കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതായി കേന്ദ്രം. ഏഴു സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കേരളം , ഡല്‍ഹി, കര്‍ണാടക, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് ആണ് മുന്നറിയിപ്പ് . കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ .കോവിഡ് പരിശോധനകളും വാക്‌സിനേഷനും വര്‍ധിപ്പിക്കണമെന്നും പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കണം എന്നും മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കണമെന്നുമാണ് നിര്‍ദേശം . കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ്‍ ആണ് ഈ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്. വരാനിരിക്കുന്ന ഉത്സവങ്ങളും ഒത്തുകൂടലുകളും കോവിഡ് കേസുകള്‍ വ്യാപകമാകാന്‍ ഇടയാക്കുമെന്ന് ഏഴ് സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു .ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധനകള്‍ വേഗത്തിലാക്കാന്‍ അദ്ദേഹം ഈ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ മാര്‍ഗനിര്‍ദശങ്ങള്‍ പാലിക്കണമെന്നും കത്തില്‍ വ്യക്തമാക്കി
Read Moreവിഭാഗം: Information Diary
ഇന്ത്യയിലെ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും കേന്ദ്ര സര്‍ക്കാരിന്‍റെ വെൽഫെയർ സ്കീം
konnivartha.com : ഇന്ത്യയിലെ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ കീഴില്‍ ഉള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ വകുപ്പില്‍ നിന്നും വെൽഫെയർ സ്കീം അനുസരിച്ച് ആനുകൂല്യങ്ങള്‍ ലഭിക്കും . കേരളത്തിലെ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും ഈ ആനുകൂല്യം ലഭിക്കും എന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കേരള ലക്ഷദ്വീപ് ചുമതല ഉള്ള അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (റീജിയന്‍ )വി. പളനിച്ചാമി പറഞ്ഞു . കേന്ദ്ര ഗവണ്മെന്‍റ് കീഴില്‍ പ്രവര്‍ത്തിക്കുന്ന മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് വകുപ്പില്‍ നിന്നുമാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നത് . അഞ്ചു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കും ലഭിക്കും . മാധ്യമ പ്രവര്‍ത്തന ജോലിയ്ക്ക് ഇടയില്‍ മരണപെട്ടാല്‍ കുടുംബത്തിനു അഞ്ചു ലക്ഷം രൂപ വരെയുള്ള ആനുകൂല്യം ലഭിക്കും . അപകടത്തില്‍ അംഗഭംഗം സംഭവിച്ചാല്‍ മൂന്നു ലക്ഷത്തിനു അര്‍ഹത ഉണ്ട് . ചികിത്സാ…
Read Moreവിവാഹവാഗ്ദാനം നൽകി ബലാൽസംഗം : പ്രതി അറസ്റ്റിൽ
konnivartha.com : സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാകുകയും തുടർന്ന് വിവാഹവാഗ്ദാനം നൽകുകയും ചെയ്തശേഷം പലയിടങ്ങളിലെത്തിച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിലായി. റാന്നി അങ്ങാടി ശനീശ്വരം ക്ഷേത്രത്തിനുസമീപം അങ്ങാടി ലക്ഷംവീട് കോളനിയിൽ പീടികയിൽ വീട്ടിൽ നിന്നും കൊറ്റനാട് തീയടിക്കൽ കുരിശുമുട്ടം രാമൻ കല്ലിൽ വീട്ടിൽ താമസിക്കുന്ന പ്രകാശ് പി ഗോപാൽ മകൻ ആകാശ് എന്ന് വിളിക്കുന്ന വിഷ്ണു പ്രകാശ് (22) ആണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. 2019 ഏപ്രിൽ മുതൽ കഴിഞ്ഞമാസം 10 വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. പെരുമ്പെട്ടി സ്വദേശിനിയായ 22 കാരിയാണ് പീഡനത്തിന് ഇരയായത്. 2019 ഏപ്രിലിൽ ഒരുദിവസം യുവതിയെ പടുതോടു നിന്നും തന്റെ ബൈക്കിൽ കയറ്റി കൊണ്ടുപോയ പ്രതി കുരിശുംമുട്ടത്തുള്ള വാടകവീട്ടിൽ എത്തിച്ച് അന്നും പിന്നീട് പലതവണയും, തുടർന്ന് കഴിഞ്ഞമാസം 10 ന് കാറിൽ കയറ്റികൊണ്ടുവന്ന് കരിമ്പോള തുണ്ടിയിലെ വാടകവീട്ടിൽ എത്തിച്ച്…
Read Moreപത്തനംതിട്ടയില്‍ പതിനേഴുകാരിക്ക് പീഡനം: വിവാഹിതനും രണ്ടു മക്കളുടെ പിതാവുമായ ആനപാപ്പാന്‍ പിടിയില്‍
konnivartha.com/ പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 17 വയസ്സുള്ള പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ശേഷം മൂന്നു മാസങ്ങളായി പലതവണ പെൺകുട്ടിയുടെ വീടിന് സമീപം വച്ച് ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര നെല്ലിക്കുന്ന് വിഷ്ണു ഭവനിൽ ബാബുവിന്റെ മകൻ, വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ വിഷ്ണു(25) വാണ് അറസ്റ്റിലായത്. ഇയാൾ ആനപാപ്പാനാണ്. പോലീസ് ഇൻസ്പെക്ടർ ജിബു ജോണിന്റെ നേതൃത്വത്തിൽ സബ്ഇൻസ്പെക്ടർ രതീഷ് കുമാർ സി പി ഓ മാരായ അരുൺ, സനൽ, ഷാനവാസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ കൊട്ടാരക്കരയുള്ള വീട്ടിൽ നിന്നും പിടികൂടിയത്. പ്രതിയെ പത്തനംതിട്ട പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreപത്താംതരം തുല്യതാ പരീക്ഷ; പുതുക്കിയ തീയതികൾ
ആഗസ്റ്റ് 17 മുതൽ 30 വരെ നടത്താനിരുന്ന പത്താംതരം തുല്യതാപരീക്ഷ സെപ്റ്റംബർ 12 മുതൽ 23 വരെ തീയതികളിൽ നടത്തും. പുതുക്കിയ ടൈംടേബിൾ പരീക്ഷാഭവന്റെ https://pareekshabhavan.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.
