തെളിവെടുപ്പ് യോഗം ഈ മാസം 26ന് സംസ്ഥാനത്തെ ഹോസ്റ്റല്‍സ്, സെയില്‍സ് പ്രൊമോഷന്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പ് യോഗം ഈ മാസം 26ന് ഉച്ചയ്ക്ക് ശേഷം യഥാക്രമം രണ്ടിനും മൂന്നിനും തിരുവനന്തപുരം ലേബര്‍ കമ്മീഷണറുടെ കാര്യാലയത്തില്‍ നടക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാം ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുളള ഫോറങ്ങള്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലും ഘടക സ്ഥാപനങ്ങള്‍ വഴിയും വിതരണം ചെയ്യും. അപേക്ഷകള്‍ ഈ മാസം 31ന് മുന്‍പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. വെബിനാര്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (കീഡ്), വ്യവസായ വാണിജ്യ വകുപ്പ്, കേരള സര്‍ക്കാര്‍ സംരംഭകര്‍ക്ക് ഇ-കോമേഴ്സിന്റെ അവസരങ്ങളെകുറിച്ച് വെബിനാര്‍ ഈ മാസം 31ന് രാവിലെ 11 മുതല്‍ 12.30 വരെ…
Read Moreവിഭാഗം: Information Diary
വോട്ടര്‍ പട്ടിക ആധാറുമായി ബന്ധിപ്പിക്കല്‍: താലൂക്ക് ഓഫീസുകളിലും ഹെല്‍പ് ഡെസ്‌ക് തുടങ്ങി
konnivartha.com : വോട്ടര്‍ പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്കായി പത്തനംതിട്ട കളക്ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ച ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം ജില്ല കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. കളക്ടറേറ്റിലെ മുഴുവന്‍ ജീവനക്കാരും രണ്ടു ദിവസത്തിനുള്ളില്‍ വോട്ടര്‍ ഐഡി കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ജില്ലാ ആസ്ഥാനം കൂടാതെ തിരുവല്ല, കോഴഞ്ചേരി, കോന്നി, അടൂര്‍, റാന്നി താലൂക്ക് ഓഫീസുകളിലും ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിച്ചിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് ഐഡി കാര്‍ഡ് നമ്പറും, ആധാര്‍ നമ്പറും നല്‍കി ലിങ്ക് ചെയ്യാം. ഹെല്‍പ് ഡെസ്‌കിന്റെ സേവനം ഓഫീസ് സമയങ്ങളില്‍ ലഭ്യമാകും. ആധാര്‍ ബന്ധിപ്പിക്കുന്നതിനായി www.voterportal.eci.gov.in, www.nvsp.in എന്നീ വെബ് സൈറ്റുകള്‍, വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്, ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നീ മാര്‍ഗങ്ങള്‍ ഉപയോഗിക്കാം. ഉദ്ഘാടന ചടങ്ങില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി,…
Read Moreകക്കി ഡാം: ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി
ശക്തമായ മഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ചതും വരുന്ന ദിവസങ്ങളിലെ കാലാവസ്ഥാ പ്രവചനങ്ങള്‍ കണക്കിലെടുത്തുകൊണ്ടും കക്കി സംഭരണിയുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ഗേറ്റ് മൂന്ന് ഷട്ടര്‍ 30 സെന്റിമീറ്ററില്‍ നിന്നും 60 സെന്റിമീറ്ററായും ഗേറ്റ് രണ്ട് ഷട്ടര്‍ 60 സെന്റിമീറ്ററായുമാണ് ഉയര്‍ത്തിയത്. ഗേറ്റ് ഒന്ന്, നാല് ഷട്ടറുകള്‍ അടച്ചിരിക്കുകയാണ്. പമ്പാ നദിയുടെയും കക്കാട്ട് ആറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.
