konnivartha.com/പത്തനംതിട്ട: കുപ്രസിദ്ധ ഗുണ്ടയെ കേരള സാമൂഹിക വിരുദ്ധപ്രവർത്തനങ്ങൾ തടയൽ നിയമ (കാപ്പാ) പ്രകാരം ജയിലിലടച്ചു. നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതി അടൂർ പെരിങ്ങനാട് മുണ്ടപ്പള്ളി നെല്ലിമുകൾ മുകളുവിള വടക്കേതിൽ വീട്ടിൽ പത്മനാഭന്റെ മകൻ നെല്ലിമുകൾ ജയൻ എന്നറിയപ്പെടുന്ന ജയകുമാറി(47)നെയാണ് കാപ്പാ പ്രകാരം തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറാണ് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. അടൂർ, ഏനാത്ത് പത്തനംതിട്ട, ഹരിപ്പാട് പോലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, വീടുകയറി ദേഹോപദ്രവം ഏൽപ്പിക്കൽ, സംഘം ചേർന്ന് ആക്രമിക്കൽ, നിരോധിത പുകയില മയക്കുമരുന്ന് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യൽ തുടങ്ങിയ ഇരുപതിയഞ്ചോളം ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയായിട്ടുള്ളയാളാണ്. നിലവിൽ അടൂർ എക്സൈസ് സർക്കിൾ ഓഫീസിൽ രജിസ്റ്റർ ചെയ്ത അബ്കാരിനിയമമനുസരിച്ചുള്ള കേസിൽ കൊട്ടാരക്കര സബ്…
Read Moreവിഭാഗം: Information Diary
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം തിങ്കളാഴ്ച; പ്രവേശനം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ
പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം ജൂലൈ 24ന് രാവിലെ 10 മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. ഏകജാലക സംവിധാനത്തിന്റെ വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അപേക്ഷ നൽകാൻ കഴിയാത്തവർക്കും രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിക്കാൻ ജൂലൈ 20 വൈകീട്ട് 4 മണി വരെ അവസരം നൽകിയിരുന്നു. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ആകെ ഉണ്ടായിരുന്ന 19247 വേക്കൻസിയിൽ പരിഗണിക്കുന്നതിനായി ലഭിച്ച 25410 അപേക്ഷകളിൽ 24218 അപേക്ഷകൾ അലോട്ട്മെന്റിനായി പരിഗണിച്ചു. സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിച്ചതിനുശേഷം മറ്റ് ക്വാട്ടകളിൽ പ്രവേശനം നേടിയ 489 അപേക്ഷകളും ഓപ്ഷനില്ലാത്തതും മറ്റ് കാരണങ്ങളാൽ അർഹതയില്ലാത്തതുമായ 703 അപേക്ഷകളും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിച്ചിട്ടില്ല. സംവരണതത്വം അനുസരിച്ച് നിലവിൽ ഉണ്ടായിരുന്ന വേക്കൻസി ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്മെന്റിന് പരിഗണിച്ചിട്ടുള്ളത്. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാർഥി…
Read Moreപട്ടയ വിതരണം ഊര്‍ജിതമാക്കാന്‍ അടൂരില്‍ പട്ടയ അസംബ്ലി ചേര്‍ന്നു
അടൂര്‍ മണ്ഡലത്തിലെ പട്ടയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും: ഡെപ്യൂട്ടി സ്പീക്കര്‍ konnivartha.com: അടൂര്‍ മണ്ഡലത്തിലെ പട്ടയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കറും അടൂര്‍ എംഎല്‍എയുമായ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പട്ടയമിഷന്‍ പദ്ധതിയുടെ ഭാഗമായി പട്ടയപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ചേര്‍ന്ന അടൂര്‍ മണ്ഡലതല പട്ടയ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന സര്‍ക്കാരിന്റെ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പട്ടയ മിഷന്‍ എന്ന ദൗത്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് അടൂരില്‍ പട്ടയ അസംബ്ലി ചേര്‍ന്നത്. ആര്‍ഡിഒ തുളസീധരന്‍ പിള്ള, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍ പിള്ള, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ആശ, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, കടമ്പനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, ഏനാദിമംഗലം…