Read Moreപത്തനംതിട്ട ജില്ലയില്‍ ക്യാമ്പുകളില്‍ കഴിയുന്നത് 2747 പേര്‍
പത്തനംതിട്ട ജില്ലയിലെ 77 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 2747 പേര്‍. ഇതില്‍ 843 കുടുംബങ്ങളിലെ 1114 പുരുഷന്മാരും 1194 സ്ത്രീകളും 439 കുട്ടികളും ഉള്‍പ്പെടുന്നു. തിരുവല്ല താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകളുള്ളത്. ഇവിടെ 57 ക്യാമ്പുകളിലായി 2234 പേര്‍ കഴിയുന്നു. താലൂക്ക്, ക്യാമ്പുകള്‍, കുടുംബങ്ങള്‍, ആകെ എന്ന ക്രമത്തില്‍: കോഴഞ്ചേരി- 12, 129, 416. റാന്നി-5, 13, 47. മല്ലപ്പള്ളി-1, 11, 41. കോന്നി- 1, 1, 3. അടൂര്‍-1, 3, 6.
Read Moreതദ്ദേശ സ്ഥാപനങ്ങളിലെ ഹെല്‍പ്പ് ഡെസ്‌ക്കുകളുടെ ഫോണ്‍ നമ്പര്‍
ദുരിതാശ്വാസ പ്രവര്‍ത്തനം:പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ഹെല്‍പ്പ് ഡെസ്‌ക്കുകളുടെ ഫോണ്‍ നമ്പര്‍. panchayath help desk
Read Moreവോട്ടർ പട്ടികയിലെ പേരും ആധാറും ഓൺലൈനായി ബന്ധിപ്പിക്കാം
konnivartha.com : വോട്ടർ പട്ടികയിൽ പേരുള്ള സമ്മതിദായകന് ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാവുന്നതാണെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. വോട്ടർ പട്ടിക തയാറാക്കുന്ന നിയമങ്ങളിലും ചട്ടങ്ങളിലും തെരഞ്ഞെടുപ്പു കമ്മിഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണു വോട്ടർ പട്ടികയും ആധാർ നമ്പറും ബന്ധിപ്പിക്കുന്നത്. നിലവിൽ വോട്ടർപട്ടികയിൽ പേരുള്ള ഒരു സമ്മതിദായകന് തന്റെ ആധാർ നമ്പർ തെരഞ്ഞെടുപ്പു കമ്മിഷന്റെ www.nvsp.in എന്ന വെബ്സൈറ്റ് മുഖേനയോ വോട്ടർ ഹെൽപ്പ്ലൈൻ ആപ്പ് (വി.എച്ച്.എ) മുഖേനയോ ഫോം 6B യിലോ അപേക്ഷ സമർപ്പിക്കാം. പുതുതായി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നവർക്ക് ഫോം 6ലെ ബന്ധപ്പെട്ട കോളത്തിൽ ആധാർ നമ്പർ രേഖപ്പെടുത്താമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. നിലവിൽ എല്ലാ വർഷവും ജനുവരി 1 യോഗ്യതാ തീയതിയിൽ 18 വയസ്സ് പൂർത്തിയാകുന്ന അർഹരായ ഇന്ത്യൻ പൗരൻമാർക്കാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് അവസരമുണ്ടായിരുന്നത്. ഇനി…
Read Moreഇന്റഗ്രേറ്റഡ് പ്ലാസ്റ്റിക്ക് പാഴ്വസ്തു സംസ്‌കരണ യൂണിറ്റ് ശിലാസ്ഥാപനം: സംഘാടക സമിതി രൂപീകരിച്ചു
ജില്ലാ പഞ്ചായത്തും ക്ലീന്‍ കേരളാ കമ്പനിയും സംയുക്തമായി കുന്നന്താനം കിന്‍ഫ്രാ പാര്‍ക്കില്‍ നിര്‍മിക്കുന്ന സംയോജിത പ്ലാസ്റ്റിക്ക് പാഴ്വസ്തു സംസ്‌കരണയൂണിറ്റിന്റെ ശിലാസ്ഥാപനം തദ്ദേശ – എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഓഗസ്റ്റ് 12 ന് വൈകുന്നേരം നാലിന് നിര്‍വഹിക്കും. പരിപാടിയുടെ സംഘാടക സമിതി രൂപീകരണം കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കുന്നന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു അധ്യക്ഷയായിരുന്നു. മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, കവിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാര്‍, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുര്യാക്കോസ്, കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ തോമസ്, ജില്ലാ പഞ്ചായത്തംഗം സി.കെ. ലതാകുമാരി, കുന്നന്താനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ. എം.കെ. മധുസൂദനന്‍ നായര്‍, ബിനു…
Read Moreപത്തനംതിട്ട :ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി(6/8/22)
കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് ആറിന് (6/8/22) പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചു.
Read More