konnivartha.com: തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്പട്ടികയില് പത്തനംതിട്ട ജില്ലയില് ആകെ 10,51,043 വോട്ടര്മാര്. തദ്ദേശസ്ഥാപനങ്ങളിലെ വാര്ഡ് പുനര്വിഭജനത്തിന് ശേഷം പുതിയ വാര്ഡുകളിലെ പോളിംഗ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടര്പട്ടിക തയ്യാറാക്കിയത്. 4,84,850 പുരുഷന്മാരും 5,66,190 സ്ത്രീകളും 3 ട്രാന്സ്ജെന്ഡേഴ്സുമാണ് പട്ടികയില് ഉള്ളത്. 2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂര്ത്തിയായവരെ ഉള്പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. ഇതിനു പുറമെ പ്രവാസി വോട്ടര്പട്ടികയില് ആകെ 41 പേരുണ്ട്. വോട്ടര്പട്ടിക കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിലും തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭിക്കും. കരട് വോട്ടര്പട്ടിക സംബന്ധിച്ച് ഓഗസ്റ്റ് 12 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചും ഹീയറിംഗ് നടത്തിയുമാണ് ഇലക്ടറല് രജിസ്ട്രേഷന് ഓഫീസര്മാര് (ഇ.ആര്.ഒ) അന്തിമ വോട്ടര്പട്ടിക തയ്യാറാക്കിയത്. സംക്ഷിപ്ത പുതുക്കലിനായി ജൂലൈ 23 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്പട്ടികയില് ജില്ലയില് ആകെ 10,20,398 വോട്ടര്മാരാണുണ്ടായിരുന്നത്. വോട്ടര്പട്ടികയില് പേരു ചേര്ക്കാന്…
Read Moreവിഭാഗം: Information Diary
പത്തനംതിട്ട ജില്ലയ്ക്ക് സെപ്റ്റംബര് 9 ന് (ചൊവ്വ) അവധി
ആറന്മുള ഉതൃട്ടാതി വള്ളംകളി : പത്തനംതിട്ട ജില്ലയ്ക്ക് സെപ്റ്റംബര് 9 ന് (ചൊവ്വ) അവധി konnivartha.com: ആറന്മുള ഉതൃട്ടാതി വള്ളംകളിയോടനുബന്ധിച്ച് ജില്ലയിലെ സര്ക്കാര് ഓഫീസുകള്ക്കും അങ്കണവാടി,പൊഫഷണല് കോളജ് ഉള്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും സെപ്റ്റംബര് 9 (ചൊവ്വ) ന് പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര് എസ് പ്രേംകൃഷ്ണന് അറിയിച്ചു. മുന് നിശ്ചയിച്ച പൊതു പരീക്ഷയ്ക്കും യൂണിവേഴ്സിറ്റി പരീക്ഷയ്ക്കും അവധി ബാധകമല്ല.
Read Moreചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചു : കൊടിക്കുന്നിൽ സുരേഷ് എം.പി
konnivartha.com: ചങ്ങനാശ്ശേരിയിൽ 16348 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചു : കൊടിക്കുന്നിൽ സുരേഷ് എം.പി. മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ ജനങ്ങളുടെ ഏറെ നാളുകളായുള്ള ആവശ്യം പരിഗണിച്ച് 16348 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് ട്രെയിനിന് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നു. 2025 സെപ്റ്റംബർ 4 മുതലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നതെന്ന് സതേൺ റെയിൽവേ, തിരുവനന്തപുരം ഡിവിഷണൽ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ വിജ്ഞാപനത്തിൽ അറിയിച്ചിട്ടുണ്ട്. കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ ഇടപെടലും നിരന്തരമായ പിന്തുടർച്ചയും ഫലപ്രദമായാണ് ഈ ജനാവശ്യത്തിന് പരിഹാരം ലഭിച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു. “ചങ്ങനാശ്ശേരി മേഖലയിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും തൊഴിൽക്കാരും രോഗികളും ദിനംപ്രതി യാത്ര ചെയ്യുന്നവർക്ക് വലിയൊരു ആശ്വാസമാണ് പുതിയ സ്റ്റോപ്പ്,” എന്നും എം.പി. പറഞ്ഞു. ചങ്ങനാശ്ശേരിയിൽ നിന്നുള്ള യാത്രക്കാരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകി കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ…
