സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോ ജേർണലിസം കോഴ്സ് 2023 ജൂൺ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. ഓരോ സെന്ററിലും 25 സീറ്റുകൾ ഉണ്ട്. സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനായി www.keralamediaacademy.org എന്ന വെബ്‌സൈറ്റിലൂടെ സമർപ്പിക്കാം. സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 15. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2422275, 8281360360 (കൊച്ചി സെന്റർ), 0471 2726275, 9447225524 (തിരുവനന്തപുരം സെന്റർ)
Read Moreവിഭാഗം: Information Diary
പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യത: ഇന്ന് ഓറഞ്ച് അലേർട്ട് ,നാളെ മഞ്ഞ അലേർട്ട്
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. 02-05-2023: പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 02-05-2023: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം 03-05-2023: പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.…
Read Moreബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു
തിരൂർ : മലയാളസർവകലാശാലയിൽ 2023-24 അധ്യയനവർഷത്തെ ബിരുദാനന്തര ബിരുദകോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എ. ഭാഷാശാസ്ത്രം, എം.എ. മലയാളം (സാഹിത്യപഠനം, സാഹിത്യരചന, സംസ്കാരപൈത്യക പഠനം), ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻസ്, വികസനപഠനവും തദ്ദേശവികസനവും, ചരിത്രപഠനം, സോഷ്യോളജി, ചലച്ചിത്രപഠനം, താരതമ്യസാഹിത്യ-വിവർത്തനപഠനം എന്നീ എം.എ. കോഴ്സുകളിലേക്കും, എം.എ./ എം.എസ്സി പരിസ്ഥിതിപഠനം കോഴ്സുകളിലേക്കും മെയ് 31 ന് അകം അപേക്ഷ സമർപ്പിക്കണം. തിരൂർ മലയാളസർവകലാശാല, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽവെച്ച് പ്രവേശന പരീക്ഷ നടക്കും. 20 പേർക്കാണ് ഓരോ കോഴ്സുകളിലും പ്രവേശനം ലഭിക്കുക. നാല് സെമസ്റ്ററുകളിലായി നടക്കുന്ന കേഴ്സുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള അടിസ്ഥാനയോഗ്യത ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ്. ബിരുദപരീക്ഷയുടെ ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. എം.എസ്സി പരിസ്ഥിതി പഠനത്തിന് പ്ലസ്ടുതലത്തിൽ സയൻസ് പഠിച്ചിട്ടുള്ള ബിരുദധാരികൾക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ നൽകുവാനും, കുടുതൽ വിവരങ്ങൾക്കും www.malayalamuniversity.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Read Moreശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത: 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 01-05-2023: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം 02-05-2023: പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ 03-05-2023:: പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 30/04/2023)
നിയമ ബോധന ക്ലാസ് മെയ് ദിനാഘോഷവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ തൊഴില്‍ നിയമങ്ങളെയും ഇന്ത്യന്‍ ഭരണഘടനെയും സംബന്ധിച്ചുള്ള നിയമ ബോധന ക്ലാസ് മെയ് ഒന്നിന് രാവിലെ 11 ന് കോന്നി പബ്ലിക് ലൈബ്രറി ഹാളില്‍ നടത്തും. പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കാര്‍ത്തിക പ്രസാദ് ഉദ്ഘാടനം ചെയ്യും. ബിസിനസ് ഗ്രോത്ത് പ്രോഗ്രാം കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ )പിന്തുണയ്ക്കുന്നതിനായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (കെഐഇഡി) ന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന എന്റര്‍പ്രൈസ് ഡെവലപ്മെന്റ് സെന്റര്‍ (ഇഡിസി) മുഖാന്തിരം ബിസിനസ് ഗ്രോത്ത് പ്രോഗ്രാം (ബിജിപി) നടപ്പാക്കും.എംഎസ് എംഇ-യെ അവരുടെ വിപുലീകരണം, സാമ്പത്തിക സ്ഥിരത, നവീകരണം എന്നിവയില്‍ പിന്തുണയ്ക്കുക, എംഎസ്എംഇ യൂണിറ്റുകളെ മത്സരാധിഷ്ടിതവും വളര്‍ച്ചാ കേന്ദ്രീകൃതവുമാക്കുക, ബിസിനസ് കെപിഐയുടെ (കീ പെര്‍ഫോമന്‍സ് ഇന്‍ഡിക്കേറ്റര്‍) മൊത്തത്തിലുള്ള വളര്‍ച്ചയും തൊഴില്‍ സൃഷ്്ടിയും,മെന്റര്‍ഷിപ്പ്…
Read Moreകനത്ത മഴയ്ക്കു സാധ്യത; നാലു ജില്ലകളിൽ (30 ഏപ്രിൽ) ഓറഞ്ച് അലർട്ട്
ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (30 ഏപ്രിൽ) നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ സാധ്യതയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യത മുൻനിർത്തിയാണ് ആറു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. മേയ് ഒന്നിന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും രണ്ടിനും മൂന്നിനും പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും…
Read Moreവിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
29-04-2023: എറണാകുളം, ഇടുക്കി, പാലക്കാട് 30-04-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് 01-05-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് 02-05-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Read Moreകോന്നി വന മേഖലയില്‍ “അസാധാരണ യോഗം ” നിരീക്ഷണം ശക്തമാക്കി
konnivartha.com : കോന്നി വന മേഖലയടങ്ങുന്ന സ്ഥലങ്ങളില്‍ ചില ദിവസങ്ങളില്‍ “അസാധാരണ യോഗം “ചേരുന്നതായി പോലീസ് സ്പെഷ്യല്‍ ബ്രാഞ്ചും ,കേന്ദ്ര ഐ ബിയും കരുതുന്നു . ഇതേ തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കി . കേന്ദ്ര എന്‍ ഐ എയ്ക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എന്‍ ഐ എയും ഈ വിഷയത്തില്‍ കാര്യമായ അന്വേഷണം നടത്തിയേക്കും . നിരോധിധ സംഘടനകള്‍ പലകുറി ചെറു യോഗം ചേര്‍ന്നതായി വിവരം ഉണ്ട് . മറ്റൊരു പേരില്‍ സംഘടന ശക്തമാണ് . നിരോധിച്ച സംഘടനകളുടെ അണികള്‍ ,പ്രാദേശിക നേതാക്കള്‍ പരസ്പരം ബന്ധപ്പെട്ടു സമൂഹത്തില്‍ ജീവകാരുണ്യത്തിന്‍റെ പേരില്‍ സംഘടന രജിസ്റ്റര്‍ ചെയ്യുവാന്‍ ഉള്ള നടപടി സ്വീകരിച്ചു . പത്തനംതിട്ട കണ്ണന്‍കരയില്‍ ഉള്ള ജില്ലാ രജിസ്റ്റര്‍ ഓഫീസില്‍ സംഘടനകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ ഉള്ള ഓണ്‍ലൈന്‍ നടപടി ആരംഭിച്ചു എന്നാണ് അറിയുന്നത് . ജീവകാരുണ്യ സംഘടനയായി…
Read Moreഇന്നത്തെ കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 28/04/2023 )
രാജ്യവ്യാപകമായി എഫ്എം റേഡിയോ പ്രക്ഷേപണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 91 പുതിയ 100 വാട്ട് എഫ്എം ട്രാൻസ്മിറ്ററുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു “91 എഫ്എം ട്രാൻസ്മിറ്ററുകളുടെ ഉദ്ഘാടനം രാജ്യത്തെ റേഡിയോ മേഖലയിൽ വിപ്ലവം സൃഷ്ടിക്കും” “റേഡിയോയിലൂടെയും ‘മൻ കീ ബാത്തി’ലൂടെയും രാജ്യത്തിന്റെ ശക്തിയുമായും നാട്ടുകാരുടെ കടമയുടെ കൂട്ടായ ശക്തിയുമായും എന്നെ കൂട്ടിയിണക്കാൻ കഴിഞ്ഞു” “ഒരുതരത്തിൽ, ഞാൻ നിങ്ങളുടെ ആകാശവാണി സംഘത്തിന്റെ ഭാഗമാണ്” “വിദൂരത്തുള്ളവരായി കണക്കാക്കപ്പെട്ടിരുന്നവർക്ക് ഇനി ഉയർന്ന തലത്തിൽ സമ്പർക്കത്തിനുള്ള അവസരം ലഭിക്കും” “സാങ്കേതികവിദ്യയുടെ ജനാധിപത്യവൽക്കരണത്തിനായി ഗവണ്മെന്റ് തുടർച്ചയായി പ്രവർത്തിക്കുന്നു” “ഡിജിറ്റൽ ഇന്ത്യ, റേഡിയോക്കു പുതിയ ശ്രോതാക്കളെ മാത്രമല്ല, പുതിയ ചിന്താപ്രക്രിയയും നൽകി” “ഡിടിഎച്ച് ആകട്ടെ, എഫ്എം റേഡിയോ ആകട്ടെ, ഈ ശക്തിയെല്ലാം ഭാവി ഇന്ത്യയിലേക്കു നോക്കാനുള്ള ജാലകമാണു നമുക്കേകുന്നത്. ഈ ഭാവിക്കായി നാം സ്വയം സജ്ജമാകണം” …
Read Moreയുവജന കമ്മീഷന്‍ ചെയര്‍മാനായി എം ഷാജര്‍ ചുമതലയേറ്റു
കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാനായി എം ഷാജര്‍ ചുമതലയേറ്റു. ചെയര്‍പേഴ്സണ്‍ സ്ഥാനത്തുനിന്ന് ഡോ. ചിന്താ ജെറോം രണ്ടു ടേം പൂര്‍ത്തിയാക്കി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് എം ഷാജര്‍ ചുമതലയേറ്റത്. പുതിയ ഉത്തരവാദിത്വം പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നും വിവേചനമില്ലാതെ നീതി പൂര്‍വമായി മുന്നോട്ട് പോകുമെന്നും എം ഷാജര്‍ പറഞ്ഞു. ചുമതല ഏറ്റെടുത്ത എം. ഷാജറിന് കമ്മീഷന്റെ നിയമാവലി മുന്‍ യുവജനകമ്മീഷന്‍ അധ്യക്ഷ ഡോ. ചിന്താ ജെറോം കൈമാറി. ചടങ്ങില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, കമ്മീഷന്‍ അംഗങ്ങളായ കെ.പി. പ്രമോഷ്, അഡ്വ. ആര്‍. രാഹുല്‍, കമ്മീഷന്‍ സെക്രട്ടറി ഡാര്‍ളി ജോസഫ്, ഡോ. ഷിജുഖാന്‍, വി. എസ്. ശ്യാമ തുടങ്ങിയവര്‍ പങ്കെടുത്തു.കണ്ണൂര്‍ എംഎം ബസാര്‍ പുറക്കുന്ന് സ്വദേശിയായ ഷാജര്‍ കേളോത്ത് മുഹമ്മദ് കുഞ്ഞിയുടെയും ഹാജിറയുടെയും മകനാണ്. ഭാര്യ: ഹസീന. മക്കള്‍: അയാന്‍ ഹാദി, അയ്‌റ എമിന്‍.
Read More