മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചതിന് നടൻ വിനായകനെതിരെ കേസ്

  അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചതിന് നടൻ വിനായകനെതിരെ കേസ്. എറണാകുളം നോർത്ത്പോലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. വിനായകനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നിലധികം പരാതികൾ പോലീസിന് ലഭിച്ചിരുന്നു. ഫെയ്സ്ബുക് ലൈവിലെത്തിയായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരെ വിനായകൻ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ഫെയ്സ്ബുക് ലൈവിലെത്തി വിനായകൻ പറഞ്ഞത്. വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടര്‍ന്ന് നടൻ തന്നെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസമൊക്കെ, നിർത്തിയിട്ട് പോ, പത്രക്കാരോടാണു പറയുന്നത്. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്തു ചെയ്യണം. നല്ലവനാണെന്നു നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മൾക്കറിയില്ലേ ഇയാൾ ആരൊക്കെയാണെന്ന്’’– വിനായകന്റെ പരാമർശം. നടന്‍…

Read More

പത്തനംതിട്ട ജില്ലാതല അറിയിപ്പുകള്‍ ( 20/07/2023)

ശിശുക്ഷേമ സമിതി പത്തനംതിട്ട ജില്ലാ വാർഷിക ജനറൽ ബോഡി ജൂലൈ 22ന് ശിശുക്ഷേമ സമിതി പത്തനംതിട്ട ജില്ലാ വാർഷിക ജനറൽ ബോഡി ജൂലൈ 22 ന് ഉച്ച കഴിഞ്ഞ് മൂന്നിന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ എഡിഎം ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേരുമെന്ന് സെക്രട്ടറി ജി. പൊന്നമ്മ അറിയിച്ചു. അബാന്‍ മേല്‍പ്പാലം ഡിസംബറില്‍ പൂര്‍ത്തിയാക്കണമെന്ന് കരാറുകാരന് നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം കിഫ്ബിയുടെ ഉന്നത വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിച്ചു. ചീഫ് പ്രോജക്റ്റ് എക്സാമിനറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പരിശോധന നടത്തി. പദ്ധതിയുടെ നിര്‍മ്മാണ ഗുണനിലവാരവും അനുബന്ധ രേഖകളും സംഘം വിലയിരുത്തി. അബാന്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ഡിസംബര്‍ മാസത്തോടു കൂടി പൂര്‍ത്തിയാക്കണമെന്ന് കരാറുകാരന് നിര്‍ദേശം നല്‍കി.  സ്ഥലമേറ്റെടുപ്പ് നടപടികള്‍ ത്വരിതപെടുത്തുന്നതിന് പ്രത്യേക മീറ്റിംഗ് വിളിച്ച് ചേര്‍ക്കണമെന്ന് റവന്യു വകുപ്പ്…

Read More

അതുമ്പുംകുളം ഞള്ളൂർ ഭാഗത്ത്‌ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

  Konnivartha. Com : കോന്നി  അതുമ്പുംകുളം ഞള്ളൂർ ഭാഗത്ത്‌ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം ഒരാടിനെ കടുവ പിടിച്ചിരുന്നു.കടുവയെ പിടികൂടാൻ വനം വകുപ്പ് കൂട് വെച്ചിരുന്നു. കോന്നി ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ അതുമ്പുംകുളം വരിക്കാഞ്ഞലി ഭാഗത്ത് ജൂലൈ 13ന് രാത്രിയിൽ കടുവ ഇറങ്ങുകയും,വീട്ടിൽ കെട്ടിയിട്ട് വളർത്തിയിരുന്ന ആടിനെ ആക്രമിച്ച് കൊലപ്പെടുത്തുകയും ചെയ്തിരുന്നു.വീട്ടുകാർ കടുവയാണ് ആടിനെ കൊന്നതെന്ന് നേരിൽ കണ്ട് ബോധ്യപ്പെട്ടിരുന്നു .അതുംമ്പുംകുളം വരിക്കാഞ്ഞിലി കിടങ്ങിൽ വീട്ടിൽ അനിലിന്റെ ആടിനെയാണ് കടുവ കൊന്നത്  