Read Moreകോന്നി പഞ്ചായത്ത് കണ്ടോ നിയമ ലംഘനം : റോഡ് നടുക്ക് തന്നെ പാറ ഇറക്കി
konnivartha.com : സ്വകാര്യ വ്യക്തിയുടെ വീടിന്‍റെ നിർമാണ പ്രവൃത്തിക്ക് വേണ്ടി കോന്നി മങ്ങാരം പതിനൊന്നാം വാര്‍ഡില്‍ പെരുമേത്തു പടി താഴതേതു റോഡിൽ നടുക്ക് യാത്ര തടസ്സം ഉണ്ടാക്കി പാറ ഇറക്കി ഇട്ടിരിക്കുന്നു.ഈ നിയമലംഘനത്തിനു കൂട്ട് നില്‍ക്കുന്നവര്‍ ഒന്ന് ഓര്‍ക്കുക്ക റോഡില്‍ അനധികൃത വസ്തുക്കള്‍ പാടില്ല എന്ന് ഹൈക്കോടതി വിധി ഉണ്ട് . ജനങ്ങളുടെ യാത്രാ തടസം സൃഷ്ടിച്ച് സ്വകാര്യ വ്യക്തി ഇറക്കിയ ഈ പാറകള്‍ ഉടന്‍ നീക്കം ചെയ്യാന്‍ നടപടി ഉണ്ടാകണം .വാര്‍ഡ് മെമ്പര്‍ ഇക്കാര്യത്തില്‍ ഇടപെടുക . ഇല്ലെങ്കില്‍ ഹൈക്കോടതി വിധി ചൂണ്ടികാണിച്ചു കൊണ്ട് നിയമപരമായി പ്രദേശവാസികള്‍ നീങ്ങും എന്നും അറിയിച്ചു .പാറകള്‍ ഉടന്‍ നീക്കം ചെയ്യണം . ഈ രീതി അശാസ്ത്രീയം . സഞ്ചാര സ്വാതന്ത്ര്യംതടയുന്ന നിലയില്‍ റോഡ് അടച്ച നിലയില്‍ ഉള്ള ഈ രീതി ഉടന്‍ നീക്കം ചെയ്യണം .…
Read Moreകലഞ്ഞൂരില്‍ വീട്ടമ്മയുടെ സ്വര്‍ണ്ണ മാല ലായനിയില്‍ മുക്കി : തട്ടിപ്പുകാര്‍ സ്വര്‍ണ്ണം കൊണ്ട് പോയി
konnivartha.com : വീട്ടില്‍ എത്തിയ രണ്ടു പേര്‍ ആദ്യം കരി പിടിച്ച നിലവിളക്ക് ചോദിച്ചു .വീട്ടമ്മ നല്‍കി . ഏതോ കെമിക്കല്‍ പുരട്ടി വിളക്കിലെ കരി നിമിഷ നേരം കൊണ്ട് മാറ്റി . വീട്ടമ്മയുടെ വെള്ളി കൊലുസ് വാങ്ങി . ലായനിയില്‍ മുക്കി .നിമിഷ നേരം കൊണ്ട് വെള്ളി കൊലുസ്സിലെ ചെളിയും ക്ലാവും പോയി .വിശ്വാസം നേടിയപ്പോള്‍ രണ്ടര പവന്‍ വരുന്ന മാല തിളക്കി തരാം എന്ന് പറഞ്ഞു . വീട്ടമ്മ മാല ഊരി കൊടുത്തു .ലായനിയില്‍ മുക്കി ആദ്യം കറുത്ത് വന്നു . കരിക്കട്ട പോലെ ആയി . വെളിച്ചെണ്ണ മഞ്ഞള്‍ മുക്കി .ഒരു മണിക്കൂര്‍ കഴിഞ്ഞു നോക്കാന്‍ പറഞ്ഞു . ഒരു മണിക്കൂര്‍ കഴിഞ്ഞു നോക്കി മാല ദ്രവിച്ചു . സംശയം തോന്നി വീട്ടമ്മ കലഞ്ഞൂരിലെ സ്വര്‍ണ്ണ കടയില്‍ എത്തി നോക്കി രണ്ടര…
Read Moreപത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത 24-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ 25-08-2022:കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് 26-08-2022: എറണാകുളം, ഇടുക്കി 27-08-2022: എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്. ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ…
Read Moreപുസ്തകങ്ങള്‍ പ്രകാശനം ചെയ്തു
konnivartha.com : പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയാറാക്കിയ എക്സ്പ്ലോര്‍ പത്തനംതിട്ട സഞ്ചാരികളുടെ പറുദീസ, ജില്ലാ ഡയറക്ടറി എന്നീ പുസ്തകങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ആര്‍. മുരളീധരന്‍ നായര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍, ഉത്സവങ്ങള്‍, നദികള്‍, ഡാമുകള്‍ തുടങ്ങിയവയുടെ വിവരങ്ങളും ഫോട്ടോസും ഉള്‍പ്പെടുത്തിയാണ് എക്സ്പ്ലോര്‍ പത്തനംതിട്ട സഞ്ചാരികളുടെ പറുദീസ തയാറാക്കിയിരിക്കുന്നത്. ജില്ലയിലെ ഓഫീസുകള്‍, മീഡിയാ ഫോണ്‍ നമ്പരുകള്‍, ഇ-മെയില്‍ ഐഡി തുടങ്ങിയവയാണ് ജില്ലാ ഡയറക്ടറിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്നും പുസ്തകങ്ങള്‍ സൗജന്യമായി ലഭിക്കും. ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് എസ്. സതീഷ് ബാബു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍, കണ്ടന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ ഉഷാകുമാരി മാടമണ്‍, ശ്രീജി എസ് ശ്രീധര്‍ എന്നിവര്‍ പങ്കെടുത്തു.