Read Moreനവംബര്‍ ഒന്നിന് പത്തനംതിട്ട ജില്ലയില്‍ സമ്പൂര്‍ണ ശുചിത്വ പ്രഖ്യാപനം സാധ്യമാകണം : മന്ത്രി വീണാ ജോര്‍ജ്
കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പത്തനംതിട്ട ജില്ലയില്‍ സമ്പൂര്‍ണ ശുചിത്വ പ്രഖ്യാപനം സാധ്യമാകണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മാലിന്യമുക്ത നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വലിയതോതില്‍ വ്യാവസായിക മാലിന്യങ്ങള്‍ ഒന്നും ഇല്ലാത്ത ജില്ലയാണ് പത്തനംതിട്ട. അതുകൊണ്ടുതന്നെ കൃത്യമായ ആസൂത്രണത്തിലൂടെയും പ്രവര്‍ത്തനത്തിലൂടെയും സമ്പൂര്‍ണ ശുചിത്വം വേഗത്തില്‍ കൈവരിക്കാന്‍ സാധിക്കും. ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ പദ്ധതികളാണ് ജില്ലയില്‍ നടന്നു വരുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ പുരോഗതി കൃത്യമായി മനസിലാക്കുന്നതിന് ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് തയാറാക്കി പ്രസിദ്ധീകരിക്കണം. ജില്ലയില്‍ 27 തദ്ദേശസ്ഥാപനങ്ങളില്‍ ഹരിത കര്‍മ സേനയ്ക്ക് ലഭിക്കുന്ന യൂസര്‍ ഫീ 30 ശതമാനത്തില്‍ താഴെയാണ്. ഇത് പരിഹരിച്ച് ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നും…
Read Moreആറന്‍മുള വള്ളസദ്യകള്‍ക്ക് ജൂലൈ 23 ന് ആരംഭം
ചരിത്രപ്രസിദ്ധമായ ആറന്‍മുള വള്ളസദ്യ പാരമ്പര്യപ്പെരുമയില്‍ജൂലൈ 23 ന് ആരംഭിക്കും. എഴുപത്തിരണ്ടു നാളുകളില്‍ ആറന്‍മുളയും ക്ഷേത്ര പരിസരവും ഭക്തിയുടേയും വിശ്വാസത്തിന്റേയും വഞ്ചിപ്പാട്ടിന്റേയും നിറ സാന്നിധ്യംകൊണ്ട് പൂര്‍ണമാകുന്നു. അറുപത്തി നാല് ഇനം വിഭവങ്ങളുടെ നറും സുഗന്ധത്താല്‍ ആറന്‍മുള നിറയുന്ന വളള സദ്യയുടെ ഉദ്ഘാടനം എന്‍ എസ് എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ നിര്‍വഹിക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്ത ഗോപന്‍, മെമ്പര്‍മാരായ എസ്.എസ്. ജീവന്‍, സുന്ദരേശന്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ മനോജ്, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, വിവിധ സാമൂഹിക, സാംസ്‌കാരിക നേതാക്കന്മാര്‍, രാഷ്ട്രീയ സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ 11.30 ന് വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ ആനക്കൊട്ടിലില്‍ ഭദ്രദീപം…
Read Moreപുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: നിയമസഭ സെക്രട്ടറിയേറ്റ് ഒഴിവ് റിപ്പോർട്ട് ചെയ്തു