Read More

കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം: വിവരം അറിയിക്കണം

  കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയിൽപ്പെട്ടാൽ സ്‌കൂൾ അധികൃതർ നിർബന്ധമായും പോലീസിനെയോ എക്സൈസിനെയോ വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. വിദ്യാർഥികൾക്കിടയിലെ മയക്കു മരുന്ന് ഉപയോഗം തടയുന്നതിന് സ്വീകരിക്കേണ്ട മാർഗങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ നിർബന്ധമായും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണം. 2022 -23 അക്കാദമിക വർഷം 325 കേസുകൾ വിവിധ സ്‌കൂളുകളിൽ അധ്യാപകരുടെ / അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും 183 കേസുകൾ മാത്രമാണ് എൻഫോഴ്‌സ്‌മെൻറ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഈ പ്രവണത പ്രോത്സാഹിപ്പിക്കരുത്. ക്ലാസിലും വീട്ടിലും സ്വഭാവത്തിലോ പെരുമാറ്റത്തിലോ വ്യതിയാനം പ്രകടിപ്പിക്കുന്ന വിദ്യാർഥികളെ കണ്ടെത്തിയാൽ രക്ഷിച്ചെടുക്കാനുള്ള ശ്രമം നടത്തേണ്ടതുണ്ട്. ഇതിനായി എക്സൈസ്/പൊലീസ് അധികൃതരെ രഹസ്യമായി വിവരം അറിയിച്ച് മെഡിക്കൽ കൗൺസിലർമാരുടെ സേവനം ഉറപ്പാക്കാൻ അധ്യാപകർ ശ്രദ്ധിക്കണം. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജനജാഗ്രത സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ജൂലൈ 31നകം എല്ലാ…

Read More

കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ച (ജൂലൈ 20) അവധി

  konnivartha.com:കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ച (ജൂലൈ 20) അവധിയായിരിക്കും. മുൻ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം, സംസ്‌ക്കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധസ്ഥലങ്ങളിൽ പൊലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചത്.   ‍ 20.07.23 ( വ്യാഴാഴ്ച ) രാവിലെ 06.00 മുതല്‍ പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങള്‍ ശ്രദ്ധിക്കുമല്ലോ. 1. തെങ്ങണയില്‍ നിന്നു കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഞാലിയാകുഴിയില്‍ നിന്നും ഇടത്തു തിരിഞ്ഞ് ചിങ്ങവനം വഴി പോകുക. 2. തെങ്ങണയില്‍ നിന്നു മണര്‍കാട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഞാലിയാകുഴിയില്‍ നിന്നു കൈതേപ്പാലം വേട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ഐ.എച്ച്.ആര്‍.ഡി ജംഗ്ഷനില്‍ എത്തി മണര്‍കാട് പോകുക. 3. മണര്‍കാട് നിന്നും തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഐ.എച്ച.്ആര്‍.ഡി ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വെട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ എത്തി കൈതേപ്പാലം വഴി തെങ്ങണ…

Read More

സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ ഫോട്ടോ പ്രദര്‍ശനത്തിന് നാഗര്‍കോവിലില്‍ തുടക്കമായി