Read Moreഭക്ഷണവും വെള്ളവുമില്ലാതെ പത്തനംതിട്ട മെഴുവേലി നിവാസി ഡല്‍ഹിയില്‍ മരണപ്പെട്ടു
konnivartha.com : ഭക്ഷണവും വെള്ളവുമില്ലാതെ മലയാളി ഡല്‍ഹിയില്‍ മരണപ്പെട്ടു . പത്തനംതിട്ട മെഴുവേലി സ്വദേശി അജിത് കുമാര്‍ (53) ആണ് സകര്‍പ്പൂരിലെ വാടക വീട്ടില്‍ മരിച്ചത്. വീടിന്റെ ഉടമസ്ഥനാണ് ഇയാളെ അവശ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീട് വിട്ടുപോയ അജിത് കുമാര്‍ ഈയടുത്താണ് നാട്ടിലേക്ക് ഫോണ്‍ ചെയ്ത് തിരികെ വരുന്ന വിവരം അറിയിച്ചത്. കുറച്ച് നാളുകളായി അജിത് കുമാറിന് ജോലിയില്ലായിരുന്നെന്നാണ് സമീപവാസികള്‍ പറയുന്നത്. അധികം ആരോടും ഇയാള്‍ സഹകരിച്ചിരുന്നുമില്ല.
Read Moreപോലീസ്സുകാരെ മര്‍ദിച്ചു : യുവാക്കളെ അറസ്റ്റ് ചെയ്തു
konnivartha.com : പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചതിന് പിടിച്ചപ്പോൾ പോലീസിനെ മർദിച്ചു പരിക്കേൽപ്പിച്ച രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിലെ എസ് ഐ ജി സണ്ണിക്കുട്ടി, സി പി ഓ സുനിൽ കുമാർ എന്നിവർക്കാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം ചാത്തൻ തറ പതിനഞ്ചിൽപ്പടിയിൽ വച്ച് യുവാക്കളുടെ മർദ്ദനമേറ്റത്. കൊല്ലമുള ചാത്തൻ തറ തെക്കനേടത്ത് വീട്ടിൽ ജോസഫിന്റെ മകൻ ജെയ്‌മോൻ (25), ചാത്തൻ തറ തടത്തിൽ വീട്ടിൽ റെജി ജോസിന്റെ മകൻ ലിന്റോ മോൻ (21) എന്നിവരെയാണ് സാഹസികമായി പിന്നീട് പോലീസ് കീഴടക്കിയത്. ഇന്നലെ ഉച്ചകഴിഞ്ഞു 2.30 ന് പതിനഞ്ചിൽ പടിയിൽ മദ്യപിച്ചുകൊണ്ടിരുന്ന പ്രതികളെ എസ് ഐ സണ്ണിക്കുട്ടിയുടെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം പിടികൂടി പോലീസ് വാഹനത്തിൽ കയറ്റിയപ്പോഴാണ് യുവാക്കൾ അക്രമാസക്തരായത്. സി പി ഓ സുനിൽകുമാറിന്റെ മുഖത്ത് പ്രതികൾ മാറിമാറി തല്ലുകയും, അസഭ്യം വിളിക്കുകയും ചെയ്തപ്പോൾ എസ്…
Read Moreവിവാഹവാഗ്ദാനം നൽകി ലൈംഗികാതിക്രമം : യുവാവ് റിമാൻഡിൽ
വിവാഹവാഗ്ദാനം നൽകി ലൈംഗികാതിക്രമം : യുവാവ് റിമാൻഡിൽ konnivartha.com / പത്തനംതിട്ട : വിവാഹവാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിൽ പതിനെട്ടുകാരനെ പിടികൂടി. തിരുവനന്തപുരം കരമന ആറമട ലക്ഷ്മി ഭവനിൽനിന്നും കരമന കൈലാസ് ആറന്നൂർ ശാസ്താനഗർ റെസിഡന്റ്‌സ് അസോസിയേഷൻ നമ്പർ 99 ൽ ടി സി 20/41 – 3 ആം നമ്പർ നാരായണദാസിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സച്ചു എന്നുവിളിക്കുന്ന സൂരജി (18) നെയാണ് ഇന്നലെ വൈകിട്ട് കീഴ്വായ്പ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം വീട്ടിൽ നിന്നും പ്രലോഭിപ്പിച്ച് വിളച്ചിറക്കി, തിരുവനന്തപുരത്തെ വാടകവീട്ടിൽ എത്തിക്കുകയായിരുന്നു. മകളെ കാണാതായതിന് പിതാവിന്റെ മൊഴിപ്രകാരം ആദ്യം പോലീസ് കേസെടുത്തിരുന്നു. ഇതിൽ അന്വേഷണം നടത്തിവരവേയാണ് കുട്ടി യുവാവിനൊപ്പം തിരുവനന്തപുരത്തെ വീട്ടിലുണ്ടെന്ന വിവരം ലഭിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തേതുടർന്ന് ഇരുവരെയും…
Read More