്ട്രപതിയുടെ ഓഫീസിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള ഇലക്ടറൽ കോളേജിൽ പാർലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങൾ ഉൾപ്പെടുന്നു. രാജ്യസഭയിലെ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളും ഇലക്ടറൽ കോളേജിൽ ഉൾപ്പെടുന്നു. 2025-ലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസറും രാജ്യസഭ സെക്രട്ടറി ജനറലുമായ പി.സി. മോഡിയാണ് പാർലമെന്റ് ഹൗസിലെ പോളിംഗ് ക്രമീകരണങ്ങൾ നടത്തുന്നത്. അതേ ദിവസം വൈകുന്നേരം 6.00 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. വോട്ടെണ്ണലിന് ശേഷം ഉടൻ തന്നെ…
Read Moreനവരാത്രി മഹോത്സവം : വിഗ്രഹ ഘോഷയാത്ര സെപ്റ്റംബർ 20 ന്
konnivartha.com: ഈ വർഷത്തെ (2025) നവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് ദേവസ്വം വകുപ്പുമന്ത്രി വി. എൻ. വാസവൻ പറഞ്ഞു. നവരാത്രി മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് മന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവരാത്രി ഉത്സവത്തോടു സഹകരിക്കുന്ന വിവിധ ഉത്സവ ആഘോഷ കമ്മിറ്റികളുടെ പ്രതിനിധികളെയും തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും ഉൾക്കൊള്ളിച്ചുകൊണ്ട് നവരാത്രി ഉത്സവവും ഉത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്രയും പൂർവ്വാധികം ഭംഗിയായി നടത്തുന്നതിലേക്കായാണ് ജനപ്രതിനിധികളെയും കേരള, തമിഴ്നാട് സർക്കാരുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഉൾക്കൊള്ളിച്ച് വിപുലമായ യോഗം ചേർന്നത്. നവരാത്രി മഹോത്സവത്തിനോടനുബന്ധിച്ചുള്ള ആനയെഴുന്നള്ളിപ്പിന് തടസ്സങ്ങൾ ഒന്നും ഉണ്ടാകാത്ത രീതിയിൽ നിയമപരമായി വേണ്ട കാര്യങ്ങൾ വകുപ്പുതല ഏകോപനത്തിലൂടെ പൂർത്തീകരിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. കാലങ്ങളായി നടന്നുവരുന്ന നവരാത്രി മഹോത്സവം അതിന്റെ ആചാര അനുഷ്ഠാനങ്ങളോടെ നടത്തുന്നതിന് വേണ്ട പ്രായോഗികമായ…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 28/08/2025 )
കരുതലേകി സായംപ്രഭ;വയോജന ക്ഷേമപദ്ധതികളുമായി സാമൂഹികനീതി വകുപ്പ് വയോധികര്‍ക്ക് ശാരീരിക, മാനസികോല്ലാസമേകി സായംപ്രഭ ഹോം. വീടുകളില്‍ ഒറ്റപ്പെട്ട വയോജനങ്ങളുടെ വിവിധ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്ന ഇടമായ പകല്‍ വീടാണ് സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സായംപ്രഭ ഹോമുകളായത്. ജില്ലയില്‍ കോന്നി, കലഞ്ഞൂര്‍ എന്നിവിടങ്ങളിലെ സായംപ്രഭ ഹോമുകളിലായി 60 വയസിന് മുകളിലുള്ള 37 പേര്‍ക്ക് സേവനം നല്കുന്നു. വയോജനങ്ങള്‍ക്ക് ആശയവിനിമയം നടത്തുന്നതിനും ഒത്തുചേരാനും വിനോദ-വിജ്ഞാനം പങ്കിടുന്നതിനും ഇവിടെ അവസരമുണ്ട്. പ്രാദേശിക തലത്തില്‍ വയോജനങ്ങളുടെ അവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, സര്‍ക്കാര്‍-സര്‍ക്കാരിതര സേവനം ലഭ്യമാക്കല്‍ തുടങ്ങിയവയും പദ്ധതി ലക്ഷ്യമിടുന്നു. സമഗ്ര ആരോഗ്യപരിചരണം, കലാകായിക പ്രവര്‍ത്തനങ്ങളുടെ പ്രോത്സാഹനം, വിനോദയാത്ര, തൊഴിലവസരമൊരുക്കല്‍, കെയര്‍ ഗിവര്‍മാരുടെ സേവനം, പഞ്ചായത്തുകളുടെ സഹായത്തോടെ പോഷകാഹാരം തുടങ്ങിയ സൗകര്യം ഹോമിലുണ്ട്. ഹോമില്‍ എത്താനാകാത്ത വയോജനങ്ങള്‍ക്ക് കുടുംബശ്രീ, ആശാ, സാക്ഷരത പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ജനപ്രതിനിധികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരുമായി…
Read Moreകോന്നി മെഡിക്കല്‍ കോളേജ് : ഓഡിറ്റര്‍മാരെ ആവശ്യം ഉണ്ട്
konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഹോസ്പിറ്റല്‍ ഡെവലപ്മെന്റ് സൊസൈറ്റിയുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിന് രജിസ്റ്റേര്‍ഡ് ഓഡിറ്റര്‍മാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവാസാന തീയതി സെപ്റ്റംബര്‍ 10 പകല്‍ മൂന്നുവരെ. വിലാസം : സൂപ്രണ്ട്, മെഡിക്കല്‍ കോളജ് ആശുപത്രി, കോന്നി. ഫോണ്‍ : 0468 2344801.
Read Moreമോഹൻ കുമാർ (അയ്യപ്പൻകുട്ടി(70) അന്തരിച്ചു
കോന്നി ഇളകൊള്ളൂർ മുള്ളൻകുഴിയിൽ( കോന്നി മങ്ങാരം ചീക്കനാൽ) മോഹൻ കുമാർ (അയ്യപ്പൻകുട്ടി–70) അന്തരിച്ചു. സംസ്കാരം നാളെ( 28/08/2025 ) 11ന്. ഭാര്യ: മലയാലപ്പുഴ എരുമാട്ട് ലീലാമണിയമ്മ. മക്കൾ: അനുപമ (പ്രശാന്തി പബ്ലിക് സ്കൂൾ, കോന്നി), അരുൺകുമാർ (സൈനിക ഉദ്യോഗസ്ഥൻ ഐടിബിപി). മരുമക്കൾ: രജിത് കുമാർ, ആര്യ
Read More