  konnivartha.com/നാഗര്‍കോവില്‍: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ ചെന്നൈ റീജിയണിന്റെ ആഭിമുഖ്യത്തില്‍ ‘കേന്ദ്ര ഗവണ്‍മെന്റിന്റെ ജനക്ഷേമ പദ്ധതികള്‍, ലോക ജനസംഖ്യാ ദിനം, അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷം, പാരിസ്ഥിതിക ബോധമുള്ള ജീവിതശൈലിക്കുവേണ്ടിയുള്ള മിഷന്‍ ലൈഫ് പ്രസ്ഥാനം’ എന്നീ വിഷയങ്ങളില്‍ നാഗര്‍കോവിലില്‍ ഒരുക്കിയ നാല് ദിവസത്തെ ഫോട്ടോ പ്രദര്‍ശനം എം ആര്‍ ഗാന്ധി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രദര്‍ശന ഹാളായ കോട്ടാര്‍ രാജകോകിലം തമിള്‍ അരംഗത്തില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ & പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ദക്ഷിണ മേഖല ഡയറക്ടര്‍ ജനറല്‍ വി. പളനിച്ചാമി ഐഐഎസ്, ജില്ലാ റവന്യൂ ഓഫീസര്‍ ജെ ബാലസുബ്രഹ്‌മണ്യന്‍, ജില്ലാ സാമൂഹിക ക്ഷേമ ഓഫീസര്‍ ആര്‍ സരോജിനി, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ വി ജയന്തി, സീനിയര്‍ സൂപ്രണ്ടന്റ് ഓഫ് പോസ്റ്റ് ഓഫീസസ്…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 19/07/2023)

ടെന്‍ഡര്‍ വനിതാശിശു വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം -കാര്‍ (എസി)വിട്ടു നല്‍കുന്നതിന് വാഹന ഉടമകള്‍ /സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍  -8281999053,0468 2329053. പരിശീലനം ജൂലൈ 20 ന് പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പച്ചമാങ്ങയുടെയും പഴുത്തമാങ്ങയുടെയും സംസ്‌കരണവും, മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മ്മാണവും എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കും.  ജൂലൈ 20ന്  തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. മേല്‍ വിഷയത്തില്‍ തുടര്‍ന്ന് ഉല്‍പന്ന നിര്‍മ്മാണം ചെയ്യുവാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും എഫ്എസ്എസ്എഐ നിയമപ്രകാരം ഭക്ഷ്യഉല്‍പ്പന്ന യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കും മുന്‍ഗണന നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്‍പര്യപ്പെടുന്നവരും ജൂലൈ 19ന്  വൈകുന്നേരം 3.30 മുമ്പായി 8078572094 എന്ന…

Read More

കുഞ്ഞമ്മ സാമുവേൽ നിര്യാതയായി

  മാക്കാംക്കുന്ന് : പത്തനംതിട്ട മാക്കാംക്കുന്ന് പാറയിൽ കുഞ്ഞമ്മ സാമുവേൽ ( 88 ) നിര്യാതയായി. ഓമല്ലൂർ ചക്കാലേത്ത് കുടുംബാംഗമാണ്. പാറയിൽ പി.ജെ സാമുവേൽ ഭർത്താവാണ് . മക്കൾ : ഏലിയാമ്മ തോമസ് , ലാലി വർഗ്ഗീസ് , ബാബു പാറയിൽ . മരുമക്കൾ :എം.ജെ തോമസ് , വർഗ്ഗീസ് കെ. വർഗ്ഗീസ് , ലിസി ജോസഫ് . സംസ്കാരം : ജൂലൈ 22 ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിന് മാക്കാംക്കുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിൽ . ബാബു പാറയിൽ ( 98953 18386)

Read More

കേരളത്തിൽ വീണ്ടും വ്യാപക മഴ സാധ്യത

  ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദ സാധ്യതയുള്ളതിനാൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഒഡിഷ തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി വടക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം ഇങ്ങനെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 19-07-2023 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് 20-07-2023 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് 21-07-2023 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് 22-07-2023 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5…

Read More

കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് നാളെ ഉച്ചക്ക് ശേഷം അവധി( 19/07/2023)

  konnivartha.com: കോട്ടയം ജില്ലയിൽ ബുധനാഴ്ച പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിലെ സ്കൂളുകൾക്ക് ബുധനാഴ്ച ഉച്ചകഴിഞ്ഞ് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.   മുൻ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം എന്നിവയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.

Read More