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ജനപ്രതിനിധിയായിരുന്ന പുതുപ്പള്ളി മണ്ഡലത്തിൽ അദ്ദേഹത്തിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള ഉപതിരഞ്ഞെടുപ്പ് ആറുമാസത്തിനുള്ളിൽ നടക്കും. നിയമസഭ സെക്രട്ടറിയേറ്റ് ഒഴിവ് റിപ്പോർട്ട് ചെയ്തു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയാണ് ഒഴിവ് അറിയിച്ചത്. നവംബർ – ഡിസംബർ മാസങ്ങളിലെ വിവിധ സംസ്ഥാന തെരഞ്ഞെടുപ്പിനൊപ്പം നടക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. പുതുപ്പളിയിൽ സ്ഥാനാർത്ഥിയാകാൻ ചാണ്ടി ഉമ്മന് അയോഗ്യതയില്ലെന്ന് കെ സി ജോസഫ് വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പിൽ കെപിസിസി സംയുക്തമായ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രിയ നേതാവിന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് കോൺഗ്രസ്. രാഷ്ട്രീയം ചർച്ച ചെയ്യാനുള്ള അന്തരീക്ഷം ഉരുത്തിരിയാൻ ആഴ്ചകളെടുക്കും. ജനപ്രതിനിധികളായ പ്രമുഖ നേതാക്കളുടെ വേർപാടുണ്ടായാൽ അവരുടെ കുടുംബത്തിൽനിന്ന് പിൻഗാമികളെ കണ്ടെത്തുന്നതാണ് ഏറെക്കാലമായി യുഡിഎഫ് പിൻതുടരുന്ന രീതി
Read Moreപത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 21/07/2023)
ടെന്‍ഡര്‍ ഇലന്തൂര്‍ ഐസിഡിഎസ് പ്രോജക്ട് പത്തനംതിട്ടയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തേക്കുളള അങ്കണവാടി പ്രീസ്‌കൂള്‍ കിറ്റ് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് രണ്ട്. ഫോണ്‍ : 0468 2362129, 9188959670. ഐടിഐ പ്രവേശനം ഐക്കാട് ഗവ.ഐടിഐയില്‍ എന്‍സിവിടി പാഠ്യപദ്ധതി അനുസരിച്ച് പരിശീലനം നല്‍കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഇലക്ട്രീഷ്യന്‍ മെട്രിക് ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു. https://scdditiadmission.kerala.gov.in എന്ന ലിങ്ക് വഴി അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത എസ്എസ്എല്‍സി പാസായിരിക്കണം. ആകെ സീറ്റുകളില്‍ 80 ശതമാനം പട്ടികജാതി, 10 ശതമാനം പട്ടിക വര്‍ഗം, 10 ശതമാനം മറ്റു വിഭാഗം എന്നക്രമത്തിലാണ് സംവരണം. പരിശീലനം സൗജന്യം. ആണ്‍കുട്ടികള്‍ക്ക് സൗജന്യ ഹോസ്റ്റല്‍ സൗകര്യം. പട്ടികജാതി/ പട്ടിക വര്‍ഗ/ മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് പ്രതിമാസ സ്‌റ്റൈപെന്‍ഡ്, ലംസംഗ്രാന്റ്, യൂണിഫോം അലവന്‍സ് എന്നിവ ലഭിക്കും. അപേക്ഷിക്കാനുളള അവസാന തീയതി ജൂലൈ 27. ഫോണ്‍ : 04734 292772, 9847617186.…
Read Moreകീം 2023 : മെഡിക്കൽ, ആയൂർവേദ അന്തിമ റാങ്ക് ലിസ്റ്റ്
2023 വർഷം മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ നൽകിയവരിൽ നീറ്റ് (യു.ജി) 2032 ഫലം, പ്രവേശന പരീക്ഷാ കമ്മീഷണർക്ക് നിശ്ചിത സമയത്തിനകം സമർപ്പിച്ച വിദ്യാർഥികളെ ഉൾപ്പെടുത്തി തയ്യാറാക്കിയ അന്തിമ മെഡിക്കൽ, ആയുർവേദ റാങ്ക് ലിസ്റ്റുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ജൂലൈ 19ന് പ്രസിദ്ധീകരിച്ച താത്കാലിക റാങ്ക് ലിസ്റ്റ് സംബന്ധിച്ച പരാതികൾ സ്വീകരിച്ച ശേഷമാണ് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്തെ MBBS/BDS കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റ് മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി പ്രസിദ്ധീകരിച്ച അഖിലേന്ത്യാ ഷെഡ്യൂൾ അനുസരിച്ച് നടത്തുന്നതാണ്. റാങ്ക് ലിസ്റ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും അലോട്ട്മെന്റ് സംബന്ധിച്ച തുടർന്നുള്ള വിവരങ്ങൾക്കും വെബ്സൈറ്റ് നിരന്തരം സന്ദർശിക്കണം. ഹെൽപ് ലൈൻ നമ്പർ : 0471 2525300.
