പത്തനംതിട്ട ജില്ലയില്‍ വീണ്ടും വേനല്‍ മഴയ്ക്ക് സാധ്യത

  അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇന്ന് വൈകിട്ട് പത്തനംതിട്ട ജില്ലയുടെ പല ഭാഗത്തും മഴ പെയ്തു .

Read More

ലോക സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26 നു പൊതു അവധി

  ലോക സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പു ദിനമായ ഏപ്രിൽ 26 നു സംസ്ഥാനത്തു പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിൽ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. അവധി ദിനത്തിൽ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവിൽ പറയുന്നു.

Read More

ഡിജിറ്റല്‍ സര്‍വെ : കോന്നി താലൂക്ക് പ്രമാടം വില്ലേജ് വിജ്ഞാപനം

  konnivartha.com: കോന്നി താലൂക്ക് പ്രമാടം വില്ലേജില്‍ ഉള്‍പ്പെട്ടുവരുന്ന പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വെ, കേരള സര്‍വെയും അതിരടയാളവും ആക്ട് 9 (2) പ്രകാരം പൂര്‍ത്തിയായി. സര്‍വെ റിക്കാര്‍ഡുകള്‍ എന്റെ ഭൂമി പോര്‍ട്ടലിലും പ്രമാടം ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസിലും (പന്നിക്കണ്ടം ജംഗ്ഷന്‍, ഇളകൊളളൂര്‍) പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭൂഉടമസ്ഥര്‍ക്ക് ഭൂമിയുടെ രേഖകള്‍ ഓണ്‍ലൈനായി പരിശോധിക്കാം. പരാതി ഉണ്ടെങ്കില്‍ അടൂര്‍ റീസര്‍വെ സൂപ്രണ്ടിന് ഫോറം നമ്പര്‍ 16 ല്‍ നേരിട്ടോ എന്റെ ഭൂമി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായോ അപ്പീല്‍ സമര്‍പ്പിക്കാം. നിശ്ചിത ദിവസത്തിനകം അപ്പീല്‍ സമര്‍പ്പിച്ചില്ലായെങ്കില്‍ റീസര്‍വെ റിക്കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുളള ഭൂഉടമസ്ഥരുടെ പേരുവിവരം, അതിരുകള്‍, വിസ്തീര്‍ണം എന്നിവ കുറ്റമറ്റതായി പ്രഖ്യാപിച്ച് സര്‍വെ അതിരടയാള നിയമം 13 വകുപ്പ് അനുസരിച്ചുളള ഫൈനല്‍ നോട്ടിഫിക്കേഷന്‍ പരസ്യപ്പെടുത്തി റിക്കാര്‍ഡുകള്‍ അന്തിമമാക്കും.

Read More

11 ജില്ലകളില്‍ മാർച്ച് 30 വരെ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്

    2024 മാർച്ച് 26 മുതൽ 30 വരെ തൃശൂർ ജില്ലയിൽ ഉയർന്ന താപനില 40°C വരെയും, കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, ആലപ്പുഴ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മാർച്ച് 26 മുതൽ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. UPDATED MAXIMUM TEMPERATURE WARNING – YELLOW ALERT Maximum temperatures are very likely to be around…

Read More

ഇടിയോട് ഇടി : കോന്നിയില്‍ വീണ്ടും വാഹനാപകടം

  konnivartha.com: കോന്നിയില്‍ വാഹനാപകടം തുടരുന്നു . ടൌണില്‍ രണ്ടു കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു . ഇതും അമിത വേഗത തന്നെ . മാസത്തില്‍ പത്തോളം അപകടം ആണ് ഉണ്ടാകുന്നത് . പുനലൂര്‍ മൂവാറ്റുപുഴ റോഡു പണികള്‍ കഴിഞ്ഞതോടെ അമിത വേഗതയില്‍ ആണ് ഓരോ വാഹനവും കടന്നു വരുന്നത് . അതേ വേഗതയില്‍ ബ്രേക്ക് ചവിട്ടിയാല്‍ വാഹനം മലക്കം മറിയും . കഴിഞ്ഞ അഞ്ചു മാസമായി നൂറുകണക്കിന് അപകടം ഉണ്ടായി . അപകടത്തില്‍ മരണവും ഉണ്ടായി . യാതൊരു നിയന്ത്രണവും ഇല്ലാതെ ആണ് ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കുന്നത് .