Read Moreനേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യത( 03/09/2025 )
വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഒഡിഷ തീരത്തിന് സമീപം ശക്തി കൂടിയ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നു. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യത. ഇന്ന് ( സെപ്റ്റംബർ 3) ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും നാളെ (സെപ്റ്റംബർ 4) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള അറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് (03/09/2025) വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആയതിനാൽ ഇന്ന് (03/09/2025) വൈകുന്നേരം 04.00 ന് ഓറഞ്ച് അലർട്ടുള്ള ജില്ലകളിൽ മുന്നറിയിപ്പിന്റെ ഭാഗമായി ജില്ലയിലെ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നതായിരിക്കും. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് അലർട്ട് 03/09/2025: വയനാട്, കണ്ണൂർ,…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 03/09/2025 )
ജില്ലാ ടിബി സെന്റര് നിര്മാണോദ്ഘാടനം ഇന്ന് (സെപ്റ്റംബര് 3, ബുധന്) കോഴഞ്ചേരി ജില്ലാ ആശുപത്രിയില് നവീകരിച്ച ലക്ഷ്യ ലേബര് റൂം, ഓപ്പറേഷന് തീയറ്റര്, ഡെഡിക്കേറ്റഡ് ഐ യൂണിറ്റ്, വയോജന വാര്ഡ് എന്നിവയുടെ ഉദ്ഘാടനവും ജില്ലാ ടിബി സെന്ററിന്റെ നിര്മാണോദ്ഘാടനവും ഇന്ന് (സെപ്റ്റംബര് 3, ബുധന്) വൈകിട്ട് മൂന്നിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് നിര്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്ജ് എബ്രഹാം അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യകേരളം പദ്ധതിയില് ഉള്പ്പെടുത്തി 8.17 കോടി രൂപയിലാണ് നവീകരണം. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന് ആര് അജയകുമാര്, ഇലന്തൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിര ദേവി, ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മിഷന് ഡയറക്ടര് ഡോ. വിനയ് ഗോയല്, ജില്ലാ കലക്ടര് എസ് പ്രേം കൃഷ്ണന്, ആരോഗ്യ കുടുംബക്ഷേമ…
Read Moreകേരള ക്ലബിന്റെ ഓണാഘോഷം പ്രൗഡഗംഭീരമായി നടന്നു
konnivartha.com/ ചിക്കാഗോ: കേരള ക്ലബിന്റെ ഓണാഘോഷം ഡസ്പ്ലെയിന്സിലുള്ള ക്നാനായ കമ്യൂണിറ്റി സെന്ററില് വെച്ച് പ്രൗഡഗംഭീരമായി നടന്നു . കടുത്തുരുത്തി എം.എല്.എ മോന്സ് ജോസഫ് മുഖ്യാതിഥിയായിരുന്നു. മഹാരാജാ കേറ്ററിംഗ് സര്വീസിന്റെ വിഭവസമൃദ്ധമായ ഓണസദ്യയോടെ പരിപാടികള് ആരംഭിച്ചു. ഫുഡ് കോര്ഡിനേറ്റേഴ്സായ തോമസ് പനയ്ക്കല്, രാജന് തലവടി, ബെന് കുര്യന്, മത്തിയാസ് പുല്ലാപ്പള്ളില് എന്നിവര് സദ്യയ്ക്ക് നേതൃത്വം നല്കി. കേരള ക്ലബിലെ വനിതകള് ഒരുക്കിയ പൂക്കളം വളരെ നയന മനോഹരമായിരുന്നു. സോളി കുര്യന് പൊതു സമ്മേളനത്തിന്റെ എം.സിയായിരുന്നു. ദിലീപ് മുരിങ്ങോത്തിന്റെ പ്രാര്ത്ഥനാ ഗാനത്തോടെ ആരംഭിച്ച പൊതുസമ്മേളനത്തില് സെക്രട്ടറി ജോയി ഇണ്ടിക്കുഴി സ്വാഗതം പ്രസംഗം നടത്തി. ഡോ. സാല്ബി ചേന്നോത്ത്, ബെന്നി വാച്ചാച്ചിറ എന്നിവര് ഓണസന്ദേശം നല്കി. തുടര്ന്ന് ജാനെറ്റ് പയസ്, റെജി മുളകുന്നം എന്നിവരുടെ നേതൃത്വത്തില് വിവിധ കലാപരിപാടികള് നടത്തപ്പെട്ടു. ഹാസ്യമനോഹരമായി പുരുഷന്മാര് അവതരിപ്പിച്ച തിരുവാതിര പരിപാടികള്ക്ക് മാറ്റുകൂട്ടി. ജാനെറ്റ്…