Read Moreഎൻ.ആർ.ഐ അപേക്ഷകർ സത്യവാങ്മൂലം നൽകണം
2023 വർഷം എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലെ എൻ.ആർ.ഐ ക്വാട്ട പ്രവേശനത്തിനായി കീം മുഖേന അപേക്ഷ നൽകിയ വിദ്യാർഥികളിൽ അപേക്ഷയോടൊപ്പം സ്പോൺസറിൽ നിന്നുള്ള കാലാവധി കഴിഞ്ഞ/കാലാവധി ഉടൻ കഴിയാറായ വിസ സമർപ്പിച്ചിട്ടുള്ളവർക്ക് അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ഇളവ് അനുവദിച്ചിട്ടുണ്ട്. അതിനാൽ നിലവിൽ കാലാവധി കഴിഞ്ഞ വിസ ഓൺലൈൻ അപേക്ഷയൊടൊപ്പം സമർപ്പിച്ച വിദ്യാർഥികൾ സ്പോൺസറിൽ നിന്നുള്ള സത്യവാങ്മൂലം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ ‘Keam-2023 Candidate Portal’ മുഖേന ജൂലൈ 23 വൈകുന്നേരം നാലിനകം അപ്‌ലോഡ് ചെയ്യണം. സത്യവാങ്മൂലം വെബ്സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
Read Moreഐ എസ്:കേരളത്തിലും സ്ഫോടനം നടത്താൻ പദ്ധതിയിട്ടെന്ന് എൻഐഎ
ഐഎസ് പ്രവർത്തനത്തിന് ഫണ്ട് ശേഖരണം നടത്തിയ കേസിലെ പ്രതികൾ കേരളത്തിലും സ്ഫോടനം നടത്താൻ പദ്ധതി തയ്യാറാക്കിയെന്ന് എൻഐഎ കണ്ടെത്തൽ. ടെലഗ്രാം ഗ്രൂപ്പുണ്ടാക്കിയായിരുന്നു പ്രതികളുടെ ആശയ വിനിമയം. അറസ്റ്റിലായ മുഖ്യപ്രതി ആഷിഫ് ഉൾപ്പെടെ നാല് പേരെ എൻഐഎ ചോദ്യം ചെയ്യുകയാണ്. ഖത്തറിൽ ജോലി ചെയ്യുമ്പോഴാണ് കേരളത്തിൽ ഐ എസ് പ്രവർത്തനം തുടങ്ങാൻ പ്രതികൾ തീരുമാനിച്ചതെന്ന് എൻഐഎ കണ്ടെത്തി. പിടിയിലായ ആഷിഫ് ഉൾപ്പെടെ മൂന്ന് പേരാണ് സ്ഫോടനം ആസൂത്രണം ചെയ്തത്. രണ്ട് പേർ ഒളിവിലാണ്. ഐഎസിൽ ചേരാനായി പണം കണ്ടെത്താൻ ദേശസാൽകൃത ബാങ്കുള്‍പ്പെടെ കൊള്ളയടിക്കാൻപ്രതികള്‍ ആസൂത്രണം നടത്തിയെന്നാണ് എൻഐഎ കണ്ടെത്തിയത്. കേരളത്തിൽ ഐ എസ് പ്രവർത്തനം തുടങ്ങാൻ പണം കണ്ടെത്താൻ വേണ്ടിയാണ് പ്രതികള്‍ കവർച്ച നടത്താൻ തീരുമാനിച്ചത്. ക്രിമിനൽ കേസിലെ പ്രതികളെ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഏപ്രിൽ 20ന് പാലക്കാട് നിന്നും പ്രതികള്‍ 30 ലക്ഷം കുഴൽപ്പണം തട്ടി. സത്യമംഗലം…
Read More