Read More

മീഡിയ, എംസിഎംസി ഉദ്ഘാടനം ഇന്ന് ( മാര്‍ച്ച് 26):പെയ്ഡ് ന്യൂസുകള്‍ നിരീക്ഷിച്ച് തുടര്‍ നടപടി

  konnivartha.com: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സജ്ജീകരിച്ച മീഡിയ സെന്ററിന്റെയും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിട്ടറിംഗ് കമ്മിറ്റി (എംസിഎംസി) സെല്ലിന്റെയും ഉദ്ഘാടനം ഇന്ന് ( മാര്‍ച്ച് 26) ന് രാവിലെ 10.30 ന് ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ നിര്‍വഹിക്കും. തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന പരസ്യങ്ങള്‍ പരിശോധിച്ച് അംഗീകാരം നല്‍കുകയും പെയ്ഡ് ന്യൂസുകള്‍ നിരീക്ഷിച്ച് തുടര്‍ നടപടി സ്വീകരിക്കുകയുമാണ് എംസിഎംസിയുടെ ചുമതല. എഡിഎം ജി സുരേഷ്ബാബു, ഡപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) സി പത്മചന്ദ്രകുറുപ്പ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ് സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Read More

ജീവനക്കാരുടെ വിവരങ്ങൾ നൽകാത്ത ഓഫീസ് മേധാവികൾക്കെതിരെ നടപടി : ജില്ലാ കളക്ടർ

  konnivartha.com: 2024 ലോക സഭാ തെരഞ്ഞെടുപ്പിന്‍റെ പോളിംഗ് ഡ്യൂട്ടിക്കായി ജീവനക്കാരുടെ വിവരങ്ങൾ ഓർഡർ സോഫ്റ്റ്‌വെയറിൽ ചേർക്കാത്ത സ്ഥാപനമേധാവികൾക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അവരുടെ പരിധിയിലുള്ള സ്ഥാപനങ്ങളുടെ വിവരം അടങ്ങിയ ലിസ്റ്റ് ( മാര്‍ച്ച് 25) രാവിലെ 11ന് മുൻപായി കളക്ടറേറ്റിൽ എത്തിക്കണം. ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കുന്നതിന് അപേക്ഷിച്ച ജീവനക്കാരിൽ ഇതുവരെ മെഡിക്കൽ സർട്ടിഫിക്കറ്റ് ( ആറു മാസത്തിനുള്ളിൽ എടുത്തത്), മുലയൂട്ടുന്ന അമ്മമാർക്കുള്ള കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് എന്നീ രേഖകൾ ഇതിനകം സമർപ്പിച്ചിട്ടില്ലെങ്കിൽ (25) രാവിലെ 11 മണി വരെ കളക്ടറേറ്റിൽ നേരിട്ട് ഹാജരാക്കാമെന്നും കളക്ടർ അറിയിച്ചു.

Read More

അനധികൃത പണമിടപാട് കർശനമായി നിരീക്ഷിക്കാൻ നിർദേശം: 6 ജില്ലകളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി

  ലോക്‌സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അനധികൃത പണമിടപാട് കർശനമായി നിരീക്ഷിക്കാനും നടപടികൾ സ്വീകരിക്കാനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ജില്ലാ വരണാധികാരികൾക്ക് നിർദേശം നൽകി. എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി എറണാകുളം ഐ.എം.എ ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ബാങ്കുകളിലെയും സംശയകരമായ ഇടപാടുകൾ ഉൾപ്പെടെ നിരീക്ഷിക്കും. ആദായ നികുതി വകുപ്പ് പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലും ജില്ലാതിർത്തികളിലും കർശന പരിശോധന ആവശ്യമാണ്. ചെക്ക് പോസ്റ്റുകളിൽ സിസിടിവി നിരീക്ഷണം കൂടുതൽ ശക്തമാക്കും. വിവിധ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുടെ സംസ്ഥാന നോഡൽ ഓഫീസർമാർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സ്വീകരിക്കുന്ന നടപടികൾ യോഗത്തിൽ വിശദികരിച്ചു. പരാതിരഹിതമായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശിച്ചു. വോട്ടെടുപ്പിൽ മുതിർന്ന പൗരമാർക്ക് പ്രധാന പരിഗണന നൽകണമെന്നും…

Read More

കോന്നി പഞ്ചായത്ത് അറിയിപ്പ് : പൊതുജന ശ്രദ്ധയ്ക്ക്

  konnivartha.com : 24 – 0 3 -2024 ഞായറാഴ്ച കോന്നി ഗ്രാമപഞ്ചായത്തിലെ 2023 – 24 കെട്ടിട നികുതി പിരിവ് അടക്കുന്നതിനായി കോന്നി ഗ്രാമപഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നതാണ് എന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു

Read More

9 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ്: മഞ്ഞ അലർട്ട് (23.03.2024)

    2024 മാർച്ച് 27 വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, കോട്ടയം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ,പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം,കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മാർച്ച് 23 മുതൽ 27 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. MAXIMUM TEMPERATURE WARNING – YELLOW ALERT Maximum temperatures are very likely to be around 39˚C in Kollam & Palakkad districts around 38˚C in Kottayam & Thrissur…

Read More