Read Moreകേന്ദ്ര കാലാവസ്ഥ വകുപ്പ്: വിവിധ അറിയിപ്പുകള് ( 02/09/2025 )
വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി പുതിയ ന്യുനമർദ്ദം രൂപപ്പെട്ടു. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. സെപ്റ്റംബർ 3 മുതൽ 4 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 03/09/2025: തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 04/09/2025: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കള്ളക്കടൽ ജാഗ്രതാ നിർദേശം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കൊല്ലം ജില്ലയുടെ കടൽ തീരങ്ങളിൽ 02/09/2025 ഉച്ചയ്ക്ക് 02.30 വരെ 1.4…
Read Moreഏറനാട് എക്സ്പ്രസിന് ശാസ്താംകോട്ടയില് സ്റ്റോപ്പ് അനുവദിച്ചു : കൊടിക്കുന്നില് സുരേഷ് എം പി
konnivartha.com: ഏറനാട് എക്സ്പ്രസിന് സെപ്റ്റംബർ 3 മുതൽ ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നില് സുരേഷ് എം പി അറിയിച്ചു . കഴിഞ്ഞ കുറച്ചു നാളുകളായി നടത്തിയ നിരന്തര പരിശ്രമങ്ങൾക്കൊടുവിലാണ് ആലപ്പുഴ വഴി സർവീസ് നടത്തുന്ന ഏറനാട് എക്സ്പ്രസിന് ശാസ്താംകോട്ടയിൽ സ്റ്റോപ്പ് ലഭ്യമാക്കാൻ കാരണമെന്ന് എം പി അറിയിച്ചു . ഏറെ താമസിയാതെ തന്നെ ശാസ്താംകോട്ടയിൽ മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസ്, ആലപ്പുഴ വഴി സർവീസ് നടത്തുന്ന മാവേലി എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കും സ്റ്റോപ്പ് ലഭിക്കുമെന്നാണ് കരുതുന്നത്. ഇന്റർസിറ്റിയുടെ സ്റ്റോപ്പിന് ഉള്ള ശ്രമങ്ങൾ തുടർന്നു വരികയാണ് എന്നും എം പി അറിയിച്ചു . കഴിഞ്ഞാഴ്ച അനുവദിച്ച 7 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടുകൂടി ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ യാത്രക്കാർക്ക് മികവുറ്റ സൗകര്യങ്ങൾ നൽകുന്ന ഒരു സ്റ്റേഷൻ ആയി മാറും എന്നും നിലവിൽ അനുവദിക്കപ്പെടുന്ന ഭൂരിപക്ഷം സ്പെഷ്യൽ ട്രെയിനുകൾക്കും…
Read Moreഅഫ്ഗാനിസ്ഥാനിലെ ഭൂചലനത്തില് 800ലേറെപ്പേര് മരണപ്പെട്ടു
തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ 6.0 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനത്തില് 800ൽ അധികംപേർ മരണപ്പെട്ടു . മരണ സംഖ്യ ഉയര്ന്നേക്കാം എന്ന് സര്ക്കാര് വൃത്തങ്ങള് രാജ്യാന്തര മാധ്യമങ്ങളോട് പറഞ്ഞു . മൂവായിരത്തിലേറെ ആളുകള്ക്ക് ചെറുതും വലുതുമായ പരിക്ക് ഉണ്ട് . നുർ ഗാൽ, സാവ്കി, വാട്പുർ, മനോഗി, ചപ ദാര ജില്ലകളിലാണ് കൂടുതല് മരണങ്ങള് റിപ്പോര്ട്ട് ചെയ്തത് . 10 കി.മീ. ആഴത്തിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നതെന്ന് ജർമൻ റിസർച് ഫോർ ജിയോസയൻസസ് (ജിഎഫ്സെഡ്) കണ്ടെത്തി . രക്ഷാ പ്രവര്ത്തനം നടന്നു വരുന്നു .
Read Moreഅജ്ഞാത വാഹനം ഇടിച്ചു: അധ്യാപികയ്ക്ക് ദാരുണാന്ത്യം
konnivartha.com: സ്കൂട്ടർ അപകടത്തിൽപ്പെട്ട് അധ്യാപിക മരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ കോളജ് അധ്യാപികയായ പാലക്കാട് ചക്കാന്തറ കൈക്കുത്തുപറമ്പ് സ്വദേശിനി ആൻസി (36) ആണ് മരിച്ചത്. കോളജിലെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകുമ്പോൾ ആണ് അപകടം . ദേശീയപാതയിൽ കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ ജംക്ഷനു സമീപമാണ് അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ആൻസിയുടെ കൈ വേർപ്പെട്ട നിലയിലായിരുന്നു. ഇടിച്ച വാഹനം കണ്ടെത്താനായില്ല.